Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

ഇരുപത്താറാം അദ്ധ്യായം


അദ്ധ്യായം 26

    വാതില്‍കാവല്‍ക്കാര്‍
  • 1 : ദേവാലയ വാതില്‍കാവല്‍ക്കാരുടെ ഗണങ്ങള്‍: കൊറാഹ്യരില്‍, ആസാഫിന്റെ പുത്രന്‍മാരില്‍ കോറയുടെ പുത്രന്‍ മെഷെലെമിയാ. Share on Facebook Share on Twitter Get this statement Link
  • 2 : അവന്റെ പുത്രന്‍മാര്‍ പ്രായ ക്രമത്തില്‍: സഖറിയാ, യദിയേല്‍, സെബദിയാ, യത്‌നിയേല്‍, Share on Facebook Share on Twitter Get this statement Link
  • 3 : ഏലാം, യഹോഹനാന്‍, എലിയേഹോവേനായ്. Share on Facebook Share on Twitter Get this statement Link
  • 4 : ഓബദ് ഏദോമിന്റെ പുത്രന്‍മാര്‍ പ്രായ ക്രമത്തില്‍: ഷെമായാ, യഹോസബാദ്, യോവാ, സാഖാര്‍, നെഥാനേല്‍; Share on Facebook Share on Twitter Get this statement Link
  • 5 : അമ്മിയേല്‍, ഇസാക്കര്‍, പെവുലേത്തായ്. ദൈവം ഓബദ് ഏദോമിനെ അനുഗ്രഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : അവന്റെ പുത്രനായ ഷെമായായുടെ പുത്രന്‍മാര്‍ കഴിവുറ്റവരായിരുന്നതിനാല്‍ തങ്ങളുടെ പിതൃകുടുംബങ്ങള്‍ക്ക് നായകന്‍മാരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : ഷെമായായുടെ പുത്രന്‍മാര്‍: ഒത്‌നി, റഫായേല്‍, ഓബദ്, എല്‍സാബാദ്. അവരുടെ ചാര്‍ച്ചക്കാരായ എലിഹു, സെമാഖിയാ എന്നിവര്‍ കഴിവുറ്റവരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ഇവര്‍ ഓബദ് ഏദോമിന്റെ വംശത്തില്‍പ്പെടുന്നു. ഇവരും മക്കളും ചാര്‍ച്ചക്കാരും ശുശ്രൂഷയ്ക്ക് അതിനിപുണന്‍മാരായിരുന്നു. ഓബദ് ഏദോമില്‍ നിന്ന് ആകെ അറുപത്തിരണ്ടുപേര്‍. Share on Facebook Share on Twitter Get this statement Link
  • 9 : മെഷെലേമിയായുടെ പുത്രന്‍മാരും ചാര്‍ച്ചക്കാരും പ്രഗദ്ഭന്‍മാരായ പതിനെട്ടുപേര്‍. Share on Facebook Share on Twitter Get this statement Link
  • 10 : മെറാറിക്കുടുംബത്തിലെ ഹോസായുടെ പുത്രന്‍മാരില്‍ പ്രമുഖനായ ഷിമ്‌റി. ആദ്യജാതനല്ലെങ്കിലും ഇവനെ ഹോസാ തലവനാക്കി. Share on Facebook Share on Twitter Get this statement Link
  • 11 : രണ്ടാമന്‍ ഹില്‍ക്കിയാ, മൂന്നാമന്‍ തെബാലിയാ, നാലാമന്‍ സഖറിയാ; ഹോസായുടെ പുത്രന്‍മാരും ചാര്‍ച്ചക്കാരും ആയി ആകെ പതിമൂന്നുപേര്‍. Share on Facebook Share on Twitter Get this statement Link
  • 12 : ദ്വാരപാലകന്‍മാരെ ഗണം തിരിച്ചതും കുടുംബത്തലവന്‍മാര്‍ക്ക് അനുസൃതമായാണ്. കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്തിരുന്ന ഇവരുടെ ചാര്‍ച്ചക്കാരെപ്പോലെ ഇവര്‍ക്കും കര്‍ത്തവ്യങ്ങള്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : പിതൃകുടുംബക്രമമനുസരിച്ച് വലുപ്പച്ചെറുപ്പഭേദമെന്നിയേ അവര്‍ നറുക്കിട്ട് ഓരോ വാതിലിനും ആളെ നിശ്ചയിച്ചു. Share on Facebook Share on Twitter Get this statement Link
  • 14 : കിഴക്കേ വാതിലിന്റെ നറുക്ക് ഷെലെമിയായ്ക്ക് വീണു. അവന്റെ മകനും സമര്‍ഥനായ ഉപദേഷ്ടാവുമായ സഖറിയായ്ക്ക് വടക്കേ വാതിലിന്റെ നറുക്കു കിട്ടി. Share on Facebook Share on Twitter Get this statement Link
  • 15 : തെക്കേ വാതില്‍ നറുക്കനുസരിച്ച്, ഓബദ് ഏദോമിനു കിട്ടി. അവന്റെ പുത്രന്‍മാരെ സംഭരണശാലയുടെ ചുമതല ഏല്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : കയറ്റത്തിലെ വഴിയിലേക്ക് തുറക്കുന്ന ഷല്ലേഖെത് വാതിലും പടിഞ്ഞാറെവാതിലും ഷുപ്പിമിനും ഹോസായ്ക്കും കിട്ടി. അവര്‍ തവണവച്ചു തുടര്‍ച്ചയായി കാവല്‍ നിന്നു. Share on Facebook Share on Twitter Get this statement Link
  • 17 : ദിനംപ്രതി കിഴക്ക് ആറുപേര്‍, വടക്ക് നാലു പേര്‍, തെക്ക് നാലുപേര്‍, സംഭരണശാലകളില്‍ ഈരണ്ടുപേര്‍. Share on Facebook Share on Twitter Get this statement Link
