Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

പതിനാലാം അദ്ധ്യായം


അദ്ധ്യായം 14

    ആസാ
  • 1 : അബിയാ പിതാക്കന്‍മാരോടു ചേര്‍ന്നു; ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ ആസാ രാജാവായി. ആസായുടെ കാലത്ത് പത്തുവര്‍ഷം ദേശത്ത് സമാധാനം നിലനിന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ആസാ ദൈവമായ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ നീതിയും നന്‍മയും പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ അന്യദേവന്‍മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കം ചെയ്തു. സ്തംഭങ്ങള്‍ ഇടിച്ചുതകര്‍ത്തു. അഷേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തി. Share on Facebook Share on Twitter Get this statement Link
  • 4 : യൂദാനിവാസികളോട് തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കുവാനും അവിടുത്തെ നിയമങ്ങളും പ്രമാണങ്ങളും അനുസരിക്കുവാനും കല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : കൂടാതെ യൂദാനഗരങ്ങളില്‍ നിന്നു പൂജാഗിരികളും ബലിപീഠങ്ങളും നീക്കം ചെയ്തു. അവന്റെ കാലത്ത് രാജ്യത്തു സമാധാനം നിലനിന്നു. Share on Facebook Share on Twitter Get this statement Link
  • 6 : രാജ്യത്തു സമാധാനമുണ്ടായിരുന്നതിനാല്‍ , യൂദായിലെ പല നഗരങ്ങളും അവന്‍ ബലവത്താക്കി. കര്‍ത്താവു സ്വസ്ഥത നല്‍കിയതിനാല്‍, ആ കാലത്ത്‌ യുദ്ധം വേണ്ടിവന്നില്ല. Share on Facebook Share on Twitter Get this statement Link
  • 7 : അവന്‍ യൂദാനിവാസികളോടു പറഞ്ഞു: നമുക്ക് ഈ പട്ടണങ്ങള്‍ പുതുക്കിപ്പണിയാം; അവയെ മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും കൊണ്ട് സുരക്ഷിതമാക്കാം. നാം നമ്മുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കുന്നതിനാല്‍ ദേശം ഇപ്പോഴും നമ്മുടെ അധീനതയില്‍ത്തന്നെ. നാം വിളിച്ചപേക്ഷിച്ചു; അതിര്‍ത്തികളിലെല്ലാം അവിടുന്ന് സമാധാനം നല്‍കിയിരിക്കുന്നു. അങ്ങനെ അവര്‍ എല്ലാം പണിത് ഭദ്രമാക്കി. Share on Facebook Share on Twitter Get this statement Link
  • 8 : ആസായ്ക്ക് യൂദായില്‍ നിന്ന് കുന്തവും പരിചയും ധരിച്ച മൂന്നുലക്ഷം പടയാളികളും ബഞ്ചമിനില്‍ നിന്നു ചെറുപരിചയും വില്ലും ധരിച്ച രണ്ടു ലക്ഷത്തിയെണ്‍പതിനായിരം പേരും ഉണ്ടായിരുന്നു. ഇവരെല്ലാം ധീരയോദ്ധാക്കളായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : എത്യോപ്യനായ സേരാ, പത്തുലക്ഷം പടയാളികളും മുന്നൂറു രഥങ്ങളുമായി അവര്‍ക്കെതിരേ മരേഷാവരെ എത്തി. Share on Facebook Share on Twitter Get this statement Link
  • 10 : ആസാ അവനെതിരേ പുറപ്പെട്ടു. ഇരുകൂട്ടരും മരേഷായിലെ സെഫാതാ താഴ്‌വരയില്‍ അണിനിരന്നു. Share on Facebook Share on Twitter Get this statement Link
  • 11 : അപ്പോള്‍ ആസാ തന്റെ ദൈവമായ കര്‍ത്താവിനോടു നിലവിളിച്ചു: കര്‍ത്താവേ, ബലവാനെതിരേ ബലഹീനനെ സഹായിക്കാന്‍ അവിടുന്നല്ലാതെ മറ്റാരുമില്ല. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ ശരണം പ്രാപിക്കുന്നു; ഞങ്ങളെ സഹായിക്കണമേ! അവിടുത്തെ നാമത്തിലാണ് ഞങ്ങള്‍ ഈ വലിയ സൈന്യത്തിനെതിരേ വന്നിരിക്കുന്നത്. കര്‍ത്താവേ, അവിടുന്നാണു ഞങ്ങളുടെ ദൈവം; അങ്ങേക്കെതിരേ മര്‍ത്യന്‍ പ്രബലനാകരുതേ! Share on Facebook Share on Twitter Get this statement Link
  • 12 : ആസായുടെയും യൂദായുടെയും മുന്‍പില്‍ കര്‍ത്താവ് എത്യോപ്യരെ പരാജയപ്പെടുത്തി. അവര്‍ തോറ്റോടി. Share on Facebook Share on Twitter Get this statement Link
  • 13 : ആസായും കൂട്ടരും ഗരാര്‍വരെ അവരെ പിന്‍തുടര്‍ന്നു. ഒന്നൊഴിയാതെ എത്യോപ്യരെല്ലാവരും മരിച്ചുവീണു. അവര്‍ കര്‍ത്താവിന്റെയും അവിടുത്തെ സൈന്യത്തിന്റെയും മുന്‍പില്‍ തകര്‍ന്നു പോയിരുന്നു. അന്ന് യൂദാസൈന്യം വലിയൊരു കൊള്ള നടത്തി. Share on Facebook Share on Twitter Get this statement Link
  • 14 : ഗരാറിനു ചുറ്റുമുള്ള സകലപട്ടണങ്ങളും അവര്‍ തകര്‍ത്തു. അവിടത്തെ നിവാസികള്‍ കര്‍ത്താവിനെക്കുറിച്ചുള്ള ഭയം നിമിത്തം പരിഭ്രാന്തരായിരുന്നു. യൂദാസൈന്യം അവ കൊള്ളയടിച്ചു ധാരാളം വസ്തുക്കള്‍ കരസ്ഥമാക്കി. Share on Facebook Share on Twitter Get this statement Link
  • 15 : മൃഗശാലകള്‍ നശിപ്പിച്ചു ധാരാളം ആടുകളെയും ഒട്ടകങ്ങളെയും കൈവശപ്പെടുത്തി; അവര്‍ ജറുസലെമിലേക്കു മടങ്ങി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 01:47:56 IST 2024
Back to Top