Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

ഇരുപത്തിനാലാം അദ്ധ്യായം


അദ്ധ്യായം 24

    പുരോഹിത ഗണങ്ങള്‍
  • 1 : അഹറോന്‍കുടുംബത്തിന്റെ ശാഖകള്‍ ഇവയാണ്. അഹറോന്റെ പുത്രന്‍മാര്‍: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍. Share on Facebook Share on Twitter Get this statement Link
  • 2 : നാദാബും അബീഹുവും പിതാവിനു മുന്‍പേ മരിച്ചു. അവര്‍ക്കു മക്കളില്ലായിരുന്നു. അതുകൊണ്ട്, എലെയാസറും ഇത്താമറും പുരോഹിതന്‍മാരായി. Share on Facebook Share on Twitter Get this statement Link
  • 3 : അഹറോന്റെ സന്തതികളെ ദാവീദ് ശുശ്രൂഷയുടെ ക്രമമനുസരിച്ച് എലെയാസര്‍ കുടുംബത്തിന്റെ തലവനായ സാദോക്കിന്റെയും, ഇത്താമര്‍കു കുടുംബത്തിന്റെ തലവനായ അഹിമെലെക്കിന്റെയും സഹായത്തോടെ ഗണംതിരിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : ഇത്താമര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ നായകന്‍മാര്‍ എലെയാസര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനാല്‍ , എലെയാസറിന്റെ പിന്‍ഗാമികളെ പതിനാറു ഗണങ്ങളായും ഇത്താമറിന്റെ പിന്‍ഗാമികളെ എട്ടുഗണങ്ങളായും തിരിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : ഇരുവിഭാഗത്തിലും ദേവാലയ ശുശ്രൂഷകന്‍മാരും ആധ്യാത്മിക നേതാക്കന്‍മാരും ഉണ്ടായിരുന്നതുകൊണ്ട് കുറിയിട്ടാണ് അവരെ തിരഞ്ഞെടുത്തത്. Share on Facebook Share on Twitter Get this statement Link
  • 6 : രാജാവ്, പ്രഭുക്കന്‍മാര്‍, പുരോഹിതനായ സാദോക്ക്, അബിയാഥറിന്റെ മകന്‍ അഹിമെലെക്ക്, പുരോഹിതന്‍മാരുടെയും ലേവ്യരുടെയും പിതൃകുലത്തലവന്‍മാര്‍ എന്നിവരുടെ മുന്‍പാകെ ലേവ്യനായ നെഥാനേലിന്റെ പുത്രനും നടപടിയെഴുത്തുകാരനുമായ ഷെമായാ എലെയാസറിന്റെയും ഇത്താമറിന്റെയും കുലങ്ങള്‍ക്കു വീണ കുറികള്‍ രേഖപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 7 : നറുക്കു വീണതനുസരിച്ച് ഒന്നാമന്‍ ഹോയാറബ്. രണ്ടാമന്‍യദായാ, Share on Facebook Share on Twitter Get this statement Link
  • 8 : മൂന്നാമന്‍ ഹാരിം, നാലാമന്‍ സെവോരിം, Share on Facebook Share on Twitter Get this statement Link
  • 9 : അഞ്ചാമന്‍മല്‍ക്കിയാ, ആറാമന്‍മിയാമിന്‍, Share on Facebook Share on Twitter Get this statement Link
  • 10 : ഏഴാമന്‍ ഹാക്കോസ്, എട്ടാമന്‍ അബിയാ, Share on Facebook Share on Twitter Get this statement Link
  • 11 : ഒന്‍പതാമന്‍യഷുവാ, പത്താമന്‍ ഷെക്കനിയാ, Share on Facebook Share on Twitter Get this statement Link
  • 12 : പതിനൊന്നാമന്‍ എലിയാഷീബ്, പന്ത്രണ്ടാമന്‍യാക്കിം, Share on Facebook Share on Twitter Get this statement Link
  • 13 : പതിമ്മൂന്നാമന്‍ ഹുപ്പാ, പതിന്നാലാമന്‍ യെഷെബെയാബ്, Share on Facebook Share on Twitter Get this statement Link
  • 14 : പതിനഞ്ചാമന്‍ ബില്‍ഗാ, പതിനാറാമന്‍ ഇമ്മെര്‍, Share on Facebook Share on Twitter Get this statement Link