  • 18 : പര്‍ബാറില്‍ രണ്ടുപേര്‍, അതിനു പടിഞ്ഞാറുള്ള വഴിയില്‍ നാലുപേര്‍, Share on Facebook Share on Twitter Get this statement Link
  • 19 : കൊറാഹ്യരിലും മെറാര്യരിലും പെട്ട ദ്വാരപാലകന്‍മാരുടെ വിഭാഗങ്ങള്‍ ഇവയാണ്. Share on Facebook Share on Twitter Get this statement Link
  • 20 : ലേവ്യരില്‍ അഹിയാ ദേവാലയ ഭണ്‍ഡാരത്തിന്റെയും കാണിക്കകളുടെയും മേല്‍നോട്ടക്കാരനായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : ഗര്‍ഷോന്യനായ ലാദാന്റെ സന്തതികളില്‍ ഒരുവനാണ്‌ യഹിയേല്‍. Share on Facebook Share on Twitter Get this statement Link
  • 22 : അവന്റെ പുത്രന്‍മാരായ സേഥാമും സഹോദരന്‍ ജോയേലും കര്‍ത്താവിന്റെ ആലയത്തിലെ ഭണ്‍ഡാരത്തിന്റെ സൂക്ഷിപ്പുകാരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : അവരോടൊപ്പം അമ്‌റാമ്യരും ഇസ്ഹാര്യരും ഹെബ്രോണ്യരും ഉസിയേല്യരും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : മോശയുടെ മകനായ ഗര്‍ഷോമിന്റെ പുത്രന്‍ ഷെബുവേല്‍ ഭണ്‍ഡാരസൂക്ഷിപ്പുകാരുടെ തലവനായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : എലിയേസര്‍ വഴിക്കുള്ള അവന്റെ ചാര്‍ച്ചക്കാര്‍: റഹാബിയാ, അവന്റെ മകന്‍ യെഷായ, അവന്റെ മകന്‍ യോറാ, അവന്റെ മകന്‍ സിക്രി, അവന്റെ മകന്‍ ഷെലോമോത്. Share on Facebook Share on Twitter Get this statement Link
  • 26 : ദാവീദ് രാജാവും കുടുംബത്തലവന്‍മാരും സഹസ്രാധിപന്‍മാരും ശതാധിപന്‍മാരും സംഘത്തലവന്‍മാരും അര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കളുടെ മേല്‍നോട്ടക്കാര്‍ ഷെലോമോത്തും ചാര്‍ച്ചക്കാരുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : യുദ്ധത്തില്‍ കൊള്ളയടിച്ച വസ്തുക്കളില്‍ നിന്ന് ഒരുഭാഗം അവര്‍ കര്‍ത്താവിന്റെ ആലയം സംരക്ഷിക്കാന്‍ നല്‍കിപ്പോന്നു. Share on Facebook Share on Twitter Get this statement Link
  • 28 : ദീര്‍ഘദര്‍ശിയായ സാമുവല്‍, കിഷിന്റെ മകന്‍ സാവൂള്‍, നേറിന്റെ മകന്‍ അബ്‌നേര്‍, സെരൂയായുടെ മകന്‍ യോവാബ് എന്നിവര്‍ സമര്‍പ്പിച്ച എല്ലാ വസ്തുക്കളുടെയും മേല്‍നോട്ടം ഷെലോമോത്തിനും ചാര്‍ച്ചക്കാര്‍ക്കും ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : ഇസ്ഹാര്യരില്‍ നിന്നു കെനാനിയായും പുത്രന്‍മാരും ഇസ്രായേലിലെ രാജസേവകന്‍മാരും ന്യായാധിപന്‍മാരുമായി നിയമിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 30 : ഹെബ്രോണ്യരില്‍ നിന്ന് ഹഷാബിയായും ചാര്‍ച്ചക്കാരും ജോര്‍ദാന്റെ പടിഞ്ഞാറെ തീരം വരെ ഇസ്രായേലിന്റെ മേലധികാരികളായി നിയമിക്കപ്പെട്ടു. കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കും രാജസേവനത്തിനും ആയി നിയമിക്കപ്പെട്ട പ്രഗദ്ഭന്‍മാരായ അവര്‍ ആയിരത്തിയെഴുനൂറുപേരുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 31 : ഹെബ്രോണ്യരുടെ തലവന്‍ ഏതു വംശാവലി വഴിക്കും ജറിയാ ആയിരുന്നു. ദാവീദ് രാജാവിന്റെ നാല്‍പതാം ഭരണവര്‍ഷം ഇവരുടെ ഇടയില്‍ നടത്തിയ അന്വേഷണത്തില്‍ ഗിലയാദിലെയാസറില്‍ അതിപ്രഗദ്ഭന്‍മാര്‍ ഉണ്ടെന്നു കണ്ടെണ്ടത്തി. Share on Facebook Share on Twitter Get this statement Link
  • 32 : ജറിയായും ചാര്‍ച്ചക്കാരും ആയി രണ്ടായിരത്തിയെഴുനൂറു പ്രഗദ്ഭന്‍മാര്‍ ഉണ്ടായിരുന്നു. ദാവീദ് രാജാവ് അവരെ റൂബന്‍ വേഗാദ്‌ ഗോത്രങ്ങള്‍, മനാസ്‌സെയുടെ അര്‍ധഗോത്രം എന്നിവയില്‍ ദൈവത്തെയും രാജാവിനെയും സംബന്ധിക്കുന്ന സകല കാര്യങ്ങളുടെയും ചുമതല ഏല്‍പിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 17:46:56 IST 2024
Back to Top