Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

മുപ്പത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 33

    യാത്രയിലെ താവളങ്ങള്‍
  • 1 : മോശയുടെയും അഹറോന്റെയും നേതൃത്വത്തില്‍ ഗണംഗണമായി ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ യാത്രയിലെ താവളങ്ങള്‍ ഇവയാണ്. Share on Facebook Share on Twitter Get this statement Link
  • 2 : യാത്രാമധ്യേ അവര്‍ പാളയമടിച്ച സ്ഥലങ്ങള്‍ കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു മോശ ക്രമമായി കുറിച്ചുവച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : ഒന്നാം മാസം പതിനഞ്ചാം ദിവസം അവര്‍ റമ്‌സെസില്‍നിന്നു യാത്ര പുറപ്പെട്ടു. പെസഹായുടെ പിറ്റേന്നാളാണ് ഇസ്രായേല്‍ജനം, ഈജിപ്തുകാര്‍ കാണ്‍കെ, കര്‍ത്താവിന്റെ ശക്തമായ സംരക്ഷണത്തില്‍ പുറപ്പെട്ടത്. Share on Facebook Share on Twitter Get this statement Link
  • 4 : അപ്പോള്‍ ഈജിപ്തുകാര്‍, കര്‍ത്താവു സംഹരിച്ച തങ്ങളുടെ കടിഞ്ഞൂല്‍ സന്താനങ്ങളെ സംസ്‌കരിക്കുകയായിരുന്നു. അവരുടെ ദേവന്‍മാരെയും കര്‍ത്താവു ശിക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : ഇസ്രായേല്‍ജനം റമ്‌സെസില്‍നിന്നു പുറപ്പെട്ടു സുക്കോത്തില്‍ പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : അവിടെനിന്നു മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള എത്താമിലെത്തി പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : എത്താമില്‍നിന്നു ബാല്‍-സെഫോനു കിഴക്കുള്ള പിഹഹീറോത്തിനു നേരേ യാത്ര ചെയ്തു മിഗ്‌ദോലിനു മുമ്പില്‍ പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : അവിടെനിന്നു കടലിനു നടുവിലൂടെ യാത്ര ചെയ്തു മരുഭൂമിയിലെത്തി. ഏത്താം മരുഭൂമിയിലൂടെ മൂന്നു ദിവസംയാത്ര ചെയ്തു മാറായില്‍ പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : മാറായില്‍നിന്ന് ഏലിമില്‍ എത്തി, പാളയമടിച്ചു. ഏലിമില്‍ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : വീണ്ടുംയാത്ര പുറപ്പെട്ടു ചെങ്കടലിനരികെ പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : അവിടെനിന്നു പുറപ്പെട്ട് സിന്‍മരുഭൂമിയിലും Share on Facebook Share on Twitter Get this statement Link
  • 12 : അവിടെനിന്നു ദൊഫ്ക്കയിലും, Share on Facebook Share on Twitter Get this statement Link
  • 13 : ദൊഫ്ക്കയില്‍നിന്ന് ആലൂഷിലും Share on Facebook Share on Twitter Get this statement Link
  • 14 : അവിടെനിന്നു റഫിദീമിലും എത്തി, പാളയമടിച്ചു. റഫിദീമില്‍ അവര്‍ക്കു കുടിക്കാന്‍ വെള്ളമില്ലായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : റഫിദീമില്‍നിന്നു പുറപ്പെട്ട് സീനായ് മരുഭൂമിയിലും Share on Facebook Share on Twitter Get this statement Link
  • 16 : അവിടെനിന്നു കിബ്രോത്ത്ഹത്താവയിലും Share on Facebook Share on Twitter Get this statement Link
  • 17 : അവിടെനിന്നു ഹസേറോത്തിലും Share on Facebook Share on Twitter Get this statement Link
  • 18 : ഹസേറോത്തില്‍നിന്നു റിത്മായിലും എത്തി, പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 19 : റിത്മായില്‍നിന്നു പുറപ്പെട്ടു Share on Facebook Share on Twitter Get this statement Link
  • 20 : റിമ്മോണ്‍പേരെസിലും അവിടെ നിന്നു Share on Facebook Share on Twitter Get this statement Link
  • 21 : ലിബ്‌നയിലും ലിബ്‌നയില്‍ നിന്നു റിസ്സായിലും പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 22 : അവിടെ നിന്നു കെഹേലാത്തായില്‍ എത്തി, പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : കെഹേലാത്തായില്‍നിന്നു പുറപ്പെട്ട് Share on Facebook Share on Twitter Get this statement Link
  • 24 : ഷേഫെര്‍ മലയിലും Share on Facebook Share on Twitter Get this statement Link
  • 25 : അവിടെ നിന്നു ഹരാദായിലും ഹരാദായില്‍ നിന്നു Share on Facebook Share on Twitter Get this statement Link
  • 26 : മക്‌ഹേലോത്തിലും അവിടെ നിന്നു തഹത്തിലും എത്തി, പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 27 : തഹത്തില്‍നിന്നു പുറപ്പെട്ടു തേരഹിലും പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 28 : അവിടെ നിന്നു മിത്കായിലും Share on Facebook Share on Twitter Get this statement Link
  • 29 : മിത്കായില്‍ നിന്നു ഹഷ്‌മോനായിലും Share on Facebook Share on Twitter Get this statement Link
