Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

മുപ്പത്തഞ്ചാം അദ്ധ്യായം


അദ്ധ്യായം 35

  ജോസിയാ പെസഹാ ആഘോഷിക്കുന്നു
 • 1 : ജോസിയാ ജറുസലെമില്‍ കര്‍ത്താവിന്റെ പെസഹാ ആചരിച്ചു. ഒന്നാംമാസം പതിനാലാം ദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു. Share on Facebook Share on Twitter Get this statement Link
 • 2 : പുരോഹിതന്‍മാരെ അവരുടെ ചുമതലകള്‍ ഏല്‍പിക്കുകയും കര്‍ത്താവിന്റെ ആലയത്തിലെ ശുശ്രൂഷകള്‍ക്ക് അവരെ പ്രോത്‌സാഹിപ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 3 : ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുന്നവരും കര്‍ത്താവിനു വേണ്ടി വേര്‍തിരിക്കപ്പെട്ടവരും ആയ ലേവ്യരോട് അവന്‍ പറഞ്ഞു: ദാവീദിന്റെ പുത്രനും ഇസ്രായേല്‍ രാജാവുമായ സോളമന്‍ നിര്‍മിച്ച ആലയത്തില്‍ വിശുദ്ധപേടകം പ്രതിഷ്ഠിക്കുവിന്‍. നിങ്ങള്‍ ഇനി അതു തോളില്‍ വഹിക്കേണ്ടതില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവിനും അവിടുത്തെ ജനമായ ഇസ്രായേലിനും ശുശ്രൂഷ ചെയ്യുവിന്‍. Share on Facebook Share on Twitter Get this statement Link
 • 4 : ഇസ്രായേല്‍ രാജാവായ ദാവീദിന്റെയും പുത്രനായ സോളമന്റെയും നിര്‍ദേശങ്ങളനുസരിച്ച് കുടുംബക്രമത്തില്‍ ഗണംതിരിഞ്ഞ് ഒരുങ്ങുവിന്‍. Share on Facebook Share on Twitter Get this statement Link
 • 5 : നിങ്ങളുടെ സഹോദരന്‍മാരായ സാമാന്യജനങ്ങളുടെ കുടുംബങ്ങള്‍ക്കു സേവനം ചെയ്യാന്‍ നിങ്ങള്‍ വിശുദ്ധസ്ഥലത്തു നില്‍ക്കുവിന്‍. ലേവ്യര്‍ക്ക് ഇസ്രായേല്‍ക്കുടുംബങ്ങളില്‍ ഓഹരിയുണ്ടായിരിക്കണം. Share on Facebook Share on Twitter Get this statement Link
 • 6 : പെസഹാക്കുഞ്ഞാടിനെ കൊല്ലുകയും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും ചെയ്യുവിന്‍. മോശ മുഖേന കര്‍ത്താവരുളിച്ചെയ്തതനുസരിച്ച് നിങ്ങളുടെ സഹോദരര്‍ക്ക് സേവനം ചെയ്യാന്‍ ഒരുങ്ങുവിന്‍. Share on Facebook Share on Twitter Get this statement Link
 • 7 : അവിടെ സന്നിഹിതരായിരുന്ന സാമാന്യജനം പെസഹാകാഴ്ച അര്‍പ്പിക്കുവാന്‍വേണ്ടി തന്റെ മൃഗസമ്പത്തില്‍നിന്നു മുപ്പതിനായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍ കുട്ടികളെയും മൂവായിരം കാളകളെയും ജോസിയാ അവര്‍ക്കു ദാനംചെയ്തു. Share on Facebook Share on Twitter Get this statement Link
 • 8 : അവന്റെ പ്രഭുക്കന്‍മാര്‍ ജനത്തിനും പുരോഹിതന്‍മാര്‍ക്കും ലേവ്യര്‍ക്കും സ്വമനസാ ദാനങ്ങള്‍ നല്‍കി. ദേവാലയത്തിലെ മുഖ്യസേവകന്‍മാരായ ഹില്‍ക്കിയാ, സഖറിയാ, യഹിയേല്‍ എന്നിവര്‍ പുരോഹിതന്‍മാര്‍ക്കു പെസഹാകാഴ്ച അര്‍പ്പിക്കാന്‍ രണ്ടായിരിത്തിയറുനൂറു ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും മുന്നൂറു കാളകളെയും നല്‍കി. Share on Facebook Share on Twitter Get this statement Link
