Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    യൂദായുടെ സന്തതികള്‍
  • 1 : ഇസ്രായേലിന്റെ പുത്രന്‍മാര്‍: റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസാക്കര്‍, സെബുലൂണ്‍, Share on Facebook Share on Twitter Get this statement Link
  • 2 : ദാന്‍, ജോസഫ്, ബഞ്ചമിന്‍, നഫ്താലി, ഗാദ്, ആഷേര്‍. Share on Facebook Share on Twitter Get this statement Link
  • 3 : യൂദായുടെ പുത്രന്‍മാര്‍: ഏര്‍, ഓനാന്‍, ഷേലഹ്. ഇവരുടെ മാതാവ് കാനാന്‍കാരിയായ ബത്ഷുവാ ആയിരുന്നു. യൂദായുടെ ആദ്യജാതനായ ഏര്‍ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ ദുഷ്ടനായിരുന്നതിനാല്‍ അവിടുന്ന് അവനെ നിഹനിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : മരുമകളായ താമാറിന് പേരെസ്, സേറഹ് എന്നീ രണ്ടു പുത്രന്‍മാര്‍ ജനിച്ചു. അങ്ങനെ യൂദായുടെ പുത്രന്‍മാര്‍ ആകെ അഞ്ചു പേര്‍. Share on Facebook Share on Twitter Get this statement Link
  • 5 : പേരെസിന്റെ പുത്രന്‍മാര്‍: ഹെസ്രോന്‍, ഹാമൂല്‍. Share on Facebook Share on Twitter Get this statement Link
  • 6 : സേറഹിന് സിമ്‌റി, ഏഥാന്‍, ഹേമാന്‍, കല്‍ക്കോല്‍, ദാരാ എന്നീ അഞ്ചു പുത്രന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 7 : അര്‍പ്പിതവസ്തു അപഹരിച്ചെടുത്ത് ഇസ്രായേലില്‍ തിന്‍മ വരുത്തിയ ആഖാര്‍ കര്‍മിയുടെ പുത്രനാണ്. Share on Facebook Share on Twitter Get this statement Link
  • 8 : ഏഥാന്റെ പുത്രനാണ് അസറിയാ. Share on Facebook Share on Twitter Get this statement Link
  • 9 : ഹെസ്രോന്റെ പുത്രന്‍മാര്‍: യറഹമേല്‍, റാം, കെലുബായ്. Share on Facebook Share on Twitter Get this statement Link
  • 10 : റാം അമിനാദാബിന്റെയും അമിനാദാബ് യൂദാഗോത്രത്തിന്റെ നേതാവായ നഹ്‌ഷോന്റെയും പിതാവാണ്. Share on Facebook Share on Twitter Get this statement Link
  • 11 : നഹ്‌ഷോന്‍ സല്‍മയുടെയും സല്‍മ ബോവാസിന്റെയും Share on Facebook Share on Twitter Get this statement Link
  • 12 : ബോവാസ് ഓബെദിന്റെയും ഓബെദ് ജസ്‌സെയുടെയും പിതാവാണ്. Share on Facebook Share on Twitter Get this statement Link
  • 13 : ജസ്‌സെയുടെ പുത്രന്‍മാര്‍ പ്രായക്രമത്തില്‍ എലിയാബ്, അമിനാദാബ്, ഷിമ്മാ, Share on Facebook Share on Twitter Get this statement Link
  • 14 : നഥനേല്‍, റദ്ദായ്, Share on Facebook Share on Twitter Get this statement Link
  • 15 : ഓസെം, ദാവീദ്. Share on Facebook Share on Twitter Get this statement Link
  • 16 : സെറുയായും അബിഗായിലും ഇവരുടെ സഹോദരിമാരായിരുന്നു. സെറുയായുടെ മൂന്നു പുത്രന്‍മാര്‍: അബിഷായി, യോവാബ്, അസഹേല്‍. Share on Facebook Share on Twitter Get this statement Link
  • 17 : അബിഗായിലിന് അമാസ എന്നൊരു പുത്രനുണ്ടായി. ഇസ്മായേല്യനായ യഥെറായിരുന്നു അവന്റെ പിതാവ്. Share on Facebook Share on Twitter Get this statement Link
  • 18 : ഹെസ്രോന്റെ മകനായ കാലെബിന് ഭാര്യയായ അസൂബായില്‍യറിയോത് ജനിച്ചു. അവളുടെ പുത്രന്‍മാര്‍: യേഷെര്‍, ഷോബാബ്, അര്‍ദോന്‍. Share on Facebook Share on Twitter Get this statement Link
  • 19 : അസൂബായുടെ മരണത്തിനുശേഷം കാലെബ് എഫ്രാത്തിനെ വിവാഹം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 20 : അവളില്‍ ഹൂര്‍ ജനിച്ചു. ഹൂര്‍ ഊറിയുടെയും ഊറി ബസാലേലിന്റെയും പിതാവായി. Share on Facebook Share on Twitter Get this statement Link
