Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

വെളിപാട്

,

പത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 19

    സ്വര്‍ഗത്തില്‍ വിജയഗീതം
  • 1 : ഇതിനുശേഷം സ്വര്‍ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്‍േറ തുപോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്‍േറതാണ്. Share on Facebook Share on Twitter Get this statement Link
  • 2 : അവിടുത്തെ വിധികള്‍ സത്യവും നീതിപൂര്‍ണവുമാണ്. വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്തത്തിന് അവിടുന്നു പ്രതികാരം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 3 : രണ്ടാമതും അവര്‍ പറഞ്ഞു: ഹല്ലേലുയ്യാ! അവളുടെ പുക എന്നേക്കും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അപ്പോള്‍ ഇരുപത്തിനാലുശ്രേഷ്ഠന്‍മാരും നാലു ജീവികളും ആമേന്‍, ഹല്ലേലുയ്യാ എന്നു പറഞ്ഞുകൊണ്ട് സാഷ്ടാംഗം പ്രണമിച്ച് സിംഹാസനസ്ഥനായദൈവത്തെ ആരാധിച്ചു. Share on Facebook Share on Twitter Get this statement Link
  • വിവാഹവിരുന്ന്
  • 5 : സിംഹാസനത്തില്‍നിന്ന് ഒരു സ്വരംകേട്ടു: ദൈവത്തിന്റെ ദാസരും അവിടുത്തെ ഭയപ്പെടുന്നവരും ചെറിയവരും വലിയവരുമായ നിങ്ങളെല്ലാവരും നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 6 : പിന്നെ വലിയ ജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! സര്‍വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : നമുക്ക് ആനന്ദിക്കാം; ആഹ്ലാദിച്ച് ആര്‍പ്പുവിളിക്കാം. അവിടുത്തേക്ക് മഹത്വം നല്‍കാം. എന്തെന്നാല്‍, കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 8 : ശോഭയേറിയതും നിര്‍മലവുമായ മൃദുലവസ്ത്രം ധരിക്കാനുള്ള അനുഗ്രഹം അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു. ആ വസ്ത്രം വിശുദ്ധരുടെ സത്പ്രവൃത്തികളാണ്. Share on Facebook Share on Twitter Get this statement Link
  • 9 : ദൂതന്‍ എന്നോടുപറഞ്ഞു, എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍! അവര്‍ വീണ്ടും പറഞ്ഞു: ഇവ ദൈവത്തിന്റെ സത്യവചസ്‌സുകളാണ്. Share on Facebook Share on Twitter Get this statement Link
  • 10 : അപ്പോള്‍ ഞാന്‍ അവനെ ആരാധിക്കാനായി കാല്‍ക്കല്‍ വീണു. എന്നാല്‍, അവന്‍ എന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെ ഒരു സഹദാസനാണ് വ യേശുവിനു സാക്ഷ്യം നല്‍കുന്ന നിന്റെ സഹോദരില്‍ ഒരുവന്‍ . നീ ദൈവത്തെ ആരാധിക്കുക. യേശുവിനുളള സാക്ഷ്യമാണു പ്രവചനത്തിന്റെ ആത്മാവ്. Share on Facebook Share on Twitter Get this statement Link
  • ദൈവവചനം
  • 11 : സ്വര്‍ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്തനെന്നും സ ത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : അവന്റെ മിഴികള്‍ തീനാളംപോലെ; അവന്റെ ശിരസ്‌സില്‍ അനേകം കിരീടങ്ങള്‍. അവന് ആലേഖനം ചെയ്യപ്പെട്ട ഒരു നാമം ഉണ്ട്; അത് അവനല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടാ. Share on Facebook Share on Twitter Get this statement Link
  • 13 : അവന്‍ രക്തത്തില്‍ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനം എന്നാണ്. Share on Facebook Share on Twitter Get this statement Link
  • 14 : സ്വര്‍ഗീയ സൈന്യങ്ങള്‍ നിര്‍മലവും ധവളവുമായ മൃദുലവസ്ത്രമണിഞ്ഞു വെള്ളക്കുതിരകളുടെ പുറത്ത് അവനെ അനുഗമിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : അവന്റെ വായില്‍നിന്നു മൂര്‍ച്ചയുള്ള ഒരു വാള്‍ പുറപ്പെടുന്നു. സര്‍വ ജനതകളുടെയും മേല്‍ അതു പതിക്കും. ഇരുമ്പുദണ്‍ഡുകൊണ്ട് അവരെ ഭരിക്കും. സര്‍വശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധത്തിന്റെ മുന്തിരിച്ചക്ക് അവന്‍ ചവിട്ടുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 16 : അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമ മുണ്ട്: രാജാക്കന്‍മാരുടെ രാജാവും നാഥന്‍മാരുടെ നാഥനും. Share on Facebook Share on Twitter Get this statement Link
  • നിര്‍ണായകയുദ്ധം
  • 17 : സൂര്യനില്‍ നില്‍ക്കുന്ന ഒരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ മധ്യാകാശത്തില്‍ പറക്കുന്ന സകല പക്ഷികളോടും വലിയ സ്വരത്തില്‍ വിളിച്ചു പറഞ്ഞു: ദൈവത്തിന്റെ മഹാവിരുന്നിനു വരുവിന്‍. Share on Facebook Share on Twitter Get this statement Link
  • 18 : രാജാക്കന്‍മാര്‍, സൈന്യാധിപന്‍മാര്‍, ശക്തന്‍മാര്‍ എന്നിവരുടെയും, കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും, സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരും ആയ എല്ലാവരുടെയും മാംസം ഭക്ഷിക്കുന്നതിന് ഒന്നിച്ചുകൂടുവിന്‍. Share on Facebook Share on Twitter Get this statement Link
  • 19 : അപ്പോള്‍ അശ്വാരൂഢനോടും അവന്റെ സൈന്യനിരയോടുംയു ദ്ധം ചെയ്യാന്‍മൃഗവും ഭൂമിയിലെ രാജാക്കന്‍മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചുകൂടിയിരിക്കുന്നതു ഞാന്‍ കണ്ടു. Share on Facebook Share on Twitter Get this statement Link
  • 20 : മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്രസ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ആരാധിക്കുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്‌നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു. ശേഷിച്ചിരുന്നവര്‍ Share on Facebook Share on Twitter Get this statement Link
  • 21 : അ ശ്വാരൂഢന്റെ വായില്‍നിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്ഷികളെല്ലാം അവരുടെ മാംസം തിന്നു തൃപ്തിയടഞ്ഞു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 02:49:31 IST 2024
Back to Top