Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

മുപ്പതാം അദ്ധ്യായം


അദ്ധ്യായം 30

    സ്ത്രീകളുടെ നേര്‍ച്ചകള്‍
  • 1 : മോശ ഇസ്രായേല്‍ ജനത്തിന്റെ ഗോത്രത്തലവന്‍മാരോടു പറഞ്ഞു: കര്‍ത്താവ് ഇങ്ങനെ കല്‍പിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ആരെങ്കിലും കര്‍ത്താവിനു നേര്‍ച്ച നേരുകയോ ശപഥം ചെയ്തു തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്താല്‍ തന്റെ വാക്കു ലംഘിക്കാതെ വാഗ്ദാനം നിറവേറ്റണം. Share on Facebook Share on Twitter Get this statement Link
  • 3 : ഏതെങ്കിലും യുവതി പിതൃഗൃഹത്തില്‍വച്ചു കര്‍ത്താവിനു നേര്‍ച്ച നേരുകയും ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയും ചെയ്തിട്ട് Share on Facebook Share on Twitter Get this statement Link
  • 4 : അവളുടെ നേര്‍ച്ചയെയും തന്നെത്തന്നെ കടപ്പെടുത്തിയ ശപഥത്തെയും കുറിച്ചു കേള്‍ക്കുമ്പോള്‍ പിതാവ് അവളോടും ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും സാധുവായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : എന്നാല്‍, പിതാവ് അതിനെക്കുറിച്ചു കേള്‍ക്കുന്ന ദിവസം തന്നെ വിസമ്മതം പ്രകടിപ്പിച്ചാല്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും അസാധുവാകും; പിതാവു വിലക്കിയതുകൊണ്ടു കര്‍ത്താവ് അവളോടു ക്ഷമിക്കും. Share on Facebook Share on Twitter Get this statement Link
  • 6 : നേര്‍ച്ചയോ ചിന്തിക്കാതെ ചെയ്ത തന്നെത്തന്നെ കടപ്പെടുത്തുന്ന ശപഥമോ ഉള്ള സ്ത്രീ വിവാഹിതയാവുകയും Share on Facebook Share on Twitter Get this statement Link
  • 7 : അവളുടെ ഭര്‍ത്താവ് അതു കേട്ട ദിവസം ഒന്നും പറയാതിരിക്കുകയും ചെയ്താല്‍, അവളുടെ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും സാധുവായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 8 : എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ട ദിവസം വിസമ്മതം പ്രകടിപ്പിച്ചാല്‍ അവളുടെ നേര്‍ച്ചയും വിചാരശൂന്യമായ ശപഥത്തിന്റെ കടപ്പാടും അവന്‍ അസാധുവാക്കുന്നു; കര്‍ത്താവ് അവളോടു ക്ഷമിക്കും. Share on Facebook Share on Twitter Get this statement Link
  • 9 : എന്നാല്‍, വിധവയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ നേരുന്ന ഏതൊരു നേര്‍ച്ചയും ശപഥത്തിന്റെ കടപ്പാടും അവള്‍ക്കു ബാധകമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : ഏതെങ്കിലും സ്ത്രീ ഭര്‍ത്തൃഗൃഹത്തില്‍വച്ചു നേര്‍ച്ച നേരുകയോ ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്യുകയും Share on Facebook Share on Twitter Get this statement Link
  • 11 : അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുമ്പോള്‍ വിലക്കാതിരിക്കുകയും ചെയ്താല്‍ അവളുടെ നേര്‍ച്ചകളും ശപഥത്തിന്റെ കടപ്പാടും സാധുവായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 12 : എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുന്ന ദിവസം അവയെ അസാധുവാക്കിയാല്‍ അവളുടെ നേര്‍ച്ചയും ശപഥത്തിന്റെ കടപ്പാടും പ്രാബല്യമില്ലാത്തതാകും; അവളുടെ ഭര്‍ത്താവ് അവയെ അസാധുവാക്കിയിരിക്കുന്നു; കര്‍ത്താവ് അവളോടും ക്ഷമിക്കും. Share on Facebook Share on Twitter Get this statement Link
  • 13 : ഏതു നേര്‍ച്ചയും ശപഥത്തിന്റെ കടപ്പാടും ഒരുവളുടെ ഭര്‍ത്താവിനു സാധുവോ അസാധുവോ ആക്കാം. Share on Facebook Share on Twitter Get this statement Link
  • 14 : എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ടിട്ട് ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥങ്ങളും അവന്‍ സ്ഥിരപ്പെടുത്തുന്നു. അവന്‍ വിലക്കാത്തതുകൊണ്ട് അവ സ്ഥിരപ്പെട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : എന്നാല്‍, അതു കേട്ടിട്ടു കുറേനാള്‍ കഴിഞ്ഞശേഷം നിരോധിച്ചാല്‍ അവന്‍ അവളുടെ കുറ്റം ഏറ്റെടുക്കണം. Share on Facebook Share on Twitter Get this statement Link
  • 16 : ഭര്‍ത്താവും ഭാര്യയും പിതാവും പിതൃഗൃഹത്തില്‍ വസിക്കുന്ന കന്യകയും പാലിക്കണമെന്നു മോശ വഴി കര്‍ത്താവു കല്‍പിച്ച നിയമങ്ങള്‍ ഇവയാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 27 00:24:12 IST 2024
Back to Top