Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

ഇരുപത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 23

 • 1 : ഏഴാം വര്‍ഷം യഹോയാദാ പുരോഹിതന്‍ ശതാധിപന്‍മാരായ ജറോഹാമിന്റെ മകന്‍ അസറിയാ, യഹോഹനാന്റെ മകന്‍ ഇസ്മായേല്‍, ഓബെദിന്റെ മകന്‍ അസറിയാ, അദായായുടെ മകന്‍ മാസെയാ, സിക്രിയുടെ മകന്‍ എലിഷാഫാത്ത് എന്നിവരുമായി ധൈര്യപൂര്‍വം ഉടമ്പടി ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 2 : അവര്‍ യൂദായിലെങ്ങും സഞ്ചരിച്ച് നഗരങ്ങളില്‍ നിന്ന് ലേവ്യരെയും ഇസ്രായേല്‍ കുടുംബത്തലവന്‍മാരെയും ജറുസലെമില്‍ വിളിച്ചുകൂട്ടി. Share on Facebook Share on Twitter Get this statement Link
 • 3 : സമൂഹം മുഴുവന്‍ ദേവാലയത്തില്‍ വെച്ച് രാജാവുമായി ഒരുടമ്പടി ചെയ്തു. യഹോയാദാ അവരോടു പറഞ്ഞു: ഇതാ, രാജപുത്രന്‍! ദാവീദിന്റെ സന്തതിയെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നതുപോലെ ഇവന്‍ രാജാവായി വാഴട്ടെ! Share on Facebook Share on Twitter Get this statement Link
 • 4 : നിങ്ങള്‍ ചെയ്യേണ്ടതിതാണ്: സാബത്തില്‍ തവണമാറിവരുന്ന പുരോഹിതന്‍മാരിലും ലേവ്യരിലും മൂന്നിലൊരുഭാഗം ദേവാലയ വാതില്‍ക്കല്‍ കാവല്‍ നില്‍ക്കണം. Share on Facebook Share on Twitter Get this statement Link
 • 5 : ഒരുഭാഗം രാജകൊട്ടാരം കാക്കണം. മൂന്നാമത്തെ ഭാഗം അടിസ്ഥാനകവാടത്തില്‍ നിലയുറപ്പിക്കണം. ജനം ദേവാലയാങ്കണത്തില്‍ നില്‍ക്കട്ടെ. Share on Facebook Share on Twitter Get this statement Link
 • 6 : പുരോഹിതന്‍മാരും ശുശ്രൂഷ നടത്തുന്ന ലേവ്യരും ഒഴികെ ആരും കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിക്കരുത്. അവര്‍ ശുദ്ധിയുള്ള വരായതിനാല്‍ അവര്‍ക്കു പ്രവേശിക്കാം. എന്നാല്‍, ജനം കര്‍ത്താവിന്റെ നിബന്ധന കളനുസരിച്ചു പുറത്തുതന്നെ നില്‍ക്കണം. Share on Facebook Share on Twitter Get this statement Link
 • 7 : ലേവ്യര്‍ ആയുധമേന്തി രാജാവിനു ചുറ്റും നിലകൊള്ളണം. അകത്ത് ആരെങ്കിലും കടന്നാല്‍ അവനെ കൊല്ലണം. അവര്‍ സദാ രാജാവിനോടൊപ്പമുണ്ടായിരിക്കണം. Share on Facebook Share on Twitter Get this statement Link
 • 8 : ലേവ്യരും യൂദാനിവാസികളും യഹോയാദായുടെ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. സാബത്തില്‍ ശുശ്രൂഷയുടെ തവണ കഴിഞ്ഞവരും തവണ തുടങ്ങുന്നവരുമായ എല്ലാവരെയും അവര്‍ കൊണ്ടുവന്നു. കാരണം, യഹോയാദാ പുരോഹിതന്‍ ആരെയും വിട്ടയച്ചില്ല. Share on Facebook Share on Twitter Get this statement Link
 • 9 : ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന, ദാവീദു രാജാവിന്റെ കുന്തങ്ങളും ചെറുതും വലുതുമായ പരിചകളും എടുത്ത്‌ യഹോയാദാ നായകന്‍മാരെ ഏല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
 • 10 : തെക്കേഅറ്റം മുതല്‍ വടക്കേ അറ്റം വരെ ബലിപീഠത്തിനും ആലയത്തിനു ചുറ്റും ജനങ്ങളെ ആയുധ സജ്ജരാക്കി, കാവല്‍ നിര്‍ത്തി. Share on Facebook Share on Twitter Get this statement Link
 • 11 : അനന്തരം, അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടം ധരിപ്പിച്ചു; അധികാരപത്രവും നല്‍കി. അവര്‍ അവനെ രാജാവായി പ്രഖ്യാപിച്ചു. യഹോയാദായും പുത്രന്‍മാരും ചേര്‍ന്ന് അവനെ അഭിഷേകം ചെയ്തു. രാജാവു നീണാള്‍ വാഴട്ടെ എന്ന് അവര്‍ ആര്‍ത്തുവിളിച്ചു. Share on Facebook Share on Twitter Get this statement Link
