Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

ഹെബ്രായര്‍

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    ക്രിസ്തു പുതിയ ഉടമ്പടിയുടെമധ്യസ്ഥന്‍
  • 1 : ഇതുവരെ പ്രതിപാദിച്ചതിന്റെ ചുരുക്കം ഇതാണ്: സ്വര്‍ഗത്തില്‍ മഹിമയുടെ സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ വിശുദ്ധവസ്തുക്കളുടെയും മനുഷ്യനിര്‍മിതമല്ലാത്തതും കര്‍ത്താവിനാല്‍ സ്ഥാപിത വുമായ സത്യകൂടാരത്തിന്റെയും ശുശ്രൂഷ കനാണ്. Share on Facebook Share on Twitter Get this statement Link
  • 3 : പ്രധാനപുരോഹിതന്‍മാര്‍ കാഴ്ച കളും ബലികളും സമര്‍പ്പിക്കുവാനാണ് നിയോഗിക്കപ്പെടുന്നത്. അതിനാല്‍, സമര്‍പ്പിക്കാനായി എന്തെങ്കിലും ഉണ്ടായിരിക്കുക അവനും ആവശ്യമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അവന്‍ ഭൂമിയില്‍ ആയിരുന്നെങ്കില്‍, നിയമപ്രകാരം കാഴ്ചകളര്‍പ്പിക്കുന്ന പുരോഹിതന്‍മാര്‍ അവിടെ ഉള്ളതുകൊണ്ടു പുരോഹിതനേ ആകുമായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 5 : സ്വര്‍ഗീയ വസ്തുക്കളുടെ സാദൃശ്യത്തെയും നിഴലിനെയുമാണ് അവര്‍ ശുശ്രൂഷിക്കുന്നത്. മോശ കൂടാരം തീര്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ ദൈവം ഇപ്രകാരം അവനെ ഉപദേശിച്ചു: പര്‍വതത്തില്‍വച്ചു നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച് എല്ലാം ചെയ്യാന്‍ ശ്രദ്ധിച്ചുകൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 6 : ഇപ്പോഴാകട്ടെ, ക്രിസ്തു കൂടുതല്‍ ശ്രേഷ്ഠമായ വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ ഒരു ഉടമ്പടിയുടെ മധ്യസ്ഥനായിരിക്കുന്നതുപോലെ പഴയതിനെക്കാള്‍ കൂടുതല്‍ ശ്രേഷ്ഠമായ ഒരു ശുശ്രൂഷകസ്ഥാനവും അവനു ലഭിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കില്‍ രണ്ടാമതൊന്നിന് അവസരമുണ്ടാകുമായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 8 : അവിടുന്ന് അവരെ കുറ്റപ്പെടുത്തിക്കൊണ്ട് അരുളിചെയ്യുന്നു: കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ക്കുടുംബവും യൂദാക്കുടുംബവുമായി ഞാന്‍ ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുന്ന ദിവസങ്ങള്‍ വരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ആ ഉടമ്പടി, അവരുടെ പിതാക്കന്‍മാരെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ അവരെ കൈപിടിച്ചുനടത്തിയ ആദിവസം അവരുമായി ചെയ്ത ഉടമ്പടിപോലെ ആയിരിക്കുകയില്ല. എന്തെന്നാല്‍, Share on Facebook Share on Twitter Get this statement Link
  • 10 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ എന്റെ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല. അതുകൊണ്ട് ഞാനും അവരെ ശ്രദ്ധിച്ചില്ല. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ ഭവനവുമായി ഞാന്‍ ചെയ്യുന്ന ഉടമ്പടി ഇതാണ്: എന്റെ നിയമങ്ങള്‍ അവരുടെ മനസ്‌സില്‍ ഞാന്‍ സ്ഥാപിക്കും. അവരുടെ ഹൃദയത്തില്‍ ഞാന്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കും, അവര്‍ എനിക്കു ജനവും. Share on Facebook Share on Twitter Get this statement Link
  • 11 : ആരും തന്റെ സഹപൗരനെയോ സഹോദരനെയോ കര്‍ത്താവിനെ അറിയുക എന്നു പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. എന്തെന്നാല്‍, അവരിലെ ഏറ്റവും ചെറിയവന്‍മുതല്‍ ഏറ്റവും വലിയ വന്‍ വരെ എല്ലാവരും എന്നെ അറിയും. Share on Facebook Share on Twitter Get this statement Link
  • 12 : അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 01:08:07 IST 2024
Back to Top