Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോഷ്വാ

,

പന്ത്രണ്ടാം അദ്ധ്യായം


അദ്ധ്യായം 12

    കീഴടക്കിയരാജാക്കന്‍മാര്‍
  • 1 : ജോര്‍ദാനു കിഴക്ക് അര്‍നോണ്‍ താഴ്‌വര മുതല്‍ ഹെര്‍മോണ്‍ മലവരെയും കിഴക്ക് അരാബാ മുഴുവനും ഇസ്രായേല്‍ജനം ആക്രമിച്ചു കൈവശപ്പെടുത്തി. അവര്‍ തോല്‍പിച്ച രാജാക്കന്‍മാര്‍ ഇവരാണ്. Share on Facebook Share on Twitter Get this statement Link
  • 2 : ഹെഷ്ബോണില്‍ വസിച്ചിരുന്ന അമോര്യരാജാവായ സീഹോന്‍. അവന്റെ രാജ്യം അര്‍നോണ്‍ താഴ്‌വരയുടെ അരികിലുള്ള അരോവേര്‍ മുതല്‍ താഴ്‌വരയുടെ മധ്യത്തിലൂടെ അമ്മോന്യരുടെ അതിരായ യാബോക്ക് നദിവരെ കിടക്കുന്ന ഗിലയാദിന്റെ പകുതിയും, Share on Facebook Share on Twitter Get this statement Link
  • 3 : കിഴക്ക് അരാബാ മുതല്‍ കിന്നരോത്ത് സമുദ്രംവരെയും ബത്‌ജെഷിമോത്തിനു നേരേ അരാബാ സമുദ്രംവരെയും തെക്ക് പിസ്ഗായുടെ അടിവാരത്തുള്ള ഉപ്പുകടല്‍വരെയും വ്യാപിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അഷ്ത്താരോത്തിലും എദ്രേയിലും താമസിച്ചിരുന്ന റഫായിം കുലത്തില്‍ അവശേഷിച്ചിരുന്ന ബാഷാന്‍രാജാവായ ഓഗിനെയും അവര്‍ പരാജയപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 5 : ഹെര്‍മോണ്‍ മലയും സാലേക്കാ തുടങ്ങി മാക്കായുടെയും ഗഷൂറിന്റെയും അതിര്‍ത്തികള്‍വരെയും ബാഷാനും ഗിലയാദിന്റെ അര്‍ധഭാഗവും, ഹെഷ്‌ബോണ്‍ രാജാവായ സീഹോന്റെ അതിര്‍ത്തിവരെയും അവന്റെ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവിന്റെ ദാസനായ മോശയും ഇസ്രായേല്‍ജനവും അവരെ പരാജയപ്പെടുത്തി. മോശ അവരുടെ രാജ്യം റൂബന്‍ വേഗാദ് ഗോത്രങ്ങള്‍ക്കും മനാസ്‌സെയുടെ അര്‍ധഗോത്രത്തിനും അവകാശമായി നല്‍കി. Share on Facebook Share on Twitter Get this statement Link
  • 7 : ജോര്‍ദാനു പടിഞ്ഞാറ് ലബനോന്‍ താഴ്‌വരയിലുള്ള ബല്‍ഗാദു മുതല്‍ സെയീറിലേക്കുള്ള കയറ്റത്തിലെ ഹാലാക്ക്മല വരെ ഉള്ള സ്ഥലത്തുവച്ച് ജോഷ്വയും ഇസ്രായേല്‍ ജനവും പരാജയപ്പെടുത്തിയ രാജാക്കന്‍മാര്‍ ഇവരാണ്. ജോഷ്വ അവരുടെ നാട് ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് ഓഹരി പ്രകാരം നല്‍കി. Share on Facebook Share on Twitter Get this statement Link
  • 8 : മലമ്പ്രദേശത്തും സമതലത്തും അരാബായിലും മലഞ്ചെരിവുകളിലും മരുഭൂമിയിലും നെഗെബിലും ഉള്ള ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ രാജാക്കന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 9 : ജറീക്കോ, ബഥേലിനു സമീപമുള്ള ആയ്, ജറുസലെം, ഹെബ്രോണ്‍, ജാര്‍മുത്, ലാഖീഷ്, എഗ്ലോണ്‍, ഗേസര്‍, ദബീര്‍, ഗേദര്‍, ഹോര്‍മാ, ആരാദ്, ലിബ്‌നാ, അദുല്ലാം, മക്കേദാ, ബഥേല്‍, തപ്പുവാ, ഹേഫര്‍, അഫെക്, ലാഷറോണ്‍, മാദോന്‍, ഹാസോര്‍, ഷിംറോണ്‍, മെറോണ്‍, അക്ക്ഷാഫ്, താനാക്ക്, മെഗിദോ, കേദെഷ്, കാര്‍മെലിലെ യോക്ക് നെയാം, നഫ്‌ദോറിലെ ദോര്‍, ഗലീലിയിലെ ഗോയിം, തിര്‍സാ എന്നിവിടങ്ങളിലെ രാജാക്കന്‍മാര്‍; ആകെ മുപ്പത്തൊന്നു പേര്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sun Jul 13 13:45:14 IST 2025
Back to Top