Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

2 കൊറിന്തോസ്

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    ഉദാരമായ ദാനം
  • 1 : സഹോദരരേ, മക്കെദോനിയായിലെ സഭകളില്‍ വര്‍ഷിക്കപ്പെട്ട ദൈവകൃപയെക്കുറിച്ചു നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : എന്തെന്നാല്‍, ക്ലേശങ്ങളുടെ തീവ്രമായ പരീക്ഷയില്‍ അവരുടെ സന്തോഷാധിക്യവും കൊടിയ ദാരിദ്ര്യവും ഉദാരതയുടെ സമ്പത്തായി കരകവിഞ്ഞൊഴുകി. Share on Facebook Share on Twitter Get this statement Link
  • 3 : അവര്‍ തങ്ങളുടെ കഴിവനുസരിച്ചും അതില്‍ക്കവിഞ്ഞും തുറന്ന മനസ്‌സോടെ ദാനം ചെയ്‌തെന്നു സാക്ഷ്യപ്പെടുത്താന്‍ എനിക്കു സാധിക്കും. Share on Facebook Share on Twitter Get this statement Link
  • 4 : വിശുദ്ധരെ ശുശ്രൂഷിക്കുന്നതിനുള്ള ഭാഗ്യത്തില്‍ തങ്ങളെക്കൂടി ഭാഗഭാക്കുകളാക്കണമെന്ന് അവര്‍ ഞങ്ങളോട് തീവ്രമായി അപേക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : ഇതു ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല; പ്രത്യുത, ആദ്യമേതന്നെ അവര്‍ തങ്ങളെത്തന്നെ കര്‍ത്താവിനും ദൈവഹിതമനുസരിച്ച് ഞങ്ങള്‍ക്കും സമര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : അതനുസരിച്ച് തീത്തോസ് നിങ്ങളുടെയിടയില്‍ ആരംഭിച്ചിട്ടുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ അവനോട് അഭ്യര്‍ഥിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : നിങ്ങള്‍ എല്ലാകാര്യങ്ങളിലും വിശ്വാസത്തിലും പ്രഭാഷണത്തിലും വിജ്ഞാനത്തിലും സമ്പൂര്‍ണമായ ഉത്‌സാഹത്തിലും ഞങ്ങളോടുള്ള സ്‌നേഹത്തിലും മികച്ചുനില്‍ക്കുന്നതുപോലെ ഈ കാരുണ്യപ്രവര്‍ത്തനങ്ങളിലും മിക ച്ചുനില്‍ക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 8 : ഞാന്‍ നിങ്ങളോടു കല്‍പിക്കുകയല്ല, നിങ്ങളുടെ സ്‌നേഹംയഥാര്‍ഥമാണെന്ന് മറ്റുള്ളവരുടെ ഉത്‌സാഹത്തിലൂടെ തെളിയിക്കുകയാണ്. Share on Facebook Share on Twitter Get this statement Link
  • 9 : നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി - തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ. Share on Facebook Share on Twitter Get this statement Link
  • 10 : ഒരുവര്‍ഷം മുമ്പേ നിങ്ങള്‍ അഭിലഷിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയ ഈ കാര്യം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നു ഞാന്‍ ഉപദേശിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : നിങ്ങള്‍ ആഗ്രഹത്താല്‍ പ്രകടിപ്പിച്ച സന്നദ്ധത നിങ്ങളുടെ കഴിവനുസരിച്ചു പ്രവൃത്തിയിലും പ്രകടിപ്പിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 12 : താത്പര്യത്തോടെയാണു നല്‍കുന്നതെങ്കില്‍ ഒരുവന്റെ കഴിവനുസരിച്ചുള്ള ദാനം ദൈവം സ്വീകരിക്കും. കഴിവില്ലായ്മ കണക്കാക്കേണ്ടതില്ല. Share on Facebook Share on Twitter Get this statement Link
