Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 സാമുവല്‍

,

ഇരുപത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 23

    ദാവീദിന്റെ അന്ത്യവചസ്‌സുകള്‍
  • 1 : ദാവീദിന്റെ അന്ത്യവചസ്‌സാണിത്: ജസ്‌സെയുടെ പുത്രന്‍ ദാവീദ്, ദൈവം ഉയര്‍ത്തിയവന്‍, Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവിന്റെ ആത്മാവ് എന്നിലൂടെ അരുളിച്ചെയ്യുന്നു, Share on Facebook Share on Twitter Get this statement Link
  • 3 : ഇസ്രായേലിന്റെ ദൈവം സംസാരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : പ്രഭാതത്തിലെ പ്രകാശംപോലെ, Share on Facebook Share on Twitter Get this statement Link
  • 5 : എന്റെ ഭവനം ദൈവസന്നിധിയില്‍ അങ്ങനെയല്ലയോ? Share on Facebook Share on Twitter Get this statement Link
  • 6 : ദൈവ ചിന്തയില്ലാത്തവര്‍, എറിഞ്ഞുകളയേണ്ട Share on Facebook Share on Twitter Get this statement Link
  • 7 : കമ്പിയോ കുന്തത്തിന്റെ പിടിയോ കൊണ്ടല്ലാതെ Share on Facebook Share on Twitter Get this statement Link
  • ദാവീദിന്റെ വീരയോദ്ധാക്കള്‍
  • 8 : ദാവീദിന്റെ വീരയോദ്ധാക്കള്‍: തഹ് കെമോന്യനായ യോഷേബ്ബാഷെബത്ത്. അവന്‍ മൂവരില്‍ പ്രധാനനായിരുന്നു. അവന്‍ കുന്തംകൊണ്ട് എണ്ണൂറുപേരെ ഒന്നിച്ചു കൊന്നു. Share on Facebook Share on Twitter Get this statement Link
  • 9 : മൂവരില്‍ രണ്ടാമന്‍ അഹോഹിയുടെ മകനായ ദോദോയുടെ മകന്‍ എലെയാസര്‍. ഫിലിസ്ത്യരോടുള്ള യുദ്ധത്തില്‍ ഇസ്രായേല്യര്‍ ഓടിയപ്പോള്‍ അവന്‍ ദാവീദിനോടു ചേര്‍ന്നു നിന്ന് അവരെ ചെറുത്തു. Share on Facebook Share on Twitter Get this statement Link
  • 10 : അവന്‍ കൈ തളരുംവരെ ഫിലിസ്ത്യരെ വെട്ടി. അവന്റെ കൈവാളോട് ഒട്ടിച്ചേര്‍ന്നു പോയി. കര്‍ത്താവിന്റെ അന്നത്തെ വിജയം വലുതായിരുന്നു. മരിച്ചുവീണവരെ കൊള്ളയടിക്കാന്‍ മാത്രമാണു ജനം മടങ്ങിവന്നത്. Share on Facebook Share on Twitter Get this statement Link
  • 11 : മൂന്നാമന്‍ ഹരാര്യനായ ആഗേയുടെ മകന്‍ ഷമ്മാ. ഫിലിസ്ത്യര്‍ ലേഹിയില്‍ ഒരുമിച്ചുകൂടി. അവിടെ ചെറുപയര്‍ നട്ടിരുന്ന ഒരു വയല്‍ ഉണ്ടായിരുന്നു. ജനം ഫിലിസ്ത്യരുടെ മുന്‍പില്‍നിന്ന് ഓടിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 12 : എന്നാല്‍, ഷമ്മാ വയലിന്റെ നടുവില്‍നിന്ന് അതിനെ കാത്തു. അവന്‍ ഫിലിസ്ത്യരെ കൊന്നു. കര്‍ത്താവ് വലിയ വിജയം നല്‍കി. Share on Facebook Share on Twitter Get this statement Link