  • 21 : ഹെസ്രോന്‍ അറുപതാം വയസ്‌സില്‍ ഗിലയാദിന്റെ പിതാവായ മാഖീറിന്റെ മകളെ വിവാഹം ചെയ്തു. അവളില്‍ നിന്ന് സെഗൂബ് ജനിച്ചു. Share on Facebook Share on Twitter Get this statement Link
  • 22 : സെഗൂബിന്‌യായിര്‍ എന്നൊരു പുത്രന്‍ ജനിച്ചു. യായിറിന് ഗിലയാദില്‍ ഇരുപത്തിമൂന്നു നഗരങ്ങള്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : ഹാവോത്തും, കെനാത്തും അതിന്റെ ഗ്രാമങ്ങളും ഉള്‍പ്പെടെ അറുപതു പട്ടണങ്ങള്‍ ഗഷൂറും ആരാമും പിടിച്ചെടുത്തു. ഇവരെല്ലാവരും ഗിലയാദിന്റെ പിതാവായ മാഖീറിന്റെ വംശത്തില്‍പ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : ഹെസ്രോന്റെ മരണത്തിനു ശേഷം കാലെബ് പിതാവിന്റെ വിധവയായ എഫ്രാത്തായെ പ്രാപിച്ചു. അവളില്‍ അവന് ആഷ്ഹൂര്‍ ജനിച്ചു. ആഷ്ഹൂര്‍ തെക്കോവായുടെ പിതാവാണ്. Share on Facebook Share on Twitter Get this statement Link
  • 25 : ഹെസ്രോന്റെ ആദ്യജാതനായ യറഹ് മേലിന്റെ പുത്രന്‍മാര്‍: ആദ്യജാതനായ റാമും, ബൂനാ, ഓരെന്‍, ഓസെം, അഹീയ എന്നിവരും. Share on Facebook Share on Twitter Get this statement Link
  • 26 : യറഹ്‌മേലിന് അതാറാ എന്നു വേറൊരു ഭാര്യയുണ്ടായിരുന്നു. ഓനാം ജനിച്ചത് അവളില്‍ നിന്നാണ്. Share on Facebook Share on Twitter Get this statement Link
  • 27 : യറഹ്‌മേലിന്റെ ആദ്യജാതനായ റാമിന്റെ പുത്രന്‍മാര്‍: മാസ്, യാമിന്‍, എക്കര്‍. Share on Facebook Share on Twitter Get this statement Link
  • 28 : ഓനാമിന്റെ പുത്രന്‍മാര്‍: ഷമ്മായ്, യാദാ. Share on Facebook Share on Twitter Get this statement Link
  • 29 : ഷമ്മായുടെ പുത്രന്‍മാര്‍: നാദാബ്, അബിഷൂര്‍. അബിഷൂറിന്റെ ഭാര്യ അബിഹായില്‍. അവളില്‍ അഹ്ബാന്‍, മോലിദ് എന്നിവര്‍ ജനിച്ചു. Share on Facebook Share on Twitter Get this statement Link
  • 30 : നാദാമിന്റെ പുത്രന്‍മാര്‍: സേലദ്, അഫായിം. സേലദ് മക്കളില്ലാതെ മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 31 : അഫായിമിന്റെ പുത്രനാണ്‌യിഷി. യിഷിയുടെ പുത്രന്‍ ഷേഷാന്‍. ഷേഷാന്റെ പുത്രന്‍ അഹ്‌ലായ്. Share on Facebook Share on Twitter Get this statement Link
  • 32 : ഷമ്മായുടെ സഹോദരന്‍യാദായുടെ പുത്രന്‍മാര്‍: യഥര്‍, ജോനാഥാന്‍. യഥര്‍ മക്കളില്ലാതെ മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 33 : ജോനാഥാന്റെ പുത്രന്‍മാര്‍: പേലെത്ത്, സാസാ. ഇവര്‍ യറഹ്‌മേലിന്റെ വംശത്തില്‍പ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 34 : ഷേഷാനു പുത്രിമാരേ ഉണ്ടായിരുന്നുള്ളു. അവന് ഈജിപ്തുകാരനായ യര്‍ഹാ എന്ന ഒരു ദാസന്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 35 : ഷേഷാന്‍ തന്റെ മകളെ അവനു വിവാഹം ചെയ്തു കൊടുത്തു. അവള്‍ക്ക് അത്തായി എന്നൊരു പുത്രന്‍ ജനിച്ചു. Share on Facebook Share on Twitter Get this statement Link
  • 36 : അത്തായി നാഥാന്റെയും നാഥാന്‍ സാബാദിന്റെയും പിതാവാകുന്നു. Share on Facebook Share on Twitter Get this statement Link
  • 37 : സാബാദിന് എഫ്‌ലാലും എഫ്‌ലാലിന് ഓബെദും ജനിച്ചു. Share on Facebook Share on Twitter Get this statement Link
