Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

ഇരുപത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 21

    യഹോറാം
  • 1 : യഹോഷാഫാത്ത് പിതാക്കന്‍മാരോടു ചേര്‍ന്നു. അവരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു; മകന്‍ യഹോറാം രാജ്യഭാരം ഏറ്റു. Share on Facebook Share on Twitter Get this statement Link
  • 2 : യൂദാ രാജാവായിരുന്ന യഹോഷാഫാത്തിന്റെ പുത്രന്‍മാരായ അവന്റെ സഹോദരന്‍മാര്‍: അസറിയാ, യഹിയേല്‍, സഖറിയാ, അസറിയാ, മിഖായേല്‍, ഷെഫാത്തിയാ. Share on Facebook Share on Twitter Get this statement Link
  • 3 : അവരുടെ പിതാവ് ധാരാളം പൊന്നും വെള്ളിയും അമൂല്യവസ്തുക്കളും അവര്‍ക്കു സമ്മാനമായി നല്‍കി. കൂടാതെ, യൂദായിലെ സുരക്ഷിത നഗരങ്ങളും കൊടുത്തു. ആദ്യജാതനായിരുന്നതിനാല്‍ , രാജസ്ഥാനം യഹോറാമിനാണ് ലഭിച്ചത്. Share on Facebook Share on Twitter Get this statement Link
  • 4 : യഹോറാം പിതാവിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായി ഭരണം ഏറ്റെടുത്തു. തന്റെ നില ഭദ്രമാക്കിയപ്പോള്‍ എല്ലാ സഹോദരന്‍മാരെയും ഇസ്രായേലിലെ ചില പ്രമാണികളെയും വാളിനിരയാക്കി. Share on Facebook Share on Twitter Get this statement Link
  • 5 : രാജാവാകുമ്പോള്‍ യഹോറാമിന് മുപ്പത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ എട്ടുവര്‍ഷം ജറുസലെമില്‍ വാണു. Share on Facebook Share on Twitter Get this statement Link
  • 6 : ആഹാബിന്റെ മകളായിരുന്നു യഹോറാമിന്റെ ഭാര്യ. ആഹാബ് ഭവനത്തെപ്പോലെ അവനും ഇസ്രായേല്‍ രാജാക്കന്‍മാരുടെ മാര്‍ഗത്തില്‍ ചരിച്ചു. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : എങ്കിലും ദാവീദുമായി ചെയ്ത ഉടമ്പടിയോര്‍ത്ത് അവന്റെ ഭവനത്തെനശിപ്പിക്കാന്‍ കര്‍ത്താവിനു മനസ്‌സുവന്നില്ല. ദാവീദിന്റെ ഭവനത്തില്‍ ദീപം അണഞ്ഞു പോകുകയില്ലെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നല്ലോ. Share on Facebook Share on Twitter Get this statement Link
  • 8 : യഹോറാമിന്റെ കാലത്ത് ഏദോമ്യര്‍ യൂദാ മേല്‍ക്കോയ്മയ്‌ക്കെതിരേ മത്‌സരിച്ച് സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : യഹോറാമും സൈന്യാധിപന്‍മാരും രഥങ്ങളോടുകൂടെ അവര്‍ക്കെതിരേ ചെന്നു. തങ്ങളെ വളഞ്ഞ ഏദോമ്യരുടെ നിര അവര്‍ രാത്രിയില്‍ ഭേദിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : ഏദോമ്യര്‍ ഇന്നും യൂദായുടെ ആധിപത്യത്തെ എതിര്‍ത്തു കഴിയുന്നു. അക്കാലത്ത് ലിബ്‌നായും അവന്റെ ഭരണത്തെ എതിര്‍ത്തു. അവന്‍ തന്റെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ ഉപേക്ഷിച്ചതുകൊണ്ടാണിങ്ങനെ സംഭവിച്ചത്. Share on Facebook Share on Twitter Get this statement Link
