Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

ഏഴാം അദ്ധ്യായം


അദ്ധ്യായം 7

    ഇസാക്കറിന്റെ സന്തതികള്‍
  • 1 : ഇസാക്കറിന്റെ പുത്രന്‍മാര്‍: തോലാ, ഫൂവാ, യാഷൂബ്, ഷിമ്‌റോന്‍ എന്നീ നാലുപേര്‍. Share on Facebook Share on Twitter Get this statement Link
  • 2 : തോലായുടെ പുത്രന്‍മാര്‍: ഉസി, റഫായാ, യറിയേല്‍, യഹ്മായ്, ഇബ്‌സാം, സാമുവല്‍. ഇവര്‍ തോലായുടെ കുലത്തിലെ തലവന്‍മാരും അവരുടെ തലമുറകളില്‍ പരാക്രമികളും ആയിരുന്നു. ദാവീദിന്റെ കാലത്ത് അവരുടെ സംഖ്യ ഇരുപത്തീരായിരത്തിയറുനൂറ്. Share on Facebook Share on Twitter Get this statement Link
  • 3 : ഉസിയുടെ പുത്രന്‍ ഇസ്‌റാഹിയാ. ഇസ്‌റാഹിയായുടെ പുത്രന്‍മാര്‍: മിഖായേല്‍, ഒബാദിയാ, ജോയേല്‍, ഇഷിയ എന്നീ അഞ്ചുപേര്‍. ഇവര്‍ എല്ലാവരും പ്രമുഖന്‍മാരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്‍മാരും ഉണ്ടായിരുന്നു. അവരുടെ കുലത്തില്‍ കുടുംബമനുസരിച്ചു ഗണങ്ങളായി തിരിച്ച മുപ്പത്താറായിരം യോദ്ധാക്കള്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ഇസാക്കര്‍ ഗോത്രത്തിലെ എല്ലാ കുലങ്ങളിലും നിന്ന് ആകെ എണ്‍പത്തേഴായിരം പേര്‍ സൈന്യത്തില്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • ബഞ്ചമിന്‍ - ദാന്‍ - നഫ്താലി
  • 6 : ബഞ്ചമിന്റെ പുത്രന്‍മാര്‍: ബേലാ, ബേഖര്‍, യദിയായേല്‍ എന്നീ മൂന്നുപേര്‍. Share on Facebook Share on Twitter Get this statement Link
  • 7 : ബേലായുടെ പുത്രന്‍മാര്‍: എസ്‌ബോന്‍, ഉസി, ഉസിയേല്‍, യറിമോത്, ഈറിം. ഈ അഞ്ചുപേര്‍ കുലത്തലവന്‍മാരും യോദ്ധാക്കളും ആയിരുന്നു. വംശാവലി പ്രകാരം ഇവരുടെ കുലങ്ങളില്‍ ആകെ ഇരുപത്തീരായിരത്തിമുപ്പത്തിനാലുപേര്‍. Share on Facebook Share on Twitter Get this statement Link
  • 8 : ബേഖറിന്റെ പുത്രന്‍മാര്‍: സെമിറാ, യോവാഷ്, എലിയേസര്‍, എലിയോവേനായ്, ഓമ്രി, യറെമോത്, അബിയ, അനാത്തോത്, അലേമെത്. Share on Facebook Share on Twitter Get this statement Link
  • 9 : വംശാവലി പ്രകാരം അവരുടെ കുലങ്ങളില്‍ ഇരുപതിനായിരത്തിയിരുനൂറു ധീരയോദ്ധാക്കള്‍. Share on Facebook Share on Twitter Get this statement Link
  • 10 : യദിയായേലിന്റെ പുത്രന്‍ ബില്‍ഹാന്‍. ബില്‍ഹാന്റെ പുത്രന്‍മാര്‍: യവൂഷ്, ബഞ്ചമിന്‍, ഏഹൂദ്, കെനാനാ, സേഥാന്‍, താര്‍ഷീഷ് അഹിഷാഹര്‍. Share on Facebook Share on Twitter Get this statement Link
  • 11 : യദിയായേലിന്റെ കുലത്തില്‍ വംശാവലിപ്രകാരം പതിനേഴായിരത്തിയിരുനൂറു യോദ്ധാക്കള്‍. Share on Facebook Share on Twitter Get this statement Link
  • 12 : ഈറിന്റെ പുത്രന്‍മാര്‍: ഷുപ്പിം, ഹുപ്പിം, അഹെറിന്റെ പുത്രന്‍ ഹുഷിം. Share on Facebook Share on Twitter Get this statement Link
