Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

പതിമൂന്നാം അദ്ധ്യായം


അദ്ധ്യായം 13

    ഉടമ്പടിയുടെ പേടകം ഓബദ്ഏദോമിന്റെ വീട്ടില്‍
  • 1 : ദാവീദ് എല്ലാ സഹസ്രാധിപന്‍മാരോടും ശതാധിപന്‍മാരോടും ആലോചന നടത്തി. Share on Facebook Share on Twitter Get this statement Link
  • 2 : അതിനുശേഷം അവന്‍ ഇസ്രായേല്‍ സമൂഹത്തോടു പറഞ്ഞു: നിങ്ങള്‍ക്കു സമ്മതമെങ്കില്‍, ഞാന്‍ പറയുന്നത് നമ്മുടെ ദൈവമായ കര്‍ത്താവിന് ഹിതകരമെങ്കില്‍, ഇസ്രായേല്‍ വംശത്തെങ്ങുമുള്ള നമ്മുടെ സഹോദരന്‍മാരെയും, മേച്ചില്‍പ്പുറങ്ങളോടു കൂടിയ നഗരങ്ങളില്‍ പാര്‍ക്കുന്ന പുരോഹിതന്‍മാരേയും ആളയച്ചു വരുത്താം. Share on Facebook Share on Twitter Get this statement Link
  • 3 : നമ്മുടെ ദൈവത്തിന്റെ പേടകം വീണ്ടും നമുക്കു നമ്മുടെ അടുക്കല്‍ കൊണ്ടുവരാം. സാവൂളിന്റെ കാലത്ത് നാം അതിനെ അവഗണിച്ചുകളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 4 : ഇത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും അങ്ങനെ ചെയ്യാമെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 5 : ദൈവത്തിന്റെ പേടകം കിരിയാത്ത്‌യെയാറിമില്‍ നിന്നു കൊണ്ടുവരുന്നതിന്, ഈജിപ്തിലെ ഷീഹോര്‍ മുതല്‍ ഹമാത്തിലേക്കുള്ള വഴിവരെയുള്ള ഇസ്രായേല്യരെ ദാവീദ് വിളിച്ചുകൂട്ടി. Share on Facebook Share on Twitter Get this statement Link
  • 6 : കെരൂബുകളുടെ മധ്യേ വസിക്കുന്ന കര്‍ത്താവിന്റെ നാമം ധരിക്കുന്ന പേടകം കൊണ്ടുവരുന്നതിന് ദാവീദും ഇസ്രായേല്യരും യൂദായിലെ കിരിയാത്ത്‌യയാറിമില്‍ - ബാലായില്‍ - ചെന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍ ദൈവത്തിന്റെ പേടകം അബിനാദാബിന്റെ വീട്ടില്‍നിന്ന് എടുത്ത് ഒരു പുതിയ വണ്ടിയില്‍ കയറ്റി; ഉസായും അഹിയോവും വണ്ടിതെളിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : ദാവീദും എല്ലാ ഇസ്രായേല്യരും, കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നിവ ഉപയോഗിച്ച് സര്‍വശക്തിയോടും കൂടെ ദൈവസന്നിധിയില്‍ ആര്‍ത്തുപാടി. Share on Facebook Share on Twitter Get this statement Link
  • 9 : അവര്‍ കീദോണ്‍ കളത്തിലെത്തിയപ്പോള്‍ കാളയുടെ കാലിടറി. പേടകം താങ്ങാന്‍ ഉസാ കൈനീട്ടി. Share on Facebook Share on Twitter Get this statement Link
  • 10 : കര്‍ത്താവിന്റെ കോപം അവനെതിരേ ജ്വലിച്ചു. പേടകത്തെ സ്പര്‍ശിച്ചതിനാല്‍ അവിടുന്ന് അവനെ വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : അവിടെ, ദൈവത്തിന്റെ മുന്‍പില്‍ അവന്‍ മരിച്ചുവീണു. ഉസായെ കര്‍ത്താവ് ശിക്ഷിച്ചതിനാല്‍ ദാവീദ് കുപിതനായി. ആ സ്ഥലം പേരെസ് ഉസാ എന്ന് അറിയപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : അന്ന് ദാവീദിന് ദൈവത്തോടു ഭയം തോന്നി. അവന്‍ പറഞ്ഞു: ദൈവത്തിന്റെ പേടകം എന്റെ അടുക്കല്‍ കൊണ്ടുവരാന്‍ എനിക്ക് എങ്ങനെ കഴിയും? Share on Facebook Share on Twitter Get this statement Link
  • 13 : അതുകൊണ്ട് പേടകം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവന്നില്ല. അത് ഹിത്യനായ ഓബദ് ഏദോമിന്റെ ഭവനത്തിലേക്കു കൊണ്ടു പോയി. Share on Facebook Share on Twitter Get this statement Link
  • 14 : ദൈവത്തിന്റെ പേടകം മൂന്നു മാസം അവിടെ ആയിരുന്നു. കര്‍ത്താവ് ഓബദ് ഏദോമിന്റെ കുടുംബത്തെയും അവനുണ്ടായിരുന്ന സകലതിനെയും അനുഗ്രഹിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 21:28:42 IST 2024
Back to Top