Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 സാമുവല്‍

,

പതിനഞ്ചാം അദ്ധ്യായം


അദ്ധ്യായം 15

    സാവൂള്‍ കല്‍പന ലംഘിക്കുന്നു
  • 1 : സാമുവല്‍ സാവൂളിനോടു പറഞ്ഞു: തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു; അതിനാല്‍ കര്‍ത്താവിന്റെ വചനം കേട്ടുകൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 2 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്യര്‍ ഈജിപ്തില്‍നിന്ന് പോരുമ്പോള്‍ വഴിയില്‍വച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലേക്യരെ ശിക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്‍മാരെയും കുട്ടികളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക. Share on Facebook Share on Twitter Get this statement Link
  • 4 : സാവൂള്‍ ജനത്തെ വിളിച്ചുകൂട്ടി തെലായിമില്‍ വച്ച് അവരെ എണ്ണിത്തിട്ടപ്പെടുത്തി. രണ്ടു ലക്ഷം കാലാള്‍പ്പടയും, യൂദാഗോത്രക്കാരായ പതിനായിരം പേരും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അനന്തരം, സാവൂള്‍ അമലേക്യരുടെ നഗരത്തില്‍ച്ചെന്ന് ഒരു താഴ്‌വരയില്‍ പതിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : കേന്യരോട് അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ അമലേക്യരോടൊപ്പം നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെയിടയില്‍ നിന്നു മാറിപ്പൊയ്‌ക്കൊള്ളുവിന്‍. ഇസ്രായേല്‍ ഈജിപ്തില്‍ നിന്നു പോരുമ്പോള്‍ നിങ്ങള്‍ അവരോടു കാരുണ്യം കാണിച്ചല്ലോ. അങ്ങനെ കേന്യര്‍ അമലേക്യരുടെയിടയില്‍നിന്നു മാറിത്താമസിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : സാവൂള്‍ ഹവില മുതല്‍ ഈജിപ്തിനു കിഴക്ക് ഷൂര്‍വരെയുള്ള അമലേക്യരെയെല്ലാം സംഹരിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : അമലേക്യരുടെ രാജാവായ അഗാഗിനെ അവന്‍ ജീവനോടെ പിടിച്ചു. ജനത്തെ അപ്പാടെ വാളിനിരയാക്കി. Share on Facebook Share on Twitter Get this statement Link
  • 9 : എന്നാല്‍, സാവൂളും ജനവും അഗാഗിനെയും, ആടുമാടുകള്‍, തടിച്ച മൃഗങ്ങള്‍, കുഞ്ഞാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലവയെയും - ഉത്തമമായവയൊക്കെയും - നശിപ്പിക്കാതെ സൂക്ഷിച്ചു. നിന്ദ്യവും നിസ്‌സാരവുമായവയെ അവര്‍ നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : കര്‍ത്താവ് സാമുവലിനോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 11 : സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്ന് അകലുകയും എന്റെ കല്‍പനകള്‍ നിറവേറ്റാതിരിക്കുകയും ചെയ്തിരിക്കുന്നു. സാമുവല്‍ കോപാകുലനായി; രാത്രി മുഴുവന്‍ കര്‍ത്താവിനോടു കരഞ്ഞപേക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : സാവൂളിനെ പ്രഭാതത്തിനുമുന്‍പേ കാണാന്‍ സാമുവല്‍ നേരത്തേ എഴുന്നേറ്റു. എന്നാല്‍, സാവൂള്‍ കാര്‍മലിലെത്തി തന്റെ തന്നെ വിജയസ്തംഭം നാട്ടിയിട്ട് ഗില്‍ഗാലിലേക്ക് മടങ്ങിപ്പോയെന്നു സാമുവലിന് അറിവുകിട്ടി. Share on Facebook Share on Twitter Get this statement Link
