Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    റൂബന്റെ സന്തതികള്‍
  • 1 : റൂബന്‍ ഇസ്രായേലിന്റെ ആദ്യജാതനെങ്കിലും പിതാവിന്റെ ശയ്യ അശുദ്ധമാക്കിയതിനാല്‍, അവന്റെ ജന്‍മാവകാശം ഇസ്രായേലിന്റെ മകനായ ജോസഫിന്റെ പുത്രന്‍മാര്‍ക്കു നല്‍കപ്പെട്ടു. അങ്ങനെ അവന്‍ വംശാവലിയില്‍ ആദ്യജാതനായി പരിഗണിക്കപ്പെടുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 2 : യൂദാ സഹോദരന്‍മാരുടെയിടയില്‍ പ്രബലനാവുകയും അവനില്‍നിന്ന് ഒരു നായകന്‍ ഉദ്ഭവിക്കുകയും ചെയ്തിട്ടും ജന്‍മാവകാശം ജോസഫിനു തന്നെ ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്റെ പുത്രന്‍മാര്‍: ഹനോക്, പല്ലു, ഹെസ്രോന്‍, കര്‍മി. Share on Facebook Share on Twitter Get this statement Link
  • 4 : ജോയേലിന്റെ പുത്രന്‍മാര്‍ തലമുറ പ്രകാരം: ഷെമായാ, ഗോഗ്, ഷീമെയി, Share on Facebook Share on Twitter Get this statement Link
  • 5 : മിഖാ, റയായാ, ബാല്‍. Share on Facebook Share on Twitter Get this statement Link
  • 6 : ബേറായെ അസ്‌സീറിയാരാജാവായ തില്‍ഗത്പില്‍നേസര്‍ തടവുകാരനായി കൊണ്ടുപോയി. അവന്‍ റൂബന്‍ ഗോത്രത്തിലെ നേതാവായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : റൂബന്‍ ഗോത്രത്തിലെ മറ്റു കുലത്തലവന്‍മാരുടെ വംശാവലി: ജയിയേല്‍, സഖറിയാ. Share on Facebook Share on Twitter Get this statement Link
  • 8 : ജോയേലിന്റെ പുത്രനായ ഷെമായുടെ പൗത്രനും അസാസിന്റെ പുത്രനുമായ ബേലാ. അരോവെറില്‍ വസിച്ച ഇവരുടെ അതിര്‍ത്തി നെബോയും ബാല്‍മെയോനും വരെ വ്യാപിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ഗിലയാദില്‍ അവര്‍ക്കു ധാരാളം കന്നുകാലികളുണ്ടായിരുന്നതിനാല്‍ യൂഫ്രട്ടീസ്‌നദിയുടെ കിഴക്കു കിടക്കുന്ന മരുഭൂമിവരെയുള്ള പ്രദേശം മുഴുവന്‍ അവര്‍ അധിവസിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : സാവൂള്‍രാജാവിന്റെ കാലത്ത് റൂബന്‍ ഗോത്രക്കാര്‍ ഹഗ്രിയരെ യുദ്ധത്തില്‍ തോല്‍പിച്ച് ഗിലയാദിന്റെ കിഴക്കുള്ള പ്രദേശം സ്വന്തമാക്കി കൂടാരമടിച്ചു പാര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • ഗാദിന്റെ സന്തതികള്‍
  • 11 : ഗാദിന്റെ പുത്രന്‍മാര്‍ റൂബന്റെ വടക്ക് ബാഷാന്‍ദേശത്ത് സലേക്കാവരെ പാര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 12 : അവരില്‍ പ്രമുഖന്‍ ജോയേല്‍, രണ്ടാമന്‍ ഷാഫാം. യാനായിയും ഷാഫാത്തും ബാഷാനിലെ പ്രമുഖന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 13 : ഗാദുഗോത്രത്തിലെ മറ്റു കുലത്തലവന്‍മാരുടെ വംശാവലി: മിഖായേല്‍, മെഷുല്ലാം, ഷേബ, യോറായ്, യക്കാന്‍, സീയ, ഏബര്‍ ഇങ്ങനെ ഏഴു പേര്‍. Share on Facebook Share on Twitter Get this statement Link
  • 14 : ഇവര്‍ ഹൂറിയുടെ മകനായ അബിഹായിലിന്റെ പുത്രന്‍മാരാണ്. ഹൂറിയറോവായുടെയും യറോവാ ഗിലയാദിന്റെയും ഗിലയാദ് മിഖായേലിന്റെയും മിഖായേല്‍ യഷിഷായിയുടെയും യഷിഷായി യഹ്‌ദോയുടെയും യഹ്‌ദോ ബൂസിന്റെയും പുത്രന്‍മാരാണ്. Share on Facebook Share on Twitter Get this statement Link
  • 15 : ഗൂനിയുടെ മകനായ അബ്ദിയേലിന്റെ മകന്‍ ആഹി, തന്റെ പിതൃഭവനത്തില്‍ തലവനായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അവര്‍ ഗിലയാദിലും ബാഷാനിലും അതിന്റെ പട്ടണങ്ങളിലും ഷാരോനിലെ മേച്ചില്‍പ്പുറങ്ങളിലും അതിര്‍ത്തിവരെ പാര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 17 : ഇവരുടെ വംശാവലി യൂദാരാജാവായ യോഥാമിന്റെയും ഇസ്രായേല്‍ രാജാവായ ജറോബോവാമിന്റെയും കാലത്ത് എഴുതപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 18 : റൂബന്‍, ഗാദ്, മനാസ്‌സെയുടെ അര്‍ധഗോത്രം ഇവയില്‍ ശൂരന്‍മാരും വാളും പരിചയും എടുക്കാനും വില്ലുകുലച്ച് എയ്യാനും കഴിവുള്ളവരുമായി നാല്‍പത്തിനാലായിരത്തിയെഴുനൂറ്റമ്പതു യോദ്ധാക്കള്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : അവര്‍ ഹഗ്രീയരോടും യഥൂര്‍, നാഫിഷ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 20 : ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്തപ്പോള്‍ അവിടുന്ന് അവരുടെ പ്രാര്‍ഥന കേട്ടു. ആ സഹായത്താല്‍ അവര്‍ ഹഗ്രീയരുടെയും കൂട്ടാളികളുടെയും മേല്‍ വിജയം വരിച്ചു. Share on Facebook Share on Twitter Get this statement Link
  • 21 : അവര്‍ അവരുടെ കന്നുകാലികളെ കൊള്ളയടിച്ചു. അന്‍പതിനായിരം ഒട്ടകങ്ങള്‍, രണ്ടുലക്ഷത്തിയന്‍പതിനായിരം ആടുകള്‍, രണ്ടായിരം കഴുതകള്‍ ഇവയ്ക്കു പുറമേ ഒരു ലക്ഷം ആളുകളെയും അവര്‍ പിടിച്ചുകൊണ്ടു പോയി. Share on Facebook Share on Twitter Get this statement Link
  • 22 : യുദ്ധം ദൈവത്തിന്റെ ഇഷ്ടം അനുസരിച്ചായിരുന്നതിനാല്‍ വളരെപ്പേര്‍ കൊല്ലപ്പെട്ടു. അവര്‍ പ്രവാസകാലംവരെ അവിടെ പാര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 23 : മനാസ്‌സെയുടെ അര്‍ധഗോത്രക്കാര്‍ ബാഷാന്‍മുതല്‍ ബാല്‍ഹെര്‍മോന്‍, സെനിര്‍, ഹെര്‍മോന്‍ പര്‍വതം എന്നിവിടം വരെ വസിച്ചു. അവര്‍ സംഖ്യാതീതമായി വര്‍ധിച്ചു. Share on Facebook Share on Twitter Get this statement Link
  • 24 : ഏഫര്‍, ഇഷി, എലിയേര്‍, അസ്രിയേല്‍, ജറെമിയാ, ഹോദാവിയാ, യഹദിയേല്‍ എന്നിവര്‍ അവരുടെ കുലത്തലവന്‍മാരും പ്രസിദ്ധരായ ധീരയോദ്ധാക്കളും ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : എന്നാല്‍, അവര്‍ തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവത്തെ ഉപേക്ഷിക്കുകയും അവിടുന്നു തങ്ങളുടെ മുന്‍പില്‍നിന്നു നിര്‍മാര്‍ജനം ചെയ്ത ജനതകളുടെ ദേവന്‍മാരെ ആരാധിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 26 : ആകയാല്‍ ഇസ്രായേലിന്റെ ദൈവം അസ്‌സീറിയാരാജാവായ പൂലിനെ - തില്‍ഗത്പില്‍നേസറിനെ - അവര്‍ക്കെതിരേ അയച്ചു. അവന്‍ റൂബന്‍ - ഗാദ്‌ഗോത്രങ്ങളെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തെയും തടവുകാരായി കൊണ്ടുപോയി ഹാലാ, ഹാബോര്‍, ഹാരാ, ഗോസാന്‍നദീതീരം എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചു. അവര്‍ ഇന്നും അവിടെ വസിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 18 11:15:24 IST 2024
Back to Top