Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

ഇരുപത്തഞ്ചാം അദ്ധ്യായം


അദ്ധ്യായം 25

    അമസിയാ
  • 1 : രാജാവാകുമ്പോള്‍ അമസിയായ്ക്ക് ഇരുപത്തിയഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തിയൊന്‍പതു വര്‍ഷം ഭരിച്ചു. ജറുസലെം കാരിയായ യഹോവദ്ദാനായിരുന്നു അവന്റെ മാതാവ്. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു. പക്‌ഷേ, പൂര്‍ണ ഹൃദയത്തോടെ ആയിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 3 : രാജാധികാരം തന്റെ കൈയില്‍ ഉറച്ചപ്പോള്‍ അവന്‍ തന്റെ പിതാവിന്റെ ഘാതകരായ സേവകന്‍മാരെ വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് അവന്‍ അവരുടെ മക്കളെകൊന്നില്ല. പിതാക്കന്‍മാരുടെ അകൃത്യത്തിനു മക്കളോ, മക്കളുടെ അകൃത്യത്തിന് പിതാക്കന്‍മാരോ വധിക്കപ്പെടരുത്. ഓരോരുത്തരും താന്താങ്ങളുടെ അകൃത്യത്തിനു മരണശിക്ഷ അനുഭവിക്കണം എന്ന കര്‍ത്താവിന്റെ കല്‍പന അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അമസിയാ യൂദായില്‍ നിന്നും ബഞ്ചമിനില്‍ നിന്നും ആളുകളെ ശേഖരിച്ച് അവരെ കുടുംബക്രമത്തില്‍ സഹസ്രാധിപന്‍മാരുടെയും ശതാധിപന്‍മാരുടെയും കീഴില്‍ നിയോഗിച്ചു. ഇരുപതും അതിനുമേലും വയസ്‌സുള്ള മൂന്നുലക്ഷം പേരെ അവന്‍ ഒരുമിച്ചുകൂട്ടി. അവര്‍ യുദ്ധശേഷിയുള്ളവരും കുന്തവും പരിചയും ഉപയോഗിക്കാന്‍ കഴിവുള്ളവരും ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ഇതിനുപുറമേ ഇസ്രായേലില്‍നിന്ന് ഒരു ലക്ഷം വീരയോദ്ധാക്കളെ നൂറു താലന്തു വെള്ളിക്കു കൂലിക്കെടുത്തു. Share on Facebook Share on Twitter Get this statement Link
  • 7 : എന്നാല്‍, ഒരു ദൈവപുരുഷന്‍ വന്ന് അവനോടു പറഞ്ഞു: രാജാവേ, ഇസ്രായേല്‍ സൈന്യത്തെ നീ കൂടെക്കൊണ്ടു പോകരുത്. കര്‍ത്താവ് എഫ്രായിംകാരായ ഈ ഇസ്രായേല്യരോടുകൂടെയില്ല. Share on Facebook Share on Twitter Get this statement Link
  • 8 : ഇവര്‍ യുദ്ധത്തില്‍ നിനക്കു ശക്തി പകരുമെന്നു നീ കരുതുന്നെങ്കില്‍ ദൈവം ശത്രുവിന്റെ മുന്‍പില്‍ നിന്നെ വീഴ്ത്തും. സഹായിക്കാനും പരിത്യജിക്കാനും ദൈവത്തിനു കഴിയും. Share on Facebook Share on Twitter Get this statement Link
  • 9 : അമസിയാ ദൈവപുരുഷനോടു പറഞ്ഞു: ഇസ്രായേല്‍ സൈന്യത്തിനു ഞാന്‍ നൂറു താലന്തു വെള്ളി കൊടുത്തുപോയല്ലോ! ദൈവപുരുഷന്‍ പറഞ്ഞു: അതിനെക്കാള്‍ കൂടുതല്‍ തരാന്‍ കര്‍ത്താവിനു കഴിവുണ്ട്. Share on Facebook Share on Twitter Get this statement Link