  • 11 : അവന്‍ യൂദാ മലമ്പ്രദേശത്ത് പൂജാഗിരികള്‍ നിര്‍മിച്ചു. അങ്ങനെ ജറുസലെം നിവാസികളെ അവിശ്വസ്തതയിലേക്കു നയിച്ചു; യൂദായെ വഴിതെറ്റിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : ഏലിയാ പ്രവാചകന്റെ ഒരു കത്ത് അവനു ലഭിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ നിന്റെ പിതാവായ യഹോഷാഫാത്തിന്റെയോ യൂദാരാജാവായ ആസായുടെയോ മാതൃക പിന്‍ചെന്നില്ല. Share on Facebook Share on Twitter Get this statement Link
  • 13 : മറിച്ച്, ഇസ്രായേല്‍രാജാക്കന്‍മാരുടെ വഴിയില്‍ നടന്നു; ആഹാബ് ഇസ്രായേലിനെ എന്നതുപോലെ നീ യൂദായെയും ജറുസലെം നിവാസികളെയും അവിശ്വസ്തതയിലേക്കു നയിച്ചു; പിതൃഭവനത്തില്‍ നിന്നെക്കാള്‍ ശ്രേഷ്ഠരായിരുന്ന നിന്റെ സഹോദരന്‍മാരെ നീ കൊന്നുകളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 14 : ഇതാ, കര്‍ത്താവു നിന്റെ ജനത്തിന്റെയും, നിന്റെ മക്കളുടെയും ഭാര്യമാരുടെയും വസ്തുവകകളുടെയും മേല്‍ മഹാമാരി വരുത്തും. Share on Facebook Share on Twitter Get this statement Link
  • 15 : നിനക്ക് കുടലില്‍ ഒരു കഠിനരോഗം ഉണ്ടാകും, അത് അനുദിനം വര്‍ധിച്ചു കുടല്‍ പുറത്തുവരും. Share on Facebook Share on Twitter Get this statement Link
  • 16 : എത്യോപ്യരുടെ സമീപത്തു വസിച്ചിരുന്ന ഫിലിസ്ത്യരിലും അറബികളിലും കര്‍ത്താവ്‌ യഹോറാമിനെതിരേ ശത്രുത ഉളവാക്കി. Share on Facebook Share on Twitter Get this statement Link
  • 17 : അവര്‍ യൂദായെ ആക്രമിച്ചു; രാജകൊട്ടാരത്തില്‍ കണ്ടതെല്ലാം അവര്‍ കൈവശമാക്കി. രാജാവിന്റെ ഭാര്യമാരെയും മക്കളെയും തടവുകാരാക്കി. ഇളയപുത്രനായ യഹോവാഹാസല്ലാതെ ആരും അവശേഷിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 18 : ഇതിനുശേഷം കര്‍ത്താവ് അവന്റെ കുടലില്‍ ഒരു തീരാവ്യാധി വരുത്തി. Share on Facebook Share on Twitter Get this statement Link
  • 19 : രണ്ടുവര്‍ഷം കഴിഞ്ഞ് രോഗം മൂര്‍ഛിച്ച് കുടല്‍ പുറത്തുവന്നു. കഠിനവേദനയില്‍ അവന്‍ മരിച്ചു. അവന്റെ പിതാക്കന്‍മാര്‍ക്കു വേണ്ടി നടത്തിയതുപോലെ ജനം തീക്കൂന കൂട്ടി അവനെ ബഹുമാനിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 20 : ഭരണമേല്‍ക്കുമ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്‌സായിരുന്നു. എട്ടുവര്‍ഷം ജറുസലെമില്‍ വാണു. അവന്റെ വേര്‍പാടില്‍ ആരും ദുഃഖിച്ചില്ല. അവനെ ദാവീദിന്റെ നഗരത്തിലാണ് സംസ്‌കരിച്ചതെങ്കിലും രാജാക്കന്‍മാരുടെ കല്ലറയിലല്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 07:46:12 IST 2024
Back to Top