Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

നിയമാവര്‍ത്തനം

,

പതിനേഴാം അദ്ധ്യായം


അദ്ധ്യായം 17

 • 1 : ന്യൂനതയോ എന്തെങ്കിലും വൈകല്യമോ ഉള്ള കാളയെയോ ആടിനെയോ നിന്റെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കരുത്; എന്തെന്നാല്‍, അത് അവിടുത്തേക്കു നിന്ദ്യമാണ്. Share on Facebook Share on Twitter Get this statement Link
 • 2 : നിന്റെ ദൈവമായ കര്‍ത്താവു നിനക്കു തരുന്ന ഏതെങ്കിലും പട്ടണത്തില്‍, സ്ത്രീയോ പുരുഷനോ ആരായാലും, അവിടുത്തെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ച് അവിടുത്തെ ഉടമ്പടി ലംഘിക്കുകയും Share on Facebook Share on Twitter Get this statement Link
 • 3 : ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്‍മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് Share on Facebook Share on Twitter Get this statement Link
 • 4 : ആരെങ്കിലും പറഞ്ഞ് നീ കേട്ടാല്‍, ഉടനെ അതിനെപ്പറ്റി സൂക്ഷമമായി അന്വേഷിക്കണം. ഇസ്രായേലില്‍ അങ്ങനെ ഒരു ഹീനകൃത്യം നടന്നിരിക്കുന്നു വെന്നു തെളിഞ്ഞാല്‍, Share on Facebook Share on Twitter Get this statement Link
 • 5 : ആ തിന്‍മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം. Share on Facebook Share on Twitter Get this statement Link
 • 6 : രണ്ടോ മൂന്നോ സാക്ഷികള്‍ അവനെതിരായി മൊഴി നല്‍കിയെങ്കില്‍ മാത്രമേ അവനെ വധിക്കാവൂ. ഒരു സാക്ഷിയുടെ മാത്രം മൊഴിയില്‍ ആരും വധിക്കപ്പെടരുത്. Share on Facebook Share on Twitter Get this statement Link
 • 7 : സാക്ഷികളുടെ കരങ്ങളാണ് വധിക്കപ്പെടേണ്ടവന്റെ മേല്‍ ആദ്യം പതിയേണ്ടത്. അതിനുശേഷം മറ്റുള്ളവരുടെ കരങ്ങള്‍. അങ്ങനെ നിങ്ങളുടെ ഇടയില്‍നിന്ന് ആ തിന്‍മ നീക്കിക്കളയണം. Share on Facebook Share on Twitter Get this statement Link
 • 8 : കൊലപാതകം, അവകാശവാദം, ദേഹോപദ്രവം മുതലായ കാര്യങ്ങളിലേതെങ്കിലും നിന്റെ പട്ടണത്തില്‍ വ്യവഹാര വിഷയമാവുകയും വിധി പറയുക നിനക്കു ദുഷ്‌കര മാവുകയും ചെയ്താല്‍, നിന്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുചെന്ന് Share on Facebook Share on Twitter Get this statement Link
 • 9 : ലേവ്യപുരോഹിതനോടും ന്യായാധിപനോടും ആലോചിക്കണം. അവര്‍ വിധിത്തീര്‍പ്പു നിന്നെ അറിയിക്കും. Share on Facebook Share on Twitter Get this statement Link
 • 10 : കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുള്ള അവര്‍ അറിയിക്കുന്ന തീരുമാനമനുസരിച്ച് നീ പ്രവര്‍ത്തിച്ചു കൊള്ളുക; അവരുടെ നിര്‍ദേശങ്ങള്‍ സൂക്ഷമമായി നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം. Share on Facebook Share on Twitter Get this statement Link
 • 11 : അവരുടെ നിര്‍ദേശവും ന്യായവിധിയും അനുസരിച്ചു പ്രവര്‍ത്തിക്കുക. അവരുടെ നിശ്ചയത്തില്‍ നിന്നു നീ ഇടംവലം വ്യതിചലിക്കരുത്. Share on Facebook Share on Twitter Get this statement Link
