Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉല്‍‍പത്തി പുസ്തകം

,

മുപ്പത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 39

    ജോസഫും പൊത്തിഫറും
  • 1 : ജോസഫിനെ അവര്‍ ഈജിപ്തിലേക്കു കൊണ്ടുപോയി. അവനെ അവിടെ കൊണ്ടു ചെന്ന ഇസ്മായേല്യരുടെ അടുക്കല്‍നിന്ന് ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും കാവല്‍പ്പടയുടെ നായകനുമായ പൊത്തിഫര്‍ അവനെ വിലയ്ക്കു വാങ്ങി. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവ് ജോസഫിന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന് ശ്രേയസ്‌സുണ്ടായി. ഈജിപ്തുകാരനായ യജമാനന്റെ വീട്ടിലായിരുന്നു അവന്‍ . Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവ് അവന്റെ കൂടെ ഉണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെ അവിടുന്നു മംഗളകരമാക്കുന്നെന്നും അവന്റെ യജമാനനു മനസ്‌സിലായി. Share on Facebook Share on Twitter Get this statement Link
  • 4 : അവന്‍ യജമാനന്റെ പ്രീതിക്കു പാത്രമായി. അവന്‍ പൊത്തിഫറിനെ ശുശ്രൂഷിച്ചു. തന്റെ വീടിന്റെ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്റേയും ചുമതലയും അവന്‍ ജോസഫിനെ ഏല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : ആ ഈജിപ്തുകാരന്‍ വീടിന്റെ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും ജോസഫിനെ ഏല്‍പിച്ച നാള്‍ മുതല്‍ ജോസഫിനെ ഓര്‍ത്തു കര്‍ത്താവ് അവന്റെ വീടിനെ അനുഗ്രഹിച്ചു. അവന്റെ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്റെയുംമേല്‍ കര്‍ത്താവിന്റെ അനുഗ്രഹമുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 6 : അവന്‍ തന്റെ വസ്തുക്കളെല്ലാം ജോസഫിനെ ഭരമേല്‍പിച്ചതിനാല്‍ ഭക്ഷണത്തിലല്ലാതെ മറ്റൊന്നിലും അവനു ശ്രദ്ധിക്കേണ്ടിയിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 7 : ജോസഫ് വടിവൊത്ത ശരീരമുള്ളവനും സുമുഖനുമായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്റെ യജമാനന്റെ ഭാര്യയ്ക്ക് അവനില്‍ അഭിലാഷം തോന്നി. എന്റെ കൂടെ ശയിക്കുക. അവള്‍ അവനോട് ആവശ്യപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 8 : പക്‌ഷേ, അവന്‍ വഴങ്ങിയില്ല. അവന്‍ അവളോടു പറഞ്ഞു: ഞാന്‍ ഉള്ളതുകൊണ്ട്‌ യജമാനന്‍ വീട്ടിലുള്ള ഒന്നിനെക്കുറിച്ചും ശ്രദ്ധിക്കാറില്ല. Share on Facebook Share on Twitter Get this statement Link
  • 9 : എല്ലാം അവന്‍ എന്റെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു. എന്നെക്കാള്‍ വലിയവനായി ആരും ഈ ഭവനത്തിലില്ല. എന്റെ മേല്‍നോട്ടത്തില്‍ നിന്നു നിങ്ങളെയല്ലാതെ മറ്റൊന്നും അവന്‍ മാറ്റി നിര്‍ത്തിയിട്ടില്ല. അതു നിങ്ങള്‍ അവന്റെ ഭാര്യയായതുകൊണ്ടാണ്. ഞാന്‍ എങ്ങനെയാണ് ഇത്ര നീചമായി പ്രവര്‍ത്തിച്ചു ദൈവത്തിനെതിരേ പാപം ചെയ്യുക? Share on Facebook Share on Twitter Get this statement Link
  • 10 : അനുദിനം അവള്‍ പറഞ്ഞിട്ടും അവളുടെകൂടെ ശയിക്കാനോ അവളുടെയടുത്തിരിക്കാനോ അവന്‍ കൂട്ടാക്കിയില്ല. Share on Facebook Share on Twitter Get this statement Link