  • 13 : മുപ്പതു പ്രമാണികളില്‍ മൂന്നുപേര്‍ കൊയ്ത്തുകാലത്ത് അദുല്ലാം ഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു. അപ്പോള്‍ ഒരു കൂട്ടം ഫിലിസ്ത്യര്‍ റഫായിം താഴ്‌വരയില്‍ പാളയ മടിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ദാവീദ് ദുര്‍ഗത്തിലായിരുന്നു; ഫിലിസ്ത്യരുടെ കാവല്‍പ്പട്ടാളം ബേത്‌ലെഹെമിലും. Share on Facebook Share on Twitter Get this statement Link
  • 15 : ദാവീദ് ആര്‍ത്തിയോടു കൂടി പറഞ്ഞു: ബേത്‌ലെഹെമിലെ പട്ടണവാതില്‍ക്കലെ കിണറ്റില്‍ നിന്ന് എനിക്കു കുടിക്കാന്‍ കുറച്ചു വെള്ളം ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍! Share on Facebook Share on Twitter Get this statement Link
  • 16 : അപ്പോള്‍, ഈ മൂന്നു വീരന്‍മാര്‍ ഫിലിസ്ത്യതാവളം ഭേദിച്ചു കടന്നു ബേത്‌ലെഹെം പട്ടണവാതില്‍ക്കലെ കിണറ്റില്‍ന്നു വെള്ളം കോരി, ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാല്‍, അതു കുടിക്കാന്‍ അവനു മനസ്‌സു വന്നില്ല. അവന്‍ അതു കര്‍ത്താവിനു നൈവേദ്യമായി ഒഴുക്കി. Share on Facebook Share on Twitter Get this statement Link
  • 17 : അവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാനിതു കുടിക്കുകയില്ല. സ്വജീവന്‍ പണയപ്പെടുത്തിയ ഇവരുടെ രക്തം കുടിക്കുന്നതിനു തുല്യമായിരിക്കുമല്ലോ അത്. അതുകൊണ്ട് അവനതു കുടിച്ചില്ല. ആ മൂന്നു വീരന്‍മാര്‍ ഇങ്ങനെ ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 18 : സെരൂയയുടെ മകന്‍ യോവാബിന്റെ സഹോദരന്‍ അബിഷായി മുപ്പതുപേരുടെ തലവനായിരുന്നു. അവന്‍ കുന്തം കൊണ്ട് മുന്നൂറു പേരെ കൊന്ന് മുപ്പതു പേരുടെ ഇടയില്‍ പേരുനേടി. Share on Facebook Share on Twitter Get this statement Link
  • 19 : അവന്‍ മുപ്പതുപേരില്‍ ഏറ്റവും പ്രശസ്തനായിരുന്നു. അവന്‍ അവരുടെ തലവനുമായിത്തീര്‍ന്നു. എങ്കിലും അവന്‍ മൂവരോളം പ്രശസ്തി നേടിയില്ല. Share on Facebook Share on Twitter Get this statement Link
  • 20 : കബ്‌സേലില്‍ നിന്നുള്ള യഹോയാദായുടെ മകന്‍ ബനായിയാ ഒരു ശൂരപരാക്രമിയായിരുന്നു. രണ്ടു മൊവാബ്യ യോദ്ധാക്കളെ കൊന്നതുള്‍പ്പെടെ പല ധീരകൃത്യങ്ങളും അവന്‍ ചെയ്തു. ഹിമപാതമുണ്ടായ ഒരു ദിവസം അവന്‍ ഒരു ഗുഹയില്‍ കടന്ന് ഒരു സിംഹത്തെ കൊന്നു. അവന്‍ ഭീമാകാരനായ ഒരു ഈജിപ്തുകാരനെയും കൊന്നു. Share on Facebook Share on Twitter Get this statement Link
  • 21 : ഈജിപ്തുകാരന്റെ കൈയില്‍ ഒരു കുന്തമുണ്ടായിരുന്നു. ബനായിയാ ഒരു വടിയുമായിച്ചെന്ന് കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടു തന്നെ അവനെ കൊന്നു. Share on Facebook Share on Twitter Get this statement Link
  • 22 : യഹോയാദായുടെ മകന്‍ ബനായിയാ ഇതു ചെയ്ത് മുപ്പതു ധീരന്‍മാരുടെ ഇടയില്‍ പേരെടുത്തു. Share on Facebook Share on Twitter Get this statement Link
