Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

നിയമാവര്‍ത്തനം

,

ഇരുപതാം അദ്ധ്യായം


അദ്ധ്യായം 20

    ധീരമായിയുദ്ധം ചെയ്യുക
  • 1 : നീയുദ്ധത്തിനു പുറപ്പെടുമ്പോള്‍ ശത്രുവിനു നിന്നെക്കാള്‍ കൂടുതല്‍ കുതിരകളും രഥങ്ങളും സൈന്യങ്ങളും ഉണ്ടെന്നു കണ്ടാലും ഭയപ്പെടരുത്. എന്തെന്നാല്‍, നിന്നെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന നിന്റെ ദൈവമായ കര്‍ത്താവ് നിന്നോടുകൂടെയുണ്ട്. Share on Facebook Share on Twitter Get this statement Link
  • 2 : യുദ്ധം തുടങ്ങാറാകുമ്പോള്‍ പുരോഹിതന്‍ മുന്നോട്ടു വന്നു ജനത്തോടു സംസാരിക്കണം. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ ഇപ്രകാരം പറയട്ടെ: ഇസ്രായേലേ, കേള്‍ക്കുക, ശത്രുക്കള്‍ക്കെതിരായി നിങ്ങള്‍ യുദ്ധത്തിനിറങ്ങുകയാണ്. ദുര്‍ബല ഹൃദയരാകരുത്; അവരുടെ മുന്‍പില്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ അരുത്. Share on Facebook Share on Twitter Get this statement Link
  • 4 : നിങ്ങളുടെ ദൈവമായ കര്‍ത്താവാണു നിങ്ങളുടെ കൂടെ വന്ന് ശത്രുക്കള്‍ക്കെതിരായി യുദ്ധം ചെയ്തു വിജയം നേടിത്തരുന്നത്. Share on Facebook Share on Twitter Get this statement Link
  • 5 : അനന്തരം, നായകന്‍മാര്‍ ജനത്തോട് ഇപ്രകാരം പറയണം: ഭവനം പണിയിച്ചിട്ട് അതിന്റെ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കാത്ത ആരാണ് ഇക്കൂട്ടത്തിലുള്ളത്? താന്‍ യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ അതിന്റെ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കുകയും ചെയ്യാന്‍ ഇടയാകാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. Share on Facebook Share on Twitter Get this statement Link
  • 6 : മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചിട്ട് അതിന്റെ ഫലം അനുഭവിക്കാത്ത ആരാണ് ഇക്കൂട്ടത്തിലുള്ളത്? താന്‍യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യാന്‍ ഇടയാകാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. Share on Facebook Share on Twitter Get this statement Link
  • 7 : സ്ത്രീയോടു വിവാഹവാഗ്ദാനം നടത്തുകയും എന്നാല്‍ അവളെ സ്വീകരിക്കാതിരിക്കുകയും ചെയ്ത ആരാണ് ഇക്കൂട്ടത്തിലുള്ളത്? താന്‍യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ അവളെ സ്വീകരിക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. Share on Facebook Share on Twitter Get this statement Link
  • 8 : നായകന്‍മാര്‍ തുടര്‍ന്നു പറയണം: ദുര്‍ബലഹൃദയനും ഭീരുവുമായ ആരാണ് ഇക്കൂട്ടത്തിലുള്ളത്? അവന്റെ സഹോദരന്‍മാരും അവനെപ്പോലെ ചഞ്ചലചിത്തരാകാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. Share on Facebook Share on Twitter Get this statement Link
  • 9 : നായകന്‍മാര്‍ ജനത്തോടു സംസാരിച്ചു കഴിയുമ്പോള്‍, ജനത്തെനയിക്കുന്നതിനായി പടത്തലവന്‍മാരെ നിയമിക്കണം. Share on Facebook Share on Twitter Get this statement Link
  • 10 : യുദ്ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം. Share on Facebook Share on Twitter Get this statement Link
  • 11 : അവര്‍ സമാധാന സന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നു തരുകയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 12 : എന്നാല്‍, ആ നഗരം സന്ധി ചെയ്യാതെ നിനക്കെതിരേ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. Share on Facebook Share on Twitter Get this statement Link
  • 13 : നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്റെ കൈയില്‍ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. Share on Facebook Share on Twitter Get this statement Link
  • 14 : എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 15 : ഈ ദേശക്കാരുടേതല്ലാത്ത വിദൂരസ്ഥമായ പട്ടണങ്ങളോടു നീ ഇപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. Share on Facebook Share on Twitter Get this statement Link
  • 16 : എന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശ മായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 17 : നിന്റെ ദൈവമായ കര്‍ത്താവു കല്‍പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശ്‌ശേഷം നശിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 18 : അവര്‍ തങ്ങളുടെ ദേവന്‍മാരുടെ മുന്‍പില്‍ ചെയ്യുന്ന മ്ലേച്ഛതകള്‍ നിങ്ങളെ പഠിപ്പിക്കാതിരിക്കാനും അങ്ങനെ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരായി നിങ്ങള്‍ പാപം ചെയ്യാതിരിക്കാനും ആണ് ഇപ്രകാരം നിര്‍ദേശിച്ചിട്ടുള്ളത്. Share on Facebook Share on Twitter Get this statement Link
  • 19 : ഒരു നഗരത്തോടു യുദ്ധം ചെയ്ത് അതു പിടിച്ചെടുക്കാനായി വളരെക്കാലം അതിനെ ഉപരോധിക്കേണ്ടിവരുമ്പോള്‍ അതിലെ വൃക്ഷങ്ങളിലൊന്നും കോടാലികൊണ്ടു വെട്ടിനശിപ്പിക്കരുത്. അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷിക്കാം; എന്നാല്‍, അവ വെട്ടിക്കളയരുത്. വയലിലെ മരങ്ങളെ ഉപരോധിക്കാന്‍ അവ മനുഷ്യരാണോ? Share on Facebook Share on Twitter Get this statement Link
  • 20 : ഭക്ഷണത്തിനുപകരിക്കാത്ത വൃക്ഷങ്ങള്‍ മാത്രം നശിപ്പിക്കുകയോ അവ വെട്ടി ആ നഗരങ്ങളോടു യുദ്ധം ചെയ്യാന്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തുകൊള്ളുക. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 18 17:35:49 IST 2024
Back to Top