 • 12 : ജനം ഓടിക്കൂടി രാജാവിനെ സ്തുതിക്കുന്നതിന്റെ ആരവം കേട്ട്, അത്താലിയാ കര്‍ത്താവിന്റെ ആലയത്തില്‍ അവരുടെ അടുത്തേക്കു ചെന്നു. Share on Facebook Share on Twitter Get this statement Link
 • 13 : ദേവാലയകവാടത്തില്‍ സ്തംഭത്തിനു സമീപം രാജാവു നില്‍ക്കുന്നതു അവള്‍ കണ്ടു; സേനാനായകന്‍മാരും കാഹളമൂതുന്നവരും രാജാവിന്റെ അടുത്തു നിന്നിരുന്നു; ജനമെല്ലാം ആഹ്‌ളാദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. ഗായകര്‍ സംഗീതോപകരണങ്ങളുമായി ആഘോഷത്തിനു നേതൃത്വം നല്‍കി. അത്താലിയാ വസ്ത്രം കീറി; രാജദ്രോഹം! രാജദ്രോഹം! എന്നു വിളിച്ചു പറഞ്ഞു. Share on Facebook Share on Twitter Get this statement Link
 • 14 : യഹോയാദാ പുരോഹിതന്‍ സേനാധിപന്‍മാരെ വിളിച്ചു പറഞ്ഞു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തുകൊണ്ടുവരുവിന്‍. ആരെങ്കിലും അവളെ അനുഗമിച്ചാല്‍ അവനെ വാളിനിരയാക്കുവിന്‍. അവന്‍ തുടര്‍ന്നു: അവളെ കര്‍ത്താവിന്റെ ആലയത്തില്‍വച്ചു കൊല്ലരുത്. Share on Facebook Share on Twitter Get this statement Link
 • 15 : അവര്‍ അവളെ പിടിച്ചു കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്നു വധിച്ചു. Share on Facebook Share on Twitter Get this statement Link
 • 16 : തങ്ങള്‍ കര്‍ത്താവിന്റെ ജനമായിരിക്കുമെന്നു യഹോയാദായും ജനവും രാജാവും ഉടമ്പടി ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 17 : ജനമെല്ലാം കൂടി ബാലിന്റെ ആലയത്തില്‍ കടന്ന് അതു തകര്‍ത്തു. അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും തച്ചുടച്ചു. ബാലിന്റെ പുരോഹിതനായ മത്താനെ ബലിപീഠത്തിനു മുന്‍പില്‍വച്ചു വധിച്ചു. Share on Facebook Share on Twitter Get this statement Link
 • 18 : യഹോയാദാ പുരോഹിതന്‍മാരുടെയും ലേവ്യരുടെയും മേല്‍നോട്ടത്തില്‍ കര്‍ത്താവിന്റെ ആലയത്തിനു കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. ദാവീദ് തന്റെ വിധിപ്രകാരം സന്തോഷത്തോടും ഗാനാലാപത്തോടും കൂടെ, മോശയുടെ നിയമമനുസരിച്ചു കര്‍ത്താവിനു ദഹനബലികള്‍ അര്‍പ്പിക്കുന്നതിനും അവിടുത്തെ ആലയത്തിന്റെ ചുമതല വഹിക്കുന്നതിനും ലേവ്യപുരോഹിതന്‍മാരെയും ലേവ്യരെയും നിയോഗിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
 • 19 : ഏതെങ്കിലും വിധത്തില്‍ അശുദ്ധരായവര്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിക്കാതിരിക്കുന്നതിനു വാതില്‍കാവല്‍ക്കാരെയും യഹോയാദാ നിയമിച്ചു. Share on Facebook Share on Twitter Get this statement Link
 • 20 : സേനാനായകന്‍മാര്‍, പൗരമുഖ്യര്‍, ദേശാധിപന്‍മാര്‍ എന്നിവരുടെയും ജനത്തിന്റെയും അകമ്പടിയോടെ അവന്‍ രാജാവിനെ കര്‍ത്താവിന്റെ ആലയത്തില്‍ നിന്ന് ഉപരികവാടത്തിലൂടെ കൊട്ടാരത്തിലേക്ക് ആനയിച്ചു സിംഹാസനത്തില്‍ അവരോധിച്ചു. Share on Facebook Share on Twitter Get this statement Link
 • 21 : ജനം ആഹ്‌ളാദിച്ചു. അത്താലിയാ വാളിനിരയായതോടെ നഗരം ശാന്തമായി. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Wed Jun 29 21:35:46 IST 2022
Back to Top