Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

വെളിപാട്

,

നാലാം അദ്ധ്യായം


അദ്ധ്യായം 4

    സ്വര്‍ഗദര്‍ശനം
  • 1 : ഇതിനുശേഷം സ്വര്‍ഗത്തില്‍ ഒരു തുറന്ന വാതില്‍ ഞാന്‍ കണ്ടു. കാഹളധ്വനിപോലെ ഞാന്‍ ആദ്യംകേട്ട സ്വരം എന്നോടു പറഞ്ഞു: ഇങ്ങോട്ടു കയറി വരൂ; ഇനിയും സംഭവിക്കേണ്ടവനിനക്കു ഞാന്‍ കാണിച്ചുതരാം. Share on Facebook Share on Twitter Get this statement Link
  • 2 : പെട്ടെന്ന് ഞാന്‍ ആത്മീയാനുഭൂതിയില്‍ ലയിച്ചു. അതാ, സ്വര്‍ഗത്തില്‍ ഒരു സിംഹാസനം ഒരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : സിംഹാസന സ്ഥന്‍ കാഴ്ചയില്‍ സൂര്യകാന്തംപോലെയും മാണിക്യം പോലെയും ആയിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകം പോലെയുള്ള ഒരു മഴവില്ലും കാണപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 4 : ആ സിംഹാസ നത്തിനു ചുറ്റും ഇരുപത്തിനാലു സിംഹാസ നങ്ങള്‍. അവയില്‍ ധവളവസ്ത്രധാരികളായ ഇരുപത്തിനാലു ശ്രേഷ്ഠന്‍മാര്‍. അവരുടെ ശിരസ്‌സില്‍ സ്വര്‍ണകിരീടങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 5 : സിംഹാസനത്തില്‍നിന്നു മിന്നല്‍ പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു. സിംഹാസനത്തിനു മുമ്പില്‍ ജ്വലിക്കുന്ന ഏഴു തീപ്പന്തങ്ങള്‍; ഇവ ദൈവത്തിന്റെ സപ്താത്മാക്കളാണ്. Share on Facebook Share on Twitter Get this statement Link
  • 6 : സിംഹാസനത്തിനു മുമ്പില്‍ ഒരു പളുങ്കുകടല്‍. Share on Facebook Share on Twitter Get this statement Link
  • സിംഹാസനത്തിന്റെ മധ്യത്തിലും ചുററിലുമായി നാലു ജീവികള്‍; അവയ്ക്കു മുമ്പിലും പിമ്പിലും നിറയെ കണ്ണുകള്‍.
  • 7 : ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെ; രണ്ടാമത്തേ തു കാളയെപ്പോലെ; മൂന്നാമത്തേതിനു മനുഷ്യന്‍േറ തുപോലുള്ള മുഖം. നാലാമത്തേതുപറക്കുന്ന കഴുകനെപ്പോലെ. Share on Facebook Share on Twitter Get this statement Link
  • 8 : ഈ നാലു ജീവികള്‍ക്കും ആറു ചിറകുകള്‍ വീതം. ചുറ്റിലും ഉള്ളിലും നിറയെ കണ്ണുകള്‍, രാപകല്‍ ഇടവിടാതെ അവ ഉദ്‌ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍. Share on Facebook Share on Twitter Get this statement Link
  • 9 : ആ ജീവികള്‍ സിംഹാസന സ്ഥന്, നിത്യം ജീവിക്കുന്നവന്, മഹത്വവും ബഹുമാനവും സ്തുതിയും നല്‍കിയപ്പോഴെല്ലാം Share on Facebook Share on Twitter Get this statement Link
  • 10 : ആ ഇരുപത്തിനാലു ശ്രേഷ്ഠന്‍മാര്‍ സിംഹാസനസ്ഥന്റെ മുമ്പില്‍ വീണ്, നിത്യം ജീവിക്കുന്നവനെ സാഷ്ടാംഗംപ്രണമിക്കുകയും തങ്ങളുടെ കിരീടങ്ങള്‍ സിംഹാസനത്തിനു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പറയുകയുംചെയ്തിരുന്നു: Share on Facebook Share on Twitter Get this statement Link
  • 11 : ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അവിടുന്നു മഹ ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാന്‍ അര്‍ഹനാണ്. അങ്ങു സര്‍വ്വവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 14:49:03 IST 2024
Back to Top