Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

മുപ്പത്തിനാലാം അദ്ധ്യായം


അദ്ധ്യായം 34

    ജോസിയാ
  • 1 : രാജാവാകുമ്പോള്‍ ജോസിയായ്ക്ക് എട്ടുവയസ്‌സായിരുന്നു. അവന്‍ മുപ്പത്തിയൊന്നുവര്‍ഷം ജറുസലെമില്‍ വാണു. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ കര്‍ത്താവിന്റെ മുന്‍പാകെ നീതി പ്രവര്‍ത്തിച്ചു; പിതാവായ ദാവീദിന്റെ മാര്‍ഗത്തില്‍നിന്ന് അണുവിട വ്യതിചലിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ തന്റെ എട്ടാം ഭരണവര്‍ഷത്തില്‍, ചെറുപ്പമായിരിക്കെത്തന്നെ, പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിക്കാന്‍ ആരംഭിച്ചു. രാജാവായി പന്ത്രണ്ടു വര്‍ഷമായപ്പോള്‍ യൂദായിലും ജറുസലെമിലുമുണ്ടായിരുന്ന പൂജാഗിരികളും അഷേരാപ്രതിഷ്ഠകളും കൊത്തുവിഗ്രഹങ്ങള്‍, വാര്‍പ്പുപ്രതിമകള്‍ എന്നിവയും നശിപ്പിക്കാന്‍ തുടങ്ങി. Share on Facebook Share on Twitter Get this statement Link
  • 4 : അവന്റെ മുന്‍പില്‍വച്ച് അവര്‍ ബാലിന്റെ ബലിപീഠങ്ങള്‍ തകര്‍ത്തു; അവയ്ക്കു മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങള്‍ തല്ലിത്തകര്‍ത്തു; അഷേരാപ്രതിഷ്ഠകളും കൊത്തു വിഗ്രഹങ്ങളും വാര്‍പ്പുപ്രതിമകളും തച്ചുടച്ചു. അവ ധൂളിയാക്കി അവയ്ക്കു ബലിയര്‍പ്പിച്ചിരുന്നവരുടെ ശവകുടീരങ്ങള്‍ക്കു മീതേ വിതറി. Share on Facebook Share on Twitter Get this statement Link
  • 5 : പുരോഹിതന്‍മാരുടെ അസ്ഥികള്‍ അവരുടെ ബലിപീഠങ്ങളില്‍വച്ചു കത്തിച്ചു. അങ്ങനെ യൂദായെയും ജറുസലെമിനെയും ശുദ്ധീകരിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : മനാസ്‌സെ, എഫ്രായിം, ശിമയോന്‍ തുടങ്ങി നഫ്താലിവരെയുള്ള ദേശങ്ങളിലെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇതു തുടര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 7 : ഇസ്രായേല്‍ദേശത്തുടനീളം ഉണ്ടായിരുന്ന ബലിപീഠങ്ങള്‍ അവന്‍ നശിപ്പിച്ചു. അഷേരാ പ്രതിഷ്ഠകളും വിഗ്രഹങ്ങളും തകര്‍ത്തുപൊടിയാക്കി; ധൂപപീഠങ്ങള്‍ ഇടിച്ചുപൊളിച്ചു. അനന്തരം, അവന്‍ ജറുസലെ മിലേക്കു മടങ്ങി. Share on Facebook Share on Twitter Get this statement Link
  • നിയമഗ്രന്ഥം കണ്ടുകിട്ടുന്നു
  • 8 : പതിനെട്ടാം ഭരണവര്‍ഷത്തില്‍ ദേശവും ആലയവും ശുദ്ധീകരിച്ചതിനുശേഷം അസാലിയായുടെ മകന്‍ ഷാഫാനെയും, നഗരാധിപനായ മാസേയായെയും, യൊവാഹാസിന്റെ മകനും രേഖകള്‍ സൂക്ഷിക്കുന്നവനുമായ യോവാഹിനെയും തന്റെ ദൈവമായ കര്‍ത്താവിന്റെ ആലയം പുനരുദ്ധരിക്കാന്‍ ജോസിയാ നിയോഗിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : വാതില്‍ക്കാവല്‍ക്കാരായ ലേവ്യര്‍ ദേവാലയത്തില്‍ ശേഖരിച്ച പണം അവന്‍ പ്രധാനപുരോഹിതനായ ഹില്‍ക്കിയായെ ഏല്‍പിച്ചു. ഈ പണം മനാസ്‌സെ, എഫ്രായിം, ഇസ്രായേലിന്റെ മറ്റുപ്രദേശങ്ങള്‍, യൂദാ, ബഞ്ചമിന്‍, ജറുസലെം എന്നിവിടങ്ങളില്‍നിന്നു പിരിച്ചെടുത്തതായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അതു ജോലിയുടെ മേല്‍നോട്ടം വഹിച്ചിരുന്നവരെ ഏല്‍പിച്ചു. അവര്‍ പണം ദേവാലയത്തിന്റെ കേടുപോക്കാനുപയോഗിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : യൂദാരാജാക്കന്‍മാരുടെ അശ്രദ്ധകാരണം ജീര്‍ണിച്ചുപോയ കെട്ടിടങ്ങളുടെ കേടുപോക്കുന്നതിന് ചെത്തിയെടുത്ത കല്ലും തുലാങ്ങള്‍ക്കുള്ള തടിയും വാങ്ങാന്‍മരപ്പണിക്കാര്‍ക്കും കല്‍പണിക്കാര്‍ക്കും അവര്‍ ആ പണം കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 12 : പണിക്കാര്‍ വിശ്വസ്തതയോടെ ജോലിചെയ്തു. അവരുടെ മേല്‍നോട്ടം വഹിക്കുന്നതിന് മെറാറി വംശജനായ യഹത്ത്, ഒബാദിയാ, കൊഹാത്ത്‌ വംശജരായ സഖറിയാ, മെഷുല്ലാം എന്നീ ലേവ്യരെ നിയോഗിച്ചു. സംഗീതോപകരണങ്ങളില്‍ വൈദഗ്ധ്യമുള്ള ലേവ്യര്‍, Share on Facebook Share on Twitter Get this statement Link