  • 10 : അപ്പോള്‍ അമസിയാ എഫ്രായിമില്‍ നിന്നു വന്ന സൈന്യത്തെ പിരിച്ചുവിട്ടു. അവര്‍ക്കു യൂദായോടു വലിയ അമര്‍ഷം തോന്നി; കോപാക്രാന്തരായി അവര്‍ വീടുകളിലേക്കു മടങ്ങി. Share on Facebook Share on Twitter Get this statement Link
  • 11 : അമസിയാ സധൈര്യം സൈന്യത്തെ നയിച്ച് ഉപ്പുതാഴ്‌വരയിലെത്തി. പതിനായിരം സെയിര്‍പടയാളികളെ വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : യൂദാസൈന്യം വേറെപതിനായിരം പേരെ ജീവനോടെ പിടിച്ച് ഒരു പാറയുടെ മുകളില്‍ കൊണ്ടുപോയി താഴേക്കു തള്ളിയിട്ടു. അവരുടെ ശരീരങ്ങള്‍ ഛിന്നഭിന്നമായി. Share on Facebook Share on Twitter Get this statement Link
  • 13 : യുദ്ധത്തിനു കൊണ്ടുപോകാതെ അമസിയാ പിരിച്ചുവിട്ട സൈനികര്‍ സമരിയായ്ക്കും ബേത്ത്‌ഹോറോനും ഇടയ്ക്കുള്ള യൂദാനഗരങ്ങള്‍ ആക്രമിച്ചു മൂവായിരം പേരെ കൊല്ലുകയും വളരെയേറെ കൊള്ളവസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 14 : ഏദോമ്യരെ തോല്‍പ്പിച്ചു മടങ്ങുമ്പോള്‍ അമസിയാ സെയിര്‍ നിവാസികളുടെ ദേവവിഗ്രഹങ്ങളും കൂടെക്കൊണ്ടുവന്നു. അവയെ സ്വന്തം ദേവന്‍മാരായി പ്രതിഷ്ഠിച്ച് ആരാധിക്കുകയും കാഴ്ചയര്‍പ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 15 : കര്‍ത്താവ് അമസിയായോടു കോപിച്ച് ഒരു പ്രവാചകനെ അയച്ചു. അവന്‍ ചോദിച്ചു: സ്വന്തം ജനത്തെനിന്റെ കൈയില്‍നിന്നു രക്ഷിക്കാതിരുന്ന ഈ ദേവന്‍മാരെ നീ ആശ്രയിക്കുന്നതെന്തിന്? Share on Facebook Share on Twitter Get this statement Link
  • 16 : അപ്പോള്‍ അമസിയാ അവനോടു പറഞ്ഞു: രാജാവിന്റെ ഉപദേഷ്ടാവായി നിന്നെ നിയമിച്ചിട്ടുണ്ടോ? നിര്‍ത്തൂ; അല്ലെങ്കില്‍, നിനക്കു ജീവന്‍ നഷ്ടപ്പെടും. പ്രവാചകന്‍ ഇത്രയും കൂടി പറഞ്ഞു നിര്‍ത്തി: നീ ഇപ്രകാരം പ്രവര്‍ത്തിക്കുകയും എന്റെ ഉപദേശം ചെവിക്കൊള്ളാതിരിക്കുകയും ചെയ്തതിനാല്‍, ദൈവം നിന്നെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : യൂദാരാജാവായ അമസിയാ ഉപദേഷ്ടാക്കളുമായി ആലോചിച്ച് യേഹുവിന്റെ മകനായ യഹോവാഹാസിന്റെ മകനും ഇസ്രായേല്‍ രാജാവുമായ യഹോവാഷിന്റെ അടുത്ത് ആളയച്ചു പറഞ്ഞു: വരൂ, നമുക്കൊരു ബലപരീക്ഷണം നടത്താം. Share on Facebook Share on Twitter Get this statement Link
