Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

ഒ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 9

    രണ്ടാമത്തെ പെസഹാ
  • 1 : ഇസ്രായേല്‍ ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാം വര്‍ഷം ഒന്നാം മാസം സീനായ് മരുഭൂമിയില്‍വച്ചു കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു : Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്‍ ജനം നിശ്ചിത സമയത്തുതന്നെ പെസഹാ ആഘോഷിക്കണം. Share on Facebook Share on Twitter Get this statement Link
  • 3 : ഈ മാസം പതിനാലാം ദിവസം വൈകുന്നേരം എല്ലാ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു നിങ്ങള്‍ പെസഹാ ആചരിക്കണം. Share on Facebook Share on Twitter Get this statement Link
  • 4 : പെസഹാ ആചരിക്കണമെന്ന് ഇസ്രായേല്‍ ജനത്തെ മോശ അറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : അങ്ങനെ അവര്‍ ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം സീനായ് മരുഭൂമിയില്‍വച്ചു പെസഹാ ആചരിച്ചു. കര്‍ത്താവു മോശയോടു കല്‍പിച്ചതനുസരിച്ച് ഇസ്രായേല്‍ പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : ശവശരീരം സ്പര്‍ശിച്ച് അശുദ്ധരായതുകൊണ്ട് ആദിവസം പെസഹാ ആചരിക്കാന്‍ കഴിയാത്ത ചിലരുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍ മോശയുടെയും അഹറോന്റെയും അടുത്തു ചെന്നു പറഞ്ഞു: ഞങ്ങള്‍ മൃതശരീരം സ്പര്‍ശിച്ച് അശുദ്ധരായി, എന്നാല്‍, നിശ്ചിത സമയത്ത് ഇസ്രായേലിലെ മറ്റ് ആളുകളോടു ചേര്‍ന്ന് കര്‍ത്താവിനു കാഴ്ച സമര്‍പ്പിക്കുന്നതില്‍ നിന്നു ഞങ്ങളെ തടയേണ്ടതുണ്ടോ? മോശ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവ് തന്റെ ഹിതം എന്നെ അറിയിക്കുന്നതുവരെ കാത്തിരിക്കുക. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക, Share on Facebook Share on Twitter Get this statement Link
  • 10 : നിങ്ങളോ നിങ്ങളുടെ മക്കളില്‍ ആരെങ്കിലുമോ ശവശരീരം സ്പര്‍ശിച്ച് അശുദ്ധരാവുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താലും അവര്‍ കര്‍ത്താവിനു പെസഹാ ആചരിക്കണം. Share on Facebook Share on Twitter Get this statement Link
  • 11 : രണ്ടാം മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അത് ആചരിക്കണം. പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലയും കൂട്ടി പെസഹാ ഭക്ഷിക്കണം. Share on Facebook Share on Twitter Get this statement Link
  • 12 : പ്രഭാതത്തിലേക്ക് ഒന്നും അവശേഷിക്കരുത്. മൃഗത്തിന്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്. നിയമങ്ങളനുസരിച്ച് അവര്‍ പെസഹാ ആ ചരിക്കണം. Share on Facebook Share on Twitter Get this statement Link
  • 13 : എന്നാല്‍, ഒരുവന്‍ അശുദ്ധനല്ല, യാത്രയിലുമല്ല, എങ്കിലും പെസഹാ ആചരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുന്നെങ്കില്‍ അവന്‍ നിശ്ചിത സമയത്തു കര്‍ത്താവിനു കാഴ്ച നല്‍കാത്തതുകൊണ്ടു സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. അവന്‍ തന്റെ പാപത്തിന്റെ ഫലം വഹിക്കണം. Share on Facebook Share on Twitter Get this statement Link
