Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോഷ്വാ

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    ജറീക്കോയിലേക്കു ചാരന്‍മാര്‍
  • 1 : നൂനിന്റെ മകനായ ജോഷ്വ ഷിത്തിമില്‍ നിന്നു രണ്ടു പേരെ രഹസ്യ നിരീക്ഷണത്തിനയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നാടു നിരീക്ഷിക്കുവിന്‍, പ്രത്യേകിച്ച് ജറീക്കോ. അവര്‍ പട്ടണത്തിലെത്തി. വേശ്യയായ റാഹാബിന്റെ വീട്ടില്‍ രാത്രി കഴിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : നാട് ഒറ്റുനോക്കാന്‍ ഏതാനും ഇസ്രായേല്‍ക്കാര്‍ രാത്രിയില്‍ അവിടെ എത്തിയിട്ടുണ്ടെന്ന് ജറീക്കോ രാജാവിന് അറിവുകിട്ടി. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ ആളയച്ചു റാഹാബിനെ അറിയിച്ചു: നിന്റെയടുക്കല്‍ വന്നിട്ടുള്ളവരെ വിട്ടുതരുക. അവര്‍ ദേശം ഒറ്റു നോക്കാന്‍ വന്നവരാണ്. Share on Facebook Share on Twitter Get this statement Link
  • 4 : ഇരുവരെയും ഒളിപ്പിച്ചിട്ട് അവള്‍ പറഞ്ഞു: ഏതാനും പേര്‍ ഇവിടെ വന്നു എന്നതു വാസ്തവം തന്നെ. എന്നാല്‍, അവര്‍ എവിടത്തുകാരാണെന്ന് എനിക്കറിഞ്ഞുകൂടാ. Share on Facebook Share on Twitter Get this statement Link
  • 5 : രാത്രിയില്‍ പട്ടണവാതില്‍ അടയ്ക്കുന്നതിനു മുമ്പേ അവര്‍ പുറത്തുപോയി. അവര്‍ എങ്ങോട്ടാണു പോയതെന്നും എനിക്കറിഞ്ഞുകൂടാ. Share on Facebook Share on Twitter Get this statement Link
  • 6 : വേഗം ചെന്നാല്‍ നിങ്ങള്‍ക്ക് അവരെ പിടികൂടാം. അവളാകട്ടെ അവരെ പുരമുകളില്‍ അടുക്കിവച്ചിരുന്ന ചണത്തുണ്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അന്വേഷിച്ചു വന്നവര്‍ ജോര്‍ദാനിലേക്കുള്ള വഴിയില്‍ കടവുവരെ അവരെ തിരഞ്ഞു. അന്വേഷകര്‍ പുറത്തു കടന്നയുടനെ പട്ടണവാതില്‍ അടയ്ക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 8 : കിടക്കാന്‍ പോകുന്നതിനു മുമ്പ് റാഹാബ് അവരുടെ അടുക്കല്‍ ചെന്നു പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവ് ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. നിങ്ങള്‍ ഞങ്ങളെ ഭയചകിതരാക്കുന്നു; നാടു മുഴുവന്‍ നിങ്ങളെക്കുറിച്ചുള്ള ഭീതി നിറഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : നിങ്ങള്‍ ഈജിപ്തില്‍നിന്നു പോന്നപ്പോള്‍ കര്‍ത്താവ് നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും, ജോര്‍ദാനക്കരെ സീഹോന്‍, ഓഗ് എന്ന രണ്ട് അമോര്യ രാജാക്കന്‍മാരെ നിങ്ങള്‍ നിര്‍മൂലമാക്കിയതും ഞങ്ങള്‍ കേട്ടിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 11 : ഇതു കേട്ടപ്പോള്‍ ഞങ്ങളുടെ മനസ്‌സു തകര്‍ന്നു. നിങ്ങള്‍ നിമിത്തം എല്ലാവരും നഷ്ടധൈര്യരായിത്തീര്‍ന്നു; മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ ദൈവമായ കര്‍ത്താവു തന്നെയാണു ദൈവം. Share on Facebook Share on Twitter Get this statement Link
  • 12 : അതുകൊണ്ട് ഞാന്‍ നിങ്ങളോട് കാരുണ്യത്തോടെ വര്‍ത്തിക്കുന്നതു പോലെ നിങ്ങള്‍ എന്റെ പിതൃഭവനത്തോടും കാരുണ്യപൂര്‍വം വര്‍ത്തിക്കുമെന്ന് കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു ശപഥം ചെയ്യുവിന്‍. Share on Facebook Share on Twitter Get this statement Link