  • 13 : ചുമടെടുക്കുന്നവരുടെയും മറ്റേതുതരം ജോലി ചെയ്യുന്നവരുടെയും ചുമതല വഹിച്ചു. ലേവ്യരില്‍ ഇനിയും ചിലര്‍ പകര്‍പ്പെഴുത്തുകാരും സേവകന്‍മാരും വാതില്‍ കാവല്‍ക്കാരുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : കര്‍ത്താവിന്റെ ദേവാലയത്തില്‍ നിക്‌ഷേപിച്ചിരുന്ന പണം പുറത്തെടുത്തപ്പോള്‍, മോശ മുഖേന കര്‍ത്താവു നല്‍കിയിരുന്ന നിയമത്തിന്റെ ഗ്രന്ഥം ഹില്‍ക്കിയാ പുരോഹിതന്‍ കണ്ടെണ്ടത്തി. Share on Facebook Share on Twitter Get this statement Link
  • 15 : അവന്‍ വിചാരിപ്പുകാരനായ ഷാഫാനോടു പറഞ്ഞു: കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ നിയമഗ്രന്ഥം കണ്ടെണ്ടത്തിയിരിക്കുന്നു. അവന്‍ ഗ്രന്ഥം ഷാഫാനെ ഏല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : അതു രാജാവിന്റെ അടുത്തു കൊണ്ടുവന്നിട്ട് ഷാഫാന്‍ പറഞ്ഞു: അങ്ങ് ആജ്ഞാപിച്ചതെല്ലാം സേവകര്‍ അനുവര്‍ത്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : കര്‍ത്താവിന്റെ ആലയത്തിലുണ്ടായിരുന്ന പണം മുഴുവന്‍ അവര്‍ പണിക്കാരെയും മേല്‍നോട്ടക്കാരെയും ഏല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : കാര്യസ്ഥനായ ഷാഫാന്‍ പറഞ്ഞു: ഹില്‍ക്കിയാ പുരോഹിതന്‍ എന്റെ കൈയില്‍ ഒരു ഗ്രന്ഥം തന്നിട്ടുണ്ട്. അവന്‍ അതു രാജാവിന്റെ മുന്‍പില്‍ വായിച്ചു. Share on Facebook Share on Twitter Get this statement Link
  • 19 : നിയമ വചനങ്ങള്‍ കേട്ടപ്പോള്‍ രാജാവു വസ്ത്രം കീറി. Share on Facebook Share on Twitter Get this statement Link
  • 20 : ഹില്‍ക്കിയാ ഷാഫാന്റെ മകന്‍ അഹീക്കാം, മിക്കായുടെ മകന്‍ അബ്‌ദോന്‍, കാര്യസ്ഥനായ ഷാഫാന്‍, രാജസേവകനായ അസായാ എന്നിവരോടു രാജാവു കല്‍പിച്ചു: Share on Facebook Share on Twitter Get this statement Link
  • 21 : നിങ്ങള്‍ പോയി എനിക്കും ഇസ്രായേലിലും യൂദായിലും അവശേഷിക്കുന്ന ജനത്തിനും വേണ്ടി ഈ ഗ്രന്ഥത്തിലെ വചനങ്ങളെപ്പറ്റി കര്‍ത്താവിനോട് ആരായുവിന്‍. ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതിന്‍ പ്രകാരം നമ്മുടെ പിതാക്കന്‍മാര്‍ കര്‍ത്താവിന്റെ വചനം അനുസരിക്കാതിരുന്നതിനാല്‍ അവിടുത്തെ ഉഗ്രകോപം നമ്മുടെമേല്‍ പതിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : ഹില്‍ക്കിയായും രാജാവയച്ച മറ്റുള്ള വരും കൂടി ഹുല്‍ദാപ്രവാചികയുടെ അടുക്കല്‍ച്ചെന്നു വിവരം അറിയിച്ചു. ഹസ്രായുടെ മകനായ തോക്ഹത്തിന്റെ മകനും വസ്ത്രം സൂക്ഷിപ്പുകാരനുമായ ഷല്ലൂമിന്റെ ഭാര്യയാണ് അവള്‍. പുതിയ ജറുസലെമിലാണ് അവള്‍ പാര്‍ത്തിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 23 : അവള്‍ അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിങ്ങളെ അയച്ചവനോടു ചെന്നു പറയുവിന്‍. Share on Facebook Share on Twitter Get this statement Link
