Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

ഒ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 9

    പ്രവാസത്തില്‍നിന്നു തിരിച്ചെത്തിയവര്‍
  • 1 : ഇസ്രായേല്‍ ജനത്തിന്റെ പേരുകള്‍ വംശാവലി ക്രമത്തില്‍ തയ്യാറാക്കി ഇസ്രായേല്‍ രാജാക്കന്‍മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവിശ്വസ്തത നിമിത്തം യൂദാ ബാബിലോണിലേക്ക് നാടുകടത്തപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്യരും പുരോഹിതന്‍മാരും ലേവ്യരും ദേവാലയ ശുശ്രൂഷകരുമാണ് തങ്ങള്‍ക്ക് അവകാശപ്പെട്ട നഗരങ്ങളിലേക്ക് ആദ്യം മടങ്ങിവന്നത്. Share on Facebook Share on Twitter Get this statement Link
  • 3 : യൂദാ, ബഞ്ചമിന്‍, എഫ്രായിം, മനാസ്‌സെ എന്നീ ഗോത്രങ്ങളില്‍ നിന്നു ജറുസലെമില്‍ പാര്‍ത്തവര്‍: Share on Facebook Share on Twitter Get this statement Link
  • 4 : യൂദായുടെ മകനായ പേരെസിന്റെ പുത്രന്‍മാരില്‍ നിന്ന് ഉഥായ് - ഉഥായ് അമ്മിഹൂദിന്റെ പുത്രന്‍, അമ്മിഹൂദ് ഓമ്രിയുടെ പുത്രന്‍, ഓമ്രി ഇമ്രിയുടെ പുത്രന്‍, ഇമ്രി ബാനിയുടെയും പുത്രന്‍. Share on Facebook Share on Twitter Get this statement Link
  • 5 : ഷേലായുടെ ആദ്യജാതന്‍ അസായായും അവന്റെ പുത്രന്‍മാരും, Share on Facebook Share on Twitter Get this statement Link
  • 6 : സേരായുടെ പുത്രന്‍മാരില്‍ നിന്ന്‌ യവുവേലും ചാര്‍ച്ചക്കാരും. ആകെ അറുനൂറ്റിത്തൊണ്ണൂറു പേര്‍. Share on Facebook Share on Twitter Get this statement Link
  • 7 : ബഞ്ചമിന്‍ ഗോത്രത്തില്‍ നിന്ന് ഹസേനുവായുടെ മകന്‍ ഹൊദാവിയായുടെ മകനായ മെഷുല്ലാമിന്റെ മകള്‍ സല്ലു. Share on Facebook Share on Twitter Get this statement Link
  • 8 : യറോഹാമിന്റെ മകന്‍ ഇബ്‌നെയാ, മിക്രിയുടെ മകനായ ഉസിയുടെ മകന്‍ ഏലാ. ഇബ്‌നിയായുടെ മകനായ റവുവേലിന്റെ മകന്‍ ഷഫാത്തിയായുടെ മകനായ മെഷുല്ലാം. Share on Facebook Share on Twitter Get this statement Link
  • 9 : ആകെ തൊള്ളായിരത്തിയന്‍പത്താറുപേര്‍. ഇവര്‍ കുടുംബത്തലവന്‍മാരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • ജറുസലെമിലെ പുരോഹിതരും ലേവ്യരും
  • 10 : പുരോഹിതന്‍മാരില്‍ യദായാ, യഹോയാറിബ്, യാഖീന്‍, Share on Facebook Share on Twitter Get this statement Link
  • 11 : ദേവാലയത്തിലെ പ്രധാന സേവകനായ അസറിയാ - അസറിയാ ഹില്‍ക്കിയായുടെ പുത്രന്‍, ഹില്‍ക്കിയാ മിഷുല്ലാമിന്റെ പുത്രന്‍, അവന്‍ സാദോക്കിന്റെ പുത്രന്‍, സാദോക്ക് മെറോയോത്തിന്റെ പുത്രന്‍, അവന്‍ അഹിത്തൂബിന്റെ പുത്രന്‍. Share on Facebook Share on Twitter Get this statement Link
  • 12 : മല്‍ക്കിയായുടെ മകനായ പാഷൂറിന്റെ മകന്‍ യറോഹമിന്റെ മകന്‍ അദായാ, ഇമ്മറിന്റെ മകന്‍ മെഷില്ലേമിത്തിന്റെ മകനായ മെഷുല്ലാമിന്റെ മകന്‍ യഹ്‌സേറായുടെ മകനായ അഭിയേലിന്റെ മകന്‍ മാസ്‌സായ്. Share on Facebook Share on Twitter Get this statement Link
  • 13 : കുടുംബത്തലവന്‍മാരായ പുരോഹിതന്‍മാര്‍ ചാര്‍ച്ചക്കാര്‍ക്കു പുറമേ ആകെ ആയിരത്തിയെഴുനൂറ്റിയറുപതു പേര്‍. അവര്‍ ദേവാലയ ശുശ്രൂഷയില്‍ പ്രഗദ്ഭരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ലേവ്യരില്‍ നിന്ന്: മെറാറി മക്കളില്‍ ഹഷാബീയായുടെ മകന്‍ അസ്രിക്കാമിന്റെ മകനായ ഹഷൂബിന്റെ മകന്‍ ഷെമായാ, Share on Facebook Share on Twitter Get this statement Link