 • 12 : നിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ പരികര്‍മം ചെയ്യുന്ന പുരോഹിതനെയോ ന്യായാധിപനെയോ അനുസരിക്കാതെ ഒരുവന്‍ ധിക്കാരപൂര്‍വം പ്രവര്‍ത്തിച്ചാല്‍, അവന്‍ വധിക്കപ്പെടണം. അങ്ങനെ ഇസ്രായേലില്‍ നിന്ന് ആ തിന്‍മ നീക്കിക്കളയണം. Share on Facebook Share on Twitter Get this statement Link
 • 13 : ജനം ഇതുകേട്ടു ഭയപ്പെടുകയും പിന്നീടൊരിക്കലും ധിക്കാരപൂര്‍വം പെരുമാറാതിരിക്കുകയും ചെയ്യട്ടെ. Share on Facebook Share on Twitter Get this statement Link
 • രാജാവിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍
 • 14 : നിന്റെ ദൈവമായ കര്‍ത്താവു നിനക്കു നല്‍കുന്ന ദേശം കൈവശമാക്കി നീ താമസമുറപ്പിച്ചു കഴിയുമ്പോള്‍, ചുറ്റുമുള്ള ജനതകള്‍ക്കെന്നതു പോലെ നിനക്കും രാജാവുണ്ടായിരിക്കണം എന്നു നീ ആഗ്രഹിച്ചാല്‍, Share on Facebook Share on Twitter Get this statement Link
 • 15 : നിന്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന ആളെയാണ് രാജാവാക്കേണ്ടത്. നിന്റെ സഹോദരരില്‍ നിന്നു മാത്രമേ രാജാവിനെ വാഴിക്കാവൂ. പരദേശിയെ ഒരിക്കലും രാജാവാക്കരുത്. Share on Facebook Share on Twitter Get this statement Link
 • 16 : രാജാവു കുതിരകളുടെ എണ്ണം വര്‍ധിപ്പിക്കരുത്. അതിനായി ജനം ഈജിപ്തിലേക്കു മടങ്ങിപ്പോകാന്‍ ഇടയാക്കുകയും അരുത്. ഇനി ഒരിക്കലും ആ വഴിയെ തിരിയെപ്പോകരുതെന്ന് കര്‍ത്താവു നിന്നോടു കല്‍പിച്ചിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
 • 17 : രാജാവിന് അനേകം ഭാര്യമാരുണ്ടായിരിക്കരുത്. ഉണ്ടെങ്കില്‍ അവന്റെ ഹൃദയം വഴി തെറ്റിപ്പോകും. രാജാവ് തനിക്കു വേണ്ടി പൊന്നും വെള്ളിയും അമിതമായി സംഭരിക്കരുത്. Share on Facebook Share on Twitter Get this statement Link
 • 18 : രാജാവു സിംഹാസനസ്ഥനായിക്കഴിയുമ്പോള്‍, ലേവ്യപുരോഹിതരുടെ പക്കല്‍ സൂക്ഷിക്കപ്പെടുന്ന ഈ നിയമത്തിന്റെ ഒരു പകര്‍പ്പ് പുസ്തകച്ചുരുളില്‍ എഴുതിയെടുക്കണം. Share on Facebook Share on Twitter Get this statement Link
 • 19 : അവന്‍ അതു സൂക്ഷിക്കണം; തന്റെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടുകയും ഈ നിയമത്തിലെ എല്ലാ അനുശാസനങ്ങളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വം പാലിക്കുകയും ചെയ്യാന്‍ ജീവിതത്തിലെ എല്ലാ ദിവസവും അതു വായിക്കുകയും ചെയ്യണം. Share on Facebook Share on Twitter Get this statement Link
 • 20 : അങ്ങനെ, തന്റെ സഹോദരനെക്കാള്‍ വലിയവനാണു താനെന്ന് അവന്‍ വിചാരിക്കുകയോ പ്രമാണങ്ങളില്‍ നിന്ന് ഇടംവലം വ്യതിചലിക്കുകയോ ചെയ്യാതിരിക്കട്ടെ. അപ്പോള്‍ അവനും പുത്രന്‍മാരും ദീര്‍ഘകാലം ഇസ്രായേലില്‍ രാജാവായി ഭരിക്കും. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Sat Jun 25 04:23:50 IST 2022
Back to Top