Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

ഇരുപത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 22

    അഹസിയാ
  • 1 : അറബികളോടു കൂടി വന്ന അക്രമി സംഘം യഹോറാമിന്റെ മൂത്ത മക്കളെയെല്ലാം വധിച്ചതിനാല്‍, ജറുസലെം നിവാസികള്‍ ഇളയമകനായ അഹസിയായെ രാജാവായി വാഴിച്ചു. അങ്ങനെ യഹോറാമിന്റെ മകന്‍ അഹസിയാ യൂദായില്‍ ഭരണം നടത്തി. Share on Facebook Share on Twitter Get this statement Link
  • 2 : ഭരണമേറ്റപ്പോള്‍ അഹസിയായ്ക്ക് നാല്‍പത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഒരു വര്‍ഷം ഭരിച്ചു. ഇസ്രായേല്‍രാജാവായ ഓമ്രിയുടെ പൗത്രി അത്താലിയാ ആയിരുന്നു അവന്റെ അമ്മ. Share on Facebook Share on Twitter Get this statement Link
  • 3 : മാതാവിന്റെ ദുഷ്‌പ്രേരണ നിമിത്തം അഹസിയാ ആഹാബ്ഭവനത്തിന്റെ മാര്‍ഗത്തില്‍ ചരിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : ആഹാബ്ഭവനത്തെപ്പോലെ കര്‍ത്താവിന്റെ മുന്‍പില്‍ അവന്‍ തിന്‍മ പ്രവര്‍ത്തിച്ചു. പിതാവിന്റെ മരണത്തിനു ശേഷം ആഹാബിന്റെ ഭവനത്തില്‍പ്പെട്ടവരായിരുന്നു അവന്റെ ആലോചനക്കാര്‍. അത് അവന്റെ അധഃപതനത്തിനു കാരണമായി. Share on Facebook Share on Twitter Get this statement Link
  • 5 : അവരുടെ ഉപദേശമനുസരിച്ച് അവന്‍ ഇസ്രായേല്‍ രാജാവും ആഹാബിന്റെ മകനുമായ യോറാമിനോടുകൂടെ റാമോത് ഗിലയാദില്‍ സിറിയാരാജാവായ ഹസായേലിനോടു യുദ്ധം ചെയ്യാന്‍ പോയി. സിറിയാക്കാര്‍ യോറാമിനെ മുറിവേല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : റാമായില്‍വച്ച് സിറിയാരാജാവായ ഹസായേലുമായുള്ള യുദ്ധത്തില്‍ ഏറ്റ മുറിവുകള്‍ ചികിത്‌സിക്കാന്‍ യോറാം ജസ്രേലിലേക്കു മടങ്ങി. യൂദാരാജാവായ യഹോറാമിന്റെ മകന്‍ അഹസിയാ, ആഹാബിന്റെ മകന്‍ യോറാം കിടപ്പായതിനാല്‍ അവനെ സന്ദര്‍ശിക്കാന്‍ ജസ്രേലില്‍ എത്തി. Share on Facebook Share on Twitter Get this statement Link
  • 7 : യോറാമിനെ സന്ദര്‍ശിക്കാന്‍ പോയത് അഹസിയായുടെ പതനത്തിനു കാരണമാകണമെന്ന് കര്‍ത്താവു നിശ്ചയിച്ചിരുന്നു. അവിടെവച്ച് നിംഷിയുടെ മകനും ആഹാബ്ഭവനത്തെ നശിപ്പിക്കാന്‍ കര്‍ത്താവ് അഭിഷേകം ചെയ്തിരുന്നവനുമായ യേഹുവിനെ നേരിടാന്‍ യോറാമിനോടൊത്ത് അവര്‍ പോയി. Share on Facebook Share on Twitter Get this statement Link
  • 8 : ആഹാബ്ഭവനത്തിനെതിരേ ശിക്ഷാവിധി നടത്തുമ്പോള്‍ യേഹു യൂദാപ്രഭുക്കന്‍മാരെയും അഹസിയായുടെ ചാര്‍ച്ചക്കാരായ രാജസേവകന്‍മാരെയും കണ്ടുമുട്ടി. അവന്‍ അവരെ വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : സമരിയായില്‍ ഓടിയൊളിച്ച അഹസിയായെ അവര്‍ തിരഞ്ഞുപിടിച്ച് യേഹുവിന്റെ മുന്‍പില്‍ കൊണ്ടുവന്നു വധിച്ചു. പൂര്‍ണ ഹൃദയത്തോടെ കര്‍ത്താവിനെ പിന്‍ചെന്ന യഹോഷാഫാത്തിന്റെ പൗത്രനാണ് എന്നതിന്റെ പേരില്‍ അവര്‍ അവനെ സംസ്‌കരിച്ചു. രാജ്യം ഭരിക്കാന്‍ കഴിവുള്ള ആരും അഹസിയാക്കുടുംബത്തില്‍ അവശേഷിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • അത്താലിയാ രാജ്ഞി
  • 10 : പുത്രന്‍ മരിച്ചെന്നറിഞ്ഞപ്പോള്‍ അഹസിയായുടെ മാതാവ് അത്താലിയാ യൂദാരാജ കുടുംബത്തില്‍പ്പെട്ട സകലരെയും വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : എന്നാല്‍, രാജകുമാരിയായ യഹോഷാബെയാത്ത് കൊല്ലപ്പെടാന്‍ പോകുന്ന രാജകുമാരന്‍മാരുടെ ഇടയില്‍ നിന്ന് അഹസിയായുടെ മകന്‍ യോവാഷിനെ എടുത്ത് ആയയോടൊപ്പം ഒരു ശയനമുറിയില്‍ ഒളിപ്പിച്ചു. യഹോറാം രാജാവിന്റെ മകളും അഹസിയായുടെ സഹോദരിയും യഹോയാദാ പുരോഹിതന്റെ ഭാര്യയും ആയ യെഹോഷാബെയാത്ത് യോവാഷിനെ ഒളിപ്പിച്ചതു കൊണ്ട് അത്താലിയായ്ക്ക് അവനെ വധിക്കാന്‍ കഴിഞ്ഞില്ല. Share on Facebook Share on Twitter Get this statement Link
  • 12 : ആറു വര്‍ഷം അവന്‍ അവരോടുകൂടെ ദേവാലയത്തില്‍ ഒളിവില്‍ കഴിഞ്ഞു. ആ സമയം അത്താലിയാ രാജ്യം ഭരിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 10:44:06 IST 2024
Back to Top