Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

1 തിമോത്തേയോസ്

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    പെരുമാറ്റക്രമം
  • 1 : നിന്നെക്കാള്‍ പ്രായമുള്ളവനെ ശകാരിക്കരുത്. അവനെ പിതാവിനെപ്പോലെയുംയുവാക്കന്മാരെ സഹോദരന്മാരെപ്പോലെയും Share on Facebook Share on Twitter Get this statement Link
  • 2 : പ്രായം ചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയുംയുവതികളെ നിര്‍മ്മലതയോടെ സഹോദരിമാരെപ്പോലെയും പരിഗണിച്ച് ഉപദേശിക്കുക. Share on Facebook Share on Twitter Get this statement Link
  • വിധവകളെക്കുറിച്ച്
  • 3 : യഥാര്‍ത്ഥത്തില്‍ വിധവകളായിരിക്കുന്നവരെ Share on Facebook Share on Twitter Get this statement Link
  • 4 : മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കില്‍ അവര്‍ ആദ്യമായി തങ്ങളുടെ കുടുബത്തോടുള്ള മതപരമായ കര്‍ത്തവ്യം എന്താണെന്ന് മനസ്സിലാക്കുകയും തങ്ങളുടെ മാതാപിതാക്കളോടുള്ള കടമ നിറവേറ്റുകയും ചെയ്യട്ടെ. അത് ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യമാണ്. Share on Facebook Share on Twitter Get this statement Link
  • 5 : ഏകാകിനിയായ ഒരുയാഥാര്‍ത്ഥവിധവയാകട്ടെ, ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് അപേക്ഷകളിലും പ്രാര്‍ത്ഥനകളിലും ദിനരാത്രങ്ങള്‍ ചെലവഴിക്കുന്നു. എന്നാല്‍, Share on Facebook Share on Twitter Get this statement Link
  • 6 : സുഖാനുഭവങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ മരിച്ചുകഴിഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍കുറ്റമറ്റവരായിരിക്കാന്‍വേണ്ടി നീ ഇതെല്ലാം അവരെ ഉദ്‌ബോധിപ്പിക്കുക. Share on Facebook Share on Twitter Get this statement Link
  • 8 : ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്. Share on Facebook Share on Twitter Get this statement Link
  • 9 : അറുപത്‌വയസ്സില്‍ കുറയാതെ പ്രായമുള്ളവളും ഒരുവന്റെമാത്രം ഭാര്യയായിരുന്നവളുമായ സ്ത്രീയെ മാത്രമേ വിധവകളുടെ ഗണത്തില്‍ ചേര്‍ക്കാവൂ. Share on Facebook Share on Twitter Get this statement Link
  • 10 : മാത്രമല്ല, അവള്‍ സത്പ്രവൃത്തികള്‍വഴി ജനസമ്മതി, നേടിയിട്ടുള്ളവളുമായിരിക്കണം. അതായത്, സ്വന്തസന്താനങ്ങളെ നന്നായി വളര്‍ത്തുകയും അധിഥിസത്കാരത്തില്‍ താത്പര്യം കാണിക്കുകയും വിശുദ്ധരുടെ പാദങ്ങള്‍ കഴുകുകയും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും എല്ലാവിധസത്പ്രവര്‍ത്തികള്‍ക്കുവേണ്ടി തന്നെത്തന്നെ അര്‍പ്പിക്കുകയും ചെയ്തിട്ടുള്ളവരായിക്കണം. Share on Facebook Share on Twitter Get this statement Link
  • 11 : എന്നാല്‍, പ്രായംകുറഞ്ഞവിധവകളെ മേല്പറഞ്ഞഗണത്തില്‍ ചേര്‍ത്തുകൂടാ. കാരണം, അവര്‍ ക്രിസ്തുവിനു വിരുദ്ധമായി സുഖഭോഗങ്ങളില്‍ മുഴുകി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെന്നുവരാം. Share on Facebook Share on Twitter Get this statement Link