  • 15 : പതിനേഴാമന്‍ ഹെസിര്‍, പതിനെട്ടാമന്‍ ഹപ്പിസെസ്, Share on Facebook Share on Twitter Get this statement Link
  • 16 : പത്തൊന്‍പതാമന്‍ പെത്താഹിയാ, ഇരുപതാമന്‍യഹെസ്‌കേല്‍, Share on Facebook Share on Twitter Get this statement Link
  • 17 : ഇരുപത്തിയൊന്നാമന്‍യാക്കിന്‍, ഇരുപത്തിരണ്ടാമന്‍ ഗാമുല്‍, Share on Facebook Share on Twitter Get this statement Link
  • 18 : ഇരുപത്തിമൂന്നാമന്‍ ദലായാ, ഇരുപത്തിനാലാമന്‍മാസിയാ. Share on Facebook Share on Twitter Get this statement Link
  • 19 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചതനുസരിച്ച് അവരുടെ പിതാവായ അഹറോന്‍ നിശ്ചയിച്ച ക്രമമനുസരിച്ച് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ അവര്‍ വരേണ്ടിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : ലേവിയുടെ മറ്റു പുത്രന്‍മാര്‍: അമ്‌റാമിന്റെ മക്കളില്‍ ഷുബായേല്‍. അവന്റെ മക്കളില്‍ യഹ്‌ദേയാ, Share on Facebook Share on Twitter Get this statement Link
  • 21 : റഹാബിയായുടെ മക്കളില്‍ പ്രമുഖനായ ഇഷിമാ, Share on Facebook Share on Twitter Get this statement Link
  • 22 : ഇസ്ഹാര്യരില്‍ ഷെലൊയൊത്, അവന്റെ മക്കളില്‍യാഹെത്. Share on Facebook Share on Twitter Get this statement Link
  • 23 : ഹെബ്രോണിന്റെ പുത്രന്‍മാര്‍: പ്രായക്രമത്തില്‍ യറിയാ, അമരിയാം, യഹസിയേല്‍, യക്കാമെയാം. Share on Facebook Share on Twitter Get this statement Link
  • 24 : ഉസിയേലിന്റെ പുത്രന്‍മാര്‍: മിഖാ. അവന്റെ മക്കളില്‍ ഷമീര്‍. Share on Facebook Share on Twitter Get this statement Link
  • 25 : മിഖായുടെ സഹോദരന്‍ ഇഷിയാ. അവന്റെ മക്കളില്‍ സഖറിയാ. Share on Facebook Share on Twitter Get this statement Link
  • 26 : മെറാറിയുടെ പുത്രന്‍മാര്‍: മഹ്‌ലി, മൂഷി, യാസിയാ. Share on Facebook Share on Twitter Get this statement Link
  • 27 : മെറാറിയുടെ പുത്രനായ യാസിയായുടെ പുത്രന്‍മാര്‍: ഷോഹാം, സക്കൂര്‍, ഇബ്രീ. Share on Facebook Share on Twitter Get this statement Link
  • 28 : മഹ്‌ലിയുടെ പുത്രന്‍ എലെയാസര്‍. അവനു മക്കളില്ലായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : കിഷിന്റെ പുത്രന്‍ യറഹ്‌മേല്‍. Share on Facebook Share on Twitter Get this statement Link
  • 30 : മൂഷിയുടെ പുത്രന്‍മാര്‍: മഹ് ലി, ഏദെര്‍, യറിമോത്. ലേവിപുത്രന്‍മാര്‍ കുടുംബ ക്രമത്തില്‍ ഇവരാണ്. Share on Facebook Share on Twitter Get this statement Link
  • 31 : കുടുംബത്തലവന്‍മാരായ ഇവരും, ചാര്‍ച്ചക്കാരായ അഹറോന്റെ പുത്രന്‍മാരെപ്പോലെ, ദാവീദ്‌രാജാവിന്റെയും സാദോക്കിന്റെയും അഹിമെലെക്കിന്റെ പുരോഹിത വംശത്തിലെ പിതൃഗോത്രത്തലവന്‍മാരുടെയും ലേവ്യവംശത്തിലെ ഗോത്രപിതാക്കന്‍മാരുടെയും മുന്‍പില്‍ വലുപ്പച്ചെറുപ്പഭേദമെന്നിയേ നറുക്കിട്ടു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Jul 18 19:58:25 IST 2025
Back to Top