Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

പതിനേഴാം അദ്ധ്യായം


അദ്ധ്യായം 17

    അഹറോന്റെ വടി
  • 1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു : Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്‍ജനത്തോടു പറയുക, ഗോത്രത്തിന് ഒന്നുവീതം എല്ലാ ഗോത്രനേതാക്കന്‍മാരിലും നിന്നു പന്ത്രണ്ടു വടി വാങ്ങി ഓരോന്നിലും പേരെഴുതുക. Share on Facebook Share on Twitter Get this statement Link
  • 3 : ലേവി ഗോത്രത്തിന്റെ വടിയില്‍ അഹറോന്റെ പേരെഴുതുക. കാരണം, ഓരോ ഗോത്രത്തലവനും ഓരോ വടി ഉണ്ടായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 4 : സമാഗമകൂടാരത്തില്‍ ഞാന്‍ നിങ്ങള്‍ക്കു ദര്‍ശനം അനുവദിക്കുന്ന സാക്ഷ്യപേടകത്തിനു മുമ്പില്‍ നീ അവ വയ്ക്കണം. Share on Facebook Share on Twitter Get this statement Link
  • 5 : ഞാന്‍ തിരഞ്ഞെടുക്കുന്നവന്റെ വടി തളിര്‍ക്കും. അങ്ങനെ നിങ്ങള്‍ക്കെതിരായുള്ള ഇസ്രായേല്‍ ജനത്തിന്റെ പിറുപിറുപ്പ് ഞാന്‍ അവസാനിപ്പിക്കും. മോശ ഇസ്രായേല്‍ ജനത്തോടു സംസാരിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : എല്ലാ ഗോത്രത്തലവന്‍മാരും ഗോത്രത്തിന് ഒരു വടി എന്ന കണക്കില്‍ പന്ത്രണ്ടു വടി മോശയ്ക്കു കൊടുത്തു. അഹറോന്റെ വടി മറ്റു വടികളോടൊപ്പം ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : സാക്ഷ്യകൂടാരത്തില്‍ കര്‍ത്താവിന്റെ മുമ്പില്‍ മോശ വടികള്‍ വച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : പിറ്റേദിവസം മോശ സാക്ഷ്യകൂടാരത്തിലേക്കു ചെന്നു. ലേവി കുടുംബത്തിനു വേണ്ടിയുള്ള അഹറോന്റെ വടി മുളപൊട്ടി പൂത്തു തളിര്‍ത്തു ബദാം പഴങ്ങള്‍ കായിച്ചു നിന്നു. Share on Facebook Share on Twitter Get this statement Link
  • 9 : മോശ വടികള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നെടുത്തു ജനത്തിന്റെ അടുത്തേക്കു കൊണ്ടുവന്നു. ഓരോരുത്തനും സ്വന്തം വടി നോക്കിയെടുത്തു. Share on Facebook Share on Twitter Get this statement Link
  • 10 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: അവരുടെ പിറുപിറുപ്പ് അവസാനിപ്പിക്കുന്നതിനും അവര്‍ മരിക്കാതിരിക്കുന്നതിനും കലഹക്കാര്‍ക്ക് ഒരടയാളമായി സൂക്ഷിക്കുന്നതിനും വേണ്ടി അഹറോന്റെ വടി സാക്ഷ്യപേടകത്തിനു മുമ്പില്‍ വയ്ക്കുക. Share on Facebook Share on Twitter Get this statement Link
  • 11 : മോശ അപ്രകാരം ചെയ്തു. കര്‍ത്താവു കല്‍പിച്ചതുപോലെ അവന്‍ പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : ഇസ്രായേല്‍ ജനം മോശയോടു പറഞ്ഞു: ഇതാ ഞങ്ങള്‍ മരിക്കുന്നു; ഞങ്ങള്‍ നശിക്കുന്നു; ഒന്നൊഴിയാതെ ചത്തൊടുങ്ങുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവിന്റെ കൂടാരത്തെ സമീപിക്കുന്ന ഏവനും മരിക്കുന്നു; ഞങ്ങളെല്ലാവരും നശിക്കണമോ? Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 23:05:14 IST 2024
Back to Top