Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോഷ്വാ

,

ഇരുപത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 21

    ലേവ്യരുടെ പട്ടണങ്ങള്‍
  • 1 : കാനാന്‍ദേശത്ത് ഷീലോയില്‍വച്ച് ലേവ്യരുടെ കുടുംബത്തലവന്‍മാര്‍ എലെയാസറിന്റെയും നൂനിന്റെ മകന്‍ ജോഷ്വയുടെയും ഇസ്രായേല്‍ ഗോത്രങ്ങളുടെ കുടുംബത്തലവന്‍മാരുടെയും അടുത്തു വന്നു. Share on Facebook Share on Twitter Get this statement Link
  • 2 : അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു താമസിക്കാന്‍ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു മേച്ചില്‍സ്ഥലങ്ങളും തരണമെന്ന് കര്‍ത്താവു മോശ വഴി അരുളിച്ചെയ്തിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ഇസ്രായേല്‍ തങ്ങളുടെ അവകാശങ്ങളില്‍ നിന്നു താഴെപ്പറയുന്ന പട്ടണങ്ങളും മേച്ചില്‍സ്ഥലങ്ങളും ലേവ്യര്‍ക്കു കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 4 : കൊഹാത്തു കുടുംബങ്ങള്‍ക്കുവേണ്ടി നറുക്കിട്ടു. അതനുസരിച്ച് പുരോഹിതനായ അഹറോന്റെ സന്തതികള്‍ക്ക് യൂദായുടെയും ബഞ്ചമിന്റെയും ശിമയോന്റെയും ഗോത്രങ്ങളില്‍നിന്ന് പതിമ്മൂന്നു നഗരങ്ങള്‍ ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : ശേഷിച്ച കൊഹാത്യര്‍ക്ക് എഫ്രായിമിന്റെ ഗോത്രത്തില്‍നിന്നും മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്നും പത്തു പട്ടണങ്ങള്‍ നറുക്കനുസരിച്ചു ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : ഗര്‍ഷോന്‍ കുടുംബങ്ങള്‍ക്ക് ഇസാക്കര്‍, ആഷേര്‍, നഫ്താലി എന്നീ ഗോത്രങ്ങളില്‍ നിന്നും ബാഷാനില്‍ മനാസ്സെയുടെ അര്‍ധഗോത്രത്തില്‍നിന്നും പതിമ്മൂന്നു പട്ടണങ്ങള്‍ നറുക്കനുസരിച്ചു ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : മെറാറി കുടുംബങ്ങള്‍ക്ക് റൂബന്റെയും ഗാദിന്റെയും സെബുലൂണിന്റെയും ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവ് മോശവഴി കല്‍പിച്ചതനുസരിച്ച് ഇസ്രായേല്‍ജനം ഈ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും നറുക്കിട്ട്‌ലേവ്യര്‍ക്ക് കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 9 : യൂദായുടെയും ശിമയോന്റെയും ഗോത്രങ്ങളില്‍ നിന്നു താഴെപ്പറയുന്ന പട്ടണങ്ങള്‍ അവര്‍ക്കു കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 10 : അവ ലേവ്യഗോത്രത്തില്‍പ്പട്ട കൊഹാത്തു കുടുംബങ്ങളിലൊന്നായ അഹറോന്റെ സന്തതികള്‍ക്കാണ് കിട്ടിയത്. അവര്‍ക്കാണ് ആദ്യത്തെ നറുക്കു വീണത്. Share on Facebook Share on Twitter Get this statement Link
  • 11 : അവര്‍ക്കു യൂദായുടെ മലമ്പ്രദേശത്തുള്ള കിരിയാത്ത്അര്‍ബാ - ഹെബ്രോണ്‍ - ചുറ്റുമുള്ള മേച്ചില്‍സ്ഥലങ്ങളോടുകൂടി ലഭിച്ചു. അര്‍ബാ അനാക്കിന്റെ പിതാവാണ്. Share on Facebook Share on Twitter Get this statement Link
  • 12 : എന്നാല്‍, പട്ടണത്തിലെ വയലുകളും അതിന്റെ ഗ്രാമങ്ങളും യഫുന്നയുടെ മകനായ കാലെബിനാണ് അവകാശമായി കൊടുത്തത്. Share on Facebook Share on Twitter Get this statement Link
  • 13 : പുരോഹിതനായ അഹറോന്റെ സന്തതികള്‍ക്കു കൊടുത്ത സ്ഥലങ്ങള്‍ താഴെപ്പറയുന്നവയാണ്: അഭയനഗരമായ ഹെബ്രോ ണ്‍, ലിബ്‌നാ, Share on Facebook Share on Twitter Get this statement Link
  • 14 : യത്തീര്‍, എഷംതെമോവ, Share on Facebook Share on Twitter Get this statement Link
  • 15 : ഹോലോണ്‍, ദബീര്‍, Share on Facebook Share on Twitter Get this statement Link
  • 16 : ആയീന്‍, യൂത്ത, ബത്ഷമെഷ് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും. അങ്ങനെ ആ രണ്ടു ഗോത്രങ്ങളില്‍ നിന്ന് ഒന്‍പതു പട്ടണങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 17 : കൂടാതെ, ബഞ്ചമിന്‍ ഗോത്രത്തില്‍നിന്നു ഗിബെയോന്‍, ഗേബ, Share on Facebook Share on Twitter Get this statement Link
  • 18 : അനാത്തോത്ത്, അല്‍മോന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും. Share on Facebook Share on Twitter Get this statement Link
  • 19 : പുരോഹിതനായ അഹറോന്റെ സന്തതികളുടെ അവകാശം, അങ്ങനെ, പതിമ്മൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്ഥലങ്ങളുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : ലേവിഗോത്രജരായ ഇതര കൊഹാത്തു കുടുംബങ്ങള്‍ക്ക് എഫ്രായിം ഗോത്രത്തില്‍ നിന്നാണ് പട്ടണങ്ങള്‍ നല്‍കിയത്. Share on Facebook Share on Twitter Get this statement Link
  • 21 : അവര്‍ക്കു ലഭിച്ച സ്ഥലങ്ങള്‍ ഇവയാണ്: എഫ്രായിമിന്റെ മലമ്പ്രദേശത്തുള്ള അഭയ നഗരമായ ഷെക്കെം, ഗേസര്‍, Share on Facebook Share on Twitter Get this statement Link
  • 22 : കിബ്‌സായിം, ബത്‌ഹോറോണ്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്ഥലങ്ങളും. Share on Facebook Share on Twitter Get this statement Link
  • 23 : ദാന്‍ഗോത്രത്തില്‍നിന്ന് എല്‍തെക്കേ, ഗിബ്‌ബേഥോന്‍, Share on Facebook Share on Twitter Get this statement Link
  • 24 : അയ്യാലോന്‍, ഗത്ത് റിമ്മോണ്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും, Share on Facebook Share on Twitter Get this statement Link
  • 25 : മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍ നിന്നു താനാക്, ഗത്ത്‌റിമ്മോണ്‍ എന്നീ രണ്ടു പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്ഥലങ്ങളും - Share on Facebook Share on Twitter Get this statement Link
  • 26 : അങ്ങനെ ശേഷിച്ച കൊഹാത്തു കുടുംബങ്ങള്‍ക്ക് പത്തു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 27 : ലേവിഗോത്രത്തില്‍പ്പെട്ട ഗര്‍ഷോന്‍കുടുംബങ്ങള്‍ക്കു മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്നു ബാഷാനിലുള്ള അഭയനഗരമായ ഗോലാന്‍, ബേഷ്‌തെര എന്നീ രണ്ടു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 28 : ഇസാക്കര്‍ ഗോത്രത്തില്‍നിന്നു കിഷിയോന്‍, ദബേറാത്ത്, Share on Facebook Share on Twitter Get this statement Link
  • 29 : യാര്‍മുത്, എന്‍ഗന്നിം എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 30 : ആഷേര്‍ ഗോത്രത്തില്‍നിന്നു മിഷാല്‍, അബ്‌ദോന്‍, Share on Facebook Share on Twitter Get this statement Link
  • 31 : ഹെല്ക്കത്, റഹോബ് എന്നീ നാലുപട്ടണങ്ങളും അവയുടെ മേച്ചില്‍ സ്ഥലങ്ങളും ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 32 : നഫ്താലി ഗോത്രത്തില്‍ നിന്നു ഗലീലിയിലുള്ള അഭയനഗരമായ കേദേഷ്, ഹമ്മോത്ത്‌ദോര്‍, കര്‍ത്താന്‍ എന്നീ മൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 33 : അങ്ങനെ ഗര്‍ഷോന്‍കുടുംബങ്ങള്‍ക്ക് ആകെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്ഥലങ്ങളുമുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 34 : ലേവ്യരില്‍ ശേഷിച്ച മെറാറികുടുംബങ്ങള്‍ക്ക് സെബുലൂണ്‍ ഗോത്രത്തില്‍നിന്നു യൊക്‌നെയാം, കര്‍ത്താ, Share on Facebook Share on Twitter Get this statement Link
  • 35 : ദിംന, നഹലാല്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും നല്‍കി. Share on Facebook Share on Twitter Get this statement Link
  • 36 : റൂബന്‍ഗോത്രത്തില്‍നിന്നു ബേസെര്‍, യാഹാസ്, Share on Facebook Share on Twitter Get this statement Link
  • 37 : കെദേമോത്ത്, മേഫാത്ത് എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും നല്‍കി. Share on Facebook Share on Twitter Get this statement Link
  • 38 : ഗാദ്‌ഗോത്രത്തില്‍നിന്ന് അഭയനഗരമായ ഗിലയാദിലെ റാമോത്ത്, മഹനായിം, Share on Facebook Share on Twitter Get this statement Link
  • 39 : ഹെഷ്‌ബോണ്‍, യാസെര്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും നല്‍കി. Share on Facebook Share on Twitter Get this statement Link
  • 40 : അങ്ങനെ, ശേഷിച്ച ലേവിഗോത്രജരായ മെറാറികുടുംബങ്ങള്‍ക്ക് ആകെ പന്ത്രണ്ടു പട്ടണങ്ങളാണ് ലഭിച്ചത്. Share on Facebook Share on Twitter Get this statement Link
  • 41 : ഇസ്രായേല്‍ജനത്തിന്റെ അവകാശഭൂമിയില്‍ ലേവ്യര്‍ക്കു നാല്‍പത്തിയെട്ടു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളുമാണുണ്ടായിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 42 : ഓരോ പട്ടണത്തിനു ചുറ്റും മേച്ചില്‍സ്ഥലവുമുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • ഇസ്രായേല്‍ക്കാര്‍ ദേശം സ്വന്തമാക്കുന്നു
  • 43 : ഇസ്രായേലിനു നല്‍കുമെന്ന് പിതാക്കന്‍മാരോട് കര്‍ത്താവ് വാഗ്ദാനംചെയ്ത ദേശം അങ്ങനെ അവര്‍ക്കു നല്‍കി. അവര്‍ അതു കൈവശമാക്കി, അവിടെ വാസമുറപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 44 : കര്‍ത്താവ് അവരുടെ പിതാക്കന്‍മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ എല്ലാ അതിര്‍ത്തികളിലും അവര്‍ക്കു സ്വസ്ഥത നല്‍കി. ശത്രുക്കളില്‍ ആര്‍ക്കും അവരെ എതിര്‍ക്കാന്‍ സാധിച്ചില്ല. കാരണം, എല്ലാ ശത്രുക്കളെയും കര്‍ത്താവ് അവരുടെ കൈകളില്‍ ഏല്‍പിച്ചുകൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 45 : ഇസ്രായേല്‍ ഭവനത്തോട് കര്‍ത്താവു ചെയ്ത വാഗ്ദാനങ്ങള്‍ ഒന്നൊഴിയാതെ എല്ലാം നിറവേറി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 10:24:17 IST 2024
Back to Top