Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

ഇരുപതാം അദ്ധ്യായം


അദ്ധ്യായം 20

    റബ്ബാ പിടിച്ചടക്കുന്നു
  • 1 : രാജാക്കന്‍മാര്‍ യുദ്ധത്തിനു പോകാറുള്ള വസന്തകാലം സമാഗതമായപ്പോള്‍ യോവാബ് സൈന്യസമേതം അമ്മോന്യരെ ആക്രമിച്ച് റബ്ബാ ഉപരോധിച്ചു. ദാവീദ് ജറുസലെമില്‍ത്തന്നെ താമസിച്ചു. യോവാബ് റബ്ബായെ ആക്രമിച്ചു നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : ദാവീദ് അവരുടെ രാജാവിന്റെ കിരീടം എടുത്തു. ഒരു താലന്തു സ്വര്‍ണം കൊണ്ടാണ് അതു നിര്‍മിച്ചിരുന്നത്. അതില്‍ വിലയേറിയ ഒരു രത്‌നവും പതിച്ചിട്ടുണ്ടായിരുന്നു. അവന്‍ അതു തന്റെ ശിരസ്‌സിലണിഞ്ഞു. പട്ടണത്തില്‍ നിന്നു ധാരാളം കൊള്ളമുതലും അവന്‍ കൊണ്ടുപോന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അവിടത്തെ ജനങ്ങളെ കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുപാരയും കോടാലിയും കൊണ്ടുള്ള ജോലിക്കു നിയോഗിച്ചു. അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന്‍ ഇങ്ങനെ ചെയ്തു. അനന്തരം ദാവീദും സകല ജനവും ജറുസലെമിലേക്കു മടങ്ങിപ്പോന്നു. Share on Facebook Share on Twitter Get this statement Link
  • 4 : പിന്നീട്, ഫിലിസ്ത്യര്‍ക്കെതിരേ ഗേസെറില്‍ യുദ്ധം ആരംഭിച്ചു. ആ യുദ്ധത്തില്‍ ഹുഷാത്യനായ സിബെക്കായി മല്ലന്‍മാരുടെ സന്തതികളില്‍ ഒരാളായ സിപ്പായിയെ വധിച്ചു; അതോടെ ഫിലിസ്ത്യര്‍ കീഴടങ്ങി. Share on Facebook Share on Twitter Get this statement Link
  • 5 : ഫിലിസ്ത്യര്‍ക്കെതിരേ വേറൊരു യുദ്ധം കൂടിയുണ്ടായി. അതില്‍ ജായിറിന്റെ മകനായ എല്‍ഹാനാന്‍ ഗിത്യനായ ഗോലിയാത്തിന്റെ സഹോദരന്‍ ലഹ്മിയെ വധിച്ചു. അവന്റെ കുന്തത്തണ്ട് നെയ്ത്തുകാരന്റെ ഓടം പോലെ ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ഗത്തില്‍വച്ചു വീണ്ടും യുദ്ധമുണ്ടായി. അവിടെ ദീര്‍ഘകായനും കൈയ്ക്കും കാലിനും ആറു വീതം ഇരുപത്തിനാലു വിരല്‍ ഉള്ളവനുമായ ഒരുവന്‍ ഉണ്ടായിരുന്നു. അവനും മല്ലവംശത്തില്‍പ്പെട്ടവനായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അവന്‍ ഇസ്രായേലിനെ അധിക്‌ഷേപിച്ചപ്പോള്‍ ദാവീദിന്റെ സഹോദരനും ഷിമെയായുടെ പുത്രനുമായ ജോനാഥാന്‍ അവനെ കൊന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ഗത്തിലെ മല്ല വംശജരായ ഇവര്‍ ദാവീദിന്റെയും ദാസന്‍മാരുടെയും കൈയാല്‍ നശിപ്പിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 27 07:44:46 IST 2024
Back to Top