Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

പതിനെട്ടാം അദ്ധ്യായം


അദ്ധ്യായം 18

    പുരോഹിതരും ലേവ്യരും
  • 1 : കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്തു: നീയും പുത്രന്‍മാരും നിന്റെ പിതൃഭവനം മുഴുവനും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കും. നിങ്ങളുടെ പൗരോഹിത്യ ശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന തെറ്റുകള്‍ നീയും പുത്രന്‍മാരും ഏറ്റെടുക്കണം. Share on Facebook Share on Twitter Get this statement Link
  • 2 : നീയും പുത്രന്‍മാരും സാക്ഷ്യകൂടാരത്തിനു മുമ്പില്‍ വരുമ്പോള്‍ നിങ്ങളെ സഹായിക്കുന്നതിന് നിന്റെ പിതൃഗോത്രജരായ ലേവ്യ സഹോദരന്‍മാരെയും കൊണ്ടുവരുക. Share on Facebook Share on Twitter Get this statement Link
  • 3 : അവര്‍ നിങ്ങളെ പരിചരിക്കുകയും കൂടാരത്തിലെ പരിചാരക വൃത്തികള്‍ അനുഷ്ഠിക്കുകയും ചെയ്യട്ടെ. എന്നാല്‍, വിശുദ്ധമന്ദിരത്തിലെ പാത്രങ്ങളെയോ ബലിപീഠത്തെയോ അവര്‍ സമീപിക്കരുത്; സമീപിച്ചാല്‍ അവരും നിങ്ങളും മരിക്കും. Share on Facebook Share on Twitter Get this statement Link
  • 4 : അവര്‍ നിങ്ങളുടെ കൂടെ നിന്നു സമാഗമകൂടാരത്തിലെ സകല ജോലികളും ചെയ്യണം. മറ്റാരും നിങ്ങളെ സമീപിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 5 : ഇസ്രായേല്‍ ജനത്തിന്റെ മേല്‍ ഇനിയൊരിക്കലും ക്രോധം പതിക്കാതിരിക്കാന്‍ വിശുദ്ധ മന്ദിരത്തിന്റെയും ബലിപീഠത്തിന്റെയും ചുമതലകള്‍ നിങ്ങള്‍തന്നെ വഹിക്കണം. Share on Facebook Share on Twitter Get this statement Link
  • 6 : നിന്റെ സഹോദരന്‍മാരായ ലേവ്യരെ ഇസ്രായേലില്‍നിന്നു ഞാന്‍ വേര്‍തിരിച്ചെടുത്തിരിക്കുന്നു. സമാഗമ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതിനു കര്‍ത്താവിനുള്ള ദാനമായി അവരെ ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : ബലിപീഠവും തിരശ്ശീലയ്ക്കു പിന്നിലുള്ളവയും സംബന്ധിച്ചുള്ള പൗരോഹിത്യ ശുശ്രൂഷകളെല്ലാം നീയും പുത്രന്‍മാരും അനുഷ്ഠിക്കണം; നിങ്ങള്‍തന്നെ അതു ചെയ്യണം. പൗരോഹിത്യ ശുശ്രൂഷ നിങ്ങള്‍ക്കുള്ള ദാനമാണ്. മറ്റാരെങ്കിലും അതിനു തുനിഞ്ഞാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കണം. Share on Facebook Share on Twitter Get this statement Link
  • പുരോഹിതരുടെ വിഹിതം
  • 8 : കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്തു: ഇസ്രായേല്‍ ജനം എനിക്കു സമര്‍പ്പിക്കുന്ന കാഴ്ചകള്‍ നിങ്ങളെ ഞാന്‍ ഏല്‍പിച്ചിരിക്കുന്നു. അവ നിനക്കും നിന്റെ പുത്രന്‍മാര്‍ക്കും എന്നേക്കുമുള്ള ഓഹരിയായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 9 : ബലിപീഠത്തിലെ അഗ്നിയില്‍ ദഹിപ്പിക്കാതെ മാറ്റിവയ്ക്കുന്ന അതിവിശുദ്ധ വസ്തുക്കളില്‍ അവര്‍ എനിക്കര്‍പ്പിക്കുന്ന വഴിപാടുകള്‍, ധാന്യബലികള്‍, പാപപരിഹാരബലികള്‍, പ്രായശ്ചിത്തബലികള്‍ എന്നിവ നിന്റെ ഓഹരിയായിരിക്കും. ഇവനീയും പുത്രന്‍മാരും അതിവിശുദ്ധമായിക്കരുതണം. Share on Facebook Share on Twitter Get this statement Link