  • 11 : ഒരു ദിവസം ജോസഫ് ജോലിചെയ്യാനായി വീട്ടിനുളളില്‍ പ്രവേശിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : വേലക്കാര്‍ ആരും അകത്തില്ലായിരുന്നു. അപ്പോള്‍ അവള്‍ അവന്റെ മേലങ്കിയില്‍ കടന്നുപിടിച്ചുകൊണ്ടു പറഞ്ഞു: എന്റെ കൂടെ ശയിക്കുക. Share on Facebook Share on Twitter Get this statement Link
  • 13 : മേലങ്കി അവളുടെ കൈയില്‍ വിട്ടിട്ട് അവന്‍ ഓടി വീട്ടില്‍നിന്നും പുറത്തുവന്നു. കുപ്പായം തന്റെ കൈയില്‍ വിട്ടിട്ട് അവന്‍ വീട്ടിനു പുറത്തേക്ക് ഓടിയെന്നു കണ്ടപ്പോള്‍ അവള്‍ വീട്ടിലുള്ളവരെ വിളിച്ചു പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 14 : നമുക്ക് അപമാനംവരുത്താന്‍ അവന്‍ ഇതാ ഒരു ഹെബ്രായനെ കൊണ്ടുവന്നിരിക്കുന്നു. എന്നോടൊത്തു ശയിക്കാന്‍ അവന്‍ എന്നെ സമീപിച്ചു. Share on Facebook Share on Twitter Get this statement Link
  • 15 : എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളി കേട്ടപ്പോള്‍ അവന്‍ പുറങ്കുപ്പായം എന്റെ അരികില്‍ ഇട്ടിട്ട് ഓടി വീട്ടില്‍നിന്ന് പുറത്തുകടന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അവന്റെ യജമാനന്‍ തിരിച്ചുവരുവോളം അവള്‍ ആ കുപ്പായം സൂക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : അവള്‍ അവനോട് ഇപ്രകാരം പറഞ്ഞു: അങ്ങുകൊണ്ടുവന്ന ഹെബ്രായവേലക്കാരന്‍ അപമാനിക്കാനായി എന്നെ സമീപിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ അവന്‍ പുറങ്കുപ്പായം ഉപേക്ഷിച്ചിട്ട് വീട്ടില്‍നിന്ന് ഓടി പുറത്തുകടന്നു. Share on Facebook Share on Twitter Get this statement Link
  • 19 : ഇതാണ് അങ്ങയുടെവേലക്കാരന്‍ എന്നോടു ചെയ്തത്. തന്റെ ഭാര്യ പറഞ്ഞതു കേട്ടപ്പോള്‍ അവന്റെ യജമാനന്‍ രോഷാകുലനായി. Share on Facebook Share on Twitter Get this statement Link
  • 20 : അവന്‍ ജോസഫിനെ രാജാവിന്റെ തടവുകാരെ ഇട്ടിരുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ അവന്‍ കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടി. Share on Facebook Share on Twitter Get this statement Link
  • ജോസഫ് കാരാഗൃഹത്തില്‍
  • 21 : കര്‍ത്താവ് ജോസഫിന്റെ കൂടെയുണ്ടായിരുന്നു. അവിടുന്ന് അവനോടു കാരുണ്യം കാണിച്ചു. അവനു കാരാഗൃഹസൂക്ഷിപ്പുകാരന്റെ പ്രീതി ലഭിക്കുവാന്‍ ഇടയാക്കുകയുംചെയ്തു. Share on Facebook Share on Twitter Get this statement Link
  • 22 : കാരാഗൃഹസൂക്ഷിപ്പുകാരന്‍ തടവുകാരുടെയെല്ലാം മേല്‍നോട്ടം ജോസഫിനെ ഏല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : അവിടെ എല്ലാം ജോസഫിന്റെ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്‍പിച്ച ഒരു കാര്യത്തിലും കാരാഗൃഹസൂക്ഷിപ്പുകാരന്‍ ഇടപെട്ടില്ല. കാരണം, കര്‍ത്താവ് അവന്റെ കൂടെ ഉണ്ടായിരുന്നു. അവന്‍ ചെയ്തതൊക്കെ കര്‍ത്താവു ശുഭമാക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Sep 13 23:03:10 IST 2024
Back to Top