7 : അതോടൊപ്പം ഒരാട്ടിന്‍കുട്ടിക്ക് ഒരു ഹിന്നിന്റെ നാലിലൊന്ന് എന്ന തോതില്‍ പാനീയബലിയും അര്‍പ്പിക്കണം. കര്‍ത്താവിനുള്ള പാനീയബലിയായി ലഹരിയുള്ള വീഞ്ഞ് നിങ്ങള്‍ വിശുദ്ധ സ്ഥലത്ത് ഒഴിക്കണം.
8 : മറ്റേ ആട്ടിന്‍കുട്ടിയെ വൈകുന്നേരവും ബലിയര്‍പ്പിക്കണം. രാവിലത്തെ ധാന്യബലിയും അതിന്റെ പാനീയബലിയുംപോലെ കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി അതിനെ അര്‍പ്പിക്കണം.
9 : സാബത്തു ദിവസം ഒരു വയസ്സുള്ള ഊനമറ്റ രണ്ട് ആണ്‍ ചെമ്മരിയാടുകളെയും ധാന്യബലിയായി ഒരു എഫായുടെ പത്തില്‍ രണ്ട് എണ്ണ ചേര്‍ത്ത നേരിയ മാവും അതിന്റെ പാനീയബലിയും അര്‍പ്പിക്കണം.
10 : അനുദിനമുള്ള ദഹനബലിയും അതിന്റെ പാനീയബലിയും കൂടാതെ സാബത്തു തോറുമുള്ള ദഹനബലിയാണിത്.
11 : മാസാരംഭത്തില്‍ നിങ്ങള്‍ കര്‍ത്താവിനു ദഹനബലിയായി രണ്ടു കാളകള്‍, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഊനമറ്റ ഏഴ് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ ബലി അര്‍പ്പിക്കണം.
13 : ആട്ടിന്‍കുട്ടിയൊന്നിന് പത്തിലൊന്നും നേരിയ മാവ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം. കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയാണിത്.
14 : അവയുടെ പാനീയബലി കാളയൊന്നിന് അര ഹിന്‍, മുട്ടാടിന് മൂന്നിലൊന്നു ഹിന്‍, ആട്ടിന്‍കുട്ടിയൊന്നിന് കാല്‍ ഹിന്‍ എന്ന തോതിലായിരിക്കണം. വര്‍ഷംതോറും ഓരോ മാസവും അര്‍പ്പിക്കാനുള്ള ദഹനബലിയാണിത്.
15 : അനുദിന ദഹനബലിക്കും അതിന്റെ പാനീയബലിക്കും പുറമേ പാപപഹിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെ കര്‍ത്താവിന് അര്‍പ്പിക്കണം.
16 : ഒന്നാംമാസം പതിനാലാംദിവസം കര്‍ത്താവിന്റെ പെസഹാ ആണ്.
17 : ആ മാസം പതിനഞ്ചാം ദിവസം ഉത്‌സവദിനമാണ്. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
18 : ഒന്നാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം; ആ ദിവസം ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്.
19 : കര്‍ത്താവിനു ദഹനബലിയായി രണ്ടു കാളക്കുട്ടികളെയും ഒരു മുട്ടാടിനെയും ഒരു വയസ്സുള്ള ഏഴ് ആട്ടിന്‍കുട്ടികളെയും അര്‍പ്പിക്കണം; അവ ഊനമറ്റവ ആയിരിക്കണം.
20 : അവയുടെ ധാന്യബലിയായി എണ്ണ ചേര്‍ത്ത നേരിയ മാവ്, കാളയൊന്നിന് ഒരു എഫായുടെ പത്തില്‍ മൂന്നും മുട്ടാടിന് പത്തില്‍ രണ്ടും,
21 : ഏഴ് ആട്ടിന്‍കുട്ടികളില്‍ ഓരോന്നിനും പത്തില്‍ ഒന്ന് എന്ന തോതില്‍ അര്‍പ്പിക്കണം.
22 : കൂടാതെ, നിങ്ങള്‍ക്കുവേണ്ടി പരിഹാരമനുഷ്ഠിക്കുന്നതിന് ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിയായും അര്‍പ്പിക്കണം.
23 : പ്രഭാതത്തിലെ അനുദിന ദഹനബലിക്കു പുറമേ ഇവയെല്ലാം നിങ്ങള്‍ അര്‍പ്പിക്കണം.
24 : അതുപോലെ തന്നെ, ഏഴു ദിവസവും കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയോടുകൂടെ ധാന്യബലിയും അര്‍പ്പിക്കണം. അത് അനുദിന ദഹനബലിക്കും അതിന്റെ പാനീയ ബലിക്കും പുറമേയാണ്.
25 : ഏഴാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം; അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്.
26 : വാരോത്‌സവത്തില്‍, കര്‍ത്താവിനു നവധാന്യബലിയായി പ്രഥമ ഫലങ്ങള്‍ അര്‍പ്പിക്കുന്ന ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്.
27 : കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി രണ്ടു കാളക്കുട്ടികളെയും ഒരു മുട്ടാടിനെയും, ഒരു വയസ്സുള്ള ഏഴ് ആണ്‍ ചെമ്മരിയാടുകളെയും അര്‍പ്പിക്കണം.
28 : അവയുടെ കൂടെ ധാന്യബലിയായി എണ്ണ ചേര്‍ത്ത നേരിയ മാവ് കാളക്കുട്ടിയൊന്നിന് ഒരു എഫായുടെ പത്തില്‍ മൂന്ന്, മുട്ടാടിനു പത്തില്‍ രണ്ട്,
29 : ആട്ടിന്‍കുട്ടിയൊന്നിന് പത്തിലൊന്ന് എന്ന തോതില്‍ അര്‍പ്പിക്കണം.
30 : നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തമനുഷ്ഠിക്കുന്നതിന് ഒരു കോലാട്ടിന്‍മുട്ടനെ അര്‍പ്പിക്കണം.
31 : അനുദിന ദഹനബലിക്കും അവയുടെ ധാന്യബലിക്കും പുറമേ ഇവയും ഇവയുടെ പാനീയബലിയും നിങ്ങള്‍ അര്‍പ്പിക്കണം. അവ ഊനമറ്റവയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.