  • 10 : വിശുദ്ധമായ ഒരു സ്ഥലത്തുവച്ച് അതു ഭക്ഷിക്കണം. പുരുഷന്‍മാര്‍ക്കെല്ലാം അതില്‍നിന്നു ഭക്ഷിക്കാം; അതു വിശുദ്ധമാണ്. Share on Facebook Share on Twitter Get this statement Link
  • 11 : ഇസ്രായേല്‍ ജനം നല്‍കുന്ന സകല നേര്‍ച്ചകാഴ്ച്ചകളും അവരുടെ നീരാജനങ്ങളും നിന്റേതായിരിക്കും; ഇവ നിനക്കും പുത്രന്‍മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി ഞാന്‍ തന്നിരിക്കുന്നു. നിന്റെ കുടുംബത്തില്‍ ശുദ്ധിയുള്ളവര്‍ക്കെല്ലാം അതില്‍നിന്നു ഭക്ഷിക്കാം. Share on Facebook Share on Twitter Get this statement Link
  • 12 : ഇസ്രായേല്യര്‍ ആദ്യഫലമായി കര്‍ത്താവിനു സമര്‍പ്പിക്കുന്ന ഏറ്റവും വിശിഷ്ടമായ എണ്ണയും വീഞ്ഞും ധാന്യവും ഞാന്‍ നിനക്കു നല്‍കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : അവര്‍ കര്‍ത്താവിനു കൊണ്ടുവരുന്ന, തങ്ങളുടെ ദേശത്തെ ആദ്യം പാകമാകുന്ന ഫലങ്ങള്‍ നിനക്കുള്ളതായിരിക്കും; നിന്റെ കുടുംബത്തില്‍ ശുദ്ധിയുള്ളവര്‍ക്കെല്ലാം അതില്‍നിന്നു ഭക്ഷിക്കാം. Share on Facebook Share on Twitter Get this statement Link
  • 14 : ഇസ്രായേലില്‍ ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ടതൊക്കെയും നിനക്കുള്ളതായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 15 : അവര്‍ കര്‍ത്താവിനു സമര്‍പ്പിക്കുന്ന കടിഞ്ഞൂലുകള്‍ - മനുഷ്യന്റെയോ മൃഗത്തിന്റെയോ ആകട്ടെ - നിനക്ക് അവകാശപ്പെട്ടതായിരിക്കും. എന്നാല്‍, മനുഷ്യരുടെയും അശുദ്ധ മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ വീണ്ടെടുക്കാന്‍ അനുവദിക്കണം. Share on Facebook Share on Twitter Get this statement Link
  • 16 : ഒരു മാസം പ്രായ മാകുമ്പോഴാണ് അവയെ വീണ്ടെടുക്കേണ്ടത്. അതിനുള്ള തുക, ഒരു ഷെക്കലിന് ഇരുപതു ഗേരാ എന്നു വിശുദ്ധസ്ഥലത്തു നിലവിലുള്ള നിരക്കനുസരിച്ച്, അഞ്ചു ഷെക്കല്‍ വെള്ളിയായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 17 : എന്നാല്‍, പശു, ചെമ്മരിയാട്, കോലാട് എന്നിവയുടെ കടിഞ്ഞൂലുകളെ വീണ്ടെടുക്കേണ്ടതില്ല. അവ വിശുദ്ധമാണ്. അവയുടെ രക്തം ബലിപീഠത്തിന്‍മേല്‍ തളിക്കുകയും, കൊഴുപ്പ് കര്‍ത്താവിനു സുഗന്ധവാഹിയായ ദഹനബലിയായി അര്‍പ്പിക്കുകയും വേണം. Share on Facebook Share on Twitter Get this statement Link
  • 18 : നീരാജനം ചെയ്ത നെഞ്ചും വലത്തെ കാല്‍ക്കുറകും പോലെ അവയുടെ മാംസം നിനക്കവകാശപ്പെട്ടതാണ്. Share on Facebook Share on Twitter Get this statement Link
  • 19 : ഇസ്രായേല്‍ ജനം കര്‍ത്താവിനു നീരാജനമായി സമര്‍പ്പിക്കുന്ന വിശുദ്ധ കാഴ്ചകളെല്ലാം നിനക്കും പുത്രന്‍മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി ഞാന്‍ നല്‍കുന്നു; കര്‍ത്താവിന്റെ സന്നിധിയില്‍ നിനക്കും സന്തതികള്‍ക്കും ഇത് എന്നേക്കും നിലനില്‍ക്കുന്ന അലംഘനീയമായ ഉടമ്പടിയായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 20 : കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്തു: ഇസ്രായേലില്‍ നിനക്കു ഭൂമി അവകാശമായി ലഭിക്കുകയില്ല; അവരെപ്പോലെ നിനക്ക് ഓഹരിയും ഉണ്ടായിരിക്കുകയില്ല. ഞാനാണു നിന്റെ അവകാശവും ഓഹരിയും. Share on Facebook Share on Twitter Get this statement Link