 • 9 : ലേവ്യപ്രമുഖരായ കൊനാനിയായും, അവന്റെ സഹോദരന്‍മാരായ ഷെമായായും നഥാനേലും, ഹഷാബിയാ, ജയിയ്യേല്‍, യോസാബാദ് എന്നിവരും പെസഹാകാഴ്ചയര്‍പ്പിക്കാന്‍ ലേവ്യര്‍ക്ക് അയ്യായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും അഞ്ഞൂറു കാളകളെയും നല്‍കി. Share on Facebook Share on Twitter Get this statement Link
 • 10 : ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ പുരോഹിതന്‍മാരും ലേവ്യരും രാജകല്‍പനയനുസരിച്ചു താന്താങ്ങളുടെ സ്ഥാനങ്ങളേറ്റെടുത്തു. Share on Facebook Share on Twitter Get this statement Link
 • 11 : അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു. പുരോഹിതന്‍മാര്‍ ലേവ്യരില്‍നിന്നു രക്തം സ്വീകരിച്ചു ബലിപീഠത്തിന്‍മേല്‍ തളിച്ചു. ലേവ്യര്‍ മൃഗത്തിന്റെ തോലുരിഞ്ഞു. Share on Facebook Share on Twitter Get this statement Link
 • 12 : ദഹനബലിക്കുള്ള മൃഗങ്ങളെ സാമാന്യജനത്തിനു കുടുംബക്രമമനുസരിച്ചു വീതിച്ചുകൊടുത്തു. മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതു പോലെ കര്‍ത്താവിനു ബലി അര്‍പ്പിക്കുവാനായിരുന്നു അത്. Share on Facebook Share on Twitter Get this statement Link
 • 13 : ലേവ്യര്‍ പെസഹാക്കുഞ്ഞാടിനെ ചട്ടപ്രകാരം തീയില്‍ ചുട്ടെടുത്തു. ശേഷിച്ചവ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് ഉടനെ ജനത്തിനു വിതരണം ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 14 : അനന്തരം, അവര്‍ തങ്ങള്‍ക്കും പുരോഹിതന്‍മാര്‍ക്കുമുള്ളതും തയ്യാറാക്കി. കാരണം, അഹറോന്റെ പുത്രന്‍മാരായ പുരോഹിതന്‍മാര്‍ മേദസ്‌സും ദഹനബലിയും അര്‍പ്പിക്കുന്നതില്‍ രാത്രിവരെ വ്യാപൃതരായിരുന്നു. Share on Facebook Share on Twitter Get this statement Link
 • 15 : ദാവീദിന്റെയും ആസാഫ്, ഹേമാന്‍, രാജാവിന്റെ ദീര്‍ഘദര്‍ശിയായ യദുഥൂന്‍ എന്നിവരുടെയും നിര്‍ദേശമനുസരിച്ച് ആസാഫിന്റെ സന്തതികളായ ഗായകര്‍ സ്വസ്ഥാനങ്ങളില്‍ നിന്നു. കാവല്‍ക്കാര്‍ ഓരോ വാതില്‍ക്കലും നിലയുറപ്പിച്ചു. അവര്‍ക്കു വേണ്ടത് സഹോദരന്‍മാരായ ലേവ്യര്‍ ഒരുക്കിയിരുന്നതിനാല്‍ അവര്‍ക്കു ശുശ്രൂഷയില്‍നിന്നു പിന്തിരിയേണ്ടിവന്നില്ല. Share on Facebook Share on Twitter Get this statement Link
 • 16 : ജോസിയാ രാജാവിന്റെ കല്‍പനയനുസരിച്ചു പെസഹാ ആചരിക്കുകയും കര്‍ത്താവിന്റെ ബലിപീഠത്തില്‍ ദഹനബലികള്‍ അര്‍പ്പിക്കുകയും ചെയ്ത്, കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ വേണ്ടതെല്ലാം അവര്‍ ഒരുക്കി. Share on Facebook Share on Twitter Get this statement Link
 • 17 : അവിടെ സമ്മേളിച്ച ഇസ്രായേല്‍ജനം പെസഹാത്തിരുനാളും ഏഴു ദിവസം നീളുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളും അന്ന് ആഘോഷിച്ചു. Share on Facebook Share on Twitter Get this statement Link
