Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

ഇരുപത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 21

    ദാവീദ് ജനസംഖ്യയെടുക്കുന്നു
  • 1 : സാത്താന്‍ ഇസ്രായേലിനെതിരേ ഉണര്‍ന്ന് ഇസ്രായേലിന്റെ ജനസംഖ്യ എടുക്കാന്‍ ദാവീദിനെ പ്രേരിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : ദാവീദ് യോവാബിനോടും സേനാനായകന്‍മാരോടും കല്‍പിച്ചു: നിങ്ങള്‍ ബേര്‍ഷെബാ മുതല്‍ ദാന്‍ വരെയുള്ള ഇസ്രായേല്യരെ എണ്ണുവിന്‍. എനിക്ക് അവരുടെ സംഖ്യ അറിയണം. Share on Facebook Share on Twitter Get this statement Link
  • 3 : യോവാബ് പറഞ്ഞു: കര്‍ത്താവ് ജനത്തെ നൂറിരട്ടി വര്‍ധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവേ, അവര്‍ അങ്ങയുടെ ദാസന്‍മാരല്ലയോ? പിന്നെ എന്തുകൊണ്ടിങ്ങനെ ആവശ്യപ്പെടുന്നു? ഇസ്രായേലില്‍ എന്തിന് അപരാധം വരുത്തുന്നു? Share on Facebook Share on Twitter Get this statement Link
  • 4 : യോവാബിനു രാജകല്‍പന അനുസരിക്കേണ്ടിവന്നു. അവന്‍ ഇസ്രായേല്‍ മുഴുവന്‍ ചുറ്റിസഞ്ചരിച്ച് ജറുസലെമില്‍ തിരിച്ചെത്തി. Share on Facebook Share on Twitter Get this statement Link
  • 5 : യോവാബ് ജനസംഖ്യ ദാവീദിനെ അറിയിച്ചു. ഇസ്രായേലില്‍ യോദ്ധാക്കള്‍ ആകെ പതിനൊന്നുലക്ഷം; യൂദായില്‍ നാലുലക്ഷത്തിയെഴുപതിനായിരം. Share on Facebook Share on Twitter Get this statement Link
  • 6 : എന്നാല്‍, ലേവ്യരെയും ബഞ്ചമിന്‍ഗോത്രജരെയും യോവാബ് എണ്ണിയില്ല. കാരണം, രാജകല്‍പനയോട് അവന് വലിയ വിദ്വേഷം തോന്നി. Share on Facebook Share on Twitter Get this statement Link
  • 7 : ജനത്തിന്റെ കണക്കെടുത്തത് ദൈവത്തിന് അനിഷ്ടമായി; അവിടുന്ന് ഇസ്രായേലിനെ ശിക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : ദാവീദ് ദൈവത്തോടു പ്രാര്‍ഥിച്ചു: ഇതുവഴി ഞാന്‍ വലിയ പാപം ചെയ്തുപോയി. അവിടുത്തെ ദാസന്റെ അകൃത്യം ക്ഷമിക്കണമേ! വലിയ ഭോഷത്തമാണു ഞാന്‍ ചെയ്തത്. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവ് ദാവീദിന്റെ ദീര്‍ഘദര്‍ശിയായ ഗാദിനോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 10 : ദാവീദിനോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പറയുന്ന മൂന്നു കാര്യങ്ങളില്‍ ഒന്നു നിനക്കു തിരഞ്ഞെടുക്കാം. അതു ഞാന്‍ നിന്നോടു ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 11 : ഗാദ് ദാവീദിന്റെ അടുത്തുവന്നു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിനക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക. Share on Facebook Share on Twitter Get this statement Link
  • 12 : മൂന്നു വര്‍ഷത്തെ ക്ഷാമം; അല്ലെങ്കില്‍ മൂന്നു മാസം ശത്രുക്കളുടെ നിരന്തരമായ ആക്രമണവും നിന്റെ പലായനവും; അതുമല്ലെങ്കില്‍ മൂന്നു ദിവസം മഹാമാരിയാകുന്ന ഖഡ്ഗം കൊണ്ട് കര്‍ത്താവിന്റെ ദൂതന്‍ നടത്തുന്ന സംഹാരം. എന്നെ അയച്ചവനോടു ഞാന്‍ എന്തു പറയണമെന്നു തീരുമാനിക്കുക. Share on Facebook Share on Twitter Get this statement Link
  • 13 : ദാവീദ് ഗാദിനോടു പറഞ്ഞു. ഞാന്‍ വലിയ വിഷമസന്ധിയില്‍പ്പെട്ടിരിക്കുന്നു. മനുഷ്യരുടെ കരങ്ങളില്‍ പതിക്കുന്നതിനെക്കാള്‍ കര്‍ത്താവിന്റെ കരങ്ങളില്‍ പതിക്കുന്നതാണ് ഭേദം. അവിടുത്തെ കാരുണ്യം വലുതാണല്ലോ. Share on Facebook Share on Twitter Get this statement Link
  • 14 : കര്‍ത്താവ് ഇസ്രായേലില്‍ മഹാമാരി അയച്ചു. എഴുപതിനായിരം ഇസ്രായേല്യര്‍ മരിച്ചുവീണു. Share on Facebook Share on Twitter Get this statement Link