  • 23 : മുപ്പതു പേരുടെ കൂട്ടത്തില്‍ അവന്‍ അതിപ്രശസ്തനായിരുന്നു. എങ്കിലും മൂവരോളം എത്തിയില്ല. ദാവീദ് അവനെ തന്റെ അംഗരക്ഷ കന്‍മാരുടെ തലവനാക്കി. Share on Facebook Share on Twitter Get this statement Link
  • 24 : യോവാബിന്റെ സഹോദരന്‍ അസഹേലായിരുന്നു മുപ്പതുപേരില്‍ ഒരുവന്‍ . ബേത്‌ലെഹെംകാരനായ ദോദോയുടെ മകന്‍ എല്‍ഹാനാന്‍, Share on Facebook Share on Twitter Get this statement Link
  • 25 : ഹരോദിലെ ഷമ്മായും എലീക്കയും, Share on Facebook Share on Twitter Get this statement Link
  • 26 : പെലേത്യനായ ഹേലെസ്, തെക്കോവായിലെ ഇക്കേഷിന്റെ മകന്‍ ഈര, Share on Facebook Share on Twitter Get this statement Link
  • 27 : അനാത്തോത്തിലെ അബിയേസര്‍, ഹുഷാത്യനായ മെബുന്നായി, Share on Facebook Share on Twitter Get this statement Link
  • 28 : ആഹോഹ്യനായ സല്‍മോന്‍, നെതോഫായിലെ മഹരായി, Share on Facebook Share on Twitter Get this statement Link
  • 29 : നെതോഫായിലെ ബാനായുടെ മകന്‍ ഹേലെബ്, ബഞ്ചമിന്‍കാരുടെ ഗിബെയായിലെ റിബായിയുടെ മകന്‍ ഇത്തായി, Share on Facebook Share on Twitter Get this statement Link
  • 30 : പിറാഥോണിലെ ബനായിയാ, ഗാഷിലെ അരുവികള്‍ക്കടുത്തുള്ള ഹിദ്ദായി, Share on Facebook Share on Twitter Get this statement Link
  • 31 : അര്‍ബാക്യനായ അബിയാല്‍ബോന്‍, ബഹൂറൂമിലെ അസ്മാവെത്ത്, Share on Facebook Share on Twitter Get this statement Link
  • 32 : ഷാല്‍ബോനിലെ എലിയാഹ്ബാ, യാഷേന്റെ പുത്രന്‍മാര്‍, ജോനാഥാന്‍, Share on Facebook Share on Twitter Get this statement Link
  • 33 : ഹാരാറിലെ ഷമ്മാ, ഹാരാറിലെ ഷറാറിന്റെ മകന്‍ അഹിയാം, Share on Facebook Share on Twitter Get this statement Link
  • 34 : മാഖായിലെ അഹസ്ബായിയുടെ മകന്‍ എലഫെലത്ത്, ഗിലോയിലെ അഹിത്തോഫെലിന്റെ മകന്‍ എലിയാം, Share on Facebook Share on Twitter Get this statement Link
  • 35 : കാര്‍മലിലെ ഹെസ്രോ, അര്‍ബയിലെ പാരായി, Share on Facebook Share on Twitter Get this statement Link
  • 36 : സോബായിലെ നാഥാന്റെ മകന്‍ ഇഗാല്‍, ഗാദിലെ ബിനി, Share on Facebook Share on Twitter Get this statement Link
  • 37 : അമ്മോനിലെ സേലെക്ക്, സെരൂയയുടെ മകന്‍ യോവാബിന്റെ ആയുധവാഹകനായ ബരോത്തിലെ നഹറായി, Share on Facebook Share on Twitter Get this statement Link
  • 38 : ഇത്രായിലെ ഈരായും ഗാരെബും, Share on Facebook Share on Twitter Get this statement Link
  • 39 : ഹിത്യനായ ഊറിയാ - ആകെ മുപ്പത്തിയേഴു പേര്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 16 21:46:43 IST 2024
Back to Top