Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉല്‍‍പത്തി പുസ്തകം

,

ഇരുപത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 29

    ലാബാന്റെ വീട്ടില്‍
  • 1 : യാക്കോബ്‌യാത്ര തുടര്‍ന്നു. കിഴക്കുള്ളവരുടെ ദേശത്ത് അവന്‍ എത്തിച്ചേര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 2 : അവിടെ വയലില്‍ ഒരു കിണര്‍ കണ്ടു; അതിനു ചുറ്റും മൂന്ന് ആട്ടിന്‍പറ്റങ്ങളും. ആ കിണറ്റില്‍നിന്നാണ് ആടുകള്‍ക്കെല്ലാം വെള്ളം കൊടുത്തിരുന്നത്. വലിയൊരു കല്ലുകൊണ്ടു കിണര്‍ മൂടിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിച്ചേരുമ്പോള്‍ അവര്‍ കിണറ്റുവക്കത്തുനിന്നു കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളം കൊടുക്കും. അതുകഴിഞ്ഞ്, കല്ല് ഉരുട്ടിവച്ചു കിണറടയ്ക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 4 : യാക്കോബ് അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? ഹാരാനില്‍ നിന്ന് എന്ന് അവര്‍ മറുപടി പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 5 : അവന്‍ വീണ്ടും ചോദിച്ചു: നിങ്ങള്‍ നാഹോറിന്റെ മകന്‍ ലാബാനെ അറിയുമോ? അറിയും എന്ന് അവര്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 6 : അവനു സുഖമാണോ? അവന്‍ ചോദിച്ചു. അതേ, അവര്‍ പറഞ്ഞു. ഇതാ അവന്റെ മകള്‍ റാഹേല്‍ ആടുകളുമായി വരുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അവന്‍ പറഞ്ഞു: പകല്‍ ഇനിയും ഏറെയുണ്ടല്ലോ. ആടുകളെ ആലയിലാക്കാന്‍ നേരമായിട്ടില്ല. ആടുകള്‍ക്കു വെള്ളം കൊടുത്ത് അവയെകൊണ്ടുപോയി തീറ്റുക. Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ പറഞ്ഞു: അങ്ങിനെയല്ല, ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തുമ്പോഴേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളം കൊടുക്കാറുള്ളു. Share on Facebook Share on Twitter Get this statement Link
  • 9 : അവന്‍ അവരുമായി സംസാരിച്ചുകൊണ്ടിരിക്കേ റാഹേല്‍ തന്റെ പിതാവിന്റെ ആടുകളുമായി വന്നു. അവളാണ് അവയെ മേയിച്ചിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 10 : തന്റെ മാതൃസഹോദരനായ ലാബാന്റെ മകള്‍ റാഹേലിനെയും അവന്റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് ചെന്ന് കിണര്‍ മൂടിയിരുന്ന കല്ല് ഉരുട്ടിമാറ്റുകയും ലാബാന്റെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 11 : പിന്നീട് അവന്‍ റാഹേലിനെ ചുംബിക്കുകയും ഉറക്കെ കരയുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 12 : താന്‍ അവളുടെ പിതാവിന്റെ ബന്ധുവും റബേക്കായുടെ മകനുമാണെന്ന് യാക്കോബ് അവളോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു പിതാവിനെ വിവരമറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : തന്റെ സഹോദരിയുടെ പുത്രനായ യാക്കോബിന്റെ വാര്‍ത്ത കേട്ടപ്പോള്‍ ലാബാന്‍ അവനെ കാണാന്‍ ഓടിയെത്തി. അവന്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. യാക്കോബ് വിവരങ്ങളെല്ലാം ലാബാനോടു പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 14 : ലാബാന്‍ പറഞ്ഞു: എന്റെ അസ്ഥിയും മാംസവും തന്നെയാണു നീ. ഒരു മാസം യാക്കോബ് അവന്റെ കൂടെ പാര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • യാക്കോബിന്റെ വിവാഹം
  • 15 : ഒരുദിവസം ലാബാന്‍ യാക്കോബിനെ വിളിച്ചു പറഞ്ഞു: നീ എന്റെ ചാര്‍ച്ചക്കാരനാണെന്നു കരുതി എനിക്കുവേണ്ടി എന്തിനു വെറുതേ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക. Share on Facebook Share on Twitter Get this statement Link
  • 16 : ലാബാനു രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്തവളുടെ പേര്‍ ലെയാ എന്നും ഇളയവളുടെ പേര്‍ റാഹേല്‍ എന്നും. Share on Facebook Share on Twitter Get this statement Link
  • 17 : ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. റാഹേലാകട്ടെ സുന്ദരിയും വടിവൊത്തവളും ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : യാക്കോബ് റാഹേലില്‍ അനുരക്തനായി. അവന്‍ ലാബാനോടു പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനുവേണ്ടി ഏഴു കൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം. Share on Facebook Share on Twitter Get this statement Link
