Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോഷ്വാ

,

പത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 19

    ശിമയോന്‍
  • 1 : രണ്ടാമത്തെ നറുക്ക് ശിമയോന്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. യൂദാ ഗോത്രത്തിന്റെ അതിര്‍ത്തിക്കുള്ളിലായിരുന്നു അവരുടെ ഓഹരി. Share on Facebook Share on Twitter Get this statement Link
  • 2 : അവര്‍ക്കു ലഭിച്ച പ്രദേശങ്ങള്‍ ഇവയാണ്: ബേര്‍ഷബാ, ഷേബാ, മൊളാദാ, Share on Facebook Share on Twitter Get this statement Link
  • 3 : ഹാസര്‍, ഷുവാല്‍, ബാലാ, ഏസെ, Share on Facebook Share on Twitter Get this statement Link
  • 4 : എത്‌ലോലാദ്, ബഥൂല്‍, ഹോര്‍മാ, Share on Facebook Share on Twitter Get this statement Link
  • 5 : സിക്‌ലാഗ്, ബത്മാര്‍കബോത്, ഹാസാര്‍ സൂസ, Share on Facebook Share on Twitter Get this statement Link
  • 6 : ബത്‌ലെബാവോത്ത്, ഷരുഹെന്‍ എന്നീ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. Share on Facebook Share on Twitter Get this statement Link
  • 7 : ഐന്‍, റിമ്മോണ്‍, എത്തര്‍, ആ ഷാന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. Share on Facebook Share on Twitter Get this statement Link
  • 8 : ബാലാത്‌ബേര്‍ നെഗെബിലെ റാമാവരെയുള്ള ഈ പട്ടണങ്ങളും അവയുടെ ചുറ്റുമുള്ള ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ശിമയോന്‍ ഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശമാണിത്. Share on Facebook Share on Twitter Get this statement Link
  • 9 : ശിമയോന്‍ ഗോത്രത്തിന്റെ അവകാശം യൂദായുടെ ദേശത്തിന്റെ ഒരു ഭാഗമായിരുന്നു. യൂദാഗോത്രത്തിന്റെ ഓഹരി വളരെ വലുതായിരുന്നതിനാലാണ് അവരുടെ അതിര്‍ത്തിക്കുള്ളില്‍ ശിമയോന്‍ ഗോത്രത്തിന് അവകാശം ലഭിച്ചത്. Share on Facebook Share on Twitter Get this statement Link
  • സെബുലൂണ്‍
  • 10 : സെബുലൂണ്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് മൂന്നാമത്തെ നറുക്കുവീണു. അവരുടെ അതിര്‍ത്തി സാരിദ്‌വരെ നീണ്ടുകിടക്കുന്നു. അവിടെനിന്ന് അതു പടിഞ്ഞാറോട്ടു നീങ്ങി, Share on Facebook Share on Twitter Get this statement Link
  • 11 : മാറെയാലില്‍ എത്തി, ദാബേഷെത്തുവരെ ചെന്നു യൊക്ക്‌നെയാമിന് കിഴക്കുള്ള അരുവിവരെ എത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : സാരിദില്‍നിന്നു കിഴക്കോട്ടുള്ള അതിര്‍ത്തി കിസ്‌ലോത്ത് - താബോറിന്റെ അതിര്‍ത്തിയിലെത്തുന്നു. അവിടെനിന്നു ദബറാത്തിലേക്കും തുടര്‍ന്നു യാഫിയാ വരെയും എത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : അവിടെനിന്നു കിഴക്കോട്ടു പോയി ഗത്ത് ഹേഫറിലും എത്ത്കാസീനിലും എത്തി റിമ്മോണിലൂടെ നേയായുടെ നേരേ തിരിയുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : വീണ്ടും വടക്ക് ഹന്നാത്തോനിലേക്കു തിരിഞ്ഞ് ഇഫ്താഫേല്‍ താഴ്‌വരയില്‍ അവസാനിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : കത്താത്ത്, നഹലാല്‍, ഷിമ്‌റോണ്‍, യിദാല, ബേത്‌ലെഹെം എന്നിവ ഉള്‍പ്പെടെ ആകെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമാണ് സെബുലൂണ്‍ ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് അവകാശമായി ലഭിച്ചത്. Share on Facebook Share on Twitter Get this statement Link