  • 30 : അവിടെ നിന്നു മൊസേറോത്തിലും എത്തി, പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 31 : മൊസേറോത്തില്‍ നിന്നു പുറപ്പെട്ടു ബനേയാക്കാനിലും Share on Facebook Share on Twitter Get this statement Link
  • 32 : അവിടെ നിന്നു ഹോര്‍ഹഗ്ഗിദ്ഗാദിലും Share on Facebook Share on Twitter Get this statement Link
  • 33 : അവിടെ നിന്നു യോത്ബാത്തായിലും യോത്ബാത്തായില്‍ നിന്ന് Share on Facebook Share on Twitter Get this statement Link
  • 34 : അബ്രോനായിലും എത്തി, പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 35 : അബ്രോനായില്‍ നിന്നു പുറപ്പെട്ട് Share on Facebook Share on Twitter Get this statement Link
  • 36 : എസിയോന്‍ഗേബറിലും അവിടെനിന്നു പുറപ്പെട്ട് Share on Facebook Share on Twitter Get this statement Link
  • 37 : സിന്‍മരുഭൂമിയിലും - കാദെഷിലും - അവിടെ നിന്ന് ഏദോം ദേശത്തിന്റെ അതിര്‍ത്തിയിലുള്ള ഹോര്‍ മലയിലും എത്തി, പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 38 : പുരോഹിതനായ അഹറോന്‍ കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു ഹോര്‍മലയില്‍ കയറി; അവിടെവച്ചു മരിച്ചു. ഇത്, ഇസ്രായേല്‍ ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ നാല്‍പതാം വര്‍ഷം അഞ്ചാം മാസം ഒന്നാം ദിവസമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 39 : മരിക്കുമ്പോള്‍ അഹറോനു നൂറ്റിയിരുപത്തിമൂന്നു വയസ്സുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 40 : കാനാന്‍ ദേശത്തു നെഗെബില്‍ പാര്‍ത്തിരുന്ന കാനാന്യനായ ആരാദു രാജാവ് ഇസ്രായേല്‍ ജനം വരുന്നതറിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 41 : ഇസ്രായേല്യര്‍ ഹോര്‍ മലയില്‍ നിന്നു പുറപ്പെട്ടു Share on Facebook Share on Twitter Get this statement Link
  • 42 : സല്‍മോനായിലും അവിടെ നിന്നു പൂനോനിയിലും Share on Facebook Share on Twitter Get this statement Link
  • 43 : അവിടെ നിന്ന് ഓബോത്തിലും, ഓബോത്തില്‍ നിന്നു Share on Facebook Share on Twitter Get this statement Link
  • 44 : മൊവാബിന്റെ അതിര്‍ത്തിയിലുള്ള ഇയ്യേ അബാറിമിലും എത്തി, പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 45 : അവിടെ നിന്നു പുറപ്പെട്ടു ദീബോന്‍ഗാദിലും Share on Facebook Share on Twitter Get this statement Link
  • 46 : അവിടെ നിന്ന് അല്‍മോന്‍ദിബ്‌ലാത്തായീമിലും Share on Facebook Share on Twitter Get this statement Link
  • 47 : അവിടെ നിന്ന് അബാറിം മലകളില്‍ നെവോബിനു കിഴക്കുവശത്തും എത്തി, പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 48 : അവിടെ നിന്നു പുറപ്പെട്ടു ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മോവാബു സമതലത്തില്‍ പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 49 : ആ പാളയം ബേത്‌യെഷീമോത് മുതല്‍ ആബേല്‍ഷിത്തീം വരെ വ്യാപിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 50 : ജറീക്കോയുടെ എതിര്‍വശത്ത്, ജോര്‍ദാന്‍ തീരത്ത് മൊവാബു സമതലത്തില്‍വച്ചു കര്‍ത്താവു മോശയോടരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 51 : ജോര്‍ദാന്‍ കടന്നു കാനാന്‍ ദേശത്തു പ്രവേശിക്കുമ്പോള്‍, Share on Facebook Share on Twitter Get this statement Link
  • 52 : തദ്‌ദേശവാസികളെ ഓടിച്ചുകളഞ്ഞ് അവരുടെ ശിലാവിഗ്രഹങ്ങളും ലോഹപ്രതിമകളും തകര്‍ക്കുകയും പൂജാഗിരികള്‍ നശിപ്പിക്കുകയും വേണമെന്ന് ഇസ്രായേല്‍ ജനത്തോടു പറയുക. Share on Facebook Share on Twitter Get this statement Link
  • 53 : നിങ്ങള്‍ ദേശം കൈവശമാക്കി വാസമുറപ്പിക്കണം. എന്തെന്നാല്‍, ആ ദേശം ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 54 : നിങ്ങള്‍ ഗോത്രം ഗോത്രമായി നറുക്കിട്ടു ദേശം അവകാശമാക്കണം. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയ ഗോത്രത്തിനു ചെറിയ അവകാശവും നല്‍കണം. കുറി എവിടെ വീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ചാണു നിങ്ങള്‍ ദേശം അവകാശമാക്കേണ്ടത്. Share on Facebook Share on Twitter Get this statement Link
  • 55 : എന്നാല്‍, തദ്‌ദേശവാസികളെ ഓടിച്ചുകളയാതിരുന്നാല്‍, അവശേഷിക്കുന്നവര്‍ കണ്ണില്‍ മുള്ളുപോലെയും പാര്‍ശ്വത്തില്‍ മുള്‍ച്ചെടിപോലെയും നിങ്ങളെ ഉപദ്രവിക്കും. Share on Facebook Share on Twitter Get this statement Link
  • 56 : ഞാന്‍ അവരോടു ചെയ്യണമെന്നു വിചാരിച്ചതു നിങ്ങളോടു ചെയ്യും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 21:20:47 IST 2024
Back to Top