Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 സാമുവല്‍

,

പതിനൊന്നാം അദ്ധ്യായം


അദ്ധ്യായം 11

    അമ്മോന്യരെ തോല്‍പിക്കുന്നു.
  • 1 : ഏകദേശം ഒരുമാസം കഴിഞ്ഞ് അമ്മോന്‍ രാജാവായ നാഹാഷ് സൈന്യ സന്നാഹത്തോടെ യാബെഷ്ഗിലയാദ് ആക്രമിച്ചു.യാബെഷിലെ ജനങ്ങള്‍ നാഹാഷിനോടുപറഞ്ഞു: ഞങ്ങളോടു സന്ധിചെയ്താല്‍ നിന്നെ ഞങ്ങളുടെ രാജാവാക്കാം. Share on Facebook Share on Twitter Get this statement Link
  • 2 : നാഹാഷ് പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും വലത്തുകണ്ണു ചുഴന്നെടുക്കും. ഈ വ്യവസ്ഥയില്‍ ഞാന്‍ നിങ്ങളുമായി ഒരു ഉടമ്പടി ചെയ്യാം. അങ്ങനെ ഞാന്‍ ഇസ്രായേലിനെ മുഴുവന്‍ പരിഹാസപാത്രമാക്കും. Share on Facebook Share on Twitter Get this statement Link
  • 3 : യാബെഷിലെ ശ്രേഷ്ഠന്‍മാര്‍ മറുപടി പറഞ്ഞു: ഇസ്രായേലിലെ എല്ലാ ദേശങ്ങളിലേക്കും ദൂതന്‍മാരെ അയയ്ക്കുന്നതിനു ഞങ്ങള്‍ക്ക് ഏഴുദിവസത്തെ അവധി തരുക. ആരും ഞങ്ങളെ സഹായിക്കാനില്ലെങ്കില്‍ ഞങ്ങള്‍ നിനക്കു വിധേയരായിക്കൊള്ളാം. Share on Facebook Share on Twitter Get this statement Link
  • 4 : ദൂതന്‍മാര്‍ സാവൂള്‍ വസിച്ചിരുന്ന ഗിബെയായിലെത്തി. വിവരം അറിയിച്ചു. ജനം വാവിട്ടു നിലവിളിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : സാവൂള്‍ വയലില്‍ നിന്നു കാളകളെയും കൊണ്ട് വരുകയായിരുന്നു. ജനം കരയത്തക്കവിധം എന്തുണ്ടായി എന്ന് അവന്‍ തിരക്കി. യാബെഷ്‌ നിവാസികള്‍ പറഞ്ഞ കാര്യം അവര്‍ അവനെ അറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : ഇതുകേട്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവ് അവനില്‍ ശക്തമായി ആവസിച്ചു. അവന്റെ കോപം ആളിക്കത്തി. Share on Facebook Share on Twitter Get this statement Link
  • 7 : അവന്‍ ഒരേര്‍ കാളയെ വെട്ടിനുറുക്കി ദൂതന്‍മാര്‍ വഴി ഇസ്രായേല്‍ദേശത്തെല്ലാം കൊടുത്തയച്ചു. സാവൂളിന്റെയും സാമുവലിന്റെയും പിന്നാലെ വരാന്‍മടിക്കുന്നവന്‍ ആരായാലും അവന്റെ കാളകളോടും ഇപ്രകാരം ചെയ്യുമെന്നു പറഞ്ഞുവിട്ടു. ഇതു കേട്ട മാത്രയില്‍ കര്‍ത്താവ് തങ്ങളോടു പ്രവര്‍ത്തിച്ചേക്കാവുന്നതോര്‍ത്ത് ഭയചകിതരായി അവര്‍ ഒന്നടങ്കം പുറപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 8 : സാവൂള്‍ അവരെ ബസേക്കില്‍ ഒരുമിച്ചുകൂട്ടി. ഇസ്രായേലില്‍ നിന്നു മൂന്നുലക്ഷം പേരും യൂദായില്‍നിന്നു മുപ്പതിനായിരം പേരും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : യാബെഷ് ഗിലയാദില്‍ നിന്നു ചെന്ന ദൂതന്‍മാരോട് അവര്‍ പറഞ്ഞു: നാളെ ഉച്ചയ്ക്കുമുന്‍പ് അവര്‍ വിമുക്തരാകുമെന്നു നിങ്ങളുടെ ജനത്തോടു പറയുക. യാബെഷിലെ ജനങ്ങള്‍ ഈ വിവരമറിഞ്ഞപ്പോള്‍ ആനന്ദതുന്ദിലരായി. Share on Facebook Share on Twitter Get this statement Link
  • 10 : അവര്‍ നാഹാഷിനോടു പറഞ്ഞു: നാളെ ഞങ്ങള്‍ നിനക്കു കീഴ്‌പ്പെട്ടുകൊള്ളാം. ഇഷ്ടമുള്ളതു ഞങ്ങളോടു പ്രവര്‍ത്തിച്ചുകൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 11 : പിറ്റേ ദിവസം പ്രഭാതത്തില്‍ സാവൂള്‍ തന്റെ ജനത്തെ മൂന്നു വിഭാഗമായി തിരിച്ചു. ശത്രുപാളയത്തിലേക്കു പുലരിയില്‍ത്തന്നെ അവര്‍ ഇരച്ചു കയറി. അമ്മോന്യരെ ആക്രമിച്ചു. ഉച്ചവരെ അവര്‍ ശത്രുക്കളെ സംഹരിച്ചു. ശേഷിച്ചവര്‍ ചിതറി ഒറ്റപ്പെട്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 12 : അപ്പോള്‍ ഇസ്രായേല്യര്‍ സാമുവലിനോടു പറഞ്ഞു: സാവൂള്‍ ഞങ്ങളുടെ രാജാവാകരുതെന്നു പറഞ്ഞവരെവിടെ? അവരെ വിട്ടുതരുക; ഞങ്ങള്‍ക്ക് അവരെ വകവരുത്തണം. Share on Facebook Share on Twitter Get this statement Link
  • 13 : സാവൂള്‍ പറഞ്ഞു: ഇന്നേതായാലും ആരെയും കൊല്ലേണ്ടാ. കര്‍ത്താവ് ഇസ്രായേലിനു മോചനം നല്‍കിയ ദിനമാണിന്ന്. Share on Facebook Share on Twitter Get this statement Link
  • 14 : സാമുവല്‍ അവരോടു പറഞ്ഞു: നമുക്ക് ഗില്‍ഗാലിലേക്കു പോകാം. ഒരിക്കല്‍ക്കൂടി സാവൂളിനെ രാജാവായി പ്രഖ്യാപിക്കാം. Share on Facebook Share on Twitter Get this statement Link
  • 15 : എല്ലാവരും ഗില്‍ഗാലിലേക്കു പോയി. അവിടെ വിശുദ്ധസ്ഥലത്തുവച്ച് സാവൂളിനെ അവര്‍ രാജാവായി പ്രഖ്യാപിച്ചു. അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സമാധാനബലികള്‍ അര്‍പ്പിച്ചു. സാവൂളും ഇസ്രായേല്‍ജനവും സാഘോഷം ഉല്ലസിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 02:54:34 IST 2024
Back to Top