Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 സാമുവല്‍

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    ദാവീദിന്റെ വിജയങ്ങള്‍
  • 1 : കുറച്ചു നാളുകള്‍ക്കുശേഷം ദാവീദ് ഫിലിസ്ത്യരെ ആക്രമിച്ചുകീഴ്‌പെടുത്തി. മെഥെഗമ്മാ അവരില്‍നിന്നു പിടിച്ചെടുത്തു. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ മൊവാബ്യരെയും തോല്‍പിച്ചു. അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു മൂന്നില്‍രണ്ടു ഭാഗത്തെ കൊന്നു; ഒരു ഭാഗത്തെ വെറുതെ വിട്ടു. അങ്ങനെ മൊവാബ്യര്‍ അവനു കീഴടങ്ങി കപ്പം കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 3 : ദാവീദ്‌ യൂഫ്രട്ടീസ് നദീതീരത്ത് തന്റെ അതിര്‍ത്തി വീണ്ടെടുക്കാന്‍ പോകവേ, റഹോബിന്റെ മകനും സോബാരാജാവുമായ ഹദദേസറിനെയും തോല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : അവന്റെ ആയിരത്തിയെഴുനൂറു കുതിരക്കാരെയും കാലാള്‍പ്പടയില്‍ ഇരുപതിനായിരം പേരെയും ദാവീദ് പിടിച്ചെടുത്തു. Share on Facebook Share on Twitter Get this statement Link
  • 5 : അവന്‍ നൂറു രഥങ്ങള്‍ക്കുള്ള കുതിരകളെയൊഴിച്ചു ബാക്കിയുള്ളവയെ കുതിഞരമ്പു ഛേദിച്ച് മുടന്തുള്ളവയാക്കി. സോബാരാജാവായ ഹദദേസറിനെ സഹായിക്കാന്‍ ദമാസ്‌ക്കസിലെ സിറിയാക്കാര്‍ വന്നപ്പോള്‍, അവരില്‍ ഇരുപത്തീരായിരംപേരെ ദാവീദ് കൊന്നുകളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 6 : ദമാസ്‌ക്കസിലെ അരാമില്‍ ദാവീദ് കാവല്‍പ്പടയെ നിര്‍ത്തി. സിറിയാക്കാര്‍ ദാവീദിന് സാമന്തരായി കപ്പം കൊടുത്തു. ദാവീദ് പോയിടത്തെല്ലാം കര്‍ത്താവ് അവനു വിജയം നല്‍കി. Share on Facebook Share on Twitter Get this statement Link
  • 7 : ഹദദേസറിന്റെ സേവകര്‍ വഹിച്ചിരുന്ന സ്വര്‍ണപ്പരിചകള്‍ ദാവീദ് ജറുസലെമിലേക്കു കൊണ്ടുവന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ഹദദേസര്‍ ഭരിച്ചിരുന്ന ബേത്തായിലും ബരോത്തായിലും നിന്നു ദാവീദ് രാജാവ് വളരെയധികം വെള്ളോടും കൈവശപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 9 : ഹദദേസറിന്റെ സര്‍വസൈന്യത്തെയും ദാവീദ് തോല്‍പിച്ചെന്നു ഹമാത്തു രാജാവായ തോയി കേട്ടു. Share on Facebook Share on Twitter Get this statement Link
  • 10 : ദാവീദിനെ അഭിവാദനം ചെയ്യാനും ഹദദേസറിനെ തോല്‍പിച്ചതിന് അനുമോദിക്കാനും തോയി തന്റെ മകന്‍ യോറാമിനെ ദാവീദു രാജാവിന്റെ അടുത്തേക്കയച്ചു. എന്തെന്നാല്‍, ഹദദേസര്‍ പലപ്പോഴും തോയിയുമായി യുദ്ധത്തിലായിരുന്നു. വെള്ളി, സ്വര്‍ണം, ഓട് ഇവ കൊണ്ടുള്ള ഉപകരണങ്ങളും യോറാം കൂടെ കൊണ്ടുവന്നു. Share on Facebook Share on Twitter Get this statement Link
  • 11 : ദാവീദ് അവ കര്‍ത്താവിനു പ്രതിഷ്ഠിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : ഏദോമ്യര്‍, മൊവാബ്യര്‍, അമ്മോന്യര്‍, ഫിലിസ്ത്യര്‍, അമലേക്യര്‍ തുടങ്ങി താന്‍ കീഴ്‌പ്പെടുത്തിയ സകല ജനതകളിലും നിന്ന് എടുത്ത വെള്ളിയും പൊന്നും, റഹോബിന്റെ മകനും സോബാ രാജാവുമായ ഹദദേസറില്‍ നിന്നെടുത്ത കൊള്ളയും ദാവീദ് കര്‍ത്താവിനു പ്രതിഷ്ഠിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : ഉപ്പുതാഴ്‌വരയില്‍വച്ച് പതിനെണ്ണായിരം ഏദോമ്യരെ കൊന്നൊടുക്കി മടങ്ങിവന്നപ്പോള്‍ ദാവീദ് കൂടുതല്‍ പ്രശസ്തനായി. Share on Facebook Share on Twitter Get this statement Link
  • 14 : അവന്‍ ഏദോമില്‍ കാവല്‍പ്പടയെ നിയമിച്ചു. ഏദോമ്യര്‍ ദാവീദിന് അടിമകളായി. അവന്‍ ചെന്നിടത്തെല്ലാം കര്‍ത്താവ് അവനു വിജയം നല്‍കി. Share on Facebook Share on Twitter Get this statement Link
  • 15 : ദാവീദ് ഇസ്രായേല്‍ മുഴുവനിലും ഭരണം നടത്തി. തന്റെ സകല ജനത്തിലും അവന്‍ നീതിയും ന്യായവും പാലിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : സെരൂയയുടെ മകന്‍ യോവാബായിരുന്നു സൈന്യാധിപന്‍. Share on Facebook Share on Twitter Get this statement Link
  • 17 : അഹിലൂദിന്റെ മകന്‍ യഹോഷാഫാത്ത് നടപടിയെഴുത്തുകാരനും. അഹിത്തൂബിന്റെ മകന്‍ സാദോക്കും അബിയാഥറിന്റെ മകന്‍ അഹിമലേക്കും ആയിരുന്നു പുരോഹിതന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 18 : സെരായിയ ആയിരുന്നു കാര്യദര്‍ശി. യഹോയിയാദായുടെ മകന്‍ ബനാനിയാ ക്രേത്യര്‍ക്കും പെലേത്യര്‍ക്കും അധിപതിയായിരുന്നു; ദാവീദിന്റെ പുത്രന്‍മാര്‍ പുരോഹിതന്‍മാരും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 20:42:14 IST 2024
Back to Top