  • 19 : ലാബാന്‍ പറഞ്ഞു: അവളെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതിനെക്കാള്‍ നല്ലതു നിനക്കുതരുന്നതാണ്. എന്റെ കൂടെ പാര്‍ത്തുകൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 20 : അങ്ങനെ റാഹേലിനു വേണ്ടി യാക്കോബ് ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്‌നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു. Share on Facebook Share on Twitter Get this statement Link
  • 21 : യാക്കോബ് ലാബാനോടു പറഞ്ഞു: പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്റെ ഭാര്യയെ തരുക. ഞാന്‍ അവളോടു ചേരട്ടെ. Share on Facebook Share on Twitter Get this statement Link
  • 22 : ലാബാന്‍ നാട്ടിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി. Share on Facebook Share on Twitter Get this statement Link
  • 23 : രാത്രിയായപ്പോള്‍ അവന്‍ തന്റെ മകള്‍ ലെയായെ യാക്കോബിന്റെ അടുത്തേക്കു കൊണ്ടുചെന്നു. അവന്‍ അവളോടുകൂടെ ശയിച്ചു. Share on Facebook Share on Twitter Get this statement Link
  • 24 : ലാബാന്‍ ലെയായ്ക്കു പരിചാരികയായി തന്റെ അടിമയായ സില്‍ഫായെ കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 25 : നേരം വെളുത്തപ്പോള്‍ ലെയായെയാണ് തനിക്കു ലഭിച്ചതെന്ന് അവന്‍ മനസ്‌സിലാക്കി. അവന്‍ ലാബാനോടു പറഞ്ഞു: എന്താണ് അങ്ങ് ഈ ചെയ്തത്? റാഹേലിനു വേണ്ടിയല്ലേ ഞാന്‍ പണിയെടുത്തത്? എന്നെ ചതിച്ചത് എന്തിന്? Share on Facebook Share on Twitter Get this statement Link
  • 26 : ലാബാന്‍ പറഞ്ഞു: മൂത്തവള്‍ നില്‍ക്കേ ഇളയവളെ പറഞ്ഞയയ്ക്കുക ഞങ്ങളുടെ നാട്ടില്‍ പതിവില്ല. Share on Facebook Share on Twitter Get this statement Link
  • 27 : ഇവളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. ഏഴുവര്‍ഷത്തേക്കുകൂടി നീ എനിക്കുവേണ്ടി വേലചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 28 : യാക്കോബ് സമ്മതിച്ചു. വിവാഹവാരം പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ തന്റെ മകളായ റാഹേലിനെയും അവനു ഭാര്യയായി നല്‍കി. Share on Facebook Share on Twitter Get this statement Link
  • 29 : തന്റെ അടിമയായ ബില്‍ഹായെ ലാബാന്‍ റാഹേലിനു പരിചാരികയായി നല്‍കി. Share on Facebook Share on Twitter Get this statement Link
  • 30 : യാക്കോബ് റാഹേലിന്റെ കൂടെയും ശയിച്ചു. അവന്‍ ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്‌നേഹിച്ചു. ഏഴുവര്‍ഷം കൂടി അവന്‍ ലാബാന്റെ കീഴില്‍ വേലചെയ്തു. Share on Facebook Share on Twitter Get this statement Link
  • യാക്കോബിന്റെ മക്കള്‍
  • 31 : ലെയാ അവഗണിക്കപ്പെടുന്നതായി കര്‍ത്താവു കണ്ടു. അവിടുന്ന് അവള്‍ക്ക് ഗര്‍ഭധാരണ ശക്തിനല്‍കി. റാഹേലാകട്ടെ വന്ധ്യയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 32 : ലെയാ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അവള്‍ അവനു റൂബന്‍ എന്നു പേരിട്ടു; കാരണം, കര്‍ത്താവ് എന്റെ കഷ്ടപ്പാടു കണ്ടിരിക്കുന്നു. ഇനി എന്റെ ഭര്‍ത്താവ് എന്നെ സ്‌നേഹിക്കും എന്ന് അവള്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 33 : അവള്‍ വീണ്ടും ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: ഞാന്‍ അവഗണിക്കപ്പെടുന്നെന്നറിഞ്ഞു കര്‍ത്താവ് എനിക്ക് ഇവനെക്കൂടി നല്‍കിയിരിക്കുന്നു. അവള്‍ അവനു ശിമയോന്‍ എന്നു പേരിട്ടു. Share on Facebook Share on Twitter Get this statement Link
  • 34 : അവള്‍ പിന്നെയും ഗര്‍ഭിണിയായി, ഒരു മകനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: ഇനിയെന്റെ ഭര്‍ത്താവ് എന്നോട് കൂടുതല്‍ അടുക്കും. കാരണം, ഞാനവനു മൂന്നു പുത്രന്‍മാരെ നല്‍കിയിരിക്കുന്നു. അതുകൊണ്ട് അവള്‍ അവനെ ലേവി എന്നു വിളിച്ചു. Share on Facebook Share on Twitter Get this statement Link
  • 35 : അവള്‍ വീണ്ടും ഗര്‍ഭംധരിക്കുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. അവള്‍ പറഞ്ഞു: ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും; അതുകൊണ്ട്, അവള്‍ അവനു യൂദാ എന്നു പേരിട്ടു. പിന്നീട് കുറേകാലത്തേക്ക് അവള്‍ പ്രസവിച്ചില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Sep 13 22:42:35 IST 2024
Back to Top