Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉല്‍‍പത്തി പുസ്തകം

,

ഇരുപതാം അദ്ധ്യായം


അദ്ധ്യായം 20

    അബ്രാഹവും അബിമെലക്കും
  • 1 : അബ്രാഹം അവിടെനിന്നു നെഗെബ്പ്രദേശത്തേക്കു തിരിച്ചു. കാദെഷിനും ഷൂറിനും ഇടയ്ക്ക് അവന്‍ വാസമുറപ്പിച്ചു. അവന്‍ ഗരാറില്‍ ഒരു പരദേശിയായി പാര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 2 : തന്റെ ഭാര്യ സാറായെക്കുറിച്ച്, അവള്‍ എന്റെ സഹോദരിയാണ് എന്നത്രേ അവന്‍ പറഞ്ഞിരുന്നത്. ഗരാറിലെ രാജാവായ അബിമെലക്ക് സാറായെ ആളയച്ചു വരുത്തുകയും സ്വന്തമാക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 3 : ദൈവം രാത്രി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അബിമെലക്കിനോടു പറഞ്ഞു: നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീ നിമിത്തം നീ ഇതാ പിണമായിത്തീരുവാന്‍ പോകുന്നു. കാരണം, അവള്‍ ഒരുവന്റെ ഭാര്യയാണ്. Share on Facebook Share on Twitter Get this statement Link
  • 4 : അബിമെലക്ക് അവളെ സമീപിച്ചിട്ടില്ലായിരുന്നു. അവന്‍ ചോദിച്ചു: കര്‍ത്താവേ, നിരപരാധനെ അങ്ങു വധിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 5 : അവള്‍ എന്റെ സഹോദരിയാണ് എന്ന് അവന്‍ തന്നെയല്ലേ എന്നോടുപറഞ്ഞത്? അവന്‍ എന്റെ സഹോദരനാണ് എന്ന് അവളും പറഞ്ഞു. നിര്‍മലഹൃദയത്തോടും കറയറ്റ കൈകളോടും കൂടെയാണു ഞാന്‍ ഇതു ചെയ്തത്. Share on Facebook Share on Twitter Get this statement Link
  • 6 : അപ്പോള്‍ദൈവം സ്വപ്നത്തില്‍ അവനോടു പറഞ്ഞു: നിര്‍മലഹൃദയത്തോടെയാണു നീ ഇതുചെയ്തത് എന്ന് എനിക്കറിയാം. എനിക്കെതിരായി പാപം ചെയ്യുന്നതില്‍നിന്ന് ഞാനാണു നിന്നെ തടഞ്ഞത്. അതുകൊണ്ടാണ് അവളെ തൊടാന്‍ നിന്നെ ഞാന്‍ അനുവദിക്കാതിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 7 : അവന്റെ ഭാര്യയെ തിരിച്ചേല്‍പിക്കുക. അവന്‍ പ്രവാചകനാണ്. അവന്‍ നിനക്കുവേണ്ടി പ്രാര്‍ഥിക്കും. നീ ജീവിക്കുകയുംചെയ്യും. എന്നാല്‍, നീ അവളെ തിരിച്ചേല്‍പിക്കുന്നില്ലെങ്കില്‍ നീയും നിന്റെ ജനങ്ങളും മരിക്കും എന്നറിയുക. Share on Facebook Share on Twitter Get this statement Link
  • 8 : അബിമെലക്ക് അതിരാവിലെ എഴുന്നേറ്റു സേവകന്‍മാരെയെല്ലാം വിളിച്ച് ഈ കാര്യങ്ങള്‍ പറഞ്ഞു: അവര്‍ വളരെ ഭയപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 9 : അനന്തരം, അബിമെലക്ക് അബ്രാഹത്തെ വിളിച്ചുപറഞ്ഞു: എന്താണു നീ ഞങ്ങളോട് ഈ ചെയ്തത്? നിനക്കെതിരായി ഞാന്‍ എന്തു തെറ്റുചെയ്തിട്ടാണ് എന്റെയും എന്റെ രാജ്യത്തിന്റെയും മേല്‍ ഇത്ര വലിയ തിന്‍മ വരുത്തിവച്ചത്? ചെയ്യരുതാത്ത കാര്യങ്ങളാണു നീ എന്നോടു ചെയ്തത്. Share on Facebook Share on Twitter Get this statement Link
  • 10 : അബിമെലക്ക് അബ്രാഹത്തോടു ചോദിച്ചു: ഇതു ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചത് എന്താണ്? Share on Facebook Share on Twitter Get this statement Link
  • 11 : അബ്രാഹം മറുപടിപറഞ്ഞു: ഇതു ദൈവഭയം തീരെയില്ലാത്തനാടാണെന്നും എന്റെ ഭാര്യയെപ്രതി അവര്‍ എന്നെകൊന്നുകളയുമെന്നും ഞാന്‍ വിചാരിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : മാത്രമല്ല, വാസ്തവത്തില്‍ അവള്‍ എന്റെ സഹോദരിയാണ്. എന്റെ പിതാവിന്റെ മകള്‍; പക്‌ഷേ, എന്റെ മാതാവിന്റെ മകളല്ല; അവള്‍ എനിക്കു ഭാര്യയാവുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 13 : പിതാവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിക്കാന്‍ ദൈവം എനിക്ക് ഇടവരുത്തിയപ്പോള്‍ ഞാന്‍ അവളോടു പറഞ്ഞു: നീ എനിക്ക് ഈ ഉപകാരം ചെയ്യണം, നാം ചെല്ലുന്ന ഇടങ്ങളിലെല്ലാം അവന്‍ എന്റെ സഹോദരനാണ് എന്ന് എന്നെക്കുറിച്ചു നീ പറയണം. Share on Facebook Share on Twitter Get this statement Link
  • 14 : അപ്പോള്‍ അബിമെലക്ക് അബ്രാഹത്തിന് ആടുമാടുകളെയും ദാസീദാസന്‍മാരെയും കൊടുത്തു. ഭാര്യ സാറായെ തിരിച്ചേല്‍പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 15 : അവന്‍ പറഞ്ഞു: ഇതാ എന്റെ രാജ്യം. നിനക്ക് ഇഷ്ടമുള്ളിടത്തു പാര്‍ക്കാം. Share on Facebook Share on Twitter Get this statement Link
  • 16 : സാറായോട് അവന്‍ പറഞ്ഞു: നിന്റെ സഹോദരനു ഞാനിതാ ആയിരം വെള്ളിനാണയങ്ങള്‍ കൊടുക്കുന്നു. നിന്റെ കൂടെയുള്ളവരുടെ മുമ്പില്‍ നിന്റെ നിഷ്‌കളങ്കതയ്ക്ക് അതു തെളിവാകും. എല്ലാവരുടെയും മുമ്പില്‍ നീ നിര്‍ദോഷയാണ്. Share on Facebook Share on Twitter Get this statement Link
  • 17 : അബ്രാഹം ദൈവത്തോടു പ്രാര്‍ഥിച്ചു; ദൈവം അബിമെലക്കിനെയും ഭാര്യയെയും വേലക്കാരികളെയും സുഖപ്പെടുത്തി. അവര്‍ക്കെല്ലാവര്‍ക്കും സന്താനങ്ങളും ജനിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : കാരണം, അബ്രാഹത്തിന്റെ ഭാര്യ സാറായെപ്രതി കര്‍ത്താവ് അബിമെലക്കിന്റെ അന്തഃപുരത്തിലെ സ്ത്രീകളെയെല്ലാം വന്ധ്യകളാക്കിയിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Sep 13 22:31:25 IST 2024
Back to Top