Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 രാജാക്ക‌ന്‍‍മാര്‍

,

പതിമൂന്നാം അദ്ധ്യായം


അദ്ധ്യായം 13

    ബഥേലിനെതിരേ പ്രവചനം
  • 1 : ജറോബോവാം ധൂപാര്‍പ്പണത്തിനു ബലിപീഠത്തിനരികെ നില്‍ക്കുമ്പോള്‍, കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ഒരു ദൈവപുരുഷന്‍ യൂദായില്‍നിന്നു ബഥേലില്‍ വന്നു. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവ് കല്‍പിച്ചതുപോലെ അവന്‍ ബലിപീഠത്തെനോക്കി വിളിച്ചുപറഞ്ഞു: അല്ലയോ ബലിപീഠമേ, കര്‍ത്താവ് അരുളിച്ചെയ്യുന്നു; ദാവീദിന്റെ ഭവനത്തില്‍ ജോസിയാ എന്ന ഒരു പുത്രന്‍ ജനിക്കും. നിന്റെ മേല്‍ ധൂപാര്‍പ്പണം നടത്തുന്ന പൂജാഗിരിയിലെ പുരോഹിതന്‍മാരെ അവന്‍ നിന്റെ മേല്‍വച്ചു ബലിയര്‍പ്പിക്കും. മനുഷ്യാസ്ഥികള്‍ നിന്റെ മേല്‍ ഹോമിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : അന്നു തന്നെ ഒരടയാളം കാണിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു: കര്‍ത്താവാണു സംസാരിച്ചത് എന്നതിന്റെ അടയാളം ഇതാണ്; ഇതാ ഈ ബലിപീഠം പിളര്‍ന്ന് അതിന്‍മേലുള്ള ചാരം ഊര്‍ന്നു വീഴും. Share on Facebook Share on Twitter Get this statement Link
  • 4 : ദൈവപുരുഷന്‍ ബഥേലിലെ ബലിപീഠത്തിനെതിരേ പ്രഖ്യാപിച്ചതു കേട്ട് ജറോബോവാം പീഠത്തിനരികേ നിന്ന് കൈനീട്ടിക്കൊണ്ട് അവനെ പിടിക്കാന്‍ കല്‍പിച്ചു. അപ്പോള്‍ അവന്റെ കരം മരവിച്ച് മടക്കാന്‍ കഴിയാതെയായി. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവിന്റെ കല്‍പനയാല്‍ ദൈവപുരുഷന്‍ കൊടുത്ത അടയാള മനുസരിച്ച് ബലിപീഠം പിളര്‍ന്ന് ചാരം ഊര്‍ന്നുവീണു. Share on Facebook Share on Twitter Get this statement Link
  • 6 : രാജാവ് അവനോടു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനോട് എനിക്കുവേണ്ടി ദയവായി പ്രാര്‍ഥിക്കുക; അവിടുന്ന് എന്റെ കരം സുഖപ്പെടുത്തട്ടെ. അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു; രാജാവിന്റെ കരം പഴയപടിയായി. Share on Facebook Share on Twitter Get this statement Link
  • 7 : രാജാവ് അവനോടു പറഞ്ഞു: നീ എന്നോടുകൂടെ കൊട്ടാരത്തില്‍ വന്ന് സത്കാരം സ്വീകരിക്കുക. ഞാന്‍ നിനക്ക് ഒരു സമ്മാനം തരാം. Share on Facebook Share on Twitter Get this statement Link
  • 8 : അവന്‍ പ്രതിവചിച്ചു: നിന്റെ കൊട്ടാരത്തിന്റെ പകുതി തന്നാലും ഞാന്‍ വരുകയില്ല. ഇവിടെവച്ചു ഞാന്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 9 : ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ പോയവഴി മടങ്ങുകയോ ചെയ്യരുത് എന്ന് കര്‍ത്താവ് എന്നോടു കല്‍പിച്ചിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 10 : അവന്‍ ബഥേലില്‍നിന്നു വന്നവഴിയല്ലാതെ മറ്റൊരു വഴിക്ക് മടങ്ങിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 11 : അക്കാലത്ത് ബഥേലില്‍ ഒരു വൃദ്ധപ്രവാചകന്‍ ഉണ്ടായിരുന്നു. അവന്റെ പുത്രന്‍മാര്‍ വന്ന് ദൈവപുരുഷന്‍ ചെയ്ത കാര്യങ്ങളും രാജാവിനോടു പറഞ്ഞവിവരങ്ങളും പിതാവിനെ അറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : അവന്‍ അവരോടു ചോദിച്ചു: ഏതു വഴിക്കാണ് അവന്‍ പോയത്? യൂദായില്‍നിന്നുള്ള ദൈവപുരുഷന്‍ പോയവഴി പുത്രന്‍മാര്‍ അവനു കാട്ടിക്കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 13 : അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ കഴുതയ്ക്കു ജീനിയിടുവിന്‍. അവര്‍ ജീനിയിട്ടു, അവന്‍ കഴുതപ്പുറത്തു കയറി. Share on Facebook Share on Twitter Get this statement Link
  • 14 : ദൈവപുരുഷന്‍ പോയവഴിയേ അവന്‍ തിരിച്ചു; ഒരു ഓക്കുവൃക്ഷത്തിന്റെ ചുവട്ടില്‍ അവന്‍ ഇരിക്കുന്നതു കണ്ടു ചോദിച്ചു: അങ്ങാണോ യൂദായില്‍നിന്നു വന്ന ദൈവപുരുഷന്‍? ഞാന്‍ തന്നെ, അവന്‍ പ്രതിവചിച്ചു. Share on Facebook Share on Twitter Get this statement Link
  • 15 : അങ്ങ് എന്നോടൊപ്പം വീട്ടില്‍ വന്നു ഭക്ഷണം കഴിക്കുക എന്ന് അവന്‍ ദൈവപുരുഷനോടു പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 16 : അവന്‍ പ്രതിവചിച്ചു: എനിക്ക് അങ്ങയോടു കൂടെ വരാനോ വീട്ടില്‍ കയറാനോ ഇവിടെവച്ച് ഭക്ഷണപാനീയങ്ങള്‍ കഴിക്കാനോ പാടില്ല. Share on Facebook Share on Twitter Get this statement Link
  • 17 : ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ, പോയവഴി മടങ്ങുകയോ ചെയ്യരുത് എന്ന് കര്‍ത്താവ് എന്നോടു കല്‍പിച്ചിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 18 : വൃദ്ധന്‍ പറഞ്ഞു: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകനാണ്; ദൂതന്‍വഴി കര്‍ത്താവ് എന്നോടു കല്‍പിച്ചിരിക്കുന്നു; ഭക്ഷണം കഴിക്കാന്‍ അവനെ നീ വീട്ടില്‍ കൊണ്ടുവരുക; അവന്‍ പറഞ്ഞതു വ്യാജമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : ദൈവപുരുഷന്‍ അവനോടൊപ്പം വീട്ടില്‍ച്ചെന്ന് ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ ദൈവപുരുഷനെ വിളിച്ചുകൊണ്ടുവന്ന പ്രവാചകന് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 21 : അവന്‍ യൂദായില്‍നിന്നു വന്ന ദൈപുരുഷനോട് ഉച്ചത്തില്‍ പറഞ്ഞു: നീ കര്‍ത്താവിന്റെ വചനം ശ്രവിച്ചില്ല; കര്‍ത്താവായ ദൈവം നിന്നോടു കല്‍പിച്ചതുപോലെ നീ പ്രവര്‍ത്തിച്ചതുമില്ല. Share on Facebook Share on Twitter Get this statement Link
  • 22 : നീ തിരിച്ചുവരുകയും ഭക്ഷണപാനീയങ്ങള്‍ കഴിക്കരുതെന്ന് അവിടുന്ന് കല്‍പിച്ചിരുന്ന സ്ഥലത്തുവച്ചു നീ ഭക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് നിന്റെ ജഡം നിന്റെ പിതാക്കന്‍മാരോടുകൂടെ സംസ്‌കരിക്കപ്പെടുകയില്ലെന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : ഭക്ഷണത്തിനുശേഷം അവന്‍ , താന്‍ കൂട്ടിക്കൊണ്ടുവന്ന ദൈവപുരുഷനു വേണ്ടി കഴുതയ്ക്കു ജീനിയിട്ടു. Share on Facebook Share on Twitter Get this statement Link