  • ലേവ്യരുടെ വിഹിതം
  • 21 : സമാഗമകൂടാരത്തില്‍ ലേവ്യര്‍ ചെയ്യുന്ന ശുശ്രൂഷയ്ക്ക്, ഇസ്രായേലില്‍നിന്നു ലഭിക്കുന്ന ദശാംശമായിരിക്കും പ്രതിഫലം. Share on Facebook Share on Twitter Get this statement Link
  • 22 : പാപം ചെയ്തു മരിക്കാതിരിക്കാന്‍ ഇസ്രായേല്‍ജനം മേലില്‍ സമാഗമകൂടാരത്തെ സമീപിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 23 : ലേവ്യര്‍ സമാഗമകൂടാരത്തിലെ ശുശ്രൂഷകള്‍ നിര്‍വഹിക്കണം. തങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്വവും അവര്‍ വഹിക്കണം. ഇത് എല്ലാ തലമുറകള്‍ക്കും ഉള്ള വ്യവസ്ഥയാണ്. ഇസ്രായേലില്‍ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 24 : എന്നാല്‍, ഇസ്രായേല്‍ ജനം കര്‍ത്താവിനു നീരാജനമായി സമര്‍പ്പിക്കുന്ന ദശാംശം ലേവ്യര്‍ക്ക് അവകാശമായി ഞാന്‍ നല്‍കിയിരിക്കുന്നു. അതുകൊണ്ടാണ്, ഇസ്രായേല്യരുടെ ഇടയില്‍ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കുകയില്ല എന്നു ഞാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 25 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 26 : ലേവ്യരെ അറിയിക്കുക, ഇസ്രായേലില്‍ നിന്നു ഞാന്‍ അവകാശമായി തന്നിരിക്കുന്ന ദശാംശം നിങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ ദശാംശം കര്‍ത്താവിനു നീരാജനമായി സമര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 27 : നിങ്ങളുടെ ഈ കാഴ്ചമെതിക്കളത്തില്‍നിന്നുള്ള ധാന്യംപോലെയും നിറഞ്ഞ ചക്കില്‍നിന്നുള്ള വീഞ്ഞുപോലെയും പരിഗണിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 28 : ഇസ്രായേലില്‍ നിന്നു സ്വീകരിക്കുന്ന ദശാംശങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ കര്‍ത്താവിനു നീരാജനം അര്‍പ്പിക്കണം. കര്‍ത്താവിനുള്ള ഈ കാഴ്ച പുരോഹിതനായ അഹറോനു കൊടുക്കണം. Share on Facebook Share on Twitter Get this statement Link
  • 29 : നിങ്ങള്‍ക്കു ലഭിക്കുന്ന കാഴ്ചകളില്‍ ഏറ്റവും ശ്രേഷ്ഠവും വിശുദ്ധവും ആയതില്‍നിന്നു കര്‍ത്താവിന്റെ നീരാജനം അവിടുത്തേക്കു സമര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 30 : ആകയാല്‍ നീ അവരോടു പറയുക: ഉത്തമഭാഗം അര്‍പ്പിച്ചുകഴിഞ്ഞ്, ബാക്കിയുള്ളതു ധാന്യവും മുന്തിരിയുംപോലെ, ലേവ്യര്‍ക്കുള്ളതാണ്. Share on Facebook Share on Twitter Get this statement Link
  • 31 : സമാഗമകൂടാരത്തില്‍ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലമാകയാല്‍ നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അത് എവിടെവച്ചു വേണമെങ്കിലും ഭക്ഷിക്കാം. Share on Facebook Share on Twitter Get this statement Link
  • 32 : ഏറ്റവും നല്ലഭാഗം നീരാജനം ചെയ്തു കഴിഞ്ഞാല്‍, പിന്നെ അതുനിമിത്തം നിങ്ങള്‍ക്കു കുറ്റമുണ്ടാകയില്ല. ഇസ്രായേല്‍ അര്‍പ്പിച്ച വിശുദ്ധ വസ്തുക്കളെ നിങ്ങള്‍ അശുദ്ധമാക്കുന്നില്ല; അതുകൊണ്ടു നിങ്ങള്‍ മരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 21:06:50 IST 2024
Back to Top