Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

ഇരുപത്തേഴാം അദ്ധ്യായം


അദ്ധ്യായം 27

    യോഥാം
  • 1 : രാജാവാകുമ്പോള്‍ യോഥാമിന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു. സാദോക്കിന്റെ മകളായ യരൂഷാ ആയിരുന്നു അവന്റെ അമ്മ. Share on Facebook Share on Twitter Get this statement Link
  • 2 : പിതാവായ ഉസിയായെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു. പിതാവു ചെയ്തതുപോലെ അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ അനധികൃതമായി പ്രവേശിച്ചില്ല. ജനം ദുരാചാരങ്ങള്‍ തുടര്‍ന്നു പോന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ ദേവാലയത്തിന്റെ ഉപരികവാടം പണികഴിപ്പിച്ചു. ഓഫേലിന്റെ മതിലിന്റെ പണി കുറെനടത്തി. Share on Facebook Share on Twitter Get this statement Link
  • 4 : യൂദാ മലമ്പ്രദേശത്ത് പട്ടണങ്ങളും വൃക്ഷനിബിഡമായ മലകളില്‍ കോട്ടകളും ഗോപുരങ്ങളും പണിതു. Share on Facebook Share on Twitter Get this statement Link
  • 5 : അവന്‍ അമ്മോന്യ രാജാവിനെ യുദ്ധം ചെയ്തു തോല്‍പിച്ചു. അമ്മോന്യര്‍ അവന് ആ വര്‍ഷം നൂറു താലന്തു വെള്ളിയും പതിനായിരം കോര്‍ ഗോതമ്പും, അത്രയും ബാര്‍ലിയും കപ്പം കൊടുത്തു. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലും അവര്‍ അങ്ങനെ തന്നെ ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവിന്റെ ഇഷ്ടമനുസരിച്ച് തന്റെ ജീവിതം ക്രമപ്പെടുത്തിയതിനാല്‍, യോഥാം പ്രബലനായി. Share on Facebook Share on Twitter Get this statement Link
  • 7 : അവന്റെ മറ്റു പ്രവര്‍ത്തനങ്ങളും യുദ്ധങ്ങളും രീതികളും ഇസ്രായേലിലെയും യൂദായിലെയും രാജാക്കന്‍മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ഇരുപത്തിയഞ്ചാം വയസ്‌സില്‍ ഭരണം ആരംഭിച്ച യോഥാം ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു. ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ ആഹാസ് രാജാവായി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 18:11:45 IST 2024
Back to Top