  • 13 : മറ്റുള്ളവര്‍ കഷ്ടപ്പെടരുതെന്നും നിങ്ങള്‍ കഷ്ടപ്പെടണം എന്നും അല്ല ഞാന്‍ അര്‍ഥമാക്കുന്നത്; Share on Facebook Share on Twitter Get this statement Link
  • 14 : അവരുടെ സമൃദ്ധിയില്‍നിന്ന് നിങ്ങളുടെ കുറവു നികത്തപ്പെടുന്നതിന്, നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയില്‍നിന്ന് അവരുടെ കുറവു നികത്തണമെന്നും അപ്രകാരം സമത്വമുണ്ടാകണമെന്നുമാണ്. Share on Facebook Share on Twitter Get this statement Link
  • 15 : എഴുതപ്പെട്ടിരിക്കുന്നതുപോലെ, അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല; അല്‍പം സമ്പാദിച്ചവനു കുറവുമുണ്ടായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • തീത്തോസും സഹകാരികളും
  • 16 : നിങ്ങളെക്കുറിച്ച് ഇത്തരത്തിലുള്ള ആത്മാര്‍ഥമായ താത്പര്യം തീത്തോസിന്റെ ഹൃദയത്തില്‍ ഉദിപ്പിച്ച ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : അവന്‍ ഞങ്ങളുടെ അഭ്യര്‍ഥന കൈക്കൊള്ളുക മാത്രമല്ല, വളരെ ഉത്‌സാഹത്തോടെ സ്വമനസ്‌സാലെ നിങ്ങളുടെ അടുത്തേക്കു വരുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 18 : സുവിശേഷപ്രഘോഷണത്തിന് എല്ലാ സ ഭകളിലും പ്രസിദ്ധിനേടിയ ഒരു സഹോദരനെയും അവനോടുകൂടെ ഞങ്ങള്‍ അയച്ചിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 19 : മാത്രമല്ല, കര്‍ത്താവിന്റെ മഹത്വവും ഞങ്ങളുടെ സന്‍മനസ്‌സും വെളിപ്പെടേണ്ടതിന്, ഞങ്ങള്‍ നിര്‍വഹിക്കുന്ന ഈ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ സഹ കാരിയായി സഭകളാല്‍ നിയോഗിക്കപ്പെട്ട വനാണ് ഈ സഹോദരന്‍. Share on Facebook Share on Twitter Get this statement Link
  • 20 : ഉദാരമായ ഈ ദാനം കൈകാര്യം ചെയ്യുന്നതില്‍ ആരും ഞങ്ങളെ കുറ്റപ്പെടുത്താതിരിക്കാന്‍ ഞങ്ങള്‍ ശ്ര ദ്ധിക്കുന്നുണ്ട്. Share on Facebook Share on Twitter Get this statement Link
  • 21 : കര്‍ത്താവിന്റെ മുമ്പാകെ മാത്രമല്ല, മനുഷ്യരുടെ മുമ്പാകെയും ആദരണീയമായതേ ഞങ്ങള്‍ ലക്ഷ്യമാക്കുന്നുള്ളൂ. Share on Facebook Share on Twitter Get this statement Link
  • 22 : പല കാര്യങ്ങളിലും ഉത്‌സാഹിയാണെന്നു ഞങ്ങള്‍ പലതവണ പരീക്ഷിച്ചറിഞ്ഞഞങ്ങളുടെ ഒരു സഹോദരനെക്കൂടെ അവരോടൊത്തു ഞങ്ങള്‍ അയച്ചിട്ടുണ്ട്. നിങ്ങളിലുള്ള ഉത്തമവിശ്വാസം നിമിത്തം ഇപ്പോള്‍ അവന്‍ പൂര്‍വോപരി ഉത്‌സാഹിയാണ്. Share on Facebook Share on Twitter Get this statement Link
  • 23 : തീത്തോസിനെപ്പറ്റി പറഞ്ഞാല്‍, നിങ്ങളുടെയിടയിലെ ശുശ്രൂഷയില്‍ എന്റെ പങ്കുകാരനും സഹപ്രവര്‍ത്തകനുമാണ് അവന്‍ . ഞങ്ങളുടെ സഹോദരന്‍മാരാകട്ടെ, സഭകളുടെ അപ്പസ്‌തോലന്‍മാരും ക്രിസ്തുവിന്റെ മഹത്വവുമാണ്. Share on Facebook Share on Twitter Get this statement Link
  • 24 : ആകയാല്‍, നിങ്ങളുടെ സ്‌നേഹത്തിന്റെയും നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസയുടെയും തെളിവ് സഭകളുടെ മുമ്പാകെ ഇവര്‍ക്കു നല്‍കുവിന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 17:30:24 IST 2024
Back to Top