Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

ഹെബ്രായര്‍

,

ഒ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 9

    ബലി, പഴയതും പുതിയതും
  • 1 : ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൗമികമായ വിശുദ്ധ സ്ഥലവും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്ധ സ്ഥലമെന്നു വിളിക്കപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധ സ്ഥലം എന്നു വിളിക്കപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അതില്‍ സ്വര്‍ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞവാഗ്ദാനപേടകവും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ കലശ വും അഹറോന്റെ തളിര്‍ത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതില്‍ സൂക്ഷിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : പേടകത്തിനു മീതെ കൃപാസനത്തിന്‍മേല്‍ നിഴല്‍ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല. Share on Facebook Share on Twitter Get this statement Link
  • 6 : ഇവയെല്ലാം സജ്ജീകരിച്ചതിനുശേഷം, പുരോഹിതന്‍മാര്‍ എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ചു ശുശ്രൂഷ നിര്‍വഹിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം, ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു പരിശുദ്ധാത്മാവ് ഇതിനാല്‍ വ്യക്തമാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്. Share on Facebook Share on Twitter Get this statement Link
  • 10 : നവീകരണകാലം വരെ നിലവിലിരുന്ന ഭക്ഷണപാനീയങ്ങള്‍, പല വിധ ക്ഷാളനങ്ങള്‍ എന്നിങ്ങനെ ശാരീരിക നിയമങ്ങളോടു മാത്രമേ അവയ്ക്കു ബന്ധമുള്ളൂ. Share on Facebook Share on Twitter Get this statement Link
  • 11 : എന്നാല്‍, വരാനിരിക്കുന്ന നന്‍മകളുടെ പ്രധാനപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണവും മനുഷ്യനിര്‍മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍പ്പെടാത്തതുമായ കൂടാരത്തിലൂടെ എന്നേക്കുമായി ശ്രീകോവിലില്‍ അവന്‍ പ്രവേശിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : അവന്‍ അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചതു കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്. Share on Facebook Share on Twitter Get this statement Link
  • 13 : കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : എങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെനിര്‍ജീവ പ്രവൃത്തികളില്‍നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല! Share on Facebook Share on Twitter Get this statement Link
  • 15 : വിളിക്കപ്പെട്ടവര്‍ വാഗ്ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്, അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉട മ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവര്‍ക്ക് അവന്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 16 : മരണപത്രത്തിന്റെ കാര്യത്തില്‍, അത് എഴുതിയവന്റെ മരണം സ്ഥിരീകരിക്കപ്പെടണം. Share on Facebook Share on Twitter Get this statement Link
  • 17 : മരണപത്രം സാധൂകരിക്കപ്പെടുന്നതു മരണശേഷം മാത്രമാണ്; അതുണ്ടാക്കിയവന്‍ ജീവിച്ചിരിക്കെ അ തിന് ഒരു സാധുതയുമില്ലല്ലോ. Share on Facebook Share on Twitter Get this statement Link
  • 18 : അതിനാല്‍, രക്തം കൂടാതെയല്ല ആദ്യത്തെ ഉടമ്പടിയും ഉറപ്പിക്കപ്പെട്ടത്. Share on Facebook Share on Twitter Get this statement Link
  • 19 : മോശ നിയമത്തിലെ ഓരോ കല്‍പനയും ജനങ്ങളോടു പ്രഖ്യാപിച്ചപ്പോള്‍ അവന്‍ പശുക്കിടാക്കളുടെയും ആടുകളുടെയും രക്തം ജലത്തില്‍ കലര്‍ത്തി ചെ മന്ന ആട്ടിന്‍രോമവും ഹിസോപ്പുചെടിയും ഉപയോഗിച്ചു പുസ്തകത്തിന്‍മേലും ജനങ്ങളുടെമേലും തളിച്ചുകൊണ്ടു Share on Facebook Share on Twitter Get this statement Link
  • 20 : പറഞ്ഞു: ഇതുദൈവം നിങ്ങളോടു കല്‍പിച്ചിരിക്കുന്ന ഉട മ്പടിയുടെ രക്തമാണ്. Share on Facebook Share on Twitter Get this statement Link
  • 21 : അപ്രകാരം തന്നെ കൂടാരത്തിന്‍മേലും ശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങളിന്‍മേലും ആ രക്തം അവന്‍ തളിച്ചു. Share on Facebook Share on Twitter Get this statement Link
  • 22 : നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല. Share on Facebook Share on Twitter Get this statement Link
  • 23 : സ്വര്‍ഗീയ കാര്യങ്ങളുടെ സാദൃശ്യമായിരിക്കുന്നവ ഇപ്രകാരം ശുദ്ധീകരിക്കപ്പെടുക ആവശ്യമായിരുന്നു; സ്വര്‍ഗീയ കാര്യങ്ങളാകട്ടെ കൂടുതല്‍ ശ്രേഷ്ഠമായ ബലികളാലും. Share on Facebook Share on Twitter Get this statement Link
  • 24 : മനുഷ്യനിര്‍മിതവും സാക്ഷാല്‍ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ഗത്തിലേക്കുതന്നെയാണ് യേശു പ്രവേശിച്ചത്. Share on Facebook Share on Twitter Get this statement Link
  • 25 : അത്, പ്രധാനപുരോഹിതന്‍ തന്‍േറതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധ സ്ഥലത്തേക്ക് ആണ്ടുതോ റും പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍പ്പിക്കാനായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 26 : ആയിരുന്നെങ്കില്‍ ലോകാരംഭംമുതല്‍ പലപ്രാവശ്യം അവന്‍ പീഡ സഹിക്കേണ്ടി വരുമായിരുന്നു. കാലത്തിന്റെ പൂര്‍ണതയില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട് പാപത്തെനശിപ്പിക്കാന്‍ ഇപ്പോള്‍ ഇതാ, അവന്‍ ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; Share on Facebook Share on Twitter Get this statement Link
  • 28 : അ തിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 12:46:13 IST 2024
Back to Top