  • 13 : അവന്‍ സാവൂളിന്റെ അടുത്തെത്തി. സാവൂള്‍ പറഞ്ഞു: അങ്ങു കര്‍ത്താവിനാല്‍ അനുഗൃഹീതനാകട്ടെ! ഞാന്‍ കര്‍ത്താവിന്റെ കല്‍പന നിറവേറ്റിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : സാമുവല്‍ ചോദിച്ചു: എന്റെ കാതുകളില്‍ മുഴങ്ങുന്ന ആടുകളുടെ നിലവിളിയും കാളകളുടെ മുക്രയിടലും എന്താണര്‍ഥമാക്കുന്നത്? Share on Facebook Share on Twitter Get this statement Link
  • 15 : സാവൂള്‍ പ്രതിവചിച്ചു: ജനം അമലേക്യരില്‍നിന്നു കൊണ്ടുവന്നതാണവ. നിന്റെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ അവര്‍ ആടുകളിലും കാളകളിലും നിന്നു നല്ലതു സൂക്ഷിച്ചു. ശേഷിച്ചവയെ ഞങ്ങള്‍ നശിപ്പിച്ചുകളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 16 : നിര്‍ത്ത്, സാമുവല്‍ പറഞ്ഞു, കര്‍ത്താവ് ഈ രാത്രിയില്‍ എന്നോടു പറഞ്ഞതെന്തെന്നു ഞാന്‍ അറിയിക്കാം. പറഞ്ഞാലും, സാവൂള്‍ പ്രതിവചിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : സാമുവല്‍ ചോദിച്ചു: സ്വന്തം ദൃഷ്ടിയില്‍ നിസ്‌സാരനെങ്കിലും ഇസ്രായേല്‍ ഗോത്രങ്ങളുടെ നേതാവല്ലേ നീ? ഇസ്രായേലിന്റെ രാജാവായി കര്‍ത്താവ് നിന്നെ അഭിഷേകംചെയ്തു. Share on Facebook Share on Twitter Get this statement Link
  • 18 : പിന്നീടു കര്‍ത്താവ് ഒരു ദൗത്യമേല്‍പിച്ചുകൊണ്ട്, പോയി പാപികളായ അമലേക്യരെയെല്ലാം നശിപ്പിക്കുക, അവര്‍ നശിക്കുന്നതുവരെ അവരോടു പോരാടുക എന്നു നിന്നോടു പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 19 : എന്തുകൊണ്ടാണ്, നീ കര്‍ത്താവിനെ അനുസരിക്കാതിരുന്നത്? കവര്‍ച്ചവസ്തുക്കളുടെമേല്‍ ചാടിവീണ് കര്‍ത്താവിന് അനിഷ്ടമായതു ചെയ്തതെന്തിനാണ്? സാവൂള്‍ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 20 : ഞാന്‍ കര്‍ത്താവിന്റെ വാക്ക് അനുസരിച്ചു. കര്‍ത്താവ് എന്നെ ഏല്‍പിച്ച ദൗത്യം ഞാന്‍ നിറവേറ്റി. അമലേക്യരാജാവായ അഗാഗിനെ ഞാന്‍ പിടിച്ചുകൊണ്ടുവന്നു. അമലേക്യരെയെല്ലാം നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 21 : എന്നാല്‍, നശിപ്പിക്കപ്പെടേണ്ട കൊള്ളവസ്തുക്കളില്‍ ഏറ്റവും നല്ല ആടുമാടുകളെ നിന്റെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ജനം ഗില്‍ഗാലില്‍ കൊണ്ടുവന്നു. Share on Facebook Share on Twitter Get this statement Link
  • 22 : സാമുവല്‍ പറഞ്ഞു: തന്റെ കല്‍പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ കര്‍ത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം; മുട്ടാടുകളുടെ മേദസ്‌സിനെക്കാള്‍ ഉത്കൃഷ്ടം. Share on Facebook Share on Twitter Get this statement Link