  • 13 : എന്റെ മാതാപിതാക്കളുടെയും സഹോദരീ സഹോദരന്‍മാരുടെയും മറ്റു ബന്ധുക്കളുടെയും ജീവന്‍ രക്ഷിക്കുമെന്നതിന് ഉറപ്പുള്ള അടയാളവും എനിക്കു തരണം. Share on Facebook Share on Twitter Get this statement Link
  • 14 : അവര്‍ പറഞ്ഞു: നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവന്‍ കൊടുക്കും. ഇക്കാര്യം നീ ആരോടും പറയാതിരുന്നാല്‍ കര്‍ത്താവ് ഈ ദേശം ഞങ്ങള്‍ക്ക് ഏല്‍പിച്ചു തരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്തതയോടും കൂടെ ഞങ്ങള്‍ വര്‍ത്തിക്കും. Share on Facebook Share on Twitter Get this statement Link
  • 15 : മതിലിനോടു ചേര്‍ത്തു പണിതതായിരുന്നു അവളുടെ വീട്. ജനലില്‍ക്കൂടി കയറുവഴി അവള്‍ അവരെ താഴേക്കിറക്കിവിട്ടു. Share on Facebook Share on Twitter Get this statement Link
  • 16 : അവള്‍ അവരോടു പറഞ്ഞു: തേടിപ്പോയവര്‍ നിങ്ങളെ കണ്ടുമുട്ടാതിരിക്കാന്‍, നിങ്ങള്‍ മലമുകളിലേക്കു പോയി, അവര്‍ തിരിച്ചു വരുവോളം, മൂന്നു ദിവസം അവിടെ ഒളിച്ചിരിക്കുവിന്‍. അതിനു ശേഷം നിങ്ങളുടെ വഴിക്കുപോകാം. Share on Facebook Share on Twitter Get this statement Link
  • 17 : അവര്‍ പറഞ്ഞു: ഞങ്ങളെക്കൊണ്ടു ശപഥം ചെയ്യിച്ചവാഗ്ദാനം ഞങ്ങള്‍ പാലിക്കും. Share on Facebook Share on Twitter Get this statement Link
  • 18 : ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഞങ്ങളെ ഇറക്കിവിട്ട ജനാലയില്‍ ചുവന്ന ഈ ചരട് കെട്ടിയിരിക്കണം. നിന്റെ മാതാപിതാക്കളെയും സഹോദരരെയും പിതൃഭവനത്തിലെ എല്ലാവരെയും നിന്റെ വീട്ടില്‍ വിളിച്ചുകൂട്ടണം. Share on Facebook Share on Twitter Get this statement Link
  • 19 : ആരെങ്കിലും നിന്റെ വീടിന്റെ പടിവാതില്‍ കടന്ന് തെരുവിലേക്കു പോകുന്നുവെങ്കില്‍ അവന്റെ മരണത്തിന് അവന്‍ തന്നെ ഉത്തരവാദിയായിരിക്കും; ഞങ്ങള്‍ നിരപരാധരും. എന്നാല്‍, വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്റെ രക്തത്തിന് ഞങ്ങള്‍ ഉത്തരവാദികളായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 20 : ഇക്കാര്യം നീ വെളിപ്പെടുത്തിയാല്‍ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച ഈ ശപഥത്തില്‍നിന്ന് ഞങ്ങള്‍ വിമുക്തരായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 21 : അങ്ങനെയാവട്ടെ എന്നു പറഞ്ഞ് അവള്‍ അവരെ യാത്രയാക്കി. അവര്‍ പോയി. ആ ചുവന്ന ചരട് അവള്‍ ജനാലയില്‍ കെട്ടിയിട്ടു. Share on Facebook Share on Twitter Get this statement Link
  • 22 : അന്വേഷകര്‍ തിരിച്ചു വരുന്നതുവരെ മൂന്നു ദിവസം അവര്‍ മലയില്‍ ഒളിച്ചിരുന്നു. തിരഞ്ഞു പോയവര്‍ വഴിനീളേ അന്വേഷിച്ചെങ്കിലും അവരെ കണ്ടെണ്ടത്തിയില്ല. Share on Facebook Share on Twitter Get this statement Link
  • 23 : അനന്തരം, ചാരന്‍മാര്‍ മലയില്‍ നിന്നിറങ്ങി. നദി കടന്ന് നൂനിന്റെ മകനായ ജോഷ്വയുടെ അടുക്കലെത്തി. സംഭവിച്ചതെല്ലാം അറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • 24 : അവര്‍ പറഞ്ഞു: ആ ദേശം കര്‍ത്താവു നമുക്ക് ഏല്‍പിച്ചു തന്നിരിക്കുന്നു; തീര്‍ച്ച. അവിടത്തുകാരെല്ലാം നമ്മെ ഭയപ്പെട്ടാണ് കഴിയുന്നത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 16:59:42 IST 2024
Back to Top