  • 14 : നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുന്ന പരദേശി കര്‍ത്താവിനു പെസഹാ ആചരിക്കുന്നെങ്കില്‍ നിയമങ്ങളും വിധികളുമനുസരിച്ച് അവന്‍ അതു നിര്‍വഹിക്കണം. പരദേശിക്കും സ്വദേശിക്കും ഒരേ നിയമംതന്നെ. Share on Facebook Share on Twitter Get this statement Link
  • കൂടാരമുകളില്‍ മേഘം
  • 15 : സാക്ഷ്യകൂടാരം സ്ഥാപിച്ച ദിവസം മേഘം അതിനെ ആവരണം ചെയ്തു; അഗ്നിപോലെ പ്രകാശിച്ചുകൊണ്ടു സന്ധ്യ മുതല്‍ പ്രഭാതം വരെ അതു കൂടാരത്തിനു മുകളില്‍ നിന്നു. Share on Facebook Share on Twitter Get this statement Link
  • 16 : നിരന്തരമായി അത് അങ്ങനെ നിന്നു. പകല്‍ മേഘവും രാത്രി അഗ്നിരൂപവും കൂടാരത്തെ ആവരണം ചെയ്തിരുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോള്‍ ഇസ്രായേല്‍ ജനം യാത്രതിരിക്കും; മേഘം നില്‍ക്കുന്നിടത്ത് അവര്‍ പാളയമടിക്കും. Share on Facebook Share on Twitter Get this statement Link
  • 18 : കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ഇസ്രായേല്‍ ജനം യാത്ര പുറപ്പെട്ടു; അവിടുത്തെ കല്‍പനപോലെ അവര്‍ പാളയമടിച്ചു. മേഘം കൂടാരത്തിനുമുകളില്‍ നിശ്ചലമായി നില്‍ക്കുന്നിടത്തോളം സമയം അവര്‍ പാളയത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. Share on Facebook Share on Twitter Get this statement Link
  • 19 : മേഘം ദീര്‍ഘനാള്‍ കൂടാരത്തിനുമുകളില്‍ നിന്നപ്പോഴും ഇസ്രായേല്‍ കര്‍ത്താവിന്റെ കല്‍പന അനുസരിക്കുകയും യാത്ര പുറപ്പെടാതിരിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 20 : ചിലപ്പോള്‍ ഏതാനും ദിവസം മാത്രം മേഘം കൂടാരത്തിനുമുകളില്‍ നിന്നു. അപ്പോഴും കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് അവര്‍ പാളയത്തില്‍ത്തന്നെ വസിച്ചു. അവിടുത്തെ കല്‍പനയനുസരിച്ചു മാത്രമേ അവര്‍യാത്ര പുറപ്പെട്ടുള്ളു. Share on Facebook Share on Twitter Get this statement Link
  • 21 : ചിലപ്പോള്‍ മേഘം സന്ധ്യ മുതല്‍ പുലര്‍ച്ചവരെ മാത്രം നില്‍ക്കും. പ്രഭാതത്തില്‍ മേഘം ഉയരുമ്പോള്‍ അവര്‍യാത്ര പുറപ്പെടും. പകലോ രാത്രിയോ ആയാലും മേഘം ഉയരുമ്പോള്‍ അവര്‍ പുറപ്പെടും. Share on Facebook Share on Twitter Get this statement Link
  • 22 : മേഘം രണ്ടു ദിവസമോ ഒരു മാസമോ അതില്‍ കൂടുതലോ കൂടാരത്തിനുമുകളില്‍ നിന്നാലും അവര്‍യാത്ര തുടരാതെ പാളയത്തില്‍ത്തന്നെ വസിക്കും. മേഘം ഉയരുമ്പോള്‍ അവര്‍യാത്ര തുടരും. Share on Facebook Share on Twitter Get this statement Link
  • 23 : കര്‍ത്താവിന്റെ കല്‍പനയനുസരിച്ചാണ് അവര്‍ പാളയമടിക്കുകയുംയാത്ര പുറപ്പെടുകയും ചെയ്തിരുന്നത്. അവിടുന്നു മോശ വഴി നല്‍കിയ കല്‍പനയനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 16 21:55:35 IST 2024
Back to Top