  • ഇസാക്കര്‍
  • 17 : ഇസാക്കര്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു നാലാമത്തെ നറുക്കു വീണു. Share on Facebook Share on Twitter Get this statement Link
  • 18 : അവരുടെ പ്രദേശങ്ങള്‍ ജസ്രേല്‍, കെസുലോത്ത്ഷൂനെം, Share on Facebook Share on Twitter Get this statement Link
  • 19 : ഹഫാരായിം, ഷിയോന്‍, അനാഹരത്ത്, Share on Facebook Share on Twitter Get this statement Link
  • 20 : റബീത്ത്, കിഷിയോന്‍, ഏബെസ്, Share on Facebook Share on Twitter Get this statement Link
  • 21 : റേമെത്ത്, എന്‍ഗന്നീം, എന്‍ഹദ്ദാ, ബത്പാസെസ് എന്നിവയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : ഇതിന്റെ അതിര്‍ത്തി താബോര്‍, ഷാഹസുമ, ബത്ഷമെഷ് എന്നിവിടങ്ങളില്‍ എത്തി ജോര്‍ദാനില്‍ അവസാനിക്കുന്നു. അങ്ങനെ പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : ഇസാക്കര്‍ ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് പട്ടണങ്ങളോടും ഗ്രാമങ്ങളോടുംകൂടി ലഭിച്ച അവകാശമാണിത്. Share on Facebook Share on Twitter Get this statement Link
  • ആഷേര്‍
  • 24 : ആഷേര്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അഞ്ചാമത്തെ നറുക്കു വീണു. Share on Facebook Share on Twitter Get this statement Link
  • 25 : അവരുടെ ദേശം താഴെപ്പറയുന്നവയാണ്: ഹെല്‍ക്കത്, ഹലി, ബഥേന്‍, അക്ഷാഫ്, Share on Facebook Share on Twitter Get this statement Link
  • 26 : അല്ലാംമെലക്, അമാദ്, മിഷാല്‍. അതിര്‍ത്തി പടിഞ്ഞാറു കാര്‍മലും ഷിഹോര്‍ ലിബ്‌നത്തും സ്പര്‍ശിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : അതു കിഴക്കോട്ടു ബത്ദാഗോനിലേക്കു പോയി നെയീയേലിനും ബത്എമെക്കിനും വടക്കുയിപ്താഹേല്‍ താഴ്‌വരയും സെബുലൂണും സ്പര്‍ശിക്കുന്നു. വീണ്ടും വടക്കോട്ടു പോയി കാബൂല്‍, Share on Facebook Share on Twitter Get this statement Link
  • 28 : എബ്രേണ്‍, റഹോബ്, ഹമ്മോന്‍, കാനാ എന്നിവിടങ്ങളിലൂടെ മഹാനഗരമായ സീദോനിലെത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : പിന്നീട് അത് റാമായില്‍ കോട്ടകളാല്‍ ചുറ്റപ്പെട്ട ടയിര്‍പട്ടണത്തിലെത്തി ഹോസായിലേക്കു തിരിഞ്ഞ് കടല്‍വരെ എത്തുന്നു. മഹ്‌ലാബ്, അക്‌സീബ്, Share on Facebook Share on Twitter Get this statement Link
  • 30 : ഉമ്മാ, അഫേക്, റഹോബ് ഇവയുള്‍പ്പെടെ ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 31 : ആഷേര്‍ഗോത്രത്തിന് കുടംബക്രമമനുസരിച്ച് പട്ടണങ്ങളോടും ഗ്രാമങ്ങളോടുംകൂടി ലഭിച്ച അവകാശമാണിത്. Share on Facebook Share on Twitter Get this statement Link
  • നഫ്താലി
  • 32 : നഫ്താലി ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് ആറാമത്തെ നറുക്കു വീണു. Share on Facebook Share on Twitter Get this statement Link
  • 33 : അവരുടെ അതിര്‍ത്തി ഹേലഫില്‍ സനാമിനിലെ ഓക്കു വൃക്ഷങ്ങളുടെ ഇടയില്‍ നിന്നു തുടങ്ങി അദാമിനെക്കബ്, യബ്‌നേല്‍ എന്നിവിടങ്ങളിലൂടെ ലാക്കും കടന്ന് ജോര്‍ദാനില്‍ എത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 34 : അവിടെനിന്നു പശ്ചിമ ഭാഗത്തുള്ള അസ്‌നോത്ത് തബോറിലേക്കു തിരിഞ്ഞു ഹുക്കോക്കിലെത്തി, തെക്ക് സെബുലൂണിനെയും പടിഞ്ഞാറ് ആഷേറിനെയും കിഴക്ക് ജോര്‍ദാനു സമീപം യൂദായെയും തൊട്ടു കിടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 35 : കോട്ടയുള്ള പട്ടണങ്ങള്‍ സിദ്ദിം, സേര്‍, ഹമ്മത്ത, റാക്കത്, കിന്നരോത്ത്, Share on Facebook Share on Twitter Get this statement Link