  • 13 : നഫ്താലിയുടെ പുത്രന്‍മാര്‍: യഹ്‌സിയേല്‍, ഗൂനി, യേസര്‍, ബില്ഹായില്‍ നിന്ന് ജനിച്ച ഷല്ലൂം. Share on Facebook Share on Twitter Get this statement Link
  • മനാസ്‌സെയുടെ സന്തതികള്‍
  • 14 : മനാസ്‌സെയുടെ പുത്രന്‍മാര്‍: അരമായക്കാരിയായ ഉപനാരിയില്‍ നിന്നു ജനിച്ച അസ്രിയേല്‍. അവള്‍ ഗിലയാദിന്റെ പിതാവായ മാഖീറിന്റെയും അമ്മയാണ്. Share on Facebook Share on Twitter Get this statement Link
  • 15 : മാഖീര്‍ ഹുപ്പിമിനും ഷുപ്പിമിനും ഭാര്യമാരെ നല്‍കി. അവന്റെ സഹോദരി മാഖാ. മാഖീറിന്റെ രണ്ടാമത്തെ പുത്രന്‍ സെലോഫഹാദ്. അവനു പുത്രിമാരേ ഉണ്ടായിരുന്നുള്ളു. Share on Facebook Share on Twitter Get this statement Link
  • 16 : മാഖീറിന്റെ ഭാര്യ മാഖാ ഒരു പുത്രനെ പ്രസവിച്ചു. അവന് പേരെഷ് എന്നു പേരിട്ടു. അവന്റെ സഹോദരനായ ഷേരെഷിന്റെ പുത്രന്‍മാര്‍: ഊലാം, റാഖെം. Share on Facebook Share on Twitter Get this statement Link
  • 17 : ഊലാമിന്റെ പുത്രന്‍ ബദാന്‍. ഇവര്‍ മനാസ്‌സെയുടെ മകനായ മാഖീറിന്റെ മകന്‍ ഗിലയാദിന്റെ പുത്രന്‍മാര്‍ ആകുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : ഗിലയാദിന്റെ സഹോദരി ഹമ്മോലേക്കെത്തിന്റെ പുത്രന്‍മാര്‍: ഇഷ്ഹോദ്, അബിയേസര്‍, മഹ്‌ലാ. Share on Facebook Share on Twitter Get this statement Link
  • 19 : ഷെമീദായുടെ പുത്രന്‍മാര്‍: അഹിയാന്‍, ഷെക്കെം, ലിക്ഹി, അനിയാം. Share on Facebook Share on Twitter Get this statement Link
  • എഫ്രായിമിന്റെ സന്തതികള്‍
  • 20 : എഫ്രായിമിന്റെ പുത്രന്‍മാര്‍ തലമുറ ക്രമത്തില്‍ ഷുത്തേലഹ്, ബേരെദ്, തഹത്, എലയാദാ, തഹത്, Share on Facebook Share on Twitter Get this statement Link
  • 21 : സാബദ്, ഷുത്തേലഹ്. ഷുത്തേലഹിന്റെ പുത്രന്‍മാര്‍: ഏസര്‍, എലയാദ്. ഇവര്‍ തദ്‌ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കാന്‍ ചെന്നപ്പോള്‍ കൊല്ലപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 22 : പിതാവായ എഫ്രായിം വളരെനാള്‍ അവരെക്കുറിച്ചു വിലപിച്ചു. സഹോദരന്‍മാര്‍ ആശ്വസിപ്പിക്കാന്‍ ചെന്നു. Share on Facebook Share on Twitter Get this statement Link
  • 23 : പിന്നീട്, അവന്‍ ഭാര്യയെ പ്രാപിക്കുകയും അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. തന്റെ ഭവനത്തിന് അനര്‍ഥം ഭവിക്കയാല്‍ അവനു ബറിയാ എന്നു പേരിട്ടു. Share on Facebook Share on Twitter Get this statement Link
  • 24 : അവന്റെ മകള്‍ ഷേറാ താഴെയും മേലെയും ഉള്ള ബത്‌ഹൊറോണും ഉസന്‍ഷേരായും നിര്‍മിച്ചു. Share on Facebook Share on Twitter Get this statement Link
  • 25 : എഫ്രായിമിന്റെ മകന്‍ റേഫായുടെ പുത്രന്‍മാര്‍ തലമുറ ക്രമത്തില്‍: റേസെഫ്, തേലഹ്, തഹന്‍, Share on Facebook Share on Twitter Get this statement Link