  • 23 : മാത്‌സര്യം മന്ത്രവാദംപോലെ പാപമാണ്; മര്‍ക്കടമുഷ്ടി വിഗ്രഹാരാധനപോലെയും. കര്‍ത്താവിന്റെ വചനം നീ തിരസ്‌കരിച്ചതിനാല്‍, അവിടുന്ന് രാജത്വത്തില്‍ നിന്ന് നിന്നെയും തിരസ്‌കരിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : സാവൂള്‍ പറഞ്ഞു: ഞാന്‍ പാപം ചെയ്തു പോയി. ജനത്തെ ഭയപ്പെട്ട് അവരുടെ വാക്കു ഞാന്‍ അനുസരിച്ചു. കര്‍ത്താവിന്റെ കല്‍പനകളെയും അങ്ങയുടെ വാക്കുകളെയും ലംഘിച്ച് ഞാന്‍ തെറ്റു ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 25 : അതിനാല്‍, എന്റെ പാപം ക്ഷമിക്കണമെന്നും കര്‍ത്താവിനെ ആരാധിക്കുന്നതിന് അങ്ങ് എന്നോടുകൂടെ വരണമെന്നും ഇപ്പോള്‍ ഞാന്‍ അപേക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 26 : സാമുവല്‍ പറഞ്ഞു. ഞാന്‍ നിന്നോടൊത്തു വരില്ല. നീ കര്‍ത്താവിന്റെ വചനം തിരസ്‌കരിച്ചതിനാല്‍, ഇസ്രായേലിന്റെ രാജാവായിരിക്കുന്നതില്‍നിന്നു നിന്നെയും അവിടുന്നു തിരസ്‌കരിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : സാമുവല്‍ മടങ്ങിപ്പോകാന്‍ തിരിഞ്ഞപ്പോള്‍ സാവൂള്‍ അവന്റെ മേലങ്കിയുടെ വിളുമ്പില്‍ പിടിച്ചുനിര്‍ത്തി, അതു കീറിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 28 : സാമുവല്‍ പറഞ്ഞു: ഇന്നു കര്‍ത്താവ് ഇസ്രായേലിന്റെ രാജത്വം നിന്നില്‍നിന്നു വേര്‍പെടുത്തി നിന്നെക്കാള്‍ ഉത്തമനായ ഒരു അയല്‍ക്കാരനു കൊടുത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : ഇസ്രായേലിന്റെ മഹത്വമായവന്‍ കള്ളം പറയുകയോ അനുതപിക്കുകയോ ഇല്ല; അനുതപിക്കാന്‍ അവിടുന്നു മനുഷ്യനല്ലല്ലോ. സാവൂള്‍ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 30 : ഞാന്‍ പാപം ചെയ്തുപോയി. എങ്കിലും, ഇപ്പോള്‍ ജനപ്രമാണികളുടെയും ഇസ്രായേല്യരുടെയും മുന്‍പില്‍ എന്നെ ബഹുമാനിച്ച് അങ്ങയുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കാന്‍ എന്നോടൊത്തു വരണമേ! Share on Facebook Share on Twitter Get this statement Link
  • 31 : സാമുവല്‍ അവനോടുകൂടെ പോയി. സാവൂള്‍ കര്‍ത്താവിനെ ആരാധിച്ചു. Share on Facebook Share on Twitter Get this statement Link
  • 32 : അനന്തരം, സാമുവല്‍ കല്‍പിച്ചു: അമലേക്യരുടെ രാജാവായ അഗാഗിനെ ഇവിടെ എന്റെയടുക്കല്‍ കൊണ്ടുവരുക. അഗാഗ് സന്തുഷ്ടനായി, അവന്റെയടുക്കല്‍ വന്നു; മരണം ഒഴിഞ്ഞുപോയല്ലോ എന്നാശ്വസിച്ചു. Share on Facebook Share on Twitter Get this statement Link
  • 33 : സാമുവല്‍ പറഞ്ഞു: നിന്റെ വാള്‍ സ്ത്രീകളെ സന്താനരഹിതരാക്കിയതുപോലെ, നിന്റെ അമ്മയും സന്താനരഹിതയാവട്ടെ. അനന്തരം, സാമുവല്‍ ഗില്‍ഗാലില്‍ കര്‍ത്താവിന്റെ മുന്‍പില്‍വച്ച് അഗാഗിനെ തുണ്ടം തുണ്ടമാക്കി. Share on Facebook Share on Twitter Get this statement Link
  • 34 : പിന്നീട് അവന്‍ റാമായിലേക്കു പോയി; സാവൂള്‍ ഗിബെയായിലുള്ള തന്റെ വീട്ടിലേക്കും. Share on Facebook Share on Twitter Get this statement Link
  • 35 : സാമുവല്‍ പിന്നീടൊരിക്കലും സാവൂളിനെ കണ്ടില്ല. അവനെ ഓര്‍ത്ത് സാമുവല്‍ ദുഃഖിച്ചു. സാവൂളിനെ ഇസ്രായേലിന്റെ രാജാവാക്കിയതില്‍ കര്‍ത്താവ് ഖേദിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 23 12:55:08 IST 2024
Back to Top