Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

ഇരുപത്തഞ്ചാം അദ്ധ്യായം


അദ്ധ്യായം 25

    പെയോറിലെ ബാല്‍
  • 1 : ഷിത്തിമില്‍ പാര്‍ക്കുമ്പോള്‍ മൊവാബ്യ സ്ത്രീകളുമായി ഇസ്രായേല്‍ ജനം വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. Share on Facebook Share on Twitter Get this statement Link
  • 2 : അവര്‍ തങ്ങളുടെ ദേവന്‍മാരുടെ ബലികള്‍ക്ക് ഇസ്രായേല്‍ക്കാരെ ക്ഷണിച്ചു. അവര്‍ അവരോടു ചേര്‍ന്നു ഭക്ഷിക്കുകയും ദേവന്‍മാരെ ആരാധിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 3 : അങ്ങനെ ഇസ്രായേല്‍ പെയോറിലെ ബാലിനു സേവ ചെയ്തു; അവര്‍ക്കെതിരേ കര്‍ത്താവിന്റെ കോപം ജ്വലിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : അവിടുന്ന് മോശയോട് അരുളിച്ചെയ്തു: ജനത്തിന്റെ തലവന്‍മാരെ പിടിച്ച്, കര്‍ത്താവിന്റെ മുമ്പാകെ പരസ്യമായി തൂക്കിലിടുക. കര്‍ത്താവിന്റെ ഉഗ്രകോപം ജനങ്ങളില്‍നിന്നു മാറിപ്പോകട്ടെ. Share on Facebook Share on Twitter Get this statement Link
  • 5 : മോശ ഇസ്രായേലിലെ ന്യായാധിപന്‍മാരോടു പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും പെയോറിലെ ബാലിന്റെ അടിമകളായിത്തീര്‍ന്ന നിങ്ങളുടെ ആളുകളെ വധിക്കുക. Share on Facebook Share on Twitter Get this statement Link
  • 6 : മോശയും സമാഗമകൂടാര വാതില്‍ക്കല്‍ വിലപിച്ചുകൊണ്ടുനിന്ന ഇസ്രായേല്‍ ജനം മുഴുവനും കാണ്‍കെ ഒരു ഇസ്രായേല്‍ക്കാരന്‍ തന്റെ വീട്ടിലേക്ക് ഒരു മിദിയാന്‍സ്ത്രീയെ കൂട്ടിക്കൊണ്ടു വന്നു. Share on Facebook Share on Twitter Get this statement Link
  • 7 : പുരോഹിതനായ അഹറോന്റെ പുത്രനായ എലെയാസറിന്റെ പുത്രന്‍ ഫിനെഹാസ് ഇതുകണ്ട് എഴുന്നേറ്റ് ഒരു കുന്തവുമെടുത്തു കൊണ്ടു സമൂഹത്തില്‍ നിന്നു പുറത്തു പോയി. Share on Facebook Share on Twitter Get this statement Link
  • 8 : ആ ഇസ്രായേല്യന്റെ പുറകേ അവന്‍ അകത്തുചെന്ന് അവരിരുവരുടെയും - ഇസ്രായേല്യന്റെയും സ്ത്രീയുടെയും - ഉദരം തുളഞ്ഞു കടക്കുംവിധം കുത്തി. അങ്ങനെ ഇസ്രായേല്‍ ജനത്തെ ബാധിച്ച മഹാമാരി നിലച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : മഹാമാരികൊണ്ടു മരണമടഞ്ഞവര്‍ ഇരുപത്തി നാലായിരംപേരാണ്. Share on Facebook Share on Twitter Get this statement Link
  • 10 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 11 : പുരോഹിതനായ അഹറോന്റെ പുത്രനായ എലെയാസറിന്റെ മകന്‍ ഫിനെഹാസ് ഇസ്രായേല്‍ ജനത്തിന്റെ ഇടയില്‍ എന്റെ തീക്ഷ്ണതയ്‌ക്കൊത്തവണ്ണം പ്രവര്‍ത്തിച്ച് എന്റെ ക്രോധം അവരില്‍നിന്ന് അ കറ്റിയിരിക്കുന്നു. അതിനാല്‍, കോപം ജ്വലിച്ചു ഞാനവരെ സംഹരിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 12 : ആകയാല്‍, അവനുമായി ഞാന്‍ സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : അത് അവനും അവനുശേഷം അവന്റെ സന്തതികള്‍ക്കും നിത്യപൗരോഹിത്യത്തിന്റെ ഉടമ്പടിയായിരിക്കും. കാരണം, അവന്‍ തന്റെ ദൈവത്തിനു വേണ്ടി തീക്ഷ്ണത കാണിക്കുകയും ഇസ്രായേല്‍ ജനത്തിനു വേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 14 : മിദിയാന്‍കാരിയോടൊപ്പം വധിക്കപ്പെട്ട ഇസ്രായേല്യന്‍ ശിമയോന്‍ ഗോത്രത്തില്‍ പെട്ട ഒരു കുടുംബത്തലവനായ സാലുവിന്റെ മകന്‍ സിമ്രി ആണ്. Share on Facebook Share on Twitter Get this statement Link
  • 15 : കൊല്ലപ്പെട്ട മിദിയാന്‍കാരി, മിദിയാന്‍ വംശത്തില്‍ പെട്ട ഒരു കുടുംബത്തലവനായ സൂറിന്റെ മകള്‍ കൊസ്ബി ആകുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു : Share on Facebook Share on Twitter Get this statement Link
  • 17 : മിദിയാന്യരെ ആക്രമിച്ചു നിശ്ശേഷം സംഹരിക്കുക. Share on Facebook Share on Twitter Get this statement Link
  • 18 : കാരണം, പെയോറിന്റെ കാര്യത്തിലും പെയോര്‍ നിമിത്തമുണ്ടായ മഹാമാരിയുടെ നാളില്‍ വധിക്കപ്പെട്ട അവരുടെ സഹോദരിയും മിദിയാന്‍ പ്രമാണിയുടെ മകളുമായ കൊസ്ബിയുടെ കാര്യത്തിലും ചെയ്ത ചതിപ്രയോഗങ്ങളാല്‍ മിദിയാന്‍കാര്‍ നിങ്ങളെ വളരെയധികം ക്ലേശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 05:10:54 IST 2024
Back to Top