  • 18 : ഇസ്രായേല്‍ രാജാവായ യഹോവാഷ് യൂദാരാജാവായ അമസിയായ്ക്ക് മറുപടി നല്‍കി. ലബനോനിലെ ഒരു മുള്‍ച്ചെടി, ലബനോനിലെ ഒരു ദേവദാരുവിനോട്, നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരുക എന്ന് ആവശ്യപ്പെട്ടു! ലബനോനിലെ ഒരു വന്യമൃഗം ആ വഴി വന്നു മുള്‍ച്ചെടി ചവിട്ടിയരച്ചുകളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 19 : ഏദോമിനെ തകര്‍ത്തു എന്നു നീ വീമ്പിളക്കുന്നു. അടങ്ങി വീട്ടിലിരിക്കുക. എന്തിനു യൂദായ്ക്കും നിനക്കും വെറുതെ നാശം വിളിച്ചുവരുത്തുന്നു? Share on Facebook Share on Twitter Get this statement Link
  • 20 : എന്നാല്‍, അമസിയാ കൂട്ടാക്കിയില്ല. ഏദോമിലെ ദേവന്‍മാരെ സേവിച്ചതുകൊണ്ട് അവരെ ശത്രുകരങ്ങളില്‍ ഏല്‍പിക്കാന്‍ ദൈവം നിശ്ചയിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : ഇസ്രായേല്‍ രാജാവായ യഹോവാഷ്‌ യുദ്ധത്തിനു പുറപ്പെട്ടു. അവന്‍ യുദാരാജാവായ അമസിയായുമായി യൂദായിലെ ബേത്‌ഷേമെഷില്‍ വച്ച് ഏറ്റുമുട്ടി. Share on Facebook Share on Twitter Get this statement Link
  • 22 : യൂദാ സൈന്യം പരാജയപ്പെട്ടു. പടയാളികള്‍ സ്വഭവനങ്ങളിലേക്ക് ഓടിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 23 : ഇസ്രായേല്‍ രാജാവായ യഹോവാഷ് അഹസിയായുടെ മകനായ യോവാഷിന്റെ മകനും യൂദാരാജാവുമായ അമസിയായെ ബന്ധിച്ചു ജറുസലെമില്‍ കൊണ്ടുവന്നു. ജറുസലെമിന്റെ മതില്‍ എഫ്രായിം കവാടം മുതല്‍ കോണ്‍ കവാടം വരെ നാനൂറു മുഴം ഇടിച്ചുതകര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 24 : അവന്‍ ദേവാലയത്തിലെ സ്വര്‍ണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ച്, ഓബെദ് ഏദോമിനെ തടവുകാരനാക്കി; രാജകൊട്ടാരത്തിലെ നിക്‌ഷേപങ്ങള്‍ കൈവശപ്പെടുത്തി; കൊള്ള മുതലും തടവുകാരുമായി സമരിയായിലേക്കു മടങ്ങി. Share on Facebook Share on Twitter Get this statement Link
  • 25 : യഹോവാഹാസിന്റെ മകനും ഇസ്രായേല്‍ രാജാവുമായ യഹോവാഷിന്റെ മരണത്തിനു ശേഷം യോവാഷിന്റെ മകനും യൂദാരാജാവുമായ അമസിയാ പതിനഞ്ചു വര്‍ഷം ജീവിച്ചു. Share on Facebook Share on Twitter Get this statement Link
  • 26 : അമസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം യൂദായിലെയും ഇസ്രായേലിലെയും രാജാക്കന്‍മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 27 : കര്‍ത്താവിനെ വിട്ടകന്ന നാള്‍മുതല്‍ അവനെതിരേ ജറുസലെമില്‍ ഗൂഢാലോചന നടന്നു. അവന്‍ ലാഖീഷിലേക്ക് ഒളിച്ചോടി. അവര്‍ ആളെവിട്ടു ലാഖീഷില്‍വച്ച് അവനെ വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 28 : മൃതദേഹം കുതിരപ്പുറത്തു കൊണ്ടുവന്നു ദാവീദിന്റെ നഗരത്തില്‍ പിതാക്കന്‍മാരോടുകൂടെ സംസ്‌കരിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 11:44:39 IST 2024
Back to Top