  • 26 : ലാദാന്‍, അമ്മീഹൂദ്, എലിഷാമാ, Share on Facebook Share on Twitter Get this statement Link
  • 27 : നൂന്‍, ജോഷ്വ. Share on Facebook Share on Twitter Get this statement Link
  • 28 : അവര്‍ക്ക് അവകാശമായി ലഭിച്ച വാസസ്ഥലങ്ങള്‍: ബഥേല്‍, കിഴക്ക് നാരാന്‍, പടിഞ്ഞാറ് ഗേസര്‍, ഷെക്കെം അയ്യാ, Share on Facebook Share on Twitter Get this statement Link
  • 29 : മനാസ്‌സെയുടെ ദേശത്തിനരികെ ബത്ഷയാന്‍, താനാക്, മെഗിദോ, ദോര്‍ എന്നിവയും അവയുടെ ഗ്രാമങ്ങളും. ഇസ്രായേലിന്റെ മകനായ ജോസഫിന്റെ പുത്രന്‍മാര്‍ ഇവയില്‍ വസിച്ചു. Share on Facebook Share on Twitter Get this statement Link
  • ആഷേറിന്റെ സന്തതികള്‍
  • 30 : ആഷേറിന്റെ പുത്രന്‍മാര്‍: ഇമ്‌നാ, ഇഷ്വ, ഇഷ്വി, ബറിയാ, ഇവരുടെ സഹോദരി സേരഹ്. Share on Facebook Share on Twitter Get this statement Link
  • 31 : ബറിയായുടെ പുത്രന്‍മാര്‍: ഹേബെര്‍, ബിര്‍സായിത്തിന്റെ പിതാവായ മല്‍ക്കിയേല്‍. Share on Facebook Share on Twitter Get this statement Link
  • 32 : ഹേബറിന്റെ പുത്രന്‍മാര്‍: യാഫ്‌ലെത്, ഷോമെര്‍, ഹോഥാം, അവരുടെ സഹോദരി ഷൂവാ. Share on Facebook Share on Twitter Get this statement Link
  • 33 : യാഫ്‌ലെക്കിന്റെ പുത്രന്‍മാര്‍: പാസാഖ്, ബിമ്ഹാല്‍, അഷ്വത്. Share on Facebook Share on Twitter Get this statement Link
  • 34 : അവന്റെ സഹോദരനായ ഷേമെറിന്റെ പുത്രന്‍മാര്‍; റോഹ്ഹാ, യഹൂബാ, ആരാം. Share on Facebook Share on Twitter Get this statement Link
  • 35 : അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്‍മാര്‍: സോഫാഹ്, ഇമ്‌നാ, ഷേലഷ്, ആമാല്‍. Share on Facebook Share on Twitter Get this statement Link
  • 36 : സോഫാഹിന്റെ പുത്രന്‍മാര്‍: സൂവാഹ്, ഹര്‍നേഫര്‍, ഷൂവാല്‍, ബേരി, ഇമ്‌റാ, Share on Facebook Share on Twitter Get this statement Link
  • 37 : ബേസര്‍, ഹോദ്, ഷമ്മാ, ഷില്‍ഷാ, ഇത്രാന്‍, ബേരാ. Share on Facebook Share on Twitter Get this statement Link
  • 38 : യേഥെറിന്റെ പുത്രന്‍മാര്‍: യഫുന്ന, പിസ്പാ, ആരാ. Share on Facebook Share on Twitter Get this statement Link
  • 39 : ഉല്ലേയുടെ പുത്രന്‍മാര്‍: ആരഹ്, ഹന്നിയേല്‍, റിസിയാ. Share on Facebook Share on Twitter Get this statement Link
  • 40 : ഇവര്‍ ആഷേറിന്റെ ഗോത്രത്തിലെ കുലത്തലവന്‍മാരും പ്രസിദ്ധരായ വീരയോദ്ധാക്കളും പ്രഭുക്കന്‍മാരില്‍ പ്രമുഖരും ആയിരുന്നു. സൈന്യത്തില്‍ ചേര്‍ന്ന അവര്‍ ആകെ ഇരുപത്താറായിരം പേര്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 23 18:41:31 IST 2024
Back to Top