Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 സാമുവല്‍

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    സാമുവലിനെ വിളിക്കുന്നു
  • 1 : ഏലിയുടെ സാന്നിധ്യത്തില്‍ ബാലനായ സാമുവല്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തു പോന്നു. അക്കാലത്ത് കര്‍ത്താവിന്റെ അരുളപ്പാടു ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളു. ദര്‍ശനങ്ങള്‍ വിരളമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ഏലി ഒരു ദിവസം തന്റെ മുറിയില്‍ കിടക്കുകയായിരുന്നു. അവന് ഒന്നും കാണാന്‍ കഴിയാത്തവിധം കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ദൈവത്തിന്റെ മുന്‍പിലെ ദീപം അണഞ്ഞിരുന്നില്ല. സാമുവല്‍ ദേവലായത്തില്‍ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്യുന്നതിനരികേ കിടക്കുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അപ്പോള്‍ കര്‍ത്താവ് സാമുവലിനെ വിളിച്ചു: Share on Facebook Share on Twitter Get this statement Link
  • 5 : സാമുവല്‍! സാമുവല്‍! അവന്‍ വിളികേട്ടു: ഞാന്‍ ഇതാ! അവന്‍ ഏലിയുടെ അടുക്കലേക്കോടി, അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഏലി പറഞ്ഞു: ഞാന്‍ നിന്നെ വിളിച്ചില്ല; പോയിക്കിടന്നുകൊള്ളുക, അവന്‍ പോയിക്കിടന്നു. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവ് വീണ്ടും സാമുവലിനെ വിളിച്ചു: സാമുവല്‍! അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. ഏലി പറഞ്ഞു: മകനേ, നിന്നെ ഞാന്‍ വിളിച്ചില്ല. പോയിക്കിടന്നുകൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവാണ് വിളിച്ചതെന്നു സാമുവല്‍ അപ്പോഴും അറിഞ്ഞില്ല; കാരണം, അതുവരെ കര്‍ത്താവിന്റെ ശബ്ദം അവനു വെളിവാക്കപ്പെട്ടിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 8 : മൂന്നാമതും കര്‍ത്താവ് സാമുവലിനെ വിളിച്ചു. അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുത്തു ചെന്നു പറഞ്ഞു: അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. കര്‍ത്താവാണ് ബാലനെ വിളിച്ചതെന്ന് അപ്പോള്‍ ഏലിക്ക് മനസ്‌സിലായി. Share on Facebook Share on Twitter Get this statement Link
  • 9 : അതിനാല്‍, ഏലി സാമുവലിനോടു പറഞ്ഞു: പോയിക്കിടന്നുകൊള്ളുക. ഇനി നിന്നെ വിളിച്ചാല്‍, കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു എന്നുപറയണം. സാമുവല്‍ പോയി കിടന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അപ്പോള്‍ കര്‍ത്താവ് വന്നുനിന്ന് മുന്‍പിലത്തെപ്പോലെ സാമുവല്‍! സാമുവല്‍! എന്നുവിളിച്ചു. സാമുവല്‍ പ്രതിവചിച്ചു: അരുളിച്ചെയ്താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : കര്‍ത്താവ് അവനോടു പറഞ്ഞു: ഇസ്രായേല്‍ ജനതയോടു ഞാന്‍ ഒരു കാര്യം ചെയ്യാന്‍ പോകുകയാണ്. അതു കേള്‍ക്കുന്നവന്റെ ഇരുചെവികളും തരിച്ചുപോകും. Share on Facebook Share on Twitter Get this statement Link
  • 12 : ഏലിയുടെ കുടുംബത്തിനെതിരായി ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം അന്നു ഞാന്‍ ആദ്യന്തം നിര്‍വഹിക്കും. Share on Facebook Share on Twitter Get this statement Link
  • 13 : മക്കള്‍ ദൈവദൂഷണം പറയുന്ന കാര്യം അറിഞ്ഞിട്ടും അവരെ തടയാഞ്ഞതുമൂലം ഞാന്‍ അവന്റെ കുടുംബത്തിന്റെ മേല്‍ എന്നേക്കുമായി ശിക്ഷാവിധി നടത്താന്‍ പോവുകയാണെന്ന് ഞാന്‍ പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ഏലിക്കുടുംബത്തിന്റെ പാപത്തിനു ബലികളും കാഴ്ചകളും ഒരിക്കലും പരിഹാരമാവുകയില്ലെന്നു ഞാന്‍ ശപഥംചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : പ്രഭാതം വരെ സാമുവല്‍ കിടന്നു. അനന്തരം, അവന്‍ കര്‍ത്താവിന്റെ ആലയത്തിന്റെ വാതിലുകള്‍ തുറന്നു. തനിക്കുണ്ടായ ദര്‍ശനം ഏലിയോടു പറയാന്‍ അവന്‍ ഭയപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 16 : അപ്പോള്‍ ഏലി മകനേ, സാമുവല്‍! എന്നു വിളിച്ചു. ഞാനിതാ എന്ന് അവന്‍ വിളി കേട്ടു. Share on Facebook Share on Twitter Get this statement Link
  • 17 : ഏലി ചോദിച്ചു: അവിടുന്ന് എന്താണ് നിന്നോടു പറഞ്ഞത്? എന്നില്‍ നിന്നു മറച്ചുവയ്ക്കരുത്. അവിടുന്നു പറഞ്ഞതിലെന്തെങ്കിലും എന്നില്‍നിന്നു മറച്ചുവച്ചാല്‍ ദൈവം നിന്നെ കഠിനമായി ശിക്ഷിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 18 : സാമുവല്‍ ഒന്നും മറച്ചുവയ്ക്കാതെ എല്ലാം അവനോടു പറഞ്ഞു. അപ്പോള്‍ ഏലി അതു കര്‍ത്താവാണ്, അവിടുത്തേക്കുയുക്തമെന്നു തോന്നുന്നത് പ്രവര്‍ത്തിക്കട്ടെ എന്നു പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 19 : സാമുവല്‍ വളര്‍ന്നുവന്നു. കര്‍ത്താവ് അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വാക്കുകളിലൊന്നും വ്യര്‍ഥമാകാന്‍ അവിടുന്ന് ഇടവരുത്തിയില്ല. Share on Facebook Share on Twitter Get this statement Link
  • 20 : സാമുവല്‍ കര്‍ത്താവിന്റെ പ്രവാചകനായിത്തീര്‍ന്നിരിക്കുന്നു എന്ന് ദാന്‍മുതല്‍ ബേര്‍ഷെബ വരെയുള്ള ഇസ്രായേല്‍ജനം മുഴുവനും അറിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 21 : കര്‍ത്താവ് സാമുവലിന് ദര്‍ശനം നല്‍കിയ ഷീലോയില്‍വച്ച് അവിടുന്നു വീണ്ടും അവനോടു സംസാരിച്ചു തന്നെത്തന്നെ വെളിപ്പെടുത്തി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 16 23:20:06 IST 2024
Back to Top