  • 15 : ബക്ബാക്കര്‍, ഹേരെഷ്, ഗലാല്‍, ആസാഫിന്റെ മകന്‍ സിക്രിയുടെ മകനായ മിഖായുടെ മകന്‍ മത്താനിയാ. Share on Facebook Share on Twitter Get this statement Link
  • 16 : യദുഥൂനിന്റെ മകന്‍ ഗലാലിന്റെ മകനായ ഷെമായായുടെ മകന്‍ ഒബാദിയാ, നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്തിരുന്ന എല്‍ക്കാനായുടെ മകനായ ആസായുടെ മകന്‍ ബറെഖിയാ. Share on Facebook Share on Twitter Get this statement Link
  • 17 : ഷല്ലൂം, അക്കൂബ്, തല്‍മോന്‍, അഹിമാന്‍ എന്നിവരും അവരുടെ ചാര്‍ച്ചക്കാരും വാതില്‍ കാവല്‍ക്കാര്‍ ആയിരുന്നു. ഷല്ലൂം ആയിരുന്നു പ്രമുഖന്‍. Share on Facebook Share on Twitter Get this statement Link
  • 18 : ഇവര്‍ രാജാവിന്റെ കിഴക്കേ കവാടത്തില്‍ ഇന്നും കാവല്‍ നില്‍ക്കുന്നു. ലേവ്യരുടെ പാളയത്തിലെ വാതില്‍ കാവല്‍ക്കാര്‍ ഇവരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : കോറഹിന്റെ മകന്‍ എബിയാസാഫിന്റെ മകനായ കോറെയുടെ മകന്‍ ഷല്ലൂമും ചാര്‍ച്ചക്കാരായ കോറാഹ്യരും തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ കൂടാരവാതിലിന്റെ കാവല്‍ക്കാരും ശുശ്രൂഷയുടെ മേല്‍നോട്ടക്കാരും ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : എലെയാസറിന്റെ മകനായ ഫിനെഹാസ് ആയിരുന്നു പണ്ട് അവരുടെ അധിപന്‍. കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : മെഷെലേമിയായുടെ മകന്‍ സഖറിയാ ആയിരുന്നു സമാഗമകൂടാരവാതിലിന്റെ കാവല്‍ക്കാരന്‍. Share on Facebook Share on Twitter Get this statement Link
  • 22 : വാതില്‍കാവല്‍ക്കാരായി നിയോഗിക്കപ്പെട്ടവര്‍ ആകെ ഇരുനൂറ്റിപ്പന്ത്രണ്ടു പേര്‍. അവരുടെ പേരുകള്‍ വംശാവലിക്രമത്തില്‍ അവരുടെ ഗ്രാമങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. ദാവീദും ദീര്‍ഘദര്‍ശിയായ സാമുവലും ആണ് അവരെ നിയമിച്ചത്. Share on Facebook Share on Twitter Get this statement Link
  • 23 : അങ്ങനെ അവരും പുത്രന്‍മാരും ദേവാലയത്തിന്റെ - കര്‍ത്താവിന്റെ കൂടാരത്തിന്റെ - വാതില്‍കാവല്‍ക്കാരായി. Share on Facebook Share on Twitter Get this statement Link
  • 24 : നാലുവശത്തും - കിഴക്കും പടിഞ്ഞാറും വടക്കും തെക്കും - കാവല്‍ക്കാരുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : ഗ്രാമങ്ങളില്‍ താമസിച്ചിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ തവണ വെച്ച് ഏഴു ദിവസം വീതം അവരെ ശുശ്രൂഷയില്‍ സഹായിച്ചു. Share on Facebook Share on Twitter Get this statement Link
  • 26 : വാതില്‍കാവല്‍ക്കാരുടെ നായകന്‍മാരായ നാലുലേവ്യരും ദേവാലയത്തിലെ അറകളുടെയും നിക്‌ഷേപങ്ങളുടെയും സൂക്ഷിപ്പുകാരുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : കാവല്‍ നില്‍ക്കുന്നതും പ്രഭാതത്തില്‍ വാതില്‍ തുറക്കുന്നതും അവരുടെ കടമ ആയിരുന്നതിനാല്‍ അവര്‍ ദേവാലയത്തിനു ചുറ്റും പാര്‍ത്തുവന്നു. Share on Facebook Share on Twitter Get this statement Link