  • 24 : മാര്‍ഗമധ്യേ ഒരു സിംഹം എതിരേ വന്ന് അവനെ കൊന്നു; ജഡത്തിനരികേ സിംഹവും കഴുതയും നിന്നു. Share on Facebook Share on Twitter Get this statement Link
  • 25 : വഴിപോക്കര്‍ നിരത്തില്‍ കിടക്കുന്ന ജഡവും അരികില്‍ നില്‍ക്കുന്ന സിംഹത്തെയും കണ്ടു. അവര്‍ വൃദ്ധപ്രവാചകന്‍ വസിക്കുന്ന പട്ടണത്തില്‍ ചെന്ന് വിവരമറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • 26 : അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്‍ ഇതുകേട്ടു പറഞ്ഞു: കര്‍ത്താവിന്റെ കല്‍പന ലംഘിച്ച ദൈവപുരുഷന്‍ തന്നെ അവന്‍ ! കര്‍ത്താവ് അരുളിച്ചെയ്തതു പോലെ അവനെ സിംഹത്തിന് വിട്ടുകൊടുക്കുകയും അത് അവനെ ചീന്തിക്കളയുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 27 : അവന്‍ മക്കളോടു പറഞ്ഞു: കഴുതയ്ക്കു ജീനിയിടുവിന്‍. അവര്‍ അങ്ങനെ ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 28 : അവന്‍ ചെന്ന് ദൈവപുരുഷന്റെ ജഡം വഴിയില്‍ കിടക്കുന്നതും അതിനരികെ കഴുതയും സിംഹവും നില്‍ക്കുന്നതും കണ്ടു. സിംഹം ജഡം ഭക്ഷിക്കുകയോ കഴുതയെ ആക്രമിക്കുകയോ ചെയ്തില്ല. Share on Facebook Share on Twitter Get this statement Link
  • 29 : ദുഃഖാചരണത്തിനും സംസ്‌കാരത്തിനുമായി വൃദ്ധപ്രവാചകന്‍ ജഡം കഴുതപ്പുറത്തുവച്ച് പട്ടണത്തില്‍ കൊണ്ടുവന്നു. Share on Facebook Share on Twitter Get this statement Link
  • 30 : അവന്‍ തന്റെ സ്വന്തം കല്ലറയില്‍ അവനെ സംസ്‌കരിച്ചു; അയ്യോ, സഹോദരാ എന്നുവിളിച്ച് അവര്‍ വിലപിച്ചു. Share on Facebook Share on Twitter Get this statement Link
  • 31 : അനന്തരം, അവന്‍ പുത്രന്‍മാരോടു പറഞ്ഞു: ഞാന്‍ മരിക്കുമ്പോള്‍ ദൈവപുരുഷനെ അടക്കിയ കല്ലറയില്‍ത്തന്നെ എന്നെയും സംസ്‌കരിക്കണം. എന്റെ അസ്ഥികള്‍ അവന്റെ അസ്ഥികള്‍ക്കരികേ നിക്‌ഷേപിക്കുക. Share on Facebook Share on Twitter Get this statement Link
  • 32 : ബഥേലിലെ ബലിപീഠത്തിനും സമരിയായിലെ പട്ടണങ്ങളിലുള്ള പൂജാഗിരികള്‍ക്കും എതിരായി കര്‍ത്താവിന്റെ കല്‍പനപോലെ അവന്‍ പറഞ്ഞകാര്യങ്ങള്‍ നിശ്ചയമായും സംഭവിക്കും. Share on Facebook Share on Twitter Get this statement Link
  • 33 : ജറോബോവാം അധര്‍മത്തില്‍നിന്നു പിന്തിരിഞ്ഞില്ല. എല്ലാ ജനവിഭാഗങ്ങളിലും നിന്നു പൂജാഗിരികളില്‍ പുരോഹിതന്‍മാരെ നിയമിച്ചു. ആഗ്രഹിച്ചവരെയൊക്കെ അവന്‍ പുരോഹിതന്‍മാരാക്കി. Share on Facebook Share on Twitter Get this statement Link
  • 34 : ഭൂമുഖത്തുനിന്നു നിര്‍മാര്‍ജനം ചെയ്യപ്പെടത്തക്ക വിധം ജറോബോവാമിന്റെ ഭവനത്തിന് ഇതു പാപമായിത്തീര്‍ന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 18 23:09:01 IST 2024
Back to Top