Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

പതിനേഴാം അദ്ധ്യായം


അദ്ധ്യായം 17

    യഹോഷാഫാത്ത്
  • 1 : ആസായ്ക്കു ശേഷം മകന്‍ യഹോഷാഫാത്ത് രാജാവായി. അവന്‍ ഇസ്രായേലിനെതിരേ തന്റെ നില ഭദ്രമാക്കി. Share on Facebook Share on Twitter Get this statement Link
  • 2 : യൂദായിലെ സുരക്ഷിത നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും, എഫ്രായിം ദേശത്തു നിന്നു തന്റെ പിതാവായ ആസാ പിടിച്ചെടുത്ത പട്ടണങ്ങളിലും പട്ടാളത്തെ നിയോഗിച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : തന്റെ പിതാവിന്റെ ആദ്യകാല മാതൃകയനുസരിച്ച്, ബാലിനെ സേവിക്കാതിരുന്നതിനാല്‍ കര്‍ത്താവ്‌ യഹോഷാഫാത്തിനോടുകൂടി ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അവന്‍ പിതാവിന്റെ ദൈവത്തെ തേടുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്തു. ഇസ്രായേല്‍ രാജാക്കന്‍മാരുടെ മാര്‍ഗം സ്വീകരിച്ചതുമില്ല. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവ്‌ യഹോഷാഫാത്തിന് രാജ്യത്തിന്റെ പൂര്‍ണനിയന്ത്രണം നല്‍കി. യൂദാ മുഴുവനും അവനു കാഴ്ചകള്‍ കൊണ്ടുവന്നു. അങ്ങനെ അവന്റെ ധനവും മാനവും പെരുകി. Share on Facebook Share on Twitter Get this statement Link
  • 6 : അവന്‍ കര്‍ത്താവിന്റെ മാര്‍ഗത്തില്‍ ഉറച്ചുനിന്നു; യൂദായിലെ പൂജാഗിരികളും അഷേരാപ്രതിഷ്ഠകളും നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : തന്റെ മൂന്നാം ഭരണവര്‍ഷം യഹോഷാഫാത്ത് യൂദാനഗരങ്ങളില്‍ ജനങ്ങളെ പഠിപ്പിക്കാന്‍ ഉപദേഷ്ടാക്കളായി ബന്‍ഹായില്‍, ഒബാദിയാ, സഖറിയാ, നെത്തനേല്‍, മിഖായാ എന്നിവരെ അയച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : അവരോടൊപ്പം ലേവ്യരായ ഷെമായ, നെഥാനിയാ, സെബദിയാ, അസഹേല്‍, ഷെമിറാമോത്ത്, യഹോനാഥാന്‍, അദോനിയാ, തോബിയാ, തോബ് അദോനിയാ എന്നിവരെയും പുരോഹിതന്‍മാരായ എലിഷാമാ, യഹോറാം എന്നിവരെയും അയച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : അവര്‍ കര്‍ത്താവിന്റെ നിയമഗ്രന്ഥവുമായി യൂദാനഗരങ്ങളിലെല്ലാം ചെന്നു ജനത്തെ പഠിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : യൂദായ്ക്കു ചുറ്റുമുള്ള രാജ്യങ്ങളില്‍ കര്‍ത്താവിനെക്കുറിച്ചുള്ള ഭീതി പരന്നതിനാല്‍ അവരാരും യഹോഷാഫാത്തിനെതിരേ യുദ്ധത്തിനു പോയില്ല. Share on Facebook Share on Twitter Get this statement Link
  • 11 : ഫിലിസ്ത്യരില്‍ ചിലര്‍യഹോഷാഫാത്തിനു കാഴ്ചയായി ധാരാളം വെള്ളിയും മറ്റു സമ്മാനങ്ങളും കൊണ്ടു വന്നു. ഏഴായിരത്തിയെഴുനൂറു ചെമ്മരിയാടുകളെയും ഏഴായിരത്തിയെഴുനൂറു കോലാടുകളെയും അറബികള്‍ സമ്മാനിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : യഹോഷാഫാത്ത് അടിക്കടി പ്രബലനായിക്കൊണ്ടിരുന്നു. യൂദായിലെങ്ങും കോട്ടകളും സംഭരണനഗരങ്ങളും പണിതു. Share on Facebook Share on Twitter Get this statement Link
  • 13 : അവിടെ ധാരാളം വിഭവങ്ങള്‍ ശേഖരിച്ചു. ജറുസലെമില്‍ വീരയോദ്ധാക്കളുടെ വ്യൂഹങ്ങളെ നിയോഗിച്ചു. Share on Facebook Share on Twitter Get this statement Link
  • 14 : ഗോത്രക്രമത്തില്‍ അവരുടെ പേരുവിവരം: യൂദാഗോത്രത്തിലെ സഹസ്രാധിപന്‍മാരുടെ തലവന്‍ അദ്‌നാ - അവന്റെ കീഴില്‍ മൂന്നു ലക്ഷം പടയാളികള്‍. Share on Facebook Share on Twitter Get this statement Link
  • 15 : രണ്ടാമന്‍, യഹോഹനാന്‍ - അവന്റെ കീഴില്‍ രണ്ടു ലക്ഷത്തിയെണ്‍പതിനായിരം പേര്‍. Share on Facebook Share on Twitter Get this statement Link
  • 16 : മൂന്നാമന്‍ സിക്രിയുടെ മകന്‍ അമസിയാ - കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കായി തന്നെത്തന്നെ സമര്‍പ്പിച്ച അവന്റെ കീഴില്‍ രണ്ടുലക്ഷം പേര്‍. Share on Facebook Share on Twitter Get this statement Link
  • 17 : ബഞ്ചമിന്‍ ഗോത്രത്തിന്റെ സൈന്യാധിപന്‍ എലിയാദാ - വീരപരാക്രമിയായ അവന്റെ കീഴില്‍ പരിചയും വില്ലും ഉപയോഗിക്കുന്ന പടയാളികള്‍ രണ്ടുലക്ഷം. Share on Facebook Share on Twitter Get this statement Link
  • 18 : നാലാമന്‍, യഹോസബാദ് - അവന്റെ കീഴില്‍ ആയുധധാരികള്‍ ഒരു ലക്ഷത്തിയെണ്‍പതിനായിരം. Share on Facebook Share on Twitter Get this statement Link
  • 19 : യൂദായിലെ സുരക്ഷിതനഗരങ്ങളില്‍ നിയമിച്ചിരുന്നവര്‍ക്കു പുറമേയുള്ള രാജസേവകരാണിവര്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 27 00:16:12 IST 2024
Back to Top