 • 18 : സാമുവല്‍പ്രവാചകന്റെ കാലത്തിനുശേഷം അതുപോലൊരു പെസഹാ ഇസ്രായേലില്‍ ആഘോഷിച്ചിട്ടില്ല. ജോസിയായും പുരോഹിതന്‍മാരും ലേവ്യരും അവിടെ സമ്മേളിച്ച യൂദായിലെയും ഇസ്രായേലിലെയും ജനങ്ങളും ജറുസലെം നിവാസികളും ചേര്‍ന്ന് ആഘോഷിച്ച ആ പെസഹാ പോലെ ഒന്ന് ഇസ്രായേല്‍ രാജാക്കന്‍മാരില്‍ ആരും ആഘോഷിച്ചിട്ടില്ല. Share on Facebook Share on Twitter Get this statement Link
 • 19 : ജോസിയായുടെ പതിനെട്ടാം ഭരണവര്‍ഷത്തിലാണ് ഈ പെസഹാ ആഘോഷിച്ചത്. Share on Facebook Share on Twitter Get this statement Link
 • ജോസിയായുടെ മരണം
 • 20 : ജോസിയാ ദേവാലയക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ ഈജിപ്തുരാജാവായ നെക്കൊ യൂഫ്രട്ടീസ്തീരത്തുള്ള കര്‍ക്കെമീഷിലേക്കു യുദ്ധത്തിനു പോവുകയായിരുന്നു. ജോസിയാ അവനെതിരേ ചെന്നു. Share on Facebook Share on Twitter Get this statement Link
 • 21 : നെക്കൊ ദൂതന്‍മാര്‍ മുഖേന ജോസിയായോടു പറഞ്ഞു: യൂദാ രാജാവേ, നാം തമ്മില്‍ എന്തു തര്‍ക്കം? ഞാന്‍ വരുന്നതു നിന്നെ ആക്രമിക്കാനല്ല, എന്റെ ശത്രുഭവനത്തിനെതിരായിട്ടാണ്. തിടുക്കംകൂട്ടാന്‍ ദൈവം എന്നോടു കല്‍പിച്ചിരിക്കുന്നു. എന്നോടൊത്തുള്ള ദൈവത്തെ എതിര്‍ക്കുന്നതില്‍നിന്നു പിന്തിരിയുക. അല്ലെങ്കില്‍, അവിടുന്ന് നിന്നെ നശിപ്പിക്കും. Share on Facebook Share on Twitter Get this statement Link
 • 22 : എന്നാല്‍, ജോസിയാ പിന്‍മാറിയില്ല. വേഷപ്രച്ഛന്നനായി യുദ്ധത്തിനു ചെന്നു. നെക്കൊയിലൂടെ ദൈവം അരുളിച്ചെയ്ത വാക്കു കേള്‍ക്കാതെ മെഗിദോ സമതലത്തില്‍വച്ച് ജോസിയാ അവനുമായി ഏറ്റുമുട്ടി. Share on Facebook Share on Twitter Get this statement Link
 • 23 : വില്ലാളികള്‍ ജോസിയാ രാജാവിനെ എയ്തു. രാജാവു ഭൃത്യന്‍മാരോടു പറഞ്ഞു: എനിക്കു കഠിനമായി മുറിവേറ്റിരിക്കുന്നു, എന്നെ ഇവിടെ നിന്നു കൊണ്ടുപോകുവിന്‍. Share on Facebook Share on Twitter Get this statement Link
 • 24 : അവര്‍ അവനെ ആ രഥത്തില്‍ നിന്ന് ഇറക്കി മറ്റൊരു രഥത്തില്‍ കിടത്തി ജറുസലെമിലേക്കു കൊണ്ടുവന്നു. അവന്‍ മരിച്ചു; പിതാക്കന്‍മാരുടെ കല്ലറയില്‍ സംസ്‌കരിക്കപ്പെട്ടു. യൂദായും ജറുസലെമും ജോസിയായെ ഓര്‍ത്തു വിലപിച്ചു. Share on Facebook Share on Twitter Get this statement Link
 • 25 : ജറെമിയായും ജോസിയായെക്കുറിച്ച് ഒരു വിലാപഗാനം രചിച്ചു. ജോസിയായെക്കുറിച്ചു വിലപിക്കുമ്പോള്‍ ഇസ്രായേലിലെ ഗായകരായ സ്ത്രീപുരുഷന്‍മാര്‍ ഈ ഗാനം ആലപിക്കാറുണ്ട്. ഇസ്രായേലില്‍ ഇതൊരു പതിവായി. വിലാപഗീതങ്ങളില്‍ ഈ ഗാനവും ചേര്‍ത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 26 : ജോസിയായുടെ ഇതര പ്രവര്‍ത്തനങ്ങളും കര്‍ത്താവിന്റെ നിയമത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Sat Nov 27 05:32:45 IST 2021
Back to Top