Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

1 തിമോത്തേയോസ്

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    മെത്രാന്‍ സ്ഥാനത്തെപ്പറ്റി
  • 1 : മെത്രാന്‍സ്ഥാനം ആഗ്രഹിക്കുന്നവന്‍ ഉല്‍കൃഷ്ടമായ ഒരു ജോലിയാണ് ആഗ്രഹിക്കുന്നത് എന്നതു സത്യമാണ്. Share on Facebook Share on Twitter Get this statement Link
  • 2 : മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; സൗമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 4 : അവന്‍ തന്റെ കുടുബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 5 : സ്വന്തം കുടുബത്തെ ഭരിക്കാന്‍ അിറഞ്ഞുകൂടാത്തവന്‍ ദൈവത്തന്റെ സഭയെ എങ്ങനെ ഭരിക്കും? Share on Facebook Share on Twitter Get this statement Link
  • 6 : അവന്‍ പുതുതായി വിശ്വസം സ്വീകരിച്ചവനായിരിക്കരുത്; ആയിരുന്നാല്‍ അവന്‍ അഹങ്കാരംകൊണ്ടു മതിമറന്നു പിശാചിനെപ്പോലെ ശിക്ഷാവിധിക്കര്‍ഹനായിത്തീര്‍ന്നെന്നുവരും. Share on Facebook Share on Twitter Get this statement Link
  • 7 : കൂടാതെ, അവന്‍ സഭയ്ക്കു പുറത്തുള്ളവരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം: അല്ലെങ്കില്‍, ദുഷ്‌കീര്‍ത്തിയിലും പിശാചിന്റെ കെണിയിലും പെട്ടുപോയെന്നുവരാം. Share on Facebook Share on Twitter Get this statement Link
  • സഭയിലെ ഡീക്കന്മാര്‍
  • 8 : അതുപോലെതന്നെ, ഡീക്കന്മാര്‍ ഗൗരവബുദ്ധികളായിരിക്കണം: അസത്യവാദികളോ മദ്യാസക്തിക്ക് അധീനരോ ഹീനമായ ലാഭേച്ഛയുള്ളവരോ ആയിരിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 9 : അവര്‍ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ വിശ്വാസത്തിന്റെ രഹസ്യം സൂക്ഷിക്കുന്നവരാകണം. Share on Facebook Share on Twitter Get this statement Link
  • 10 : ആദ്യമേതന്നെ അവര്‍ പരീക്ഷണവിധേയരാകണം. കുറ്റമറ്റവരെന്നു തെളിയുന്നപക്ഷം അവര്‍ സഭാശുശ്രൂഷ ചെയ്യട്ടെ. Share on Facebook Share on Twitter Get this statement Link
  • 11 : അപ്രകാരംതന്നെ അവരുടെ സ്ത്രീകള്‍ ഗൗരവബുദ്ധികളും പരദുഷണം പറയാത്തവരും സംയമനമുള്ളവരും എല്ലാകാര്യങ്ങളിലും വിശ്വസ്തരുമായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 12 : ഡിക്കന്മാര്‍ ഏകപത്‌നീവ്രതം അനുഷ്ടിക്കുന്നവരും സന്താനങ്ങളെയും കുടുബത്തെയും നന്നായി നിയന്ത്രിക്കുന്നവരുമായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 13 : എന്തെന്നാല്‍, സ്തുത്യര്‍ഹമായി ശുശ്രൂഷചെയ്യുന്നവര്‍ ബഹുമാന്യമായ സ്ഥാനം നേടുകയും യേശുക്രിസതുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ച്, ആത്മധൈര്യം സമ്പാദിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • ആത്മീയജീവിത രഹസ്യം
  • 14 : നിന്റെ അടുത്തു വേഗം എത്തിച്ചേരാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : ഇപ്പോള്‍ ഇത് എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടതുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടതെങ്ങനെയെന്നു നിന്റെ അറിവിനായി നിര്‍ദേശിക്കാനാണ്, Share on Facebook Share on Twitter Get this statement Link
  • 16 : നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ടമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരിരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 23 14:49:48 IST 2024
Back to Top