  • 28 : ഇവരില്‍ ചിലര്‍ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ സൂക്ഷിപ്പുകാരായിരുന്നു. അവ പുറത്തു കൊണ്ടുപോവുകയും അകത്തുകൊണ്ടുവരുകയും ചെയ്യുമ്പോള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ടിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : മറ്റു ചിലര്‍ വിശുദ്ധസ്ഥലത്തെ സജ്ജീകരണങ്ങളുടെയും വിശുദ്ധപാത്രങ്ങളുടെയും മേല്‍നോട്ടം വഹിച്ചു. മാവ്, വീഞ്ഞ്, എണ്ണ, കുന്തുരുക്കം, മറ്റു സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ മേല്‍നോട്ടവും അവര്‍ക്കുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 30 : പുരോഹിതന്‍മാരാണ് സുഗന്ധദ്രവ്യക്കൂട്ട് ഒരുക്കിയിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 31 : കാഴ്ചയ്ക്കുള്ള അടയുടെ ചുമതല കോറഹ്‌ വംശജനായ ഷല്ലുമിന്റെ ആദ്യജാതനും ലേവ്യനുമായ മത്താത്തിയായ്ക്ക് ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 32 : അവരുടെ ചാര്‍ച്ചക്കാരും കൊഹാത്യരുമായ ചിലര്‍ക്കായിരുന്നു സാബത്തുതോറും പുതിയ തിരുസ്‌സാന്നിധ്യയപ്പം തയ്യാറാക്കുന്ന ചുമതല. Share on Facebook Share on Twitter Get this statement Link
  • 33 : ഗാനശുശ്രൂഷയുടെ ചുമതല വഹിച്ചിരുന്ന ലേവ്യക്കുടുംബത്തിലെ തലവന്‍മാര്‍ രാവും പകലും ശുശ്രൂഷ ചെയ്യേണ്ടിയിരുന്നതു കൊണ്ട് ദേവാലയത്തോടനുബന്ധിച്ചുള്ള മുറികളില്‍ പാര്‍ത്തു. അവര്‍ക്കു മറ്റു ചുമതലകള്‍ ഉണ്ടായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 34 : ഇവരെല്ലാവരും ലേവിഗോത്രത്തിലെ കുലത്തലവന്‍മാരാണ്. അവര്‍ ജറുസലെമില്‍ പാര്‍ത്തുവന്നു. Share on Facebook Share on Twitter Get this statement Link
  • സാവൂളിന്റെ പിതൃപുത്രപരമ്പര
  • 35 : ഗിബയോന്റെ പിതാവായ ജയിയേല്‍ ഗിബയോനില്‍ പാര്‍ത്തു. അവന്റെ ഭാര്യ മാഖാ. Share on Facebook Share on Twitter Get this statement Link
  • 36 : ആദ്യജാതന്‍ അബ്‌ദോന്‍, മറ്റു പുത്രന്‍മാര്‍: സൂര്‍, കിഷ്, ബാല്‍, നേര്‍, നാദാബ്, Share on Facebook Share on Twitter Get this statement Link
  • 37 : ഗദോര്‍, അഹിയോ, സഖറിയാ, മിക്‌ലോത്ത്. Share on Facebook Share on Twitter Get this statement Link
  • 38 : മിക്‌ലോത്തിന്റെ മകന്‍ ഷിമെയാം. ഇവര്‍ ജറുസലെമില്‍ തങ്ങളുടെ ചാര്‍ച്ചക്കാരോടൊത്തു പാര്‍ത്തുവന്നു. Share on Facebook Share on Twitter Get this statement Link
  • 39 : നേറിന്റെ മകന്‍ കിഷ്, കിഷിന്റെ മകന്‍ സാവൂള്‍. സാവൂളിന്റെ പുത്രന്‍മാര്‍: ജോനാഥാന്‍, മല്‍ക്കിഷുവാ, അബിനാദാബ്, എഷ്ബാല്‍. Share on Facebook Share on Twitter Get this statement Link
  • 40 : ജോനാഥാന്റെ പുത്രന്‍ മെരിബാല്‍, മെരിബാലിന്റെ പുത്രന്‍ മിഖാ. Share on Facebook Share on Twitter Get this statement Link
  • 41 : മിഖായുടെ പുത്രന്‍മാര്‍: പിത്തോന്‍, മേലെക്, തഹ്‌റെയാ, ആഹാസ്. Share on Facebook Share on Twitter Get this statement Link
  • 42 : ആഹാസിന്റെ പുത്രന്‍ യാറാ. യാറായുടെ പുത്രന്‍മാര്‍: അലേമെത്ത്, അസ്മാവെത്ത്, സിമ്രി. സിമ്രിയുടെ മകന്‍ മോസ. Share on Facebook Share on Twitter Get this statement Link
  • 43 : മോസയുടെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: ബിനെയ, റെഫായാ, എലെയാസാ, ആസേല്‍. Share on Facebook Share on Twitter Get this statement Link
  • 44 : ആസേലിന് അസ്രിക്കാം, ബോക്കെരു, ഇഷ്മായേല്‍, ഷെയാറിയാ, ഒബാദിയാ, ഹാനാന്‍ എന്നീ ആറു പുത്രന്‍മാരുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 01:19:46 IST 2024
Back to Top