  • 24 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദാരാജാവിന്റെ മുന്‍പില്‍ വായിക്കപ്പെട്ട ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന സകല ശാപങ്ങളും ഈ സ്ഥലത്തിന്‍മേലും ഇവിടത്തെ നിവാസികളുടെമേലും ഞാന്‍ വര്‍ഷിക്കും Share on Facebook Share on Twitter Get this statement Link
  • 25 : അവര്‍ എന്നെ പരിത്യജിക്കുകയും അന്യദേവന്‍മാര്‍ക്കു ധൂപം അര്‍പ്പിക്കുകയും അങ്ങനെ തങ്ങളുടെ കരവേലകളാല്‍ എന്നെ പ്രകോപിപ്പിക്കുകയും ചെയ്തതിനാല്‍ ഈ സ്ഥലത്തിന്‍മേല്‍ എന്റെ ക്രോധം ഞാന്‍ ചൊരിയും. അതു ശമിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 26 : കര്‍ത്താവിന്റെ ഹിതം ആരായാന്‍ നിങ്ങളെ അയച്ച യൂദാരാജാവിനോടു പറയുവിന്‍, നീ കേട്ട വാക്കുകളെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: Share on Facebook Share on Twitter Get this statement Link
  • 27 : ഈ സ്ഥലത്തിനും ഇവിടത്തെ നിവാസികള്‍ക്കും എതിരായ വാക്കുകള്‍ കേട്ടപ്പോള്‍ നീ അനുതപിക്കുകയും ദൈവമായ എന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്തുകയും വസ്ത്രം കീറുകയും വിലപിക്കുകയും ചെയ്ത തിനാല്‍, ഞാന്‍ നിന്റെ യാചന ചെവിക്കാണ്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 28 : നീ പിതാക്കന്‍മാരോടു ചേര്‍ന്ന് സമാധാനത്തില്‍ സംസ്‌കരിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും. ഈ സ്ഥലത്തിന്റെയും ഇവിടത്തെ നിവാസികളുടെയും മേല്‍ ഞാന്‍ വരുത്താനിരിക്കുന്ന അനര്‍ഥങ്ങളൊന്നും നിനക്കു കാണേണ്ടിവരുകയില്ല. അവര്‍ മടങ്ങിവന്ന് രാജാവിനെ വിവരമറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • ഉടമ്പടി പുതുക്കുന്നു
  • 29 : രാജാവ് യൂദായിലെയും ജറുസലെമിലെയും ശ്രേഷ്ഠന്‍മാരെ വിളിച്ചുകൂട്ടി. Share on Facebook Share on Twitter Get this statement Link
  • 30 : യൂദാ - ജറുസലെം നിവാസികളെയും പുരോഹിതന്‍മാരെയും ലേവ്യരെയും വലുപ്പച്ചെറുപ്പമെന്നിയേ സകല ജനത്തെയും കൂട്ടി രാജാവ് കര്‍ത്താവിന്റെ ആലയത്തിലേക്കു ചെന്നു. ദേവാലയത്തില്‍നിന്നു കണ്ടെണ്ടത്തിയ ഉടമ്പടിയുടെ ഗ്രന്ഥം അവരെ വായിച്ചു കേള്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 31 : കര്‍ത്താവിനെ പിന്‍ചെല്ലുമെന്നും, പൂര്‍ണ ഹൃദയത്തോടെ അവിടുത്തെ കല്‍പനകളും പ്രമാണങ്ങളും ചട്ടങ്ങളും പാലിക്കുമെന്നും ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്ന നിയമങ്ങളെല്ലാം അനുസരിക്കുമെന്നും സ്വസ്ഥാനത്തു നിന്നു കൊണ്ട് രാജാവു കര്‍ത്താവിന്റെ മുന്‍പില്‍ ഉടമ്പടി ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 32 : ജറുസലെമിലും ബഞ്ചമിനിലുമുള്ള എല്ലാവരോടും അതു പാലിക്കാന്‍ അവന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവവുമായി ചെയ്ത ഉടമ്പടി ജറുസലെം നിവാസികള്‍ അനുസരിച്ചു. Share on Facebook Share on Twitter Get this statement Link
  • 33 : ഇസ്രായേല്‍ദേശത്തുണ്ടായിരുന്ന സകല മ്‌ളേച്ഛതകളും ജോസിയാ നീക്കം ചെയ്തു; തങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കാന്‍ ഇസ്രായേല്‍ നിവാസികളെ നിര്‍ബന്ധിച്ചു. അവന്റെ ജീവിതകാലം മുഴുവനും തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ സേവിക്കുന്നതില്‍ നിന്ന് അവര്‍ പിന്‍മാറിയില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 16:31:18 IST 2024
Back to Top