  • 12 : അപ്പോള്‍ അവര്‍ തങ്ങളുടെ ആദ്യവിശ്വസ്തത ഉപേക്ഷിച്ചതുകൊണ്ടു കുറ്റക്കാരായി വിധിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 13 : കൂടാതെ അവര്‍ അലസകളായി വീടുകള്‍തോറും കയറിയിറങ്ങിനടക്കുന്നു. അലസകളാവുക മാത്രമല്ല, അപവാദങ്ങള്‍ പ്രചരിപ്പിച്ചും മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപ്പെട്ട് അനുചിതമായ സംസാരത്തില്‍ മുഴുകിയും നടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അതിനാല്‍, ചെറുപ്പക്കാരികളായ വിധവകള്‍ വിവാഹംകഴിച്ച് അമ്മമാരായി വീടുഭരിക്കണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയായാല്‍ ശത്രുവിനു നമ്മെ കുറ്റപ്പെടുത്താന്‍ അവസരം ഇല്ലാതാകും. Share on Facebook Share on Twitter Get this statement Link
  • 15 : എന്തെന്നാല്‍, ചില ആളുകള്‍ ഇതിനകംതന്നെ പിശാചിന്റെ മാര്‍ഗ്ഗത്തിലേക്കു വഴുതിപ്പോയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : വിശ്വാസിനിയായ ഏതെങ്കിലും സ്ത്രീക്ക് വിധവകളായ ബന്ധുക്കളുണ്ടെങ്കില്‍ അവള്‍ അവര്‍ക്കുവേണ്ട സഹായം നല്കണം. അല്ലാതെ സഭയെ ഭാരപ്പെടുത്തരുത്. അപ്പോള്‍യാഥാര്‍തത്ഥവിധവകളെ സഹായിക്കുന്നതിനു സഭയ്ക്കു കൂടുതല്‍ സൗകര്യം ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • സഭനേതാക്കന്മാരെപ്പറ്റി
  • 17 : സഭയെ നന്നായി ഭരിക്കുന്ന ശ്രേഷ്ടന്മാര്‍, പ്രത്യകിച്ച്, പ്രസംഗത്തിലും പ്രബോധനത്തിലും നിരന്തരം ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൂടുതല്‍ ബഹുമാനത്തിനര്‍ഹരായി പരിഗണിക്കപ്പെടണം. Share on Facebook Share on Twitter Get this statement Link
  • 18 : ധാന്യങ്ങള്‍ ചവിട്ടിമെതിക്കുന്ന കാളയുടെ വായ് നീ മൂടിക്കെട്ടരുത് എന്നും വേലചെയ്യുന്നവന്‍ കൂലിക്ക് അര്‍ഹനാണെന്നും വിശുദ്ധലിഖിതം പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : രണ്ടോ മുന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ടനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 20 : പാപകൃത്യങ്ങളില്‍ നിരന്തരം വ്യാപരിക്കുന്നവരെ എല്ലാവരുടെയും മുമ്പില്‍വച്ചു ശകാരിക്കുക. മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാന്‍ അതു സഹായിക്കും. Share on Facebook Share on Twitter Get this statement Link
  • 21 : ഈ നിയമങ്ങള്‍ മുന്‍വിധിയോ പക്ഷപാതമോ കൂടാതെ പാലിക്കാന്‍ ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരുടെയും മുമ്പാകെ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : ആര്‍ക്കെങ്കിലും കൈവയ്പു നല്കുന്നതില്‍ തിടുക്കംകൂട്ടുകയോ മറ്റൊരാളുടെ പാപങ്ങളില്‍ പങ്കുചേരുകയോ അരുത്. Share on Facebook Share on Twitter Get this statement Link
  • 23 : നീ വിശുദ്ധി പാലിക്കണം. വെള്ളം മാത്രമേ കുടിക്കൂ എന്ന നിര്‍ബന്ധം വിടുക. നിന്റെ ഉദരത്തെയും നിനക്കു കൂടെക്കൂടെ ഉണ്ടാകാറുള്ള രോഗങ്ങളെയും പരിഗണിച്ച് അല്പം വീഞ്ഞ് ഉപയോഗിച്ചുകൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 24 : ചിലരുടെ പാപങ്ങള്‍ നേരെന്യായവിധിയിലേക്കു നയിക്കംവിധം പ്രകടമാണ്. മറ്റു ചിലരുടെ പാപങ്ങളാകട്ടെ, കുറെക്കഴിഞ്ഞവെളിപ്പെടുകയുള്ളു. Share on Facebook Share on Twitter Get this statement Link
  • 25 : അതുപോലെതന്നെ സത്പ്രവൃത്തികളും പ്രകടമാണ്; അഥവാ സ്പഷ്ടമല്ലെങ്കില്‍ത്തന്നെയും അവയെ മറച്ചുവയ്ക്കുക സാദ്ധ്യമല്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 20:11:05 IST 2024
Back to Top