Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 രാജാക്ക‌ന്‍‍മാര്‍

,

ഇരുപത്തിനാലാം അദ്ധ്യായം


അദ്ധ്യായം 24

  • 1 : യഹോയാക്കിമിന്റെ കാലത്തു ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്റെ ആക്രമണമുണ്ടായി. യഹോയാക്കിം മൂന്നു വര്‍ഷം അവന് കീഴ്‌പ്പെട്ടിരുന്നു; പിന്നീട് അവനെ എതിര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 2 : അപ്പോള്‍, താന്‍ തന്റെ ദാസന്‍മാരിലൂടെ അരുളിച്ചെയ്തതു പോലെ യൂദായെ നശിപ്പിക്കാന്‍ യഹോയാക്കിമിനെതിരേ കര്‍ത്താവ് കല്‍ദായര്‍, സിറിയാക്കാര്‍, മൊവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ സേനകളെ അയച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : നിശ്ചയമായും ഇതു കര്‍ത്താവിന്റെ മുന്‍പില്‍നിന്ന് അവരെ നീക്കം ചെയ്യേണ്ടതിന് അവിടുത്തെ കല്‍പനയനുസരിച്ച് സംഭവിച്ചതാണ്; Share on Facebook Share on Twitter Get this statement Link
  • 4 : മനാസ്‌സെയുടെ പാപങ്ങള്‍ക്കും അവന്‍ ചൊരിഞ്ഞ നിഷ്‌കളങ്ക രക്തത്തിനും ശിക്ഷയായിത്തന്നെ. അവന്‍ നിഷ്‌കളങ്ക രക്തം കൊണ്ടു ജറുസലെം നിറച്ചു; കര്‍ത്താവ് അതു ക്ഷമിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 5 : യഹോയാക്കിമിന്റെ മറ്റു പ്രവൃത്തികള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
  • 6 : യഹോയാക്കിം പിതാക്കന്‍മാരോടു ചേര്‍ന്നു; പുത്രന്‍ യഹോയാക്കിന്‍ ഭരണമേറ്റു. Share on Facebook Share on Twitter Get this statement Link
  • 7 : ഈജിപ്തു തോടു മുതല്‍ യൂഫ്രട്ടീസ്‌നദി വരെയുള്ള തന്റെ സമ്പത്തെല്ലാം ബാബിലോണ്‍ രാജാവ് പിടിച്ചടക്കിയതിനാല്‍ ഈജിപ്തുരാജാവ് ദേശത്തിനു പുറത്തുവന്നില്ല. Share on Facebook Share on Twitter Get this statement Link
  • യഹോയാക്കിന്‍രാജാവ്
  • 8 : രാജാവാകുമ്പോള്‍ യഹോയാക്കിന് പതിനെട്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ മൂന്നു മാസം ഭരിച്ചു. ജറുസലെമിലെ എല്‍നാഥാന്റെ പുത്രി നെഹുഷ്ത്ത ആയിരുന്നു അവന്റെ അമ്മ. Share on Facebook Share on Twitter Get this statement Link
  • 9 : അവന്‍ പിതാവിനെപ്പോലെതന്നെ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മപ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : അക്കാലത്ത്, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെം വളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 11 : നബുക്കദ്‌നേസര്‍ അവിടെയെത്തുമ്പോള്‍ അവന്റെ പടയാളികള്‍ നഗരം ഉപരോധിക്കുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : യൂദാരാജാവായ യഹോയാക്കിന്‍ തന്നെത്തന്നെയും മാതാവിനെയും ഭൃത്യന്‍മാരെയും പ്രഭുക്കന്‍മാരെയും കൊട്ടാരത്തിലെ സേവകന്‍മാരെയും അവന് അടിയറവച്ചു. ബാബിലോണ്‍ രാജാവ് തന്റെ എട്ടാം ഭരണ വര്‍ഷം അവനെ തടവുകാരനാക്കുകയും Share on Facebook Share on Twitter Get this statement Link
  • 13 : ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികള്‍ കൊള്ളയടിക്കുകയും ഇസ്രായേല്‍രാജാവായ സോളമന്‍ കര്‍ത്താവിന്റെ ആലയത്തിനു വേണ്ടി നിര്‍മിച്ച സ്വര്‍ണപ്പാത്രങ്ങള്‍ കഷണങ്ങളാക്കുകയും ചെയ്തു. കര്‍ത്താവ് മുന്‍കൂട്ടി അറിയിച്ചതു പോലെ തന്നെയാണ് ഇതു സംഭവിച്ചത്. Share on Facebook Share on Twitter Get this statement Link
  • 14 : ജറുസലെം നിവാസികള്‍, പ്രഭുക്കന്‍മാര്‍, ധീരയോദ്ധാക്കള്‍, പതിനായിരം തടവുകാര്‍, ശില്‍പികള്‍, ലോഹപ്പണിക്കാര്‍ എന്നിവരെ അവന്‍ പിടിച്ചുകൊണ്ടുപോയി. ദരിദ്രര്‍ മാത്രം ദേശത്ത് അവശേഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 15 : യഹോയാക്കിനെയും അവന്റെ അമ്മയെയും പത്‌നിമാരെയും സേവകന്‍മാരെയും ദേശമുഖ്യന്‍മാരെയും അവന്‍ ജറുസലെമില്‍ നിന്നു ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 16 : ബാബിലോണ്‍രാജാവ് ഏഴായിരം ധീരയോദ്ധാക്കളെയും, ശില്‍പികളും ലോഹപ്പണിക്കാരുമായി ആയിരം പേരെയും തടവുകാരായി കൊണ്ടുപോയി. അവര്‍ ശക്തന്‍മാരും യുദ്ധത്തിനു കഴിവുള്ളവരുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : ബാബിലോണ്‍ രാജാവ്‌ യഹോയാക്കിന്റെ പിതൃസഹോദരനായ മത്താനിയായെ പകരം രാജാവാക്കുകയും അവന്റെ പേര് സെദെക്കിയാ എന്നു മാറ്റുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • സെദെക്കിയാരാജാവ്
  • 18 : രാജാവാകുമ്പോള്‍ സെദെക്കിയായ്ക്ക് ഇരുപത്തൊന്നു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നു വര്‍ഷം ഭരിച്ചു. ലിബ്‌നായിലെ ജറെമിയായുടെ പുത്രി ഹമുത്താല്‍ ആയിരുന്നു അവന്റെ അമ്മ. Share on Facebook Share on Twitter Get this statement Link
  • 19 : യഹോയാക്കിമിനെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : കര്‍ത്താവിന്റെ കോപം ജറുസലെമിനും യൂദായ്ക്കും എതിരേ ജ്വലിച്ചു. അവിടുന്ന് അവരെ തന്റെ മുന്‍പില്‍ നിന്നു തള്ളിക്കളഞ്ഞു. സെദെക്കിയാ ബാബിലോണ്‍ രാജാവിനെ എതിര്‍ത്തു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 22:27:17 IST 2024
Back to Top