Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

1 തിമോത്തേയോസ്

,

നാലാം അദ്ധ്യായം


അദ്ധ്യായം 4

    കപടോപദേഷ്ടാക്കള്‍
  • 1 : വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിക്കമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : മനഃസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനു കാരണം. Share on Facebook Share on Twitter Get this statement Link
  • 3 : അവര്‍ വിവാഹം പാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവന്‍ കൃതജ്ഞതാപൂര്‍വ്വം ആസ്വദിക്കാന്‍വേണ്ടി ദൈവം സൃഷ്ടിച്ചതാണ്. Share on Facebook Share on Twitter Get this statement Link
  • 4 : എന്തെന്നാല്‍, ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ് ക്യതജ്ഞതാപൂര്‍വ്വമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല. Share on Facebook Share on Twitter Get this statement Link
  • 5 : കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധികരിക്കപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • യാഥാര്‍ത്ഥ ശുശ്രുഷകന്‍
  • 6 : ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും-വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നല്ല വിശ്വാസസംഹിതയാലും പരിപോഷിപ്പിക്കുന്ന ശുശ്രുഷകന്‍. Share on Facebook Share on Twitter Get this statement Link
  • 7 : ലൗകികവും അര്‍ത്ഥശൂന്യവുമായ കെട്ടുകഥകള്‍ നീ തീര്‍ത്തും അവഗണിക്കുക. ദൈവഭക്തിയില്‍ പരിശിലനം നേടുക. Share on Facebook Share on Twitter Get this statement Link
  • 8 : ശാരിരികമായ പരിശീലനംകൊണ്ടു കുറച്ചു പ്രയോജനമുണ്ട്, എന്നാല്‍ ആത്മീയത എല്ലാവിധത്തിലും വിലയുള്ളതാണ്. എന്തുകൊണ്ടെന്നാല്‍, അത് ഈ ജീവിതത്തെയും വരാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്ദാനങ്ങള്‍ ഉള്‍കൊള്ളുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്. Share on Facebook Share on Twitter Get this statement Link
  • 10 : ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് നാം അധ്വാനിക്കുന്നതും പോരാടുന്നതെന്നും. എല്ലാമനുഷ്യരുടെയും, വിശിഷ്യ വിശ്വാസികളുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തിലാണു നാം പ്രത്യാശയര്‍പ്പിച്ചിരിക്കുന്നത് Share on Facebook Share on Twitter Get this statement Link
  • 11 : ഇപ്പറഞ്ഞവയെല്ലാം നീ അധികാരപൂര്‍വ്വം പഠിപ്പിക്കുക. Share on Facebook Share on Twitter Get this statement Link
  • 12 : ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികള്‍ക്കു മാതൃകയായിരിക്കുക. Share on Facebook Share on Twitter Get this statement Link
  • 13 : വരുന്നതുവരെ വിശുദ്ധലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍ നല്കുന്നതിലും അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 14 : പ്രവചനപ്രകാരവും സഭാശ്രേഷ്ടന്മാരുടെ കൈവയ്പൂവഴിയും നിനക്കു നല്കപ്പെട്ട കൃപാവരം അവഗണിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 15 : ഈ കര്‍ത്തവ്യങ്ങളെല്ലാം നീ അനുഷ്ടിക്കുക; അവയിക്കുവേണ്ടി ആത്മാപ്പണം ചെയ്യുക; അങ്ങനെ എല്ലാവരും നിന്റെ പുരോഗതികാണാന്‍ ഇടയാകട്ടെ. Share on Facebook Share on Twitter Get this statement Link
  • 16 : നിന്നെ കുറിച്ചും ശ്രദ്ധിക്കുക, അവയില്‍ ഉറച്ചുനില്ക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നെത്തന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 16:29:56 IST 2024
Back to Top