Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

2 കൊറിന്തോസ്

,

ഒ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 9

    വിശുദ്ധര്‍ക്കുള്ള ധനശേഖരണം
  • 1 : വിശുദ്ധര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് എഴുതേണ്ടതില്ല. Share on Facebook Share on Twitter Get this statement Link
  • 2 : നിങ്ങളുടെ സന്നദ്ധത എനിക്കു ബോധ്യമുള്ളതാണ്. കഴിഞ്ഞവര്‍ഷംമുതല്‍ അക്കായിയായിലുള്ളവര്‍ തയ്യാറായിരിക്കുകയാണെന്ന് മക്കെദോനിയാക്കാരോടു ഞാന്‍ പ്രശംസിച്ചുപറയുകയുണ്ടായി. നിങ്ങളുടെ തീക്ഷ്ണത നിരവധിയാളുകള്‍ക്ക് ഉത്തേ ജനം നല്‍കിയിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 3 : ഇക്കാര്യത്തില്‍ നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ നിരര്‍ഥകമാകാതിരിക്കാനാണ് സഹോദരന്‍മാരെ ഞാന്‍ അയച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞിരുന്നതുപോലെ നിങ്ങള്‍ തയ്യാറായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 4 : അല്ലെങ്കില്‍ മക്കെദോനിയാക്കാര്‍ ആരെങ്കിലും എന്റെ കൂടെ വരുകയും നിങ്ങളെ ഒരുക്കമില്ലാത്തവരായി കാണുകയും ചെയ്താല്‍, നിങ്ങളുടെ കാര്യം പോകട്ടെ, ഇത്രമാത്രം വിശ്വാസം നിങ്ങളിലര്‍പ്പിച്ചതിനു ഞങ്ങള്‍ അവമാനിതരാകും. Share on Facebook Share on Twitter Get this statement Link
  • 5 : അതിനാല്‍, എനിക്കുമുമ്പേ നിങ്ങളുടെ അടുത്തുവന്ന് നിങ്ങള്‍ വാഗ്ദാനംചെയ്ത ഉദാരമായ സംഭാവന മുന്‍കൂട്ടി സജ്ജമാക്കാന്‍ സഹോദരന്‍മാരെ പ്രേരിപ്പിക്കുക ആവശ്യമാണെന്നു ഞാന്‍ കരുതി. അങ്ങനെ ആ സംഭാവന, ഞങ്ങളുടെ നിര്‍ബന്ധംമൂലമല്ല, നിങ്ങളുടെ സന്‍മനസ്‌സുകൊണ്ടാണ് ശേഖരിച്ചതെന്നു വ്യക്തമാകട്ടെ. Share on Facebook Share on Twitter Get this statement Link
  • 6 : സത്യമിതാണ്: അല്‍പം വിതയ്ക്കുന്നവന്‍ അല്‍പംമാത്രം കൊയ്യും; ധാരാളം വിതയ്ക്കുന്നവന്‍ ധാരാളം കൊയ്യും. Share on Facebook Share on Twitter Get this statement Link
  • 7 : ഓരോരുത്തരും സ്വന്തം തീരുമാനമനുസരിച്ചുവേണം പ്രവര്‍ത്തിക്കാന്‍. വൈമനസ്യത്തോടെയോ നിര്‍ബന്ധത്തിനു കീഴ്‌വഴങ്ങിയോ ആകരുത്. സന്തോഷപൂര്‍വം നല്‍കുന്നവനെയാണ് ദൈവം സ്‌നേഹിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 8 : നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം. Share on Facebook Share on Twitter Get this statement Link
  • 9 : എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവന്‍ വാരി വിതറി. അവന്‍ ദരിദ്രര്‍ക്കു ദാനംചെയ്തു. അവന്റെ നീതി എന്നേക്കും നിലനില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : വിതക്കാരനു വിത്തും ഭക്ഷിക്കാന്‍ അപ്പവുംകൊടുക്കുന്നവന്‍ നിങ്ങള്‍ക്കു വിതയ്ക്കാനുള്ള വിത്തു തരുകയും അതിനെ വര്‍ധിപ്പിക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് സമൃദ്ധമാക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 11 : നിങ്ങള്‍ ഉദാരശീലരാകേണ്ടതിന് ദൈവം നിങ്ങളെ എല്ലാവിധത്തിലും സമ്പന്നരാക്കുകയും, അതു ഞങ്ങളിലൂടെ ദൈവത്തിനു കൃതജ്ഞതാസ്‌തോത്രമായി പരിണമിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 12 : എന്തെന്നാല്‍, സേവനത്തിന്റെ ഈ ശുശ്രൂഷ വിശുദ്ധരുടെ ആവ ശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, ദൈവത്തിനര്‍പ്പിക്കുന്ന നിരവധി കൃതജ്താസ്‌തോത്രങ്ങളിലൂടെ കരകവിഞ്ഞൊഴുകുകകൂടി ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : ക്രിസ്തുവിന്റെ സുവിശേഷം ശിരസ്‌സാവഹിക്കുന്നതിനുള്ള നിങ്ങളുടെ വിധേയത്വംവഴിയും, അവരോടും മറ്റെല്ലാവരോടും നിങ്ങള്‍ക്കുള്ള കൂട്ടായ്മയുടെ ഔദാര്യംവഴിയും നിങ്ങളുടെ ശുശ്രൂഷയെപ്പറ്റി ബോധ്യപ്പെട്ട് അവര്‍ ദൈവത്തെ സ്തുതിക്കും. Share on Facebook Share on Twitter Get this statement Link
  • 14 : മാത്രമല്ല, നിങ്ങളില്‍ മികച്ചുനില്‍ക്കുന്നദൈവകൃപ നിമിത്തം അവര്‍ നിങ്ങളെ കാണാനാഗ്രഹിക്കുകയും നിങ്ങള്‍ക്കുവേണ്ടിപ്രാര്‍ഥിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 15 : അവര്‍ണനീയ മായ ദാനത്തിനു ദൈവത്തിനു സ്തുതി! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 01:52:01 IST 2024
Back to Top