  • 15 : ജറുസലെം നശിപ്പിക്കാന്‍ ദൈവം ദൂതനെ അയച്ചു. അവന്‍ നഗരം നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കര്‍ത്താവ് മനസ്‌സുമാറ്റി സംഹാരദൂതനോടു കല്‍പിച്ചു; മതി, നിന്റെ കരം പിന്‍വലിക്കുക. അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തിനരികേ നില്‍ക്കുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവിന്റെ ദൂതന്‍ ജറുസലെമിനെതിരേ വാളൂരിപ്പിടിച്ചുകൊണ്ട്, ആകാശത്തിനും ഭൂമിക്കും മധ്യേനില്‍ക്കുന്നതാണ് ശിരസ്‌സുയര്‍ത്തിയപ്പോള്‍ ദാവീദു കണ്ടത്. ഉടനെ അവനും ശ്രേഷ്ഠന്‍മാരും ചാക്കുടുത്ത് സാഷ്ടാംഗം വീണു. Share on Facebook Share on Twitter Get this statement Link
  • 17 : ദാവീദ് പ്രാര്‍ഥിച്ചു: ജനത്തിന്റെ കണക്കെടുക്കാന്‍ ആജ്ഞാപിച്ചതു ഞാനല്ലേ? ഈ അജഗണം എന്തുചെയ്തു? എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ കരം എനിക്കും എന്റെ പിതൃഭവനത്തിനും എതിരേ ആയിരിക്കട്ടെ! അവിടുത്തെ ജനത്തെ മഹാമാരിയില്‍ നിന്നു മോചിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 18 : കര്‍ത്താവിന്റെ ദൂതന്‍ ഗാദിനോടു പറഞ്ഞു: ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തില്‍ ചെന്ന്, അവിടെ ദൈവമായ കര്‍ത്താവിന് ഒരു ബലിപീഠം പണിയാന്‍ ദാവീദിനോടു പറയുക. Share on Facebook Share on Twitter Get this statement Link
  • 19 : കര്‍ത്താവിന്റെ നാമത്തില്‍ ഗാദ് പറഞ്ഞ വാക്കനുസരിച്ച് ദാവീദ് പുറപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 20 : ഒര്‍നാന്‍ ഗോതമ്പു മെതിച്ചുകൊണ്ടിരിക്കേ, തിരിഞ്ഞുനോക്കിയപ്പോള്‍, ദൂതനെ കണ്ടു; അവനും നാലു മക്കളും ഒളിച്ചുകളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 21 : ദാവീദ് വരുന്നതുകണ്ട് ഒര്‍നാന്‍ മെതിക്കളത്തില്‍ നിന്നു പുറത്തു വന്ന് നിലംപറ്റെ താണുവണങ്ങി. Share on Facebook Share on Twitter Get this statement Link
  • 22 : ദാവീദ് അവനോടു പറഞ്ഞു: കര്‍ത്താവിന് ഒരു ബലിപീഠം പണിയാന്‍ ഈ കളം എനിക്കു തരുക. അതിന്റെ മുഴുവന്‍ വിലയും സ്വീകരിച്ചുകൊള്ളുക. ജനത്തില്‍നിന്നു മഹാമാരി ഒഴിഞ്ഞുപോകട്ടെ! Share on Facebook Share on Twitter Get this statement Link
  • 23 : ഒര്‍നാന്‍ ദാവീദിനോടു പറഞ്ഞു: അങ്ങ് അതെടുത്തുകൊള്ളുക. എന്റെ യജമാനനായ രാജാവിന് ഇഷ്ടംപോലെ ചെയ്യാം. ഇതാ, ദഹനബലിക്കു കാളകളും വിറകിന് മെതിവണ്ടികളും ധാന്യബലിക്കു ഗോതമ്പും - എല്ലാം ഞാന്‍ വിട്ടുതരുന്നു. ദാവീദ് പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 24 : പാടില്ല; മുഴുവന്‍ വിലയും തന്നേ ഞാന്‍ വാങ്ങൂ. നിന്റേതായ ഒന്നും കര്‍ത്താവിനായി ഞാന്‍ എടുക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 25 : പണം മുടക്കാതെ ഞാന്‍ കര്‍ത്താവിന് ദഹനബലി അര്‍പ്പിക്കുകയില്ല. ദാവീദ് ആ സ്ഥലത്തിന്റെ വിലയായി അറുനൂറു ഷെക്കല്‍ സ്വര്‍ണം ഒര്‍നാനു കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 26 : ദാവീദ് അവിടെ കര്‍ത്താവിനു ബലിപീഠം പണിതു. ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ച് കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. ആകാശത്തില്‍ നിന്നു ദഹനബലിപീഠത്തിലേക്ക് അഗ്‌നി അയച്ച് കര്‍ത്താവ് അവന് ഉത്തരമരുളി. Share on Facebook Share on Twitter Get this statement Link
  • 27 : കര്‍ത്താവു ദൂതനോടു കല്‍പിച്ചു. അവന്‍ വാള്‍ ഉറയില്‍ ഇട്ടു. Share on Facebook Share on Twitter Get this statement Link
  • 28 : ജബൂസ്യനായ ഒര്‍നാന്റെ മെതിക്കളത്തില്‍വച്ചു കര്‍ത്താവു തനിക്കുത്തരമരുളിയതിനാല്‍ ദാവീദ് അവിടെ ബലികളര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 29 : മോശ മരുഭൂമിയില്‍വച്ചു നിര്‍മിച്ച കര്‍ത്താവിന്റെ കൂടാരവും ദഹനബലിപീഠവും അന്ന് ഗിബയോനിലെ ആരാധനസ്ഥലത്തായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 30 : സംഹാരദൂതന്റെ വാളിനെ ഭയന്നതുകൊണ്ടു ദൈവത്തോട് ആരായുന്നതിന് അവിടെ പോകാന്‍ ദാവീദിനു കഴിഞ്ഞില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 03:26:59 IST 2024
Back to Top