  • 38 : ഓബെദ് യേഹുവിന്റെയും യേഹു അസറിയായുടെയും പിതാവാണ്. Share on Facebook Share on Twitter Get this statement Link
  • 39 : അസറിയായ്ക്ക് ഹേലസും ഹേലസിന് എലെയാസായും ജനിച്ചു. Share on Facebook Share on Twitter Get this statement Link
  • 40 : എലെയാസാ സിസ്മായുടെയും സിസ്മായ് ഷല്ലൂമിന്റെയും പിതാവാണ്. Share on Facebook Share on Twitter Get this statement Link
  • 41 : ഷല്ലൂമിന്‌ യക്കാമിയായും യക്കാമിയായ്ക്ക് എലിഷാമായും ജനിച്ചു. Share on Facebook Share on Twitter Get this statement Link
  • 42 : യറഹ് മേലിന്റെ സഹോദരനായ കാലെബിന്റെ ആദ്യജാതനും സീഫിന്റെ പിതാവുമാണ് മരേഷാ. മരേഷായുടെ പുത്രന്‍ ഹെബ്രോണ്‍. Share on Facebook Share on Twitter Get this statement Link
  • 43 : ഹെബ്രോണിന്റെ പുത്രന്‍മാര്‍: കോറഹ്, തപ്പുവാ, റക്കെം, ഷേമാ. Share on Facebook Share on Twitter Get this statement Link
  • 44 : ഷേമാ റാഹാമിന്റെയും അവന്‍ യോര്‍ക്കെയാമിന്റെയും പിതാവാണ്. റക്കെം ഷമ്മായുടെ പിതാവ്. Share on Facebook Share on Twitter Get this statement Link
  • 45 : ഷമ്മായുടെ പുത്രന്‍മാവോന്‍; മാവോന്റെ പുത്രന്‍ ബത്‌സൂര്‍. Share on Facebook Share on Twitter Get this statement Link
  • 46 : ഹാരാന്‍, മോസ, ഗാസേസ് എന്നിവര്‍ കാലെബിന് ഉപനാരിയായ ഏഫായില്‍ ജനിച്ചു. ഗാസേസിന്റെ പിതാവാണ് ഹാരാന്‍. Share on Facebook Share on Twitter Get this statement Link
  • 47 : യഹ്ദായിയുടെ പുത്രന്‍മാര്‍: രേഗം, യോഥാം, ഗേഷാന്‍, പേലെത്, ഏഫാ, ഷാഫ്. Share on Facebook Share on Twitter Get this statement Link
  • 48 : മാഖാ എന്ന ഉപനാരിയില്‍ കാലെബിന് ഷേബര്‍, തിര്‍ഹാനാ എന്നിവര്‍ ജനിച്ചു. Share on Facebook Share on Twitter Get this statement Link
  • 49 : മദ്മാനായുടെ പിതാവായ ഷാഫ് മക്‌ബേനായുടെയും ഗിബയായുടെയും പിതാവായ ഷേവാ എന്നിവരും മാഖായില്‍ ജനിച്ചു. കാലെബിന്റെ പുത്രിയാണ് അക്‌സ. Share on Facebook Share on Twitter Get this statement Link
  • 50 : ഇവര്‍ കാലെബിന്റെ വംശപരമ്പരയില്‍ പെടുന്നു. എഫ്രാത്തിന്റെ ആദ്യജാതനായ ഹൂറിന്റെ പുത്രന്‍മാര്‍: കിര്യാത്ത്‌യെയാറിമിന്റെ പിതാവ് ഷോബാല്‍, Share on Facebook Share on Twitter Get this statement Link
  • 51 : ബെത്‌ലെഹെമിന്റെ പിതാവ് സല്‍മാ, ബേത്ഗാദെറിന്റെ പിതാവ് ഹാരെഫ്. Share on Facebook Share on Twitter Get this statement Link
  • 52 : അര്‍ധമെനുഹോത്യര്‍, ഹരോവെ എന്നിവര്‍, കിര്യാത്ത് യെയാറിമിന്റെ പിതാവായ ഷോബാലിന്റെ വംശത്തില്‍പ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 53 : കിര്യാത്ത്‌യെയാറിമിന്റെ കുലങ്ങള്‍: ഇത്ര്യേര്‍, പുത്യര്‍, ഷുമാത്യര്‍, മിഷ്‌റായര്‍ - ഇവരില്‍നിന്ന് സൊറാത്യരും എഷ്താവോല്യരും ഉദ്ഭവിച്ചു. Share on Facebook Share on Twitter Get this statement Link
  • 54 : ബേത്‌ലെഹെം, നെതോഫാത്യര്‍, അത്രോത്ബത്‌യൊവാബ്, അര്‍ധമനഹാത്യര്‍, സോറ്യര്‍ എന്നിവര്‍ സല്‍മാ വംശജരാണ്. Share on Facebook Share on Twitter Get this statement Link
  • 55 : യാബെസില്‍ വസിച്ചിരുന്ന നിയമജ്ഞകുലങ്ങള്‍: തിരാത്യര്‍, ഷിമെയാത്യര്‍, സുക്കാത്യര്‍. റേഖാബുകുടുംബത്തിന്റെ പിതാവായ ഹമാത്തില്‍നിന്ന് ഉദ്ഭവിച്ച കേന്യരാണ് ഇവര്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 15:57:21 IST 2024
Back to Top