  • 36 : ദമാ, റാമ, ഹാസോര്‍, Share on Facebook Share on Twitter Get this statement Link
  • 37 : കേദെഷ്, എദ്‌റേയി, എന്‍ഹാസോര്‍, Share on Facebook Share on Twitter Get this statement Link
  • 38 : ഈറോണ്‍, മിഗ്ദലേല്‍, ഹോറെം, ബത്അനാത്ത്, ബത്ഷമെഷ് എന്നിവയാണ്. അങ്ങനെ ആകെ പത്തൊന്‍പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. Share on Facebook Share on Twitter Get this statement Link
  • 39 : നഫ്താലി ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് പട്ടണങ്ങളോടും അവയുടെ ഗ്രാമങ്ങളോടും കൂടി ലഭിച്ച അവകാശമാണിത്. Share on Facebook Share on Twitter Get this statement Link
  • ദാന്‍
  • 40 : ദാനിന്റെ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് ഏഴാമത്തെ നറുക്കു വീണു. Share on Facebook Share on Twitter Get this statement Link
  • 41 : അവരുടെ അവകാശം താഴെപ്പറയുന്നതാണ്: സോറ, എഷ്താവോല്‍, യീര്‍ഷമെഷ്, Share on Facebook Share on Twitter Get this statement Link
  • 42 : ഷാലാബ്ബിന്‍, അയ്യാലോന്‍, ഇത്‌ലാ, Share on Facebook Share on Twitter Get this statement Link
  • 43 : ഏലോന്‍, തിമ്‌ന, എക്രോണ്‍, Share on Facebook Share on Twitter Get this statement Link
  • 44 : എല്‍തെക്കേ, ഗിബ്ബത്തോന്‍, ബാലത്, Share on Facebook Share on Twitter Get this statement Link
  • 45 : യേഹുദ്, ബനേബെറക്ക്, ഗത്ത്‌റിമ്മോണ്‍, Share on Facebook Share on Twitter Get this statement Link
  • 46 : ജോപ്പായ്ക്കു എതിര്‍വശത്തു കിടക്കുന്ന പ്രദേശവും മേയാര്‍ക്കോന്‍, റാക്കോല്‍ എന്നിവയും. Share on Facebook Share on Twitter Get this statement Link
  • 47 : തങ്ങളുടെ ദേശം നഷ്ടപ്പെട്ടപ്പോള്‍ ദാന്‍ഗോത്രം ലേഷെമിനെതിരേ യുദ്ധം ചെയ്തു. അതു പിടിച്ചടക്കി, അവരെ നശിപ്പിച്ച്, അതു സ്വന്തമാക്കി, അവിടെ വാസമുറപ്പിച്ചു. പൂര്‍വപിതാവായ ദാനിന്റെ ഓര്‍മ നിലനിര്‍ത്താന്‍ ലേഷെമിന് ദാന്‍ എന്നു പേരിട്ടു. Share on Facebook Share on Twitter Get this statement Link
  • 48 : ദാന്‍ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവകാശമായി ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 49 : ഈ സ്ഥലമെല്ലാം അവകാശമായി വീതിച്ചു കഴിഞ്ഞപ്പോള്‍ ഇസ്രായേല്‍മക്കള്‍ നൂനിന്റെ മകനായ ജോഷ്വയ്ക്കു തങ്ങളുടെയിടയില്‍ ഒരു ഭാഗം അവകാശമായിക്കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 50 : അവന്‍ ചോദിച്ച എഫ്രായിമിന്റെ മലമ്പ്രദേശത്തുള്ള തിമ്‌നത്ത് സേരാപട്ടണം കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് അവനു കൊടുത്തു. അവന്‍ ആ പട്ടണം പുതുക്കിപ്പണിത് അവിടെ വാസമുറപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 51 : പുരോഹിതനായ എലെയാസറും നൂനിന്റെ മകനായ ജോഷ്വയും ഇസ്രായേല്‍ ജനത്തിന്റെ ഗോത്രത്തലവന്‍മാരും, ഷീലോയില്‍ സമാഗമകൂടാരത്തിന്റെ കവാടത്തില്‍ കര്‍ത്താവിന്റെ മുമ്പില്‍വച്ച് വീതിച്ചുകൊടുത്ത അവകാശങ്ങളാണിവ. അങ്ങനെ അവര്‍ ദേശവിഭജനം പൂര്‍ത്തിയാക്കി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 